A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നവാബ്‌ രാജേന്ദ്രൻ


നവാബ്‌ രാജേന്ദ്രൻ
ഒറ്റയാള്‍ പോരാളി...ഒരു യുഗം ഇവിടെ അവസാനിക്കുന്നു....
"നല്ലൊരു മനുഷ്യന്റെ ജീവിതവും, ജോലിയും തകർത്തെറിഞ്ഞതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു"
അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ ദ്രാഹിച്ച ജയറാം പടിക്കലിന്റെ വാക്കുകള്‍...
അനീതിയെ എതിര്‍ക്കുന്ന ഈ ചെറിയ മനുഷ്യനാണ് നവാബ് രാജേന്ദ്രന്‍...മുഷിഞ കുപ്പായവും നീട്ടിവളര്‍ത്തിയ താടിയും ഒരു കണ്ണാടിയും ഇതായിരുന്നു വേഷം...വക്കീല്‍ പരീക്ഷ പോലും പാസാവാതെ തന്റെ കേസുകള്‍ സ്വയം കൈകാര്യം ചെയ്യ്തിരുന്നു അദ്ദേഹം...ജയറാം പടിക്കലിന്റെ ബൂട്ടിന്റെ പ്രഹരമേറ്റു പലപ്പോഴും മരണ തുല്യനായി കിടക്കേണ്ടി വന്നിട്ടുള്ളതു കൂടാതെ ഒളിവിലും ജയിലിലും കിടന്ന് അടിയന്ത്രിരാ വസ്ഥയുടെ ക്രൂരതക്കെതിരേ ഒറ്റക്കു പോരാടി...
തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "നവാബ്‌" എന്ന പത്രത്തിലുടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് "നവാബ്‌" പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ "നവാബ്‌ രാജേന്ദ്രൻ" എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
തട്ടിൽ കൊലക്കേസ്‌" എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണ്‌ എന്നു പറയപ്പെടുന്നു. അതിനുശേഷം നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത്‌ എതിരാളികൾ തല്ലിത്തകർത്തു. നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രൻ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും, കോടതികളിലൂടെയും ആയിരുന്നു. നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അദ്ദേഹത്തിന്‌ (പൊതു ജനത്തിനും) അനുകൂലമായ വിധിയുണ്ടായി.
രാഷ്ട്രീയ നേതാക്കളേയും അദ്ദേഹം വെറുതെ വിട്ടില്ല...
പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ. കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം. പി. ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ്.
കേരളരാഷ്ട്രീയത്തിന്റെ അവസാനവാക്കായിരുന്ന കരുണാകരന്‍ വരെ അദ്ദേഹത്തെ പേടിച്ചിരുന്നു...
കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി ഇല്ലാതാക്കാവുന്ന ചില കത്തിടപാടുകൾ നവാബ്‌ രാജേന്ദ്രന്റെ കൈവശം ലഭിച്ചു. 'നവാബ്‌' എന്ന പത്രം നടത്തിയിരുന്ന രാജേന്ദ്രൻ ഈ കത്തുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഗത്യന്തരമില്ലാതെ കരുണാകരൻ ജയറാം പടിക്കലിന്റെ സഹായം തേടി. ഈ സംഭവത്തെ കുറിച്ച്‌ വിശദമായി നവാബ്‌ രാജേന്ദ്രന്റെ ജീവചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്‌.
രാജേന്ദ്രന്റെ രീതികൾ സൂക്ഷമമായി നിരീക്ഷിച്ച പടിക്കൽ, രാജേന്ദ്രനെ മദ്യപിപിച്ചാൽ വിവരങ്ങൾ കിട്ടാൻ സാധ്യതയുണ്ട്‌ എന്നു മനസ്സിലാക്കി. അപ്രകാരം തന്നെ തൃശൂർ പട്ടണത്തിൽ വെച്ച്‌ നവാബ്‌ രാജേന്ദ്രനെ കാണുകയും, അയാൾക്ക്‌ ഒരു മദ്യ സൽക്കാരം കൊടുക്കുകയും ചെയ്തു. അതിന്റെ ഒടുവിൽ ആയി, കത്തുകൾ പടിക്കൽ കൈവശം ആക്കി അതു നശിപ്പിച്ചു കളഞ്ഞു. തികച്ചും അധാർമ്മികവും, നിയമവിരുദ്ധവും ആയ ഈ പ്രവൃത്തിയെപ്പറ്റി പടിക്കൽ പിന്നീട്‌ പശ്ചാത്തപിച്ചിരുന്നു.
നിരന്തരം വ്യവഹാരങ്ങൾ നടത്തിയ നവാബ് രാജേന്ദ്രനെ ശല്യക്കാരനായ വ്യവഹാരി ആയി പ്രഖ്യാപയ്ക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറൽ ഒരിക്കൽ കോടതിയിലെത്തി. പക്ഷേ കോടതി ഈ ഹർജി ഫയലിൽ പോലും സ്വീകരിച്ചില്ല. ഹർജ്ജി തള്ളിക്കൊണ്ട് ഹൈക്കോടതി ജഡ്ജി സുകുമാരൻ നടത്തിയ പ്രസ്താവന ഇതായിരുന്നു. -
ഒരു വ്യക്തിയേയോ പ്രവർത്തനത്തേയോ കേന്ദ്രീകരിച്ചല്ല നവാബ് രാജേന്ദ്രന്റെ വ്യവഹാരം. ഭരണ - പ്രതിപക്ഷ ഭേതമെന്യേ അതുണ്ട്. രാഷ്ട്രീയക്കാരും പത്രാധിപന്മാരും മുഖ്യമന്ത്രിമാരും സ്പീക്കർമാരും ജഡ്ജിമാർ പോലമുണ്ട്. ചിലപ്പോഴൊക്കെ പൊതു പ്രാധാന്യമുള്ള കാര്യങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ വ്യവഹാരങ്ങൾ സഹായകരമാവുന്നുണ്ട്
ക്യാൻസർ‍ രോഗബാധിതനായ നവാബ്‌ രാജേന്ദ്രൻ 2003 ഒക്ടോബർ 10-ം തിയ്യതി അന്തരിച്ചു.ഹോട്ടൽ മുറിയിൽ അവശനായി കിടന്നിരുന്ന അദ്ദേഹത്തെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക്‌ പഠിക്കാൻ കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. ഇതനുസരിച്ച്‌, പോസ്റ്റുമോർട്ടം നടത്തി എംബാം ചെയ്ത മൃതേദഹം തിരുവനന്തപുരം മെഡിക്കൽകോളേജ് അനാട്ടമി ഡിപ്പാർട്ടമെൻറിന്‌ കൈമാറുകയും ചെയ്തു. എന്നാൽ, ശരീരം അഴുകുകയും, തുടർന്ന് രഹസ്യമായി മറവ് ചെയ്തു എന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പോലീസ് കേസെടുത്തു.
ഒരു യുഗം ഇവിടെ അവസാനിക്കുന്നു....അനീതിക്കെതിരെ ഒരു ഒറ്റയാള്‍ പോരാട്ടം...രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിർപ്പിന്റെ ഒരു ഉദാഹരണം ആയി നിലകൊള്ളുന്നു.
കടപ്പാട്