എം.ആർ ഗോപകുമാർ മലയാളികൾ അധികം ശ്രദ്ധിക്കാതെ പോയ കലാകാരനാണ്.കഴിവുളള അഭിനേതാക്കൾ മലയാള സിനിമയിൽ അർഹിക്കുന്ന സ്ഥാനത്തെത്താത്തത്പുതിയ കാര്യമല്ല.എങ്കിലും ഗോപകുമാറിൻറെ കാര്യത്തിൽ ഇത് മറ്റാരെക്കാളും പ്രകടമായിരുന്നു.അടൂർ ഗോപാലകൃഷ്ണൻറെ മതിലുകളിലൂടെയാണ് ഗോപകുമാർ അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്.പിന്നീട് അടൂരിൻറെ തന്നെ വിധേയനിലൂടെയാണ് ഗോപകുമാർ ശ്രദ്ധിക്കപ്പെട്ടത്.ആർട്ട് ഫിലിംസ് ആയതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ രണ്ട് മികച്ച കഥാപാത്രങ്ങൾക്ക് പ്രേക്ഷകപ്രീതി ലഭിച്ചില്ല എന്നു തന്നെ പറയാം.മതിലുകൾ,വിധേയൻ,താടി എന്നീ ചിത്രങ്ങളൊഴിച്ചാൽ അഭിനയസാധ്യതയും പ്രാധാന്യവും ഉളള നല്ല വേഷങ്ങൾ സാമാന്യം കുറവായിരുന്നു ഗോപകുമാറിന്.മലയാള സിനിമ ഇന്നും ഈ നല്ല നടൻറെ കഴിവ് വേണ്ടും വിധം ഉപയോഗിച്ചിട്ടിഎം.ആർ ഗോപകുമാർ മലയാളികൾ അധികം ശ്രദ്ധിക്കാതെ പോയ കലാകാരനാണ്.കഴിവുളള അഭിനേതാക്കൾ മലയാള സിനിമയിൽ അർഹിക്കുന്ന സ്ഥാനത്തെത്താത്തത്പുതിയ കാര്യമല്ല.എങ്കിലും ഗോപകുമാറിൻറെ കാര്യത്തിൽ ഇത് മറ്റാരെക്കാളും പ്രകടമായിരുന്നു.അടൂർ ഗോപാലകൃഷ്ണൻറെ മതിലുകളിലൂടെയാണ് ഗോപകുമാർ അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്.പിന്നീട് അടൂരിൻറെ തന്നെ വിധേയനിലൂടെയാണ് ഗോപകുമാർ ശ്രദ്ധിക്കപ്പെട്ടത്.ആർട്ട് ഫിലിംസ് ആയതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ രണ്ട് മികച്ച കഥാപാത്രങ്ങൾക്ക് പ്രേക്ഷകപ്രീതി ലഭിച്ചില്ല എന്നു തന്നെ പറയാം.മതിലുകൾ,വിധേയൻ,താടി എന്നീ ചിത്രങ്ങളൊഴിച്ചാൽ അഭിനയസാധ്യതയും പ്രാധാന്യവും ഉളള നല്ല വേഷങ്ങൾ സാമാന്യം കുറവായിരുന്നു ഗോപകുമാറിന്.മലയാള സിനിമ ഇന്നും ഈ നല്ല നടൻറെ കഴിവ് വേണ്ടും വിധം ഉപയോഗിച്ചിട്ടില്ല.
ലോക പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ്ഗ് തൻറെ സിനിമയിലേക്ക് ക്ഷണിച്ച ആദ്യ ഇന്ത്യക്കാരനാണ് ഗോപകുമാർ എന്നറിഞ്ഞാൽ നമ്മളിൽ കുറച്ചു പേരെങ്കിലും അതിൽ അത്ഭുതം കൂറും.
ഏതൊരു നടനും കൈയ്യെത്തിപ്പിടിയ്ക്കാനാവാത്തത്ര ഉയരത്തിലുളള ഒരു സ്വപ്നം ഗോപകുമാറിനെ തേടി എത്തി.സ്പിൽബർഗ്ഗിൻറെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ ജുറാസിക് പാർക്കിൻറെ രണ്ടാംഭാഗമായ ലോസ്റ്റ് വേൾഡിൽ അഭിനയിക്കാനുളള ക്ഷണമാണ് ഗോപകുമാറിനു ലഭിച്ചത്.1996 ൽ ആണ് തൻറെ സിനിമയ്ക്കായി ഒരു ഇന്ത്യൻ നടനെ സ്പിൽബർഗ്ഗ് അന്വേഷിക്കുന്നത്.
തെരച്ചിലിനൊടുവിൽ സ്പിൽബർഗ്ഗിൻറെ കാസ്റ്റിംഗ് ഡയറക്ടറാണ് ഗോപകുമാറിനെ സ്ഫിൽബർഗ്ഗിന് കാണിച്ചു കൊടുക്കുന്നത്.അടൂർ ഗോപാലകൃഷ്ണനാണ് കാസ്റ്റിംഗ് ഡയറക്ടർക്ക് ഗോപകുമാറിനെ പരിചയപ്പെടുത്തുന്നത്.
വിധേയനിലെ ഗോപകുമാറിൻറെ അഭിനയം കാസ്റ്റിംഗ് ഡയറക്ടർക്ക് നന്നേ ഇഷ്ടമായി.മറ്റ് ചിത്രങ്ങളുടെ വീഡിയോകൾ കണ്ടും ചർച്ചകൾക്കുമൊടുവിൽ ലോസ്റ്റ് വേൾഡിലെ ഇന്ത്യൻ വംശജനായ കഥാപാത്രത്തെ ഗോപകുമാറിനെക്കൊണ്ട് ആവിഷ്കരിക്കാൻ സ്പിൽബർഗ്ഗും തീരുമാനിച്ചു.
ലോകം കണ്ട ഏറ്റവും മികച്ച ഫിലിം മേക്കർ.ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു നടനെ തൻറെ സിനിമയിലേയ്ക്ക് ക്ഷണിക്കുന്നു.രാജ്യമൊട്ടാകെ ഈ കൊച്ചുകേരളത്തിലെ ഗോപകുമാർ എന്ന കലാകാരനെ ഉറ്റു നോക്കി.ദേശീയ മാധ്യമങ്ങൾ ഗോപകുമാറിൻറെ പിന്നാലെ കൂടി. ഇന്ത്യാ ടുഡേയുടെ 1996 സെപ്റ്റംബർ 15 നുളള ആർക്കൈവിൽ അന്ന എം.വെട്ടിക്കാട് എഴുതിയ വാർത്ത സ്പിൽബർഗ്ഗ് ചോയിസ് എന്ന തലക്കെട്ടോടെയാണ്.45 വയസ്സുകാരനായ ഗോപകുമാറിൻറെ വിധേയനിലെ അഭിനയം കണ്ടാണ് സ്പിൽബർഗ്ഗ് തൻറെ സിനിമയിലേയ്ക്ക് തെരഞ്ഞെടുത്തത് എന്ന് ലോകം കണ്ട ഏറ്റവും മികച്ച ഫിലിം മേക്കർ.ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു നടനെ തൻറെ സിനിമയിലേയ്ക്ക് ക്ഷണിക്കുന്നു.രാജ്യമൊട്ടാകെ ഈ കൊച്ചുകേരളത്തിലെ ഗോപകുമാർ എന്ന കലാകാരനെ ഉറ്റു നോക്കി.ദേശീയ മാധ്യമങ്ങൾ ഗോപകുമാറിൻറെ പിന്നാലെ കൂടി. ഇന്ത്യാ ടുഡേയുടെ 1996 സെപ്റ്റംബർ 15 നുളള ആർക്കൈവിൽ അന്ന എം.വെട്ടിക്കാട് എഴുതിയ വാർത്ത സ്പിൽബർഗ്ഗ് ചോയിസ് എന്ന തലക്കെട്ടോടെയാണ്.45 വയസ്സുകാരനായ ഗോപകുമാറിൻറെ വിധേയനിലെ അഭിനയം കണ്ടാണ് സ്പിൽബർഗ്ഗ് തൻറെ സിനിമയിലേയ്ക്ക് തെരഞ്ഞെടുത്തത് എന്ന് റിപ്പോർട്ടിലുണ്ട്.
പോസ്റ്റൽ അക്കൌണ്ട് ജീവനക്കാരനായിരുന്നു ഗോപകുമാർ.വർക്ക് വിസയിലോ ടൂറിസ്റ്റ് വിസയിലോ എങ്ങനെയെങ്കിലും ലോസ് ഏഞ്ചൽസിലെത്താൻ സ്പിൽബർഗ്ഗ് നിർദ്ദേശിച്ചുവെന്നും വാർത്തയിലുണ്ട്.
വിധി എല്ലാം മാറ്റിമറിച്ചു.ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഗോപകുമാറിന് അമേരിക്കയിൽ ജോലി ചെയ്യാനുളള വർക്ക് വിസ അനുവദിക്കാത്തതിനാൽ ഗോപകുമാറിന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഷൂട്ടിംഗിൽ പങ്കെടുക്കാൻ സാധിച്ചില്ല.ഇന്ത്യക്കാരനല്ലാത്ത മറ്റൊരു നടൻ ആവേഷം ചെയ്തു