മൂസ മാമരി എന്ന അദ്ഭുത മനുഷ്യൻ മറ്റാരുടെയും സഹായം കൂടാതെ സ്വന്തം കൈ കൊണ്ട് പണിത കോട്ടയാണു ലെബനോനിലെ " മൂസാ കാസിൽ". തലമുറകളായി കൽപ്പണിക്കാരായിരുന്നു മൂസയുടെ കുടുംബം. അറബിയിൽ മാമരി എന്നാൽ കൽപ്പണിക്കാരൻ എന്നാണു അർത്ഥം.1930 ഇൽ ജനിച്ച മൂസ 60 വർഷം കൊണ്ടാണു ഈ കോട്ട പണിഞ്ഞത്.
സ്കൂളിൽ തന്റെ കൂടെ പഠിച്ചിരുന്ന സയിദ എന്ന ധനാഠ്യയായ ലെബനീസ് സുന്ദരിയിൽ മൂസ ആക്രഷ്ഠ്നായി. ആഗ്രഹം തുറന്ന് പറഞ്ഞ മൂസയെ സയിദ പരിഹസിക്കുകയും, പ്രണയാഭ്യർത്ഥന നിഷേധിക്കുകയും ചെയ്തു.സ്വന്തമായി ഒരു കൊട്ടാരം ഉള്ളയാളെ മാത്രമെ വിവാഹം കഴിക്കു എന്ന് സയിദ മൂസയോട് പറഞ്ഞു. എപ്പോഴും കോട്ടയുടെയും കൊട്ടാരങ്ങളുടെയും ചിത്രം വരക്കുന്ന പഠിപ്പിൽ ഉഴപ്പനായ മൂസയെ അധ്യാപകനായ അൻവർ കണക്കറ്റ് കളിയാക്കുകയും ചെയ്തു. മനം നൊന്ത മൂസ പഠനം ഉപേക്ഷിച്ച് മൂസ നാട് വിട്ടു.
പല ജോലികളും ചെയ്ത് മൂസ, കോട്ട നിർമ്മിക്കാനുള്ള സ്ഥലത്തിനു വേണ്ടിയുള്ള പണം സ്വരൂപിച്ചു. നിതാന്ത പരിശ്രമത്തിനൊടുവിൽ 60 വർഷം കൊണ്ട് മൂസ മറ്റാരുടേയും സഹായമില്ലാതെ കോട്ടയുടെ പണി പൂർത്തിയാക്കി.പണി പൂർത്തിയാക്കിയ ശേഷം മൂസ , സയിദക്ക് വേണ്ടിയിള്ള അന്വേഷണം ആരംഭിച്ചു.
ബ്രൂക്ലിനിൽ(അമേരിക്ക) സ്ഥിര താമസമാക്കിയ സയിദയെ തന്റെ ഒരു ബന്ധുവിന്റെ സഹായത്തോടെ 2009 ഇൽ ലെബനോനിൽ എത്തിച്ചു. 60 വർഷം മുൻപുണ്ടായ പ്രണ കഥ സയിദ മറന്നെങ്കിലും മൂസ മറന്നില്ല. സയിദയുടെ വരവും കാത്ത് കോട്ടയുടെ മുൻപിൽ കാത്ത് നിന്ന മൂസ ആ പഴയ ഓർമ്മ പുതുക്കി. മൂസയുടെ വാക്കുകൾ " കോട്ടയുടെ അകത്തേക്ക് കടക്കാൻ പല വാതിലുകളും ഉണ്ടായിരുന്നു, എന്നാൽ ഏറ്റവും ചെറിയ വാതിലിലൂടെ കുനിഞ്ഞാണു സയിദയെ ഞാൻ അകത്തേക്ക് ആനയിച്ചത്. അവൾ എന്റെ മുൻപിൽ കുനിഞ്ഞ് കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, കാരണം ഒരിക്കൽ അവളെ ചുംബിക്കാൻ ശ്രമിച്ച എന്നെ അദ്ധ്യാപകൻ മുട്ടിൽ നിർത്തിയാണു ശിക്ഷിച്ചത്".
ഇന്ന് ലെബനോനിലെ മികച്ച ടൂറിസ്റ്റ് സ്പോട്ടും പുരാതന മ്യൂസിയവും ആണു മൂസാ കാസിൽ