A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വില്യം കാർട്ടറുടെ പ്രേത ക്യാമറ

വില്യം കാർട്ടറുടെ പ്രേത ക്യാമറ
#ഗോസ്റ്റ്_കോളിംഗ്, )

1930 - കളിൽ അമേരിക്കയിലുടനീളം പ്രശസ്തനായ ഫോട്ടോഗ്രാഫർ ആയിരുന്നു "വില്യം കാർട്ടർ". അദ്ദേഹത്തെ പ്രശതനാക്കിയത് അദ്ദേഹത്തിന്റെ ക്യാമറ ആയിരുന്നു. എന്തായിരുന്നു ആ ക്യാമറയുടെ പ്രത്യേകത എന്നല്ലേ? ആ ക്യാമറ വെച്ച് വില്യം കാർട്ടർ എടുത്തിരുന്നത് പ്രേതങ്ങളുടെ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ അക്കാലത്ത് വലിയ വിവാദങ്ങളാണ് അമേരിക്കയിലെങ്ങും സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട ആളുകൾ അദ്ദേഹത്തെ "പ്രേതങ്ങളുടെ സഹയാത്രികൻ" എന്ന് വിളിച്ചു തുടങ്ങി.

1932 - ൽ ആണ് വില്യം കാർട്ടറുടെ ക്യാമറയിൽ ആദ്യമായി ഒരു ആത്മാവിന്റെ ചിത്രം പതിയുന്നത്. തന്റെ ഉറ്റ സുഹൃത്തായ ജോൺ ഹെയ്ൻസ് മരണപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയതായിരുന്നു വില്യം. മൃതദേഹം മറവ് ചെയ്യുന്നതിന് മുൻപ് തന്റെ സുഹൃത്തിന്റെ അവസാന ചിത്രമെടുത്ത വില്യം പിന്നീട് ദിവസങ്ങൾക്ക് ശേഷം താനെടുത്ത ഫോട്ടോ വാഷ് ചെയ്തെടുത്തപ്പോൾ സ്തബ്ധനായി പോയി. ഫോട്ടോയിൽ അതാ തന്റെ മരിച്ചു പോയ സുഹൃത്ത് മൃതശരീരത്തിന്റെ സൈഡിൽ നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്നു. വില്യമിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അദ്ദേഹം ആ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി. സത്യമെന്ന് ഉറപ്പ് വരുത്തി. ആ രഹസ്യം അദ്ദേഹം ആഴ്ചകളോളം മൂടി വെച്ചു. പക്ഷേ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായില്ല. ഒടുവിൽ ആ സത്യം അദ്ദേഹം മരിച്ചു പോയ ജോണിന്റെ ഭാര്യ സാറയെ അറിയിച്ചു. പതിയെ ആ രഹസ്യം കാട്ടുതീ പോലെ പടർന്നു. വില്യമിനെ കാണാൻ പരിചയക്കാരുടെയും, പാരാസെന്റിസ്റ്റുകളുടെയും, പത്രക്കാരുടെയും, ഒരു കൂട്ടം തന്നെ ഒഴുകിയെത്തി. അപ്പോഴേക്കും വില്യമിന്റെ ഫോട്ടോ അമേരിക്കയിലെങ്ങും പ്രശസ്തിയർജിച്ചു കഴിഞ്ഞിരുന്നു. പലരും വില്യം എടുത്ത ഫോട്ടോയ്ക്ക് നല്ല വിലകൾ പറഞ്ഞെങ്കിലും, വില്യം ആ ഫോട്ടോ വിൽക്കുവാൻ തയാറായിരുന്നില്ല. പക്ഷേ ഇതിനിടയ്ക്ക് വില്യമിനെ കാണാൻ വന്ന സാധാരണക്കാരിൽ ചിലർ അദ്ദേഹത്തിന്റെ വീട്ടിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞു പരത്തി. പതിയെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള സന്ദർശകരുടെ എണ്ണം കുറഞ്ഞു. പക്ഷേ വില്യമിന്റെ പ്രശസ്തി ഇനിയും കൂടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

പിന്നീട് ഒന്നര വർഷത്തിന് ശേഷമാണ് മറ്റൊരു പ്രേതം വില്ല്യം കാർട്ടറുടെ ക്യാമറകണ്ണുകളിൽ പതിയുന്നത്. തന്റെ അയൽവാസിയുടെ മകന്റെ വിവാഹത്തിന് പള്ളിയിലെത്തിയതായിരുന്നു വില്യം കാർട്ടർ. പൊടുന്നെനെയാണ് പള്ളിക്ക് പുറത്ത് മഴയില്ലാതെ ഇടിയും മിന്നലുമുണ്ടായത്. മിന്നലേറ്റ് പള്ളിയുടെ ഭിത്തിയിൽ വലിയൊരു വിള്ളൽ വീണു. വിവാഹത്തിന് തടിച്ചു കൂടിയ ആളുകൾ പരിഭ്രാന്തരായി. പക്ഷേ വില്യം തന്റെ ക്യാമറയെടുത്ത് പള്ളിയുടെ പുറത്തേക്ക് ഫോക്കസ് ചെയ്ത് ഒരു ക്ലിക്ക്. പതിയെ അവിടം ശാന്തമായി. പള്ളിയിൽ നിന്ന് വീട്ടിലെത്തിയ ഉടൻ വില്യം ഫോട്ടോ പ്രോസസ് ചെയ്തെടുത്തു. പ്രതീക്ഷിച്ചത് പോലെ തന്നെ ഫോട്ടോയിൽ പള്ളി കവാടത്തിന് വെളിയിൽ ഒരു സ്ത്രീ രൂപം നിൽക്കുന്നു. അതാരാണെന്ന് ആർക്കും മനസ്സിലായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ ആ വിവാഹത്തിന് രണ്ട് ദിവസം മുൻപ് ന്യൂയോർക്കിൽ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ച ജൂഡിത് എന്ന സ്ത്രീയുടേതാണ് ആ ഫോട്ടോ എന്ന് ബോധ്യപ്പെട്ടു. ന്യൂ യോർക് ടൈംസ് വില്യം കാർട്ടറുടെ പ്രേത ഫോട്ടോകളെപ്പറ്റി ആർട്ടിക്കിൾ എഴുതി. വില്യം കൂടുതൽ പ്രശസ്തനായി. അദ്ദേഹമെടുത്ത ഫോട്ടോകൾ വാങ്ങുവാൻ അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്നും ഓഫറുകൾ വന്നെങ്കിലും അദ്ദേഹം തന്റെ ഫോട്ടോകൾ വില്പനചരക്കുകൾ ആക്കുവാൻ താത്പര്യപ്പെട്ടില്ല. തന്റെ ക്യാമറയും, അതിൽ പതിഞ്ഞ പ്രേതങ്ങളും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ മരണപ്പെട്ടവർക്ക് ഈ ലോകത്തോട് പറയാനുള്ളതെന്തോ അദ്ദേഹത്തിന്റെ ഫോട്ടോകളിലൂടെ പറയാൻ ശ്രമിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അതെന്താണെന്ന് മനസ്സിലാക്കാനായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം. അതിനായി അദ്ദേഹം പാരസൈന്റിസ്റ്റ് ആകാൻ തയാറെടുത്തു. പക്ഷേ അപ്പോഴേക്കും വിരോധികളും, നിരീശ്വരവാദികളും അദ്ദേഹമെടുത്ത ഫോട്ടോകൾ വ്യാജമാണെന്ന് വാദിച്ചു. അവ മറ്റുള്ളവരുടെ കൈവശമെത്തിയാൽ അതെല്ലാം വ്യാജമാണെന്ന് തെളിയും എന്നതിനാലാണ് അദ്ദേഹം ആ ഫോട്ടോകൾ കൈമാറ്റം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്തത് എന്നായിരുന്നു അവരുടെ വാദം.

എന്നാൽ വിരോധികളുടെ വാദമുഖങ്ങളൊന്നും തന്നെ വില്ല്യം കാർട്ടറുടെ പ്രശസ്തിയെ ബാധിച്ചില്ല. അദ്ദേഹവും, അദ്ദേഹമെടുത്ത ചിത്രങ്ങളും അമേരിക്കയിലെങ്ങും ചർച്ചാവിഷയമായിരുന്നു. പിന്നെയും രണ്ട് വർഷം കൂടി അദ്ദേഹം തന്റെ ആ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുത്തു. അതിൽ പലതിലും പ്രേതങ്ങളുടെ സാനിധ്യമുണ്ടായിരുന്നു. ഒടുവിൽ 1938 - ൽ ജോർജിയയിലെ സാവന്നാ സിറ്റിക്കടുത്തുള്ള ബോനാവെഞ്ച്വർ സെമിത്തേരിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹാർട്ട് അറ്റാക്ക് ആയിരുന്നു മരണ കാരണം എന്ന് തെളിഞ്ഞെങ്കിലും അദ്ദേഹത്തിന്റഅദ്ദേഹത്തിന്റെ ഭാര്യയടക്കം അദ്ദേഹത്തെ പരിചയമുള്ളവർ പറയുന്നത് അദ്ദേഹം കൊലചെയ്യപ്പെട്ടതാണെന്നാണ്.ഏതൊക്കെയോ അദൃശ്യ ശക്തികളുമായി അദ്ദേഹം ആശയവിനിമയം നടത്താറുണ്ടായിരുന്നു, അദ്ദേഹത്തെ കൊലപ്പെടുത്തിയതും അവർ ആകാം എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ വാദം. അദ്ദേഹത്തിന്റെ പ്രേതഫോട്ടോകളെയും, ദുരൂഹ മരണത്തെയും കുറിച്ച് പാരാസൈന്റിസ്റ്റുകൾ പറയുന്നത്, അദ്ദേഹമെടുക്കുന്ന ചിത്രങ്ങളിൽ മിക്കതിലും പ്രേതങ്ങൾ ഉണ്ടാകാനുള്ള കാരണം അദ്ദേഹത്തിന് കിട്ടുന്ന ഗോസ്റ്റ് കോൾസിന് അദ്ദേഹം റെസ്പോണ്ട് ചെയ്തിരുന്നത് കൊണ്ടാണെന്നാണ്. എന്ത്കൊണ്ടാണ് അദ്ദേഹത്തിന് മാത്രം ഇത്രയും ഗോസ്റ്റ് കോളിംഗ് ലഭിച്ചു എന്നതിന്റെ ഉത്തരവും അവർ തന്നെ പറയുന്നുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല. അദ്ദേഹത്തിന്റെ കയ്യിലെ ക്യാമറയായിരുന്നു അതിന് കാരണം. അദ്ദേഹത്തിന് വന്ന കോൾസ് ഒന്നും വിർജിൻ കോൾസ് ആയിരുന്നില്ല. അതായത് അവയൊന്നും അദ്ദേഹത്തിന് നേരിട്ട് വന്ന കോൾസ് ആയിരുന്നില്ല എന്ന്. പിന്നെങ്ങനെ? ഗോസ്റ്റ് കോളിംഗ് രണ്ട് തരമുണ്ട്. ഒന്ന് നമുക്ക് നേരിട്ട് ലഭിക്കുന്ന കോൾസ്. ഇവയെ വിർജിൻ കോൾസ് എന്ന് പറയും. മറ്റൊന്ന് മറ്റെന്തെങ്കിലും മീഡിയം ഉപയോഗിച്ചുള്ള കോൾസ് ആണ് നേരിട്ടല്ലാതെ ലഭിക്കുന്ന കോൾസ്. ആ മീഡിയം ഏതെങ്കിലും മനുഷ്യനാകാം, മൃഗമാകാം, അല്ലെങ്കിൽ ഇപ്പോൾ നമുടെ അടുത്തുള്ള മറ്റേതെങ്കിലും ആത്മാവ് വഴിയുമാകാം. വില്യം കാർട്ടറുടെ കേസിൽ, ഗോസ്റ്റ് കോൾ ചെയ്യാനുപയോഗിച്ച മീഡിയം അദ്ദേഹത്തിന്റെ കയ്യിലെ ക്യാമറയായിരുന്നു. അതായത് ആ ക്യാമറയിൽ മറ്റൊരു പ്രേതബാധയുണ്ടായിരുന്നു എന്ന്. അദ്ദേഹത്തിന് ആ ക്യാമറയോട് ഉണ്ടായിരുന്ന മാനസികമായ അടുപ്പം മറ്റ് നെഗറ്റീവ് എനർജികൾ ഉപയോഗിച്ചു എന്ന് വേണം പറയാൻ. ഇത് മനസ്സിലാക്കിയാകണം അദ്ദേഹം ഒരു പാരസയന്റിസ്റ്റ് ആകാൻ തീരുമാനിച്ചത്. ഈ ക്യാമറയും തൂക്കി നടന്ന വില്ല്യം കാർട്ടർ സ്വന്തം മരണ ധൂതുമായിട്ടാണ് നടന്നിരുന്നത്. പൊതുവേ ക്യാമറയിലും, മൊബൈൽ ഫോണുകളിലും കാണുന്ന ഗോസ്റ്റിന് നമ്മളെ നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും. ഒരു ഗോസ്റ്റ് കോൾ വരുമ്പോൾ ആ കോൾ ചെയ്യുന്ന ഗോസ്റ്റിനും, നമുക്കും ഇടയിൽ ഒരു മീഡിയമായി പ്രവർത്തിക്കുവാൻ കഴിയും. ഗോസ്റ്റ് കോൾ എന്നാൽ മരിച്ചു പോയവരുടെയോ, ജീവിച്ചിരിക്കുന്നവരുടെയോ ആത്മാക്കൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒരു സംഗതിയല്ല. ആസ്ട്രൽ ലോകത്ത് ശരീരമില്ലാത്ത അലയുന്ന അനേകം ഡീമൺസ് ഉണ്ട്. വളരെയധികം പവർഫുൾ ആണ് അവയിൽ ചിലത്. അത്തരത്തിലൊരു ഡീമൺ മൂലമാകാം വില്ല്യം കാർട്ടറുടെ മരണം സംഭവിച്ചത്. അതെന്തായാലും, വില്യം കാർട്ടറും, അദ്ദേഹമെടുത്ത ചിത്രങ്ങളും ഇന്നും ആർക്കും പിടികിട്ടാത്ത ചോദ്യങ്ങൾക്കുത്തരം തേടി നിൽക്കുന്നു.