A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ടികാൽ


പുരാതന മായൻ സംസ്കാര കാലഘട്ടത്തിലെ ഏറെ പ്രാധാന്യമുള്ള വൻനഗരങ്ങളിലൊന്ന്. എ. ഡി. 600 കളിലും 700 കളിലും ഇവിടെ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്നതായി കരുതപ്പെടുന്നു. പടിഞ്ഞാറൻ ഗ്വാട്ടിമാലയിലുള്ള പീറ്റനിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കാണാം
ഒരു ചെറു കാർഷിക ഗ്രാമമെന്ന നിലയ്ക്കാണ് ഇതിന്റെ ആരംഭമെന്ന് (600 ബി.സി.) കരുതപ്പെടുന്നു. ബി. സി. 300 കളിൽ നിർമ്മാണമാരംഭിച്ച ടികാൽ നഗരത്തിന്റെ കേന്ദ്രഭാഗത്തിന്റെ പണി എ. ഡി. 800 ആയപ്പോഴേക്കും പൂർത്തിയായി എന്നാണ് വിശ്വാസം. ഏറെ വിസ്തൃതമായിരുന്ന നഗരത്തിന്റെ കേന്ദ്രഭാഗത്തിന് 2.59 ച. കി. മീ. വിസ്തീർണമുണ്ടായിരുന്നു. നഗരപ്രൗഢിയുടെ ഉച്ചാവസ്ഥയിൽ ഇവിടെ ഒരു ലക്ഷത്തോളം ജനങ്ങൾ നിവസിച്ചിരുന്നതായിട്ടാണ് രേഖകൾ സൂചിപ്പിക്കുന്നത്. സമ്പൽസമൃദ്ധമായിരുന്ന ഈ നഗരം കാർഷിക-വാണിജ്യ-മത മേഖലകളിലും കലാരംഗത്തും ഒരുപോലെ ശോഭിച്ചിരുന്നു. മധ്യ മെക്സിക്കോയിൽനിന്നുവരെ വണിക്കുകൾ തങ്ങളുടെ ഉത്പന്നങ്ങൾ കൈമാറ്റം ചെയ്യുവാനായി ഇവിടെ എത്തിയിരുന്നു.
ജനപ്പെരുപ്പം, പ്രകൃതി വിഭവങ്ങളുടെ ദൗർലഭ്യം, മായൻ നഗരങ്ങൾ തമ്മിലുണ്ടായിരുന്ന കിടമത്സരം തുടങ്ങിയ കാരണങ്ങളാൽ ഈ നഗരം ഉപേക്ഷിക്കപ്പെട്ടുവെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇന്നും ഇതിന്റെ യഥാർഥകാരണം അജ്ഞാതമാണ്.
ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങൾ ടികാൽ പ്രദേശത്തു കാണാം. തട്ടുതട്ടായി നിലകൊള്ളുന്ന പിരമിഡുകളിലാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നഗരചത്വരത്തിനു ചുറ്റുമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഇതിലെ ഏറ്റവും പൊക്കംകൂടിയ കെട്ടിടഭാഗത്തിന്റെ ഉയരം 67 മീ. ആണ്.
ടികാൽ പ്രദേശത്തുനിന്നും കണ്ടെടുത്തിട്ടുള്ളതിൽവച്ച് ഏറ്റവും പ്രധാന പുരാവസ്തു മുദ്രിതമായ ഒരു ജേഡ് കല്ല് (Layden plaque) ആണ്. കട്ടികുറഞ്ഞ ഈ ജേഡ് പാളിയുടെ ഒരു വശം 320 എ. ഡിക്ക് അനുരൂപമായ ഒരു തീയതിയാലും മറുവശം വേഷഭൂഷാദികളണിഞ്ഞ രൂപത്താലും അലംകൃതമായിരിക്കുന്നു. ഇവിടെനിന്നും ലഭിച്ച കൊത്തുപണികൾ ചെയ്ത ശിലാസ്തൂപങ്ങൾ, ശിലാമണ്ഡപങ്ങൾ എന്നിവ ഒരു അനുഷ്ഠാന കേന്ദ്രമെന്ന നിലയിൽ ടികാലിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
1960 കളിലും 70 കളിലും പെൻസിൽവാനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഈ പ്രദേശത്ത് പര്യവേക്ഷണവും പുരാവസ്തുഗവേഷണവും നടത്തുകയുണ്ടായി. ഇന്ന് ഗ്വാട്ടിമാലയിലെ ദേശീയ ഉദ്യാനങ്ങളിലൊന്നാണ് ടികാൽ.
Photo. ടികാൽ നാഷണൽ പാർക്ക്.
Courtesy wiki