അഞ്ചു വര്ഷം മുന്പ് പുറത്തിറങ്ങിയ 'എഴാം അറിവ് ' എന്ന തമിഴ് ചിത്രം നമുക്ക് സമ്മാനിച്ചത് വ്യത്യസ്തമായ ഒരു ചരിത്രമായിരുന്നു....ചിത്രം വലിയ വിജയമായില്ലെങ്കിലും അവര്‍ പറഞ്ഞ ഒരേട് വളരെ വിചിത്രമായിരുന്നു... ചൈനയില്‍ 'സെന്‍ ബുദ്ധമതവും' അവരുടെ ആയോധനവിദ്യയായ ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്ട്‌സുമൊക്കെ കടല്‍ കടന്നു ചെന്നത് ഒരു ഭാരത സന്യാസിയുടെ കൈകളില്‍ കൂടിയായിരുന്നു എന്ന ചരിത്ര സത്യം ... നിര്‍ഭാഗ്യമെന്നു പറയട്ടെ ..! ഈ വിവരങ്ങള്‍ നമ്മള്‍ ഭൂരിഭാഗം ആളുകളും അറിഞ്ഞത് ഒരു സിനിമ ഇറങ്ങിയ ശേഷമായിരുന്നു...പക്ഷെ പല സര്‍വകലാശാലകളും ബോധി ധര്‍മ്മന്‍ എന്ന ബുദ്ധസന്യസിയെ നേരത്തെ തന്നെ പഠന വിഷമാക്കിയിരുന്നു .....!
മിത്തുകളുടെ രൂപത്തില്‍ ചരിത്രം കൂട്ടികുഴയ്ക്കുന്നത് പമ്പരവിഡ്ഢിത്തമാണ് എന്നറിയാം.....എങ്കിലും എഴുതപ്പെട്ട ചരിത്രങ്ങളല്ലാതെ യഥാര്‍ത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ചില സത്യങ്ങള്‍ പറയാതെ വയ്യ......ബ്രൌട്ടന്‍ സര്‍വകലാശാല ബോധി ധര്മ്മനെ പഠന വിഷയമാക്കുന്നത് നിരവധി തവണയാണ്... അദ്ധേഹത്തിന്റെ ജീവിതകാലഘട്ടത്തെ കുറിച്ചു പോലും വൈരുദ്ധ്യാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ സത്യം തേടി അവര്‍ യാത്ര ചെയ്തത്....ചൈനയിലും ജപ്പാനിലുമോക്കെയായിരുന്നു....കാരണം ഒരു രാജ്യത്തിന്‍റെ മുഖമുദ്രയായ അയോധനകലയില്‍ ഒരു വിദേശിയുടെ സംഭാവന എത്രത്തോളം വരുമെന്ന് ആ നാട്ടുകാര്‍ പറഞ്ഞു തരും.. ആയോധനകലയായ ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്സ്,ഷാവോലിന്‍ കുങ്ങ് -ഫൂ തങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ, ധ്യാന ഗുരുവിന് നന്ദി സൂചകമായി അവിടെ ശിലാഫലകങ്ങള്‍ ധാരളമുണ്ട്....ശ്രീ ബുദ്ധന്റെ ധ്യാന മാര്‍ഗ്ഗത്തിനു കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചുള്ള സെന്‍ ബുദ്ധമതത്തിന്റെ ചീന -ജപ്പാന്‍ ശാഖ പ്രചരിപ്പിച്ച മഹാവര്യനെ അവര്‍ 'ഡാമോ' എന്നു ആരാധനയോടെ വിളിച്ചു.....വര്‍ത്തമാന കാലത്തും പ്രജ്ഞയും ഇന്ദ്രിയങ്ങളും വഴി തെറ്റാതെ നയിക്കുന്ന ധ്യാന മാര്‍ഗ്ഗം അവര്‍ ഇന്നും പിന്തുടരുന്നു...
ബോധി ധര്മ്മന്റെ ജനനകാലഘട്ടത്തെ കുറിച്ചു വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്....ജനനം അഞ്ചോ ആറോനൂറ്റാണ്ടുകളില്‍ തന്നെയാവാമെന്നു വിശ്വസിക്കുന്നു....മറ്റൊന്ന് ജീവചരിത്രം തന്നെയാണ്....തെക്കേ ഇന്ത്യയിലെ ഒരു ബ്രാഹ്മണകുടുബത്തിലാണ് ബോധി ധര്‍മ്മന്‍ പറയുമ്പോള്‍ മറ്റൊരു വിഭാഗം പല്ലവ രാജവംശത്തിലെ കാഞ്ചീപുരം തലസ്ഥാനമാക്കി ഭാരിച്ച സ്കന്ധവര്‍മ്മന്റെ മൂന്നാമത്തെ പുത്രനാണ് എന്നാണു..അങ്ങനെ നോക്കുമ്പോല്‍അദ്ദേഹം ക്ഷേത്രിയനാണ്..തുടര്‍ന്ന് ബുദ്ധമതത്തില്‍ ആകൃഷ്ടനായി കൌമാര കാലത്തേ മതം സ്വീകരിച്ചു....പ്രഗ്ന്യാധര എന്ന ബുദ്ധ സന്യസിയുടെ ശിഷ്യനായി.....അന്ന് കേരളത്തിലും തമിഴ് നാട്ടിലെ ചില സ്ഥലങ്ങളിലും പ്രചാരത്തിലിരുന്ന കളരിപ്പയറ്റില്‍ അദേഹം ഒരുപാട് ആകൃഷ്ടനായിരുന്നു......കൂടാതെ ധ്യാന രീതിയിലൂടെ നേടിയെടുത്ത ഇന്നത്തെ ഹിപ്നോട്ടിസം പോലെഎന്ന് വിശേഷിപ്പിക്കാവുന്നമനസ്സിനെ വരുതിക്ക് നിര്‍ത്തുന്ന (കുന്ധലിനി വിദ്യ ) വിദ്യയില്‍ അപാര ജ്ഞാനം നേടിയെടുത്തു...
ഗുരുവിന്റെ ഉപദേശപ്രകാരം കാലശേഷം മതം പ്രചരിപ്പിക്കാന്‍ ബോധി ധര്മ്മനെ ചുമതലപ്പെടുത്തിയതയാണ് പറയപ്പെടുന്നത്..തുടര്‍ന്ന് ചൈനയിലേക്കും മറ്റും യാത്ര തിരിച്ച അദ്ദേഹം തന്റെ ശിഷ്യ സമ്പത്തിനു പകര്‍ന്ന അയോധവിദ്യയുടെ അടിസ്ഥാനം കളരിപ്പയറ്റിലെത് തന്നെയെന്നാണ് പറയപ്പെടുന്നത്...അതായത് ആത്മരക്ഷയ്ക്ക് പുറമേ മനസ്സിനെയും ശരീരത്തെയും പരിപോഷിപ്പിക്കുന്ന സമഗ്രമായ ഒരു കായിക കലയാണ് കളരിപ്പയറ്റ്..ഇതിന്റെ ഉത്ഭവം മിത്തുകളില്‍ കൂടിയല്ലാതെ വിവരണാതീതമാണ്....ഹിന്ദു പുരണ പ്രകാരം മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ് ഈ കലയുടെ സൃഷ്ടാവ് എന്ന് പറയുന്നു....അങ്ങനെ നോക്കുമ്പോള്‍ കുന്ഫൂ-കരാട്ടെ തുടങ്ങിയ സമ്പ്രദായിക ആയോധനകലകളില്‍ നിന്നും കടം കൊണ്ടവയല്ല ഈ കലരൂപം....
ജ്ഞാനിയും യോദ്ധാവുമായിരുന്ന ബോധി ധര്മ്മന്‍റെ മരണവും അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം പോലെ അപൂര്‍ണ്ണമാണ്..വിഷം തീണ്ടി മരിക്കുകയായിരുന്നുവന്നും..ശവ കുടീരം കാലക്രെമേണ നശിച്ചു പോകുകയായിരുന്നുവെന്നും ചില തെളിവുകള്‍ സഹിതം വിവരിക്കുമ്പോള്‍ .. ചൈനയില്‍ നിന്നുള്ള ഒരു ചരിത്രം ഇതില്‍ നിന്നെല്ലാം വിചിത്രമാണ്....മരണശേഷം ഒരു സന്യാസി അദ്ദേഹത്തെ കാണുകയുണ്ടയെന്നും ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്ന സമയമായിരുന്നു എന്നും പറയുന്നു....പിന്നെയാരും അദ്ദേഹത്തെ കണ്ടിട്ടില്ല...വളരെ വിചിത്രമായാത്.....
മിത്തുകളും കെട്ട്കഥകളുമായി കൂട്ടിയിണക്കി ഒരു ആകാംഷ ജനിപ്പിക്കുന്ന വീരകഥകള്‍ മെനയുന്നത് ഒരു ചരിത്ര ഗ്രൂപ്പിന്റ പടിക്കെട്ടിനു പുറത്താണെന്നറിയാം...ഒന്നിനെയും കാര്‍ക്കശ്യമനോഭാവത്തോടെ സമീപിക്കുന്നില്ല.....ശെരി തെറ്റുകള്‍ നിര്‍ണ്ണയിക്കേണ്ടത് സ്വയം ഓരോരുത്തരുമാണ്.....ഒരു പക്ഷെ, വേണ്ട വിധത്തില്‍ നമ്മളോരോരുത്തരും ബോധി ധര്മ്മന്റെ ചരിത്രം തേടിയിരുന്നില്ല എന്നത് തന്നയാണ് ശെരി.....അപ്രകാരമായിരുന്നുവെങ്കില്‍....