ലോഹ വിദ്യയിൽ പുരാതന ഇന്ത്യൻ ജനതക്കുണ്ടായിരുന്ന വൈദഗ്ധ്യം പുകൾ പെട്ടതാണ് . ഡൽഹിയിൽ ഇപ്പോഴും തുരുമ്പെടുക്കാതെ നിൽക്കുന്ന കൂറ്റൻ ആയാസ സ്തൂപവും ഒറീസയിലെ ക്ഷേത്രങ്ങളിലെ ഭീമാകാരമായ ആയാസ ബീമുകളുമെല്ലാം ലോഹവിദ്യയിൽ പൗരാണിക ഭാരതീയരുടെ വൈദഗ്ധ്യത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു . അതിലും വലിയ വിസ്മയം ഈ ലോഹ വിസ്മയങ്ങൾ തീർത്ത ആയ സ ശില്പികളുടെ പിന്മുറക്കാർ ഇപ്പോഴും നിലനില് ക്കുന്നുണ്ടെന്നും അവർ ഇപ്പോഴും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ലോഹവിദ്യകൾ സംരക്ഷിക്കുന്നുണ്ടെന്നുമുള്ള വസ്തുതയാണ് . ജാർഖണ്ഡിലും ബംഗാളിലും പരമ ദരിദ്രരായി ലോഹപ്പണിയെടുത്തു ജീവിക്കുന്ന ആസുർ എന്ന ജന വിഭാഗമാണ് അവർ .
.
സാധാരണയായി ഇരുമ്പ് വേർതിരിക്കുന്നത് ഇരുമ്പിന്റെ അയിരുകളായ ഹേമറ്റൈറ്റിൽ നിന്നും മാഗ്നെ റ്റൈറ്റിൽ നിന്നുമാണ് . അത്യാധുനിക ബ്ളാസ്റ് ഫർനസുകളും ഈ ആയിരുകളിൽ നിന്നുമാണ് ഇരുമ്പ് വേർതിരിക്കുന്നത് . എന്നാണ് ആസുർ ലോഹ വിദഗ്ദ്ധരാകട്ടെ ഇരുമ്പിന്റെ അംശം താരതമ്യേന കുറഞ്ഞ ലാറ്ററൈറ്റ് പാറകളിൽ നിന്ന് പോലും ഇരുമ്പ് വേർതിരിക്കാൻ വൈദഗ്ധ്യം നേടിയവരാണ് .ഇവർ നിർമിക്കുന്ന ഇരുമ്പ് തുരുമ്പ് പിടിക്കാറില്ല . ഇവരുപയോഗിക്കുന്ന മണ് ഫർനസുകളിൽനിന്നും മര ക്കരിയിൽനിന്നും ഇരുമ്പിലെത്തുന്ന ചെറിയ തോതിലുള്ള ഫോസ്ഫേറസിന്റെ അംശമാണ് അസൂർ ഇരുമ്പിന്റെ തുരുരുമ്പെടുക്കാതെ സംരക്ഷിക്കുന്നത് എന്ന് കരുതപ്പെടുന്നു . 99% ശുദ്ധമായ ഇരുമ്പൻ ഇവർ നിര്മി കുന്നത് . ഒരു പക്ഷെ ലോകത്തെ ഏറ്റവും താഴ്ന്ന ഗുണനിലവാരമുള്ല ആയിരിൽനിന്നും ഇരുമ്പു വേർതിരിക്കുന്നത് അസൂർ ലോഹവിദഗ്ധരാകാം .
.
ഇന്ന് ഏതാണ്ട് 8000 അസൂർ വിഭാഗകാക്കരെ ശേഷിച്ചിട്ടുളൂ . ഇപ്പോഴും അവർ മഹാഭാരത കാലത്തു ഇരുമ്പ് നിർമിച്ച രീതിയിൽ ഇരുമ്പ് നിർമിക്കുന്നു . സാംസ്കാരികവും സാമ്പത്തികവും , മതപരവുമായ വൈദേശിക തേര്വാഴ്ചയെ അതിജീവിച്ച ഈ ജനതെ ആധുനിക യുഗത്തെ അതിജീവിക്കുമോ എന്നതാണ് സംശയം . വ്യർത്ഥമായ കലകളെപ്പോലും പൈതൃകമെന്നഭിമാനിക്കുന്ന നാം സഹസ്രാബ്ദങ്ങൾ നിലനിന്നുപോന്ന ഈ ലോഹവിദ്യക്ക് അർഹിക്കുന്ന ബഹുമാനം നൽകിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ് .
--
REF
1.http://www.ancient-origins.net/…/descendants-indus-valley-b…
2.http://indianexpress.com/…/meeting-the-asurs-a-marginal-tr…/
-
3.http://theresearchers.asia/…/Asur%20an%20ancient%20Iron%20S…
images : asur furnaces ref:http://theresearchers.asia/…/Asur%20an%20ancient%20Iron%20S…
2.http://indianexpress.com/…/meeting-the-asurs-a-marginal-tr…/
-
3.http://theresearchers.asia/…/Asur%20an%20ancient%20Iron%20S…
images : asur furnaces ref:http://theresearchers.asia/…/Asur%20an%20ancient%20Iron%20S…