സ്കോട്ട്ലൻഡിലെ ഇന്നർ ഹെബ്രായ്ഡിലുള്ള സ്റ്റാഫ എന്ന ജനവാസമില്ലാത്ത ഒരു ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കടൽ ഗുഹയാണ് ഫിംഗാളിന്റെ ഗുഹ. പാലിയോസീൻ കാലഘട്ടത്തിലെ ലാവാപ്രവാഹം മൂലം രൂപപ്പെട്ടതാണ് ഈ ഗുഹ.ഇത് നാഷണൽ ട്രസ്റ്റ് ഓഫ് സ്കോട്ട്ലൻടിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ നേച്ച്വർ റിസർവിന്റെ ഭാഗമാണ്. പ്രകൃതിയുടെ മനോഹരമായ കലാസൃഷ്ടിയായ ഇത് പൂർണമായും ലാവജന്യമായ കൃഷ്ണശിലയിൽ ഷഡ്ഭുജാകൃതിയിലുള്ള സ്തൂപങ്ങൾ കൊണ്ട് നിര്‍മ്മിച്ചതാണ്.
ഖരീഭവിച്ച ലാവയുടെ മുകളിലെയും അടിയിലെയും പ്രതലങ്ങൾ തണുക്കുമ്പോൾ ഉണ്ടാകുന്ന സങ്കോചങ്ങലും വിള്ളലുകളും ഈ തണുക്കുന്ന പ്രതലങ്ങൾക്ക് ലംബമായി ഷഡ്ഭുജാകൃതിയിലുള്ള തൂണുകളുടെ നിർമ്മിതിക്ക് കാരണമാവുന്നു.
ഇതിന്റെ വലിപ്പം, പ്രകൃതിജന്യമായ കമാനാകൃതിയിലുള്ള മേൽക്കൂര, തിരമാലകൾ അടിച്ചുണ്ടാകുന്ന ശബ്ദം പ്രതിധ്വനിച്ചുണ്ടാകുന്ന ഭയാനന്തരീക്ഷം എന്നിവ ഒരു പ്രകൃതി ഒരുക്കിയ ഒരു ഭദ്രാസനപ്പള്ളിയുടെ പ്രതീതി ജനിപ്പിക്കുന്നു.
കടപ്പാട്
വിക്കി,ഗൂഗിള്‍
വിക്കി,ഗൂഗിള്‍