ആധുനിക ഫാഷൻ ഉൽപ്പങ്ങൾക്കുവേണ്ടി പാമ്പുകളുടെ കൂട്ടക്കുരുതി നടത്തുന്നത് അതിന്റെ തോലിനുവേണ്ടിയാണ്. യൂറോപ്യൻ മാർക്കറ്റുക ളിൽ പാന്പുകളുടെ പ്രത്യേകിച്ച് പെരുംപാന്പുകളുടെ തോലിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് വലിയ ഡിമാൻഡാണ്.
ഇന്റർനാഷണൽ ട്രേഡ് സെന്റർ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പ്രകാരം ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് വൻതോതിൽ പാമ്പുകളുടെ അനധികൃത കടത്തു നടക്കുന്നതുമൂലം പെരുംപാന്പുകളുടെ പ്രജാതി തന്നെ വംശനാശ ഭീഷണി നേരിടുകയാണത്രെ.പെരുംപാന്പുകളുടെ മാംസം മുൻപുതന്നെ ചൈനയിലെ പരമ്പരാഗത ഔഷധനിർമ്മാണ ത്തിനു കാലങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്....
എന്നാൽ പെരുംപാന്പുകളുടെ തോൽ മനോഹരവും ,മിനുസമാർന്നതും ,ഉറപ്പുള്ളതുമായതിനാൽ ലേഡീസ് ബാഗുകൾ ,ചെരുപ്പുകൾ ,പേഴ്‌സ് ,ബെൽറ്റ് ,ഷൂ എന്നിവ ഇതുകൊണ്ടു നിർമ്മിക്കപ്പെടുന്ന. പെരുംപാന്പുക ളുടെ തോലിൽ നിർമ്മിച്ച ഈ ഉല്പന്നങ്ങൾക്കു യൂറോപ്യൻ ,അമേരിക്കൻ മാർക്കറ്റുകളിൽ വൻ ഡിമാൻഡാണ്...
ഇന്തോനേഷ്യയാണ് പാന്പുകളു ടെ ലോകത്തെ ഏറ്റവും വലിയ കശാപ്പു ശാല. ആയിരക്കണക്കിന് പാന്പുകളെയാണ് പല രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ചും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിക്കുന്നത്..
ഇങ്ങനെ കൊണ്ടുവരുന്ന പാന്പുകളെ കൂട്ടമായി തിളപ്പിച്ച വെള്ളത്തിലിട്ടു കൊന്നശേഷം തോലും മാംസവും വേർതിരിക്കുന്നു... ഇൻഡോനേ ഷ്യയിലെ ജാവായ് ഗ്രാമമാണ് പാന്പുകളു ടെ കുരുതിക്കു ലോകപ്രസി ദ്ധമായിരിക്കുന്നത്. ഇവിടുത്തെ പ്രധാനവരുമാനമാർഗ്ഗവും ഇതുതന്നെ.നൂറുകണക്കിനാൽക്കാരാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്.( തോൽ ഉരിയുന്നതുമുതൽ ബാഗ് നിർമ്മിക്കുന്നതു വരെയുള്ള ചിത്രങ്ങൾ കാണുക )
ഇവിടെത്തന്നെ യൂറോപ്പിലേക്ക് ആവശ്യമായ ബാഗുകൾ,ഷൂ,ബെൽറ്റ് , ഇവ നിർമ്മിക്കുന്ന ഫാക്ടറികളുമുണ്ട്. ഇവിടെ പാന്പുകളുടെ തോലിൽ നിർമ്മിക്കുന്ന ഒരു ബാഗിന് 200 രൂപ യാണ് തൊഴിലാളിക്ക് കിട്ടുന്നതെങ്കിൽ അത് യൂറോപ്പിലെ ഫാഷൻ മാർക്കറ്റിലെത്തുമ്പോൾ 50 ഇരട്ടിവരെയാണ് വില.
പാന്പുകളെ തോൽ എടുക്കാനായി ആദ്യഘട്ടത്തിൽ ജീവനോടെ ഒരു വലിയ ഓവനിൽ ഇട്ടു തിളപ്പിക്കുന്നു. ഇതുമൂലം രണ്ടു കാര്യങ്ങളാണ് ഉള്ളത്..പാമ്പ് അനായാസം കൊല്ലപ്പെടുന്നത് കൂടാതെ തോൽ എളുപ്പം ഉരിഞ്ഞെടുക്കാനും കഴിയുന്നു..പുറത്തെടുക്കുന്ന പാമ്പിന്റെ വാലിൽക്കൂടി ഒരു കമ്പി കയറ്റി നേരെയാക്കിയശേഷമാണ് തോൽ ഉരിയുക. അതിനുശേഷം തടിപ്പലക ഭാരമാക്കിവച്ചാണ് തോൽ ബലപ്പെടുത്തുന്നത്. പാന്പുകളുടെ തോൽ ഉരിഞ്ഞ ശേഷം മാംസം പുറത്തു മാർക്കറ്റിൽ വിൽക്കുന്നു..
ഇൻഡോനേഷ്യയിലെ മാർക്കറ്റുകളിൽ പാന്പുകളുടെ ഇറച്ചിക്കും നല്ല ഡിമാൻഡാണുള്ളത് . ഇറച്ചി പല മാർക്കറ്റുകളിലും ലഭ്യമാണ്. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ ഇതുത്തമമാണെന്നാണ് ഇന്തോനേഷ്യക്കാരുടെ വിശ്വാസം....
എഴുതിയത് : വിഷ് വിശ്വനാദ്