എവിടെ പരിണാമം ചര്‍ച്ച ചെയ്താലും വരുന്ന ഒരു ചോദ്യമാണ് മനുഷ്യന്‍ പരിണമിക്കുകയാണോ അല്ലെങ്കില്‍ പരിണമിക്കുമോ എന്നൊക്കെ. സൃഷ്ട്ടിവാദികളും അതുപോലെ യുക്തിവാദികളും ഇതെ ചോദ്യം ആവര്‍ത്തിച്ചു ചോദിക്കാറുണ്ട്. ഭൂമിയില്‍ പരിണമിച്ചാണ് ജീവന്‍ ഉണ്ടായെങ്കില്‍ ഇപ്പോള്‍ മനുഷ്യന്‍ പരിണമിക്കാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യം തികച്ചും തെറ്റാണ്. കാരണം, മനുഷ്യന്‍ പരിണമികുന്നില്ല എന്ന് തെളുവ് കാണിച്ചാല്‍ മാത്രമേ 'എന്തുകൊണ്ടാണ് മനുഷ്യന്‍ പരിണമിക്കാത്തത്' എന്ന ചോദ്യത്തിന് പ്രസക്തി ഉള്ളു. മനുഷ്യന്‍ ലോകത്തിന്റെ പല ഭാഗത്തായി പരിണമിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ള തെളുവുക്കള്‍ മല പോലെ കുന്നുകൂടുമ്പോള്‍ പരിണമിക്കുനില്ല എന്നുള്ള തെളുവ് എവിടെനിന്ന് കൊണ്ടുവരാനാണ്? എങ്കില്‍ പറയാമോ ഒരു ഉദാഹരണം. തീര്‍ച്ചയായും പറയാം.
ഈ അടുത്തയിടെ ലോക പ്രസിദ്ധമായ 'സെല്‍' എന്ന ശാസ്ത്ര മാസികയില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ തനത് വര്‍ഗക്കാരായ ബജാവു ആള്‍ക്കര്‍ക്കുണ്ടായ പരിണാമത്തിനെ കുറിച്ച് നടന്ന ഗവേഷണത്തിനെ ആസ്പദമാക്കി ഒരു ലേഘനം പ്രസദ്ധീകരിച്ചിരുന്നു.
അത് പറയുന്നതിന് മുന്‍പ് എന്താണ് പരിണാമം എന്ന് നമ്മുക്ക് ആദ്യം മനസിലാക്കണം.
എന്താണ് പരിണാമം?
------------------
എപ്പോഴും പരിണാമം നടകുന്നത് ഒരു കൂട്ടം ജീവികളില്‍ ആണ്. ഒരു കൂട്ടം ജീവികളെ പോപുലേഷന്‍ എന്ന് വിളിക്കും. ഒരു ജീവിക്ക് മാത്രമായി പരിണമിക്കാന്‍ കഴിയില്ല. അപ്പോള്‍ പരിണാമം എന്ന് പറയുന്നത് പോപുലേഷനില്‍ തലമുറകളായി ജീനുകളുടെ എണ്ണത്തിന് ഉണ്ടാകുന്ന മാറ്റമാണ്. കുറച്ചുകൂടി മനസിലാക്കി പറയാമോ? തീര്‍ച്ചയായും!
നിങ്ങള്‍ ഒരു ശാസ്ത്രഞ്ജന്‍ ആണെന്ന് സങ്കല്‍പ്പിക്കുക. താങ്കള്‍ ഒരു വലിയ വനത്തില്‍ താമസിക്കുന്ന ഒരു കൂട്ടം കടുവകളെ കുറിച്ച് പഠിക്കാന്‍ പോവുകയാണ് എന്ന് കൂടി സങ്കല്‍പ്പിക്കുക. നിങ്ങള്‍ പഠിക്കാന്‍ തിരഞ്ഞെടുത്ത കടുവ കൂട്ടത്തില്‍ 100 കടുവകള്‍ ഉണ്ടെന്ന് ഇരിക്കട്ടെ. ഓരോ കടുവകളുടെയും DNAയില്‍ ഒരു പ്രത്യേക സ്ഥലം പഠിക്കാന്‍ തീരുമാനിക്കുന്നു. 100 കടുവകളിലും അതെ സ്ഥലത്ത് ഓരുപോലത്തെ DNA ആണെങ്കില്‍ ആ പോപുലേഷനില്‍ ആ ജീനിന്റെ എണ്ണം 100 ആണ് എന്ന് പറയും. ഇനി ഓരോ കടുവകളിലും നോക്കിയപ്പോള്‍ മൂന്ന് തരത്തിലുള്ള ജീനുകള്‍ ആ പോപുലേഷനില്‍ ഉണ്ടെങ്കില്‍ നമുക്ക് പറയാം ഈ പോപുലേഷനില്‍ ഈ ജീനിന് 'വ്യതിയാനം' ഉണ്ടെന്ന്. ആ ഓരോ ജീനുകള്‍ക്കും നമുക്ക് A, B, C എന്ന് പേര് കൊടുക്കാം. വ്യതിയാനം അഥവാ variation ഉണ്ടെങ്കില്‍ മാത്രമേ പരിണാമം നടക്കു. പരിണാമത്തിന്റെ അടിസ്ഥാന ഘടകമായ പ്രകൃതി നിര്‍ദ്ധാരണം നടക്കണമെങ്കില്‍ വ്യതിയാനം വേണം. നിങ്ങള്‍ നോക്കിയ 100 കടുവകളില്‍ മൂന്ന് ജീനുകളുടെ എണ്ണം A= 50 കടുവകള്‍, B=25 കടുവകള്‍, C=25 കടുവകള്‍ എന്നിങ്ങനെ ആണെന് ഇരിക്കട്ടെ. ഇനി നിങ്ങള്‍ ഒരുപാട് തലമുറകള്‍ കഴിഞ്ഞു വന്ന് ഈ മൂന്ന് ജീനുകളുടെ എണ്ണം നോക്കിയപ്പോള്‍ A=70 കടുവകള്‍, B= 15 കടുവകള്‍, C=5 കടുവകള്‍ എന്നിങ്ങനെ ആണെങ്കില്‍ നമുക്ക് പറയാം പരിണാമം നടന്നു എന്ന്. കാരണം ഒരു പോപുലേഷനില്‍ ആദ്യം ഉണ്ടായിരുന്ന ജീനുകളുടെ എണ്ണം (50,25,25) തലമുറകള്‍ കഴിഞ്ഞപ്പോള്‍ മാറിയിട്ടുണ്ട് (70,15,5). അതുകൊണ്ട് പരിണാമം നടന്നു എന്ന് നമുക്ക് നിസംശയം പറയാം. ഒരു species മറ്റൊന്നായി മാറുന്നത് മാത്രമാണ് പരിണാമം എന്നാണ് നാട്ടുകാര്‍ കരുതിയിരിക്കുന്നത്. അതും ഒരു പരിണാമമാണ്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത അത് മാത്രമല്ല പരിണാമം എന്നുള്ളതാണ്.
ഇനി നമുക്ക് ബജാവു ആള്‍ക്കാറിലേക്ക് തിരിച്ചുവരാം. മുന്‍പ് പറഞ്ഞത് ഓര്‍ക്കുന്നുണ്ടല്ലോ, ബജാവു ആള്‍ക്കാര്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ തനത് വര്‍ഗക്കാരാണെന്ന്. അവര്‍ ആയിരം വര്‍ഷതിലതികമായി കടലില്‍ ബോട്ടുകളില്‍ താമസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആഹാരം ഒരു പ്രധാന പ്രശ്നമാണ് അവര്‍ക്ക്. മത്സ്യമാണ് അവരുടെ പ്രധാന ആഹാരം. അതും അവര്‍ കടലില്‍ മുങ്ങിയാണ് പിടിക്കുന്നത്. ഒരു ദിവസത്തിന്റെ ഏതാണ്ട് 60% സമയവും അവര്‍ വെള്ളത്തിലാണ് ചിലവഴിക്കുന്നത്. ഈ ആള്‍കാരുടെ ഏറ്റവും സവിശേഷമായ ഗുണം അവര്‍ക്ക് 70 മീറ്റര്‍വരെ താഴ്ച്ചയില്‍ മുങ്ങിപ്പോയി മീന്‍ പിടിക്കാന്‍ കഴിയും എന്നുള്ളതാണ്. ചിലപ്പോള്‍ നമ്മളില്‍ ചിലര്‍ക്ക് ഈ കഴുവ് ഉണ്ടെന്ന് ഇരിക്കും. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം അവരുടെ മാത്രം സവിശേഷമായ കഴുവ് നമുക്കുംമുണ്ടല്ലോ, പിന്നെ എങ്ങനെ പറയാന്‍ കഴിയും അത് സവിശേഷമാണെന്ന്. വളരെ നല്ല ചോദ്യം. നമ്മളില്‍ വളരെ കുറച്ചു ആള്‍ക്കാര്‍ക്ക് മാത്രമേ ഈ കഴുവ് ഉള്ളു പക്ഷേ ബജാവു ആള്‍കാരില്‍ ഇത് എല്ലാവര്‍ക്കും ഉണ്ട് എന്ന് പറയേണ്ടിവരും. അതുകൊണ്ട് തന്നെ തീര്‍ച്ചയായും ഇത് അവരുടെ ഒരു സവിശേഷതയാണെന്ന് നമുക്ക് പറയാം.
നമുക്ക് ഇനി എന്താണ് അവര്‍ പഠിക്കാന്‍ ഉദേശിച്ചതെന്നും അതിന്റെ ഫലം എന്താണെന്നും വ്യക്തമായി നോക്കണം. ഒരു ശാസ്ത്രിയ പഠനം ഒരു പ്രത്യേക രീതിയില്‍ വിവരിചില്ലെങ്കില്‍ അനവിശമായ ചോദ്യങ്ങളും സംശയങ്ങളും കുന്നുകൂടും. അപ്പോള്‍ നമുക്ക് അതിലേക്ക് കടക്കാം.
ബജാവു ആള്‍ക്കാരില്‍ നടന്ന പഠനം, ഫലം, ഉപസംഹാരം.
--------------------------
ഒരു പഠനം തുടങ്ങുമ്പോള്‍ അത് നടത്തുന്നവര്‍ക്ക് ചില ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അതാണ് പഠനത്തിന്റെ അടിസ്ഥാനം. ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കലാണ് പഠനത്തിന്റെ ഉദേശം. അപ്പോള്‍ എന്തായിരുന്നു ഈ പഠനം നടത്തേണ്ട ആവശ്യം വന്ന ഉത്തരമില്ലാത്ത ചോദ്യം? നമുക്ക് അറിയാമല്ലോ ലോകത്തില്‍ എല്ല സ്ഥലങ്ങളിലും മനുഷ്യന്‍ കുടി ഉറപ്പിച്ചിട്ടുണ്ട് എന്ന്, അവരെല്ലാം അവിടത്തെ സാഹചര്യവുമായി ഇണചേര്‍ന്നുള്ള ജീവിതമാണ് നയ്യികുന്നതെന്ന്. ഈ പരിസ്തികളില്‍ മനുഷ്യന്‍ ഇണങ്ങി ജീവിക്കുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് മനുഷ്യന്റെ ജനിതകതലത്തിലും അത് പോലെ ശരീരശാസ്ത്രത്തിലും (Physiology) വന്നിട്ടുള്ളതെന്ന് മനസിലാക്കാന്‍ ഒരുപാട് ഗവേഷണം നടന്നുപോരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപെട്ട ഒരു വിഷയമാണ് Hypoxia എന്നത്. ശരീരത്തില്‍ അല്ലെങ്കില്‍ ചില ഭാഗങ്ങളില്‍ ആവിശതിനു oxygen കിട്ടാത്ത അവസ്ഥയാണ് Hypoxia എന്ന് അറിയപെടുന്നത്. Hypoxia അപകടരമായ ഒരു അവസ്ഥയാണ്. ഒരുപാട് നേരം ഈ അവസ്ഥ തുടര്‍ന്നാല്‍ ആ ശരീരഭാഗത്തുള്ള കോശങ്ങള്‍ നശിച്ചുപോകാം. അതുകൊണ്ടാണ് പാമ്പ് കടിയേറ്റ സ്ഥലത്തിന് മുകളില്‍ വെച്ച് രക്തയോട്ടം തടസ്സപെടുതുന്ന രീതിയില്‍ കെട്ടരുതെന്ന് പറയുന്നത്. മീന്‍ പിടിക്കാന്‍ ഒരുപാട് നേരം വെള്ളത്തിനടിയില്‍ ഇരുന്നാല്‍ ആവിശമുള്ളത്ര oxygen ലഭിക്കാതെവരും. അതുമൂലം അപകടങ്ങള്‍ സംഭവിക്കാം. പക്ഷേ ബജാവു വര്‍ഗക്കാരാവട്ടേ ഒരുപാട് സമയം കുഴപ്പം ഒന്നുമില്ലാതെ വെള്ളത്തിനടിയില്‍ ചിലവഴിക്കും. ഇത് എന്തുകൊണ്ടായിരിക്കും? ചിലപ്പോള്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അവര്‍ക്ക് ലഭിക്കുന്ന പരിശീലം കൊണ്ടായിരിക്കും അല്ലെങ്കില്‍ ജനിതകപരമായ മാറ്റങ്ങള്‍ വഴിയാകും. പരീശീലനം വഴി ഉത്തമമായ കാഴ്ച ശക്തി കൈവരിച്ച കടലില്‍ മുങ്ങുന്ന തായ് കുട്ടികളുടെ പഠനം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപെട്ടിരുന്നു. പരീശീലനം വഴിയല്ലെങ്കില്‍ ബജാവു ആള്‍ക്കാരില്‍ നടന്നത് പരിണാമമാണ്. അത് സ്ഥിരീകരികേണ്ടത് ജനിതകമായ മാറ്റം വഴിയാണോ എന്ന് പരിശോദിചിട്ടാണ്. അപ്പോള്‍ ഊ ചോദ്യമാണ് അവരുടെ പഠനത്തിന്റെ അടിസ്ഥാനം. ഉത്തരം ഇല്ലായിരുന്നത് ഈ ചോദ്യത്തിനായിരുന്നു. " ബജാവു ആള്‍കാര്‍ക്ക് ഉണ്ടായ ഈ സവിശേഷമായ കഴിവ് ജനിതകപരമാണോ? "
ഇത് കണ്ടുപിടിക്കാന്‍ അവര്‍ ആദ്യം നടത്തിയത് ബജാവു ആള്‍കാരുടെയും പിന്നെ കടലിനോട് അധികം ബന്ധമില്ലാത്ത 'സലുഅന്‍' ആള്‍കാരുടെയും സ്പ്ളീനിന്റെ വലുപ്പം താരതമ്യയം ചെയ്തു എന്നുള്ളതാണ്. എന്തിനാണ് സ്പ്ളീനിന്റെ വലുപ്പം അളകുന്നത്? പറയാം. മനുഷ്യന്‍ വെള്ളത്തിനടിയിലേക്ക് പോകുമ്പോള്‍ hypoxia കാരണം കൂടുതല്‍ കോശങ്ങള്‍ നശിക്കാന്‍ സാധ്യതയുള്ള അവയവങ്ങളിലെക്ക് കൂടതല്‍ രക്തം എത്തിക്കാന്‍ സ്പ്ളീന്‍ ചുരുങ്ങാറുണ്ട്. സ്പ്ളീനിന്റെ വലുപ്പം കൂടുതലാണെങ്കില്‍ വെള്ളത്തിനടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ബജാവു ആള്‍കാര്‍ക്ക് സ്പ്ളീനിന്റെ വലുപ്പകൂടുതല്‍ കൊണ്ടാണോ എന്ന് അറിയാന്‍ വേണ്ടിയാണ് വലുപ്പം താരതമ്യയം ചെയുന്നത്. ഈ താരതമ്യ പഠനം പൂര്‍ത്തിയായപ്പോള്‍ മനസിലായത് ബജാവു ആള്‍കാര്‍ക്ക് സലുഅന്‍ ആള്‍കാരെക്കാള്‍ കൂടുതല്‍ സ്പ്ളീനിനു വലുപ്പം ഉണ്ടെന്നാണ്. ഇതിനു ശേഷം അവരുടെ DNA താരതമ്യയം ചെയ്തു അതില്‍ എവിടെയോക്കയാണ് സെലെക്ഷന്‍ നടനിട്ടുള്ളതെന്ന് കണ്ടുപിടിച്ചു. അതിനു ശേഷം ആ സെലെഷനുകളില്‍ ഏതൊക്കെ ജീനുകളാണ് സ്പ്ളീനിന്റെ വലുപ്പത്തിന് കാരണമാകുന്നതെന്ന് കണ്ടെത്തി. അതില്‍ ഒരു ജീനാണ് PDEA10. രസകരമായ കാര്യം ഈ ജീനുകള്‍ കുറഞ്ഞ അളവില്‍ സലുഅന്‍ ആള്‍കാരിലും അകന്ന ബന്ധുവായ ഹാന്‍സ്-ചൈനീസ് ആള്‍ക്കാരിലും ഉണ്ട്. ഇത് കാണിക്കുന്നത് ബജാവു ആള്‍ക്കാരില്‍ സെലെക്ഷന്‍ നടകുന്നതിനു മുന്‍പ് ഈ ജീന്‍ സെലെക്റ്റ് ചെയ്യപെട്ടിട്ടുണ്ടാകാം. അതിനുശേഷം ബജാവു ആള്‍കാര്‍ കടലിലെക്ക് താമസം മാറ്റിയപ്പോള്‍ രണ്ടാമത് സെലെക്ക്ഷന്‍ ഉണ്ടായി ആ ജീനിന്റെ എണ്ണം പോപുലെഷനില്‍ കൂടുകയും അതുകൊണ്ട് പരിണാമം നടന്നു എന്ന് കണക്കാക്കപെടുകയും ചെയ്യുന്നു!