A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയാണ്


എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗയാണ് അരുണിമ സിൻഹ എന്ന അരുണിമ സോനു സിൻഹ.[1]ആദ്യമായി എവറസ്റ്റ് കീഴടക്കുന്ന വികലാംഗയായ ഇന്ത്യക്കാരിയുമാണ് അരുണിമ സിൻഹ. 2014 ൽപത്മശ്രീ പുരസ്കാരം ലഭിച്ചു. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഒരു വോളിബോൾ കളിക്കാരി കൂടിയാണ് അരുണിമ അരുണിമയുടെ മുന്നാം വയസില്‍ പിതാവിനെ നഷ്ടപെട്ടു അദ്ദേഹം ആര്മിയിലെ എന്‍ജിനിയരയിരുന്നു അമ്മ ആരോഗ്യവകുപ്പിലെ സൂപ്പര്‍വൈസര്‍ ആരുന്നു വോളിബോള്‍ കളിക്കാരിയായ അരുണിമ സി എസ് എഫ് ഐ ജോലിക്കുവേണ്ടി 2011 ഏപ്രില്‍ 12ന് സര്‍ട്ടിഫിക്കറ്റില്‍ ജനനതിയതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ലക്‌നൗവില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഏതാണ്ട് ബേര്‍ലിക്ക് അടുത്ത് എത്തിക്കാണും പെട്ടെന്ന് ചില ആളുകള്‍ ട്രെയിനിലേക്ക് ചാടിക്കയറി യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ അവര്‍ എന്റെ സ്വര്‍ണ മാലയും പിടിച്ചു പറിച്ചു, അവരില്‍ നിന്നും അത് പിടിച്ചുവാങ്ങാന്‍ ഞാനും ശ്രമിച്ചു ആ ഉന്തിനും തള്ളിനും ഇടയില്‍ അവര്‍ എന്നെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ആ സമയത്ത് അടുത്ത ട്രാക്കില്‍ കൂടി മറ്റൊരു ട്രെയിന്‍ കടന്നു വരുന്നുണ്ടായിരുന്നു, ഞാന്‍ ആകെ ഭയന്നു. എഞ്ചിന്റെ ഹെഡ്‌ലൈറ്റ് ഞാന്‍ കാണുന്നുണ്ടായിരുന്നു. ട്രെയിന്‍ എന്റെ തൊട്ടടുത്തുകൂടി പാഞ്ഞുപോയി, അതിന് ശേഷം ഞാന്‍ എന്റെ ശരീരം തൊട്ടുനോക്കി, എന്തോ ഒന്ന് നഷ്ടപ്പെട്ടു പോയതുപോലെ ഒരു തോന്നല്‍. ഞാന്‍ ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞു, കരഞ്ഞു, അപ്പോള്‍ സമയം ഏതാണ്ട് രാത്രി 1;30 ആയിക്കാണും, എന്നെ കാണാനോ എന്റെ കരച്ചില്‍ കേള്‍ക്കാനോ അപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ ആയപ്പോള്‍ അവിടുത്തെ ചില ഗ്രാമവാസികള്‍ എന്നെ കണ്ടു, അവര്‍ എന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധിച്ചശേഷം എന്റെ കാല് മുറിച്ചുമാറ്റണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതുമാത്രമല്ല അനസ്‌തേഷ്യ പോലും നല്‍കാതെയാണ് അവര്‍ ആ പ്രവര്‍ത്തി ചെയ്തത്. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് എനിക്ക് അല്പം കൂടി മികച്ച ചികിത്സ ലഭിച്ചു. ജനറല്‍ വാര്‍ഡിലായിരുന്ന എന്നെ സ്‌പെഷ്യല്‍വാര്‍ഡിലേക്ക് മാറ്റി, അതിന് ശേഷം ദല്‍ഹിയിലേക്ക് എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 
ചെറിയ പ്രായത്തില്‍ തന്നെ ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുക എന്ന് പറയുന്നത് നിസാരകാര്യമല്ല. ചിലര്‍ എന്നെ വിമര്‍ശിക്കുമ്പോള്‍ ഞാന്‍ ഭയപ്പെട്ടുപോകാറായിരുന്നു പതിവ്, അങ്ങനെയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കണമെന്ന ചിന്തയുണ്ടാകുന്നത്, അത് ഒരിക്കലും വാക്കുകള്‍ കൊണ്ടാകരുത് പ്രവൃത്തി കൊണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ഒരു പത്രത്തില്‍ എവറസ്റ്റിനെ കുറിച്ചുള്ള ലേഖനം കണ്ടു. ഏതാണ്ട് 15 ഓളം വഴികള്‍ എവറസ്റ്റിലേക്ക് എത്തിപ്പെടാന്‍ ഉണ്ടെന്ന് മനസിലായി 15 ല്‍ പതിനാലെണ്ണവും ബൃഹത്തായ പര്‍വതങ്ങളാണെന്നും ഒന്ന് മാത്രമാണ് പിന്‍തുടരാന്‍ കഴിയുന്ന വഴിയെന്നും മനസിലായി. എന്റെ അച്ഛന്റേയും അമ്മയുടേയും മരണത്തിന് ശേഷം എന്നെ നോക്കുന്നത് ചേട്ടനാണ്. അദ്ദേഹത്തോട് ഞാന്‍ എവറസ്റ്റിനെ കുറിച്ച് പറഞ്ഞു, എവറസ്റ്റ് കീഴടക്കാനുള്ള എന്റെ ആഗ്രഹത്തെ കുറിച്ചും, ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്ന അദ്ദേഹം നിനക്ക് വിശ്വാസമുണ്ടെങ്കില്‍ അതിനായി നീ ശ്രമിക്കണമെന്ന് പിന്നീട് പറഞ്ഞു. എന്നാല്‍ ഇതുവരെ കൃത്രിമ കാലുമായി ആരും എവറസ്റ്റ് കീഴടക്കാന്‍ തയ്യാറായിട്ടില്ലെന്ന് ഒരുപാട് റെക്കോഡുകളും പുസ്തകങ്ങളും പരിശോധിച്ച ശേഷം അദ്ദേഹം എന്നോട് പറഞ്ഞു. ഈ വാക്കുകള്‍ എന്നില്‍ ഒരു തീപ്പൊരിയായാണ് വീണത്. അത് എനിക്ക് മുന്നോട്ട് പോകാനുള്ള പ്രചോദനം തന്നു
എവറസ്റ്റ് കീഴടക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ ചില നിര്‍ദേശങ്ങള്‍ എനിക്ക് ആവശ്യമായിരുന്നു. പ്രധാനമായും പണം വേണ്ടിയിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കാനായി ഞാന്‍ മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ പിന്തുണയ്ക്കാനോ സഹായിക്കാനോ ആരും മുന്നോട്ട് വന്നില്ല. കാലില്ലാത്തതിനാല്‍ ഒരടിപോലും എനിക്ക് മുന്നോട്ടുവെക്കാന്‍ കഴിയില്ലെന്ന് പലരും വിധിയെഴുതി. എനിക്ക് ഭ്രാന്താണെന്ന് വരെ പലരും പറഞ്ഞു. അങ്ങനെ ഒരു മാധ്യമപ്രവര്‍ത്തകന്റെ അടുത്തുനിന്നാണ് ബചേന്ദ്രി പാലിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുന്നത്. വെറും രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ എനിക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം അവര്‍ തരപ്പെടുത്തി തന്നു. അവരോട് ഞാന്‍ എന്നെ കുറിച്ച് പറഞ്ഞു, എന്നെ ഒന്ന് കാണണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. സ്റ്റിച്ചുള്ള കാലുമായി ഞാന്‍ ട്രെയിനില്‍ കയറി ജംഷഡ്പൂരില്‍ എത്തി, ബചേന്ദ്രി പാലിനെ കണ്ടുഅവര്‍ എനിക്ക് പറയാനുള്ളത് എല്ലാം കേട്ടു. അതിന് ശേഷം എനിക്ക് ഒരുപാട് ആത്മവിശ്വാസം തന്നു. ഈ ഒരു അവസ്ഥയില്‍ എവറസ്റ്റ് കീഴടക്കുകയെന്നത് വലിയ കാര്യമാണെന്നും അതിനായി മാനസികമായി ആദ്യം തയ്യാറെടുക്കണമെന്നും പറഞ്ഞു. ബചേന്ദ്രി പാലുമായുള്ള കൂടിക്കാഴ്ചയ്ക്ക്് ശേഷം ഞാന്‍ തിരികെ വീട്ടിലേക്ക് വന്നില്ല. അവിടെ തന്നെ ട്രെയിനിങ് ആരംഭിച്ചു. പര്‍വതങ്ങളില്‍ കയറാനും അവിടെ നിലയുറപ്പിക്കാനും ശ്രമിച്ചു. അങ്ങനെ എന്റെ ശരീരത്തെ ഞാന്‍ അത്തരത്തില്‍ പൊരുത്തപ്പെടാന്‍ അനുവദിച്ചു.
2012 ജനുവരിയിലാണ് ഞാന്‍ പര്‍വതാരോഹണത്തിനായുള്ള ശ്രമം തുടങ്ങുന്നത്. കൊടുമുടിയിലെ കാലാവസ്ഥയുമായി എന്റെ ശരീരത്തെ പൊരുത്തപ്പെടുത്തുകയെന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. പിന്നീട് നീണ്ട കാല്‍ നട യാത്ര ആരംഭിച്ചു. ഒരു നാള്‍ എവറസ്റ്റ് കീഴടക്കണം എന്ന ഒരു ലക്ഷ്യം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ എന്റെ കൃത്രിമ കാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരുന്നു. ചില സമയ്ത്ത് സ്റ്റിച്ച് പൊട്ടി രക്തം ഒഴുകി. എന്റെ പരിശീലകര്‍ എന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഞാന്‍ തയ്യാറായില്ല. മരിച്ചാലും എന്റെ ശ്രമത്തില്‍ നിന്നും പിന്തിരിയില്ലെന്ന ഉറച്ച തീരുമാനം എടുത്തിരുന്നുഎന്റെ മുന്നില്‍ എവറസ്റ്റ് എന്ന ഒറ്റ ലക്ഷ്യം മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു
ട്രെയിനിങ് ലഭിച്ചതിന് ശേഷം എനിക്ക് അല്പം കൂടി ആത്മവിശ്വാസം വന്നു. എല്ലാവര്‍ക്കും എന്റെ കൃത്രിമ കാലിനെ കുറിച്ച് ഓര്‍ത്ത് ആശങ്കയുണ്ടായിരുന്നെങ്കിലും അത്തരമൊരു ആശങ്കയും എന്നെ അലട്ടിയിരുന്നില്ല. 
ലോകത്തെ ഏറ്റവും വലിയ ഉയരമാണ് എവറസ്റ്റ്. എന്റെ മിഷന്‍ പൂര്‍ത്തിയാക്കാന്‍ 52 ദിവസം എനിക്ക് എടുക്കേണ്ടി വന്നു. എന്റെ മിഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എവറസ്റ്റിന് ചുറ്റുമുള്ള കൊടുമുടികളിലെല്ലാം ഞാന്‍ കയറി, എന്റെ ശരീരത്തെ അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടുത്തി എടുത്തു. ഇന്ത്യയില്‍ നിന്നും ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. പാറക്കെട്ടുള്ള ഭാഗങ്ങളില്‍ ഞാന്‍ സുഖപ്രദമായി മുന്നേറി. എന്നാല്‍ മഞ്ഞുമൂടിയ ഭാഗങ്ങള്‍ എത്തിയതോടെ എന്റെ അവസ്ഥ അല്പം വഷളായി, എന്റെ കൂട്ടത്തിലുള്ളവര്‍ എനിക്ക് ആത്മവിശ്വാസം തന്ന് മുന്നോട്ട് നയിച്ചു. ചില സമയങ്ങളില്‍ മഞ്ഞുമൂടിയ ചെങ്കുത്തായ കുന്നുകള്‍ കയറാന്‍ ഏറെ പണിപ്പെട്ടു. വല്ലാത്തൊരു അനുഭവമായിരുന്നു അത്, മഞ്ഞുകൊണ്ട് മൂടിയ മതിലുകളില്‍ എന്റെ വലതുകാല്‍ വെച്ച് ഞാന്‍ ചവുട്ടി, എന്റെ തുട ചീര്‍ത്ത് വന്നു, വീണ്ടും വീണ്ടും എന്റെ കൃത്രിമ കാല്‍ ഞാന്‍ നേരെയാക്കികൊണ്ടേയിരുന്നു. എന്റെ ഗ്രൂപ് അംഗങ്ങളില്‍ പലരും ഏറെ മുന്നില്‍ എത്തിക്കഴിഞ്ഞിരുന്നു, പരിശീലകന്‍ എന്നോട്ട് ഇതില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ ഞാന്‍ ഇത് നേടുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തോട് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എന്നില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു, കൃത്രിമ കാല്‍ വീണ്ടും നേരെയാക്കി മതിലുകള്‍ പിടിച്ച് ഞാന്‍ കയറിക്കൊണ്ടേയിരുന്നു
എനിക്ക് എവറസ്റ്റിന്റെ മുകളില്‍ എത്തിയതിന് ശേഷം ത്രിവര്‍ണപതാക ഉയര്‍ത്തി അതില്‍ ഒരു മുത്തം കൊടുക്കണമെന്ന ആഗ്രഹമായിരുന്നു മനസു നിറയെ. എന്നാല്‍ അതിന് മുകളില്‍ എത്തുന്നതിന്റെ അല്പം മുന്‍പായി കണ്ട പല കാഴ്ചകളും എന്നെ ഭയപ്പെടുത്തി. നിരവധി ശവശരീരങ്ങള്‍ ഞാന്‍ അവിടെ കണ്ടു. ചിലവ അസ്ഥിക്കൂടങ്ങളായിരുന്നു, മറ്റു ചിലത് മഞ്ഞുകട്ട മൂടിയ നിലയിലായിരുന്നു. അത്തരം കാഴ്ചകള്‍ കണ്ട എന്റെ മനസ് തന്നെ നിശ്ചലമായി. എന്റെ കൃത്രിമകാലിനെ സൂക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കാരണം അതിന്റെ സഹായമില്ലാതെ മഞ്ഞിലൂടെ നടക്കുക എന്നത് എന്നെ സംബന്ധിച്ച് അസാധ്യമായിരുന്നു. അധിക തണുപ്പ് അടിച്ച് വല്ലാത്തൊരു ശാരീരിക അവസ്ഥയിലായിരുന്നു ഞാന്‍. വളരെ അപകടകരമായ അവസ്ഥ. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ പെട്ടെന്ന് നീലനിറമാകും പിന്നെ ചുവപ്പ് നിറം വരും പിന്നെ കറുപ്പ് നിറമാകും. അങ്ങനെ ഏറെ പ്രതിബന്ധങ്ങളെ നേരിട്ട് ഒടുവില്‍ എവറസ്റ്റ് എന്ന സ്വപ്നത്തെ ഞാന്‍ കീഴടക്കുക തന്നെ ചെയ്തു