സാങ്കേതിക വിദ്യകൾ നിരന്തരമായ മാറ്റത്തിനും ,വ്യതിയാനങ്ങൾക്കും വ്‌ധേയമാണ് . പുതു സാങ്കേതിക വിദ്യകൾ പഴയ സാങ്കേതിക വിദ്യയെ പുറം തള്ളുന്നത് വളരെ സാധാരണവുമാണ് . വാർത്താവിനിമയത്തിന്റെയും അനുബന്ധമേഖലകളിലും ഇപ്പോൾ ഈ മാറ്റം കണ്ണടച്ച് തുറക്കുന്നതിനു മുൻപാണ് നടക്കുന്നത് . എന്നാൽ ചില സാങ്കേതിക വിദ്യകളും ഉപകരണങ്ങളും കാലമേറെ ചെന്നാലും പിടിച്ചു നിൽക്കും . അത്തരത്തിൽ ഒരു വസ്തുവാണ് ലെഡ് - ആസിഡ് സ്റ്റോറേജ് സെൽ.
ഏറ്റവും ആദ്യം കണ്ടുപിടിച്ച സ്റ്റോറേജ് സെൽ ആണ് ലെഡ് -ആസിഡ് സ്റ്റോറേജ് സെൽ. ഫ്രഞ്ചുകാരനായ ഗാസ്റ്റൻ പ്ലാന്റെ ( Gaston Planté) 1859 ൽ കണ്ടുപിടിച്ചതാണ് ലെഡ് -ആസിഡ് സ്റ്റോറേജ് സെൽ. ഒരു കിലോഗ്രാം രാസ വസ്തുക്കളിലൂടെ 40 വാട്ട് -അവർ വരെ വൈദ്യുതി ശേഖരിക്കാവുന്ന ഒരു സംവിധാനമാണ് ലെഡ് -ആസിഡ് സ്റ്റോറേജ് സെൽ. ഖരാവസ്ഥയിലുള്ള കറുത്തീയവും , ദ്രാവക അവസ്ഥയിലുള്ള സൾഫ്യൂരിക്ക് ആസിഡുമാണ് ലെഡ് -ആസിഡ് സ്റ്റോറേജ് സെൽ ലെ രാസവസ്തുകകൾ . ഈ രണ്ടു രാസവസ്തുക്കളും താരതമ്യേന വിലക്കുറവുള്ളതും സുലഭവുമായ വസ്തുക്കളാണ് .
.
ലെഡ് ആസിഡ് സ്റ്റോറേജ് സെൽ നിലവിൽ വന്നതിനു ശേഷം പല തരം സ്റ്റോറേജ് സെല്ലുകൾ നിലവിൽ വന്നിട്ടുണ്ട് . അവയിൽ പലതും ഏതാനും വർഷങ്ങളോ ദശാബ്ദങ്ങളോ നിലനിന്നശേഷം വിസ്‌മൃതമായിട്ടും ഉണ്ട് . എന്നിട്ടും ലെഡ് -ആസിഡ് സ്റ്റോറേജ് സെ ല്ലുകൾ ഇപ്പോഴും പല ന്യൂനതകളുണ്ടായിട്ടുകൂടി സ്റ്റോറേജ് സെലുകളുടെയിടയിൽ തലയുയർത്തി നിൽക്കുന്നു . ലെഡ് ആസിഡ് സെല്ലിനെക്കാൾ ഊർജ്ജസാന്ദ്രതയേറിയതും കൂടുതൽ കാലം നിലനിൽക്കുകയും ചെയുന്ന സ്റ്റോറേജ് സെ ല്ലുകൾ വന്നിട്ടുകൂടി ലെഡ് -ആസിഡ് സ്റ്റോറേജ് സെ ല്ലുകൾ ഇപ്പോഴും നിലനിൽക്കുന്നത് അവയുടെ ചില ഗുണപരവും , സാമ്പത്തികവുമായ കാരണങ്ങൾ കൊണ്ടാണ് .
.
താരതമ്യേന വില കുറഞ്ഞതാണ് എന്നത് തന്നെയാണ് ലെഡ് -ആസിഡ് സ്റ്റോറേജ് സെ ല്ലുക ളുടെ ഏറ്റവും വലിയ മേന്മ .പല ആധുനിക സ്റ്റോറേജ് സെല്ലുകളും ലെഡ് ആസിഡ് സെല്ലുകളുടെ പല മടങ് ചെലവേറിയതാണ് . ഇടക്കിടക്ക് മാറ്റി സ്ഥാപിക്കേണ്ട ഒരു സംവിധാനത്തിന്റെ കാര്യത്തിൽ വില ഒരു പ്രധാന ഘടകമാണ് . രണ്ടാമത്തെ കാരണം ലെഡ് ആസിഡ് സെല്ലുകളുടെ ഉയർന്ന പവർ / വെയ്റ്റ് അനുപാതമാണ് . ലെഡ് ആസിഡ് സെല്ലുകളുടെ ഊർജ്ജ - ഭാര അനുപാതവും ഊർജ്ജ - വ്യാപ്ത അനുപാതവും മറ്റു സ്റ്റോറേജ് എല്ലുകളെക്കാൾ കുറവാണെങ്കിലും അവക്ക് മറ്റു സെല്ലുകളെ അപേക്ഷിച്ചു കൂടുതൽ വൈദ്യുത കറന്റ്റ് നൽകാനാവും . പല ഉപയോഗങ്ങളിലും ഇത് വലിയ ഒരു മേന്മയാണ് . ഈ രണ്ടു പ്രധാന മേന്മകൾ നിമിത്തം ലെഡ് ആസിഡ് സെല്ലുകൾ ഇനിയും ദശാബ്ദങ്ങളോളം സ്റ്റോറേജ് ബാറ്ററികളുടെ രംഗത് സജീവ സാന്നിധ്യമായി നിലനിൽക്കാൻ തന്നെയാണ് സാധ്യത .
--
ചിത്രം : ലെഡ് ആസിഡ് സ്റ്റോറേജ് സെൽ
--
rishidas s