A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പുരട്ച്ചി തലൈവി അഥവാ ....തമിഴന്റെ വിപ്ലവ നായിക


വീരാരാധനയും ,താരാരാധനയും തമിഴന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്....അതുകൊണ്ട് തന്നെയാവണം താരചക്രവര്‍ത്തിമാര്‍ അവരുടെ മനസ്സ് കവര്‍ന്നത്....അപ്രകാരം ആ ജനതയെ മുതലെടുത് രാഷ്ട്രീയത്തില്‍ പിച്ചവെയ്ക്കാന്‍ അവര്‍ വെള്ളിത്തിര നീന്തി അധികാര കസേര തെടിവരുന്നവരുടെ ചരിത്രം എം ജി ആര്‍ മുതല്‍ വിജയകാന്ത് വരെയുള്ളവരുടെ ജീവിതരേഖ പരിശോധിച്ചാല്‍ വളരെ വ്യക്തമാണ്.....
എന്നാല്‍ പണ്ട് കാലം മുതല്‍ക്കേ നായികാ പ്രാധാന്യം അവരുടെ സിനിമകളില്‍ ഒരു ചടങ്ങ് മാത്രമാണ്.. ഫലത്തില്‍ ആണ്‍മേല്‍ക്കോയ്മയുടെ വിളയാട്ടം തന്നെ.....എന്നാല്‍ മേനിക്കൊഴുപ്പും,ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകളും അഭ്രപാളിയില്‍ നിറഞ്ഞു കവിയുമ്പോള്‍ തമിഴ്മക്കള്‍ ചില താര റാണികളെയും നെഞ്ചിലേറ്റി.....ആരാധനയുടെ കൊടുമുടിയില്‍ അവര്‍ക്കുവേണ്ടി അമ്പലങ്ങള്‍ വരെ ഉയര്‍ന്നു...എന്നാല്‍ അത്തരം നായികമാര്‍ക്ക് ഒന്നും രാഷ്ട്രീയമെന്ന ചതുരംഗ കളത്തില്‍ തന്ത്രപരമായി മുന്നേറി അനിഷേധ്യ നേതാവാകാന്‍ കഴിഞ്ഞില്ല ..പക്ഷെ അതിനു മറുപടിയായി അന്നും ഇന്നും ഒരു പേര് മാത്രം....ജെ ജയലളിത എന്ന തമിഴ് നാട് മുഖ്യമന്ത്രി...ജയലളിത ജയറാം.....
സിനിമയിലെത് പോലെ തന്നെ മൂന്നു വേഷങ്ങളില്‍ അവരുടെ ജീവിതം വേണമെങ്കില്‍ തരം തിരിക്കാം.,ഒന്ന് മാദക വേഷങ്ങളില്‍ തമിഴനെ വികാരം കൊള്ളിച്ച ഗ്ലാമര്‍ നായികാ...
രണ്ടു അവര്‍ ദൈവ പരിവേഷം നല്‍കിയ നായകന്റെ പ്രണയിനി..പിന്നെ ഒരു ജനതയെ മുഴുവന്‍ തന്റെ കാല്‍ക്കീഴില്‍ കൊണ്ട് വന്ന.... പഴയ രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തികുറിച്ചു ഗര്‍വിഷ്ട്ടമായ ചിന്താഗതിയുമായി അധികാര കസേരയില്‍ ഇരിപ്പുറപ്പിച്ച തമിഴന്റെ അമ്മ മഹാ റാണി.....!! എം ജി രാമചന്ദ്രന്‍ എന്ന സൂപ്പര്‍ താരവും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയുമായ എം ജി ആര്‍ കൈക്കുമ്പിള്‍ സൂക്ഷിച്ച തന്റെ സുന്ദരിയായ കാമുകിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു നടത്തുമ്പോള്‍ വെള്ളിത്തിരയുടെ നീലവെളിച്ചം മാത്രമേ എടുത്തുപറയാന്‍ കഴിയുമായിരുന്നുള്ളൂ.പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ...അവര്‍ നേടിയെടുത്ത വളര്‍ച്ച അത്ഭുതാവാഹം തന്നെ...
1948 ഫെബ്രുവരി 24 നു മൈസൂരിലെ ഒരു അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച ലളിതയ്ക്ക് ജയ ലളിത എന്ന പേര് ചേര്‍ത്ത് വെച്ചതില്‍ അല്പം കുടുംബ ചരിതത്തിന്റെ വേരുകള്‍ പരിശോധിക്കണം....അവരുടെ മുത്തശ്ശന്‍ അക്കാലത് മൈസൂര്‍ രാജാവായ ജയ ചാമ രാജേന്ദ്രവോഡയാറുടെ കൊട്ടാരം ഭിഷ്വഗ്വരനായിരുന്നു...അതിനാല്‍ രാജവുമായുള്ള ബന്ധം സൂചിപിക്കാനാവാം 'ജയ' എന്ന് പേരിനൊപ്പം ചേര്‍ത്തത്....ജയക്ക് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് മരണമടഞ്ഞിരുന്നു.....തുടര്‍ന്ന് അമ്മ വേദവല്ലി ബംഗ്ലൂരിലേക്ക് താമസം മാറ്റിയിരുന്നു... സാമ്പത്തികഭദ്രയില്‍ ഏറ്റക്കുറ ഏറ്റക്കുറച്ചിലുകള്‍, ജയയ്ക്ക് ബാല്യത്തില്‍ ബുദ്ധിമുട്ടെറെ അനുഭവിച്ച നാളുകളായിരുന്നു അത്.... പക്ഷെ വളരേ നല്ല രീതിയില്‍ പ്രാഥമിക വിദ്യാഭ്യാസം അവര്‍ക്ക് നല്കാന്‍ അമ്മ വേദവല്ലി പ്രത്യേകം ശ്രേദ്ധിച്ചിരുന്നു...... കൂടാതെ കലാപരമായ കഴിവുകളില്‍ ശ്രേദ്ധ പതിപ്പിക്കുവാനും ചെറുപ്പകാലത്തെ അവര്‍ക്ക് കഴിഞ്ഞു....ഭാവിയിലെ അഭിനയ ജീവിതത്തിനു ഇത് വളരെയേറെ സഹായിച്ചിട്ടുണ്ട്.....
കുടുംബപുലര്‍ത്താന്‍ ചെറിയ ചെറിയ സിനിമവേഷങ്ങളിലൂടെ ഒടുവില്‍ സന്ധ്യ എന്നാ പേരില്‍ നായിക വേഷത്തിലേക്ക് അമ്മ വേദവല്ലി വളര്‍ന്നിരുന്നു....തുടര്‍ന്ന് സിനിമാ ബന്ധങ്ങള്‍ ജയലളിതയുടെ വളര്ച്ചയ്ക്ക്ക് അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു....ജയയ്ക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍ അവര്‍ ആദ്യ സിനിമയില്‍ അഭിനയിച്ചു....എങ്കിലും പഠനത്തിനു വിഘാതം വരാത്ത രീതിയില്‍ സമയം ക്രെമീകരിച്ചും മറ്റുമായിരുന്നു അഭിനയം....ശേഷം 1964 ഒരു കന്നഡ ചിത്രത്തിലൂടെ നായികവേഷത്തിലേക്ക് രംഗപ്രവേശനം....
ബാംഗ്ലൂരില്‍ നിന്ന് ചെന്നയിലേക്ക് തുടര്‍ന്ന് ചേക്കേറിയ ആ കുടുംബം...സിനിമയില്‍ സജീവമായി എന്ന് പറയാം...സൌന്ദര്യവും കഴിവും ഒത്തുചേര്‍ന്ന ഒരു പ്രതിഭയെ അന്ന് തമിഴ് സിനിമ ലോകം കാത്തിരിക്കുന്ന പോലെയായി തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍....എം ജി ആര്‍ എന്ന തമിഴ് സിനിമ ലോകത്തെ മുടിചൂടാമന്നന്‍ ജയ ലളിത എന്ന നടിയുടെ 'ഗോഡ്ഫാദര്‍' ആയിട്ട് വന്നത് മുതല്‍ അവര്‍ വളരാന്‍ തുടങ്ങി......ആ വളര്‍ച്ച കേവലം വെള്ളിത്തിരയില്‍ മാത്രം ഒതുങ്ങില്ലെന്ന് അന്ന് ആരും കരുതിയില്ല.....അവരുടെ നൂറാം ചിത്രത്തിന്റെ ആഘോഷവേളയില്‍ അഭിനന്ദനപ്രവാഹം കൊണ്ട് ചൊരിഞ്ഞ സാക്ഷാല്‍ കരുണാനിധി പോലും.....!
അവാര്‍ഡുകളും ,അഗീകാരവുമായി തമിഴ് സിനിമയില്‍ വ്യക്തമായ മുന്‍തൂക്കം നേടിയ ആ നടി എം ജി ആറുമായുള്ള അടുപ്പതിലൂടെ 1980 ല്‍ ,അദ്ധേഹത്തിന്റെ എ. ഐ. എഡി .എം.കെ യില്‍ അംഗമായി.....ആദ്യകാലത്ത് പാര്‍ടിയിലുള്ള പലര്‍ക്കും ആ പ്രവേശനം ഒരു കല്ലുകടിയായിരുന്നു....എന്നല്‍ എന്തിനും ഏതിനും തന്റെ കാമുകിയെ കരുതലോടെ കാക്കുന്ന മെഗാതാരത്തിന്റെ കല്‍പ്പനയില്‍ അതെല്ലാം ഉരുകി തീര്‍ന്നു....അതായിരുന്നു എം ജി ആര്‍....( ഈ എം ജി ആര്‍ അല്ല തന്നെ പാര്‍ട്ടിയിലേക്ക് നയിച്ചത് എന്ന് പില്‍ക്കാലത്ത് ജയലളിത ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്)
പക്ഷെ പാര്‍ട്ടിക്കുള്ളില്‍ ചേരി തിരിവ് പ്രകടമാകുന്നത് അയാള്‍ അസുഖമായി ബന്ധപ്പെട്ടു അമേരിക്കയില്‍ ചികിത്സയില്‍ പോയ സമയത്താണ്...ഈ അവസരത്തില്‍ ;കടന്നാക്രമണം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധമെന്നു മനസ്സിലാക്കിയ ജയയുടെ തന്ത്രങ്ങള്‍ ലകഷ്യം കണ്ടത്.....എംജി ആര്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണ പരിപാടിയുടെ നേതൃത്വം ജയയുടെ കരങ്ങളിലായിരുന്നു...പിന്നീട് അവര്‍ രാജ്യസഭംഗമായി....എതിര്‍ക്കാന്‍ പറ്റാത്ത ശക്തിയായി അവര്‍ ഉയര്‍ന്നു വന്ന കാഴ്ചയായിരുന്നു അത്...എംജി ആറിന്റെ മരണത്തോടെ രാജ്യസഭാംഗത്വം രാജി വെച്ച അവര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രേദ്ധപതിപ്പിക്കുവാന്‍ തിരിച്ചെത്തി....
പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പിനു വഴിവെച്ചുകൊണ്ട് എം ജി ആറിന്‍റെ ഭാര്യ ജാനകീ രാമചന്ദ്രന്‍ അവകാശമുന്നയിച്ചെങ്കിലും ഈ പിളര്‍പ്പിനെ മുതലെടുത്ത്‌ 1989 ല്‍ ഡി എം കെ അധികാരത്തില്‍ വന്നു..ഈ കാലത്താണ് പാര്‍ട്ടിയില്‍ പൂര്‍ണമായും അവര്‍ പിടിമുറുക്കി മുന്നേറുന്നത്...ജാനകീ രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയാതോടെ അവര്‍ക്ക് പിന്നെ പറയതൊക്കെ ശത്രുക്കളൊന്നും തന്നെ ഇല്ലാതായി......
തുടര്‍ന്ന് 1991 ലെ തിരഞ്ഞെടുപ്പില്‍ ജയിച്ചു ജയലളിത അങ്ങനെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി..അതും വന്‍ ഭൂരിപക്ഷത്തില്‍...എന്നാല്‍ പറയത്തക്ക സുഗമാമായ ഒരു ഭരണമായിരുന്നില്ല അവരുടെത്..അഴിമതികളുടെ പരമ്പര തന്നെയായിരുന്നു ആ കാലഘട്ടം....ആരും ചോദ്യം ചെയ്യാനാവാതെ അഹങ്കാരത്തിന്റെയും..ദുര്‍ച്ചിലവിന്റെയും ബാക്കിപത്രമായ നാളുകള്‍.... വളര്‍ത്തുമകന്റെ വിവാഹമടക്കമുള്ള ആര്‍ഭാടത്തിനു ഖജനാവിനെ ആശ്രയിച്ചതടക്കമുള്ള ചോദ്യ ശരങ്ങള്‍, വെവ്വേറെ കേസുകള്‍ തുടങ്ങിയ അവരെ വീര്‍പ്പുമുട്ടിച്ചു..... 96 ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിച്ചു.....അവര്‍ക്ക് അധികാരം നഷ്ട്ടപ്പെട്ടു....ജയലളിതയെ രാഷ്ട്രീയത്തില്‍ നിന്ന് എന്നന്നേക്കുമായി തുടച്ചു നീക്കാന്‍ പ്രതിപക്ഷം കരുക്കള്‍ നീക്കി....അഴിമതിയുടെ പേരില്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു..കരുണാനിധിയുടെ തന്ത്രങ്ങള്‍ ജയക്കെതിരെ കൂരമ്പുകളായി...കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി വരെ രൂപീകരിച്ചു.....ഡി എം കെയുടെ പ്രതികാരപോരാട്ടങ്ങള്‍ അവരെ തകര്‍ത്തു തുടങ്ങിയിരുന്നു....
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2001 ലെ തിരഞ്ഞെടുപ്പില്‍ പ്രതിസന്ധികളെ അതിജീവിച്ചു അവര്‍ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചു മത്സരിക്കാന്‍ ഇറങ്ങിയെങ്കിലും...കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിതിക്ക് സ്ഥാനാര്‍ഥിക്ക് മത്സരയോഗ്യത ഇല്ലെന്നു കോടതി വിധിച്ചു.....!ഒരുതരത്തില്‍ പറഞ്ഞാല്‍ ഡി എം കെ യുടെ പ്രതികാരം...തിരഞ്ഞെടുപ്പില്‍ അനുകമ്പയുടെ തൈലലെപനമാക്കാന്‍ അവര്‍ പ്രത്യേകം ശ്രേദ്ധിച്ചിരുന്നു......
എ ഐ ഡി എം കെ....റിക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു..ഒടുവില്‍ ജന പ്രാതിനിത്യ നിയമപ്രകാരം തിരഞ്ഞടുപ്പില്‍ യോഗ്യത നഷ്ട്ടപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യാപ്രതിന്ജ്ഞ ചെയ്യാന്‍ ഗവര്‍ണ്ണര്‍ ഫാത്തിമാ ബീവി ക്ഷെണിച്ചു..പക്ഷെ നാലുമാസം നീണ്ട ഭരണം മാത്രമേ അവര്‍ക്ക് ലഭിച്ചുള്ളൂ..അഴിമതികേസില്‍ സുപ്രീം കോടതി അവര്‍ക്ക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നു വിധിച്ചു...കേസുകളും ഡി എംകെയുടെ പ്രതികാരപോരാട്ടങ്ങളും തുടര്‍ന്നു..ഒടുവില്‍ ജയയെ അഞ്ചുവര്ഷം ശിക്ഷിക്കാനുള്ള ഉത്തരവ്....
തുടര്‍ന്ന് ജയയുടെ പാദ സേവകനായ പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി....വെറും ഡമ്മി മുഖ്യനായി മാത്രമേ അയാള്‍ വര്തിച്ചിരുന്നുള്ളൂ.....ശേഷം 2003 ല്‍ അവരെ കോടതി കുറ്റ വിമുക്തയാക്കി....
തുടര്‍ന്നുള്ള കാലയളവുകളില്‍ താന്‍ ബാക്കി വെച്ച പ്രതികാരനടപടി തീര്‍ക്കാന്‍ ജയക്ക് ധാരാളമായിരുന്നു...കരുണാനിധിയെ കിടപ്പ് മുറിയില്‍ നിന്ന് അര്‍ദ്ധരാത്രി പോലീസ് വലിച്ചിഴയ്ക്കല്‍ തുടങ്ങി പ്രതികാരം എണ്ണിതുടങ്ങി..ജയക്കെതിരെ ആരോപണം ഉന്നയിച്ച ഡോ സുബ്രഹ്മണ്യ സ്വാമിയേ തമിഴ് സ്ത്രീകള്‍ ഒന്നടങ്കം നേരിട്ടു..ജയയെ അനുസരിക്കാത്ത ഐ എ എസ ഓഫീസര്‍ ചന്ദ്രലേഖയെ ഒരു കൂട്ടം ഗുണ്ടകള്‍ നടു റോഡില്‍ മുഖത് ആസിഡ് ഒഴിച്ചു....സംഭവ വിഹുലമായ നാളുകള്‍..നാലുമാസത്തെ ജയയുടെ അധികാരകൊതിയില്‍ തമിഴ് നാട് വിറച്ചു....പക്ഷെ ഇതിനും തിരിച്ചടി ശക്തമായിരുന്നു.....2006 ല്‍ പാര്‍ട്ടി പരാജയത്തിലേക്ക് കൂപ്പു കുത്തി...തുടര്‍ന്ന് പനീര്‍ ശെല്‍വം പ്രതിപക്ഷനേതാവായി....പിന്നീട് രാഷ്ട്രീയത്തില്‍ നിന്ന് പ്രത്യക്ഷത്തില്‍ ജയ പിന്‍വലിഞ്ഞു....ഇതിനടിയില്‍ കോണ്‍ഗ്രസും,ഡി എം കെയും സഖ്യ കക്ഷികളായി, ഇടതിനെ എ ഐ ഡി എം കെ ഒപ്പം കൂട്ടി.....ജയയ്ക്ക് ഉറപ്പായിരുന്നു തന്റെ തിരിച്ചു വരവ് അധികം ദൂരെയല്ലെന്നു....2011 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ജയയ്ക്ക് പക്ഷെ അനധികൃതസ്വത്ത്‌ സമ്പാദനത്തിലെ പഴയ കേസുകള്‍ വീണ്ടും വിനയായി എന്ന് പറയാം...തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ ചതുരുപയത്തില്‍ കെണിയിലായി,,ശേഷം 2014 സെപ്റ്റംബര്‍ 24 ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര പ്രത്യേക കോടതി ജയയടക്കം നാലുപേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി..തുടര്‍ന്ന് നാലുവര്‍ഷം തടവും നൂറു കോടി രൂപ പിഴയുംവിധിച്ചു...എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ ഏതു നിമിഷവും മറിഞെക്കാവുന്ന നമ്മുടെ വ്യവസ്ഥിതിയില്‍ 2015 മേയ് 15 കുറ്റവിമുക്തയായി......പിന്നീട് ഭരണതന്ത്രതയുടെ കടിഞ്ഞാന്‍ കൈയ്യിലേന്തി അവര്‍ ഭരണം പിടിച്ചെടുത്തു..ഇക്കാലമത്രയും തന്റെ കസേരയില്‍ നന്ദിയുള്ള ശ്വാനന്റെ കണക്കു പരിപാലിച്ച പനീര്‍ ശെല്‍വത്തെയും കൂട്ടി ജയയുടെ പാര്‍ട്ടി കല്‍പ്പനകള്‍ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുന്നു.......
ജനാധിപത്യ സംവിധാനത്തില്‍ ഭരണവര്‍ഗ്ഗം ഒരു ജനതയുടെ പൊതുസ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് അവര്‍ നല്‍കുന്ന വിവേകപൂര്‍ണ്ണമായ മറുപടിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ്..അതാണ്‌ സമ്മതിദാനാവകാശം...എന്നാല്‍ കൃത്രിമത്വം ഇടകലര്‍ത്താന്‍ ആ ജനതയുടെ പ്രതികരണം ഇരു പാര്‍ട്ടികളെയും പ്രേരിപ്പിക്കുകയാണ്.....ഇന്നത്തെ കാലത്തും വലത്തുകാലിലെ മന്ത് ഇടതുകാലിലെക്കെന്നപോലെ ഭരണം മാറിമറിയുന്നു..അഴിമതിയില്‍ മുങ്ങികുളിക്കുന്ന കഥകള്‍ ഇനിയും പുറത്തുവരാനുണ്ടായിരിക്കാം....പഴയ ചരിത്രം തുടര്‍ന്ന്കൊണ്ടേയിരിക്കും....ഇനിയും ചിന്താശേഷിയില്ലാത്ത ഒരു തലമുറയിന്‍ മേല്‍............... kadapad rony ....