ഹാവായിലെ Mauna Loa യാണു ലോകത്തിലെ ഏറ്റവും വലിയ അഗ്നി പർവ്വതം . എന്നാൽ ലോകം കണ്ടതിൽ വെച് ഏറ്റവു ഭീകരമായ അഗ്നിപർവ്വതം വിസ്‌ഫോടനം നടന്ന അഗ്നി പർവ്വതമാണു ക്രാക്കതോവ
ഇന്തോനേഷ്യയിലെ ജാവക്കും സുമാത്രക്കും ഇടയിലുള്ള ഒരു അഗ്നി പർവ്വത ദ്വീപ് ആണു ക്രാക്കതോവ . 1611 ലാണു ക്രാകതോവ അഗ്ന്ദി പർവ്വതം ആദ്യമായി രേഖപ്പെടുത്തപെട്ടതു . സുപ്രസിദ്ധ കടൽ സഞ്ജാരിയായ ക്യാപ്റ്റൻ ജെയിംസ് കുക്കിന്റെ രണ്ട് കപ്പലുകളും 1780 ൽ ക്രാക്കതോവ ദ്വീപിൽ നങ്കൂരമിട്ടിരുന്നു . 1620ൽ ഡചുകാർ ഒരു നേവൽ ബേസും , ഷിപ്‌യാർഡും ദ്വീപിൽ സ്ഥാപിചിരുന്നെങ്കിലും പിന്നീട് വന്ന ഡച് ഈസ്റ്റ് ഇന്ത്യാ കംബനി ക്രാക്കതോവയെ അവഗണിക്കുയായിരുന്നു
1883 ആഗസ്റ്റ് 26 നായിരുന്നു , ലോകം അന്നുവരെ കണ്ടതിൽ വച് ഏറ്റവും വലിയ സ്‌ഫോടനത്തോടെ ക്രാക്കതോവ അഗ്നി പർവ്വതം പൊട്ടി ഒഴുകിയതു . നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അത്ര ഭീകരമായിരുന്നു അന്നു നടന്ന സ്‌ഫോടനം .
അന്നു നടന്ന സ്‌ഫോടനത്തിൽ 200 മെഗാ ടൺ TNT യാണു ക്രാക്കതോവ പുറത്തേക്ക് തള്ളിയത്
ഹിരോഷിമയിൽ പ്രയോഗിച ലിറ്റിൽ ബോയ് എന്ന ആറ്റം ബോംബിനേക്കാൾ 13,000 ഇരട്ടി ശക്തിയുള്ള സ്‌ഫോടനമായിരുന്നു അന്നു ക്രാക്ക തൂവയിൽ നടന്നത് . സോവിയറ്റ് യൂണിയൻ പരീക്ഷിച ഹൈഡ്രജൻ ബോംബായ " സാർ ബോംബിനേക്കാൾ 4 ഇരട്ടി ശ്കതമായ സ്‌ഫോടനം !!
സ്‌ഫോടനം സമയം ഉയർന്ന ശബ്ദം 4800 കിലോമീറ്റർ ദൂരത്തിൽ , മൗറീഷ്യസിൽ വരെ വക്തമായി കേട്ടു .
ക്രാക്കതോവ സ്‌ഫോടനം കാരണമുണ്ടായ സുനാമിയിൽ 36,417 പേർ മരണമടഞ്ഞു എന്നാണു ഔദ്യോഗികമായി രേഖപ്പെടുത്തപെട്ടിട്ടുള്ളത് . അനൗദ്യോഗികമായി ഒരു ലക്ഷത്തിൽ കൂടുതലും . 165 ഗ്രാമങ്ങളും പട്ടണങ്ങളും പൂർണ്ണമായും 132 പട്ട്ണങ്ങൾ ഭാഗിഗമായും തകർന്നു . 3800 നോട്ടിക്കൽ മെയിൽ ദൂരെ ഏഡനിൽ 12 മണികൂർ കൊണ്ടു തിരമാലകൾ എത്തി . ഒരു കപ്പലിനു സഞ്ജരിക്കാം 12 ദിവസം വേണ്ടിവരുന്ന ദൂരമാണു സുനാമി തിരമാലകൾ 12 മണികൂർ കൊണ്ട് സഞ്ജരിച് എത്തിയത് .
സ്‌ഫോടന സമയത്തുണ്ടായ പ്രഷർ വേവുകൾ ( വായു മർദ്ദം ) , ലോകം മുഴുവനുമുള്ള ബാരോഗ്രാഫിൽ രേഖപ്പെടുത്തി . ചിലതു 7 തവണ വരെ പ്രധിധ്വനിയായി വന്ന വായു മർദ്ദം രേഖപ്പെടുത്തി . ആ വായു മർദ്ദം തിരമാല കണക്കെ ലോകം മുഴുവൻ 3 തവണ വലം വെചു വന്നു എന്നു പറയുംബോൾ തന്നെ നമുക്ക് ഊഹിക്കാൻ പറ്റുന്നതിനു അപ്പുറമായിരുന്നു ക്രാക്കതോവ സ്‌ഫോടനം എന്നു മനസിലാക്കാം . ക്രാക്കാതോവയിൽ നിന്നുയർന്ന ചാരം 80 കിലോമീറ്റർ മുകളിലേക്ക് ഉയർന്നു . 840 കിലോമീറ്റർ ദൂരത്തിൽ സിംഗപൂർ വരെ ചാരംകൊണ്ടൂ മൂടി .
16 കിലോമീറ്റർ ചുറ്റളവിൽ നിന്നിരുന്ന എല്ലാവരെയും ആജീവാനന്തരം ബധിരൻ ആക്കുവാൻ പോന്നതായിരുന്നു സ്‌ഫോടന ശബ്ദം .
അതിനു ശേഷം ക്രാകതോവയിൽ 2003 ൽ വരെ ചെറു സ്‌ഫോടനങ്ങളും ലാവാ പ്രവാഹവും ഉണ്ടായിരുന്നെങ്കിലും , അന്നു നടന്ന പോലെ ഒരു സ്‌ഫോടനം ഇനി നടന്നാൽ ലോകത്തിനു സംഭവിക്കുന്ന നഷ്ടം പ്രവചനാധീതമാണെന്നാണു ലോകമാകെയുള്ള വോൾകാനോളജിസ്റ്റുകൾ കണക്കാക്കുന്നതു
കടപ്പാട്