ഇതിന്റെ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍ ഫോറന്‍സിക് എക്സ്പെര്‍ട്ട്സ് പോസ്റ്റ്മോര്‌ട്ടം നടത്തി ഓരോന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ ആണെന്ന് സംബന്ധിച്ച് ഒരു സുഹൃത്ത് ആയി നടത്തിയ സംഭാഷണത്തിന് ശേഷം interesting ആണെന്ന് തോന്നിയ ഒരു വസ്തുത.. അത്രയേ ഉള്ളൂ..
കുളത്തിലോ മറ്റോ ഒരു ശവശരീരം കണ്ടുകിട്ടിയാല്‍ പോലീസിന്റെ മുന്നില്‍ ഉള്ള ഒരു പ്രധാന ചോദ്യം ആണ് ഇയാള്‍ മുങ്ങി മരിച്ചതാണോ, അതോ മരിച്ചതിന് ശേഷം ശവശരീരം കുളത്തില്‍ ഇട്ടതാണോ എന്നത്.
ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു ജീവി ആണ് ഈ ആല്‍ഗ!
ആദ്യം ചില വസ്തുതകള്‍.
മരണശേഷം തൊണ്ടയിലെ പേശികള്‍ അയയുന്നത് കാരണം അന്നനാളവും, ശ്വാസനാളവും അടഞ്ഞു പോകും. എന്ന് വെച്ചാല്‍ മരണശേഷം ശരീരം വെള്ളത്തില്‍ ഇട്ടാല്‍ ശ്വാസകോശങ്ങള്‍ക്കകത്തേക്ക് വെള്ളം കടക്കുക സാധ്യമല്ല. പക്ഷെ വെള്ളത്തില്‍ മുങ്ങി ആണ് മരിക്കുന്നത് എങ്കില്‍ മുങ്ങി മരിക്കുന്നതിന് മുന്നേ ഉള്ള വെപ്രാളത്തില്‍ ആളുടെ ശ്വാസകോശത്തിലേക്ക് വെള്ളം കടക്കും. (അങ്ങനെ ആണല്ലോ മുങ്ങി മരിക്കുക.)

ഇങ്ങനെ വെള്ളം കയറിയാല്‍ വെള്ളത്തോടൊപ്പം ജലജീവികളായ മേല്‍പ്പറഞ്ഞ diatom ആല്‍ഗകളും ശ്വാസകോശത്തില്‍ കയറും. തീരെ ചെറുതായത് കാരണം ശ്വാസകോശത്തില്‍ നിന്നും രക്തതിലെക്കും, രക്തം വഴി മറ്റ് ശരീരഅവയവങ്ങളിലെക്കും ഈ ആല്‍ഗ എത്തും. വെള്ളം ശ്വാസകോശത്തില്‍ കയറുന്ന സമയത്ത് ആള്‍ക്ക് ജീവന്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതെല്ലാം - ശ്വാസം എടുക്കലും, കൂടെ ആല്‍ഗ കയറലും, അത് രക്തത്തില്‍ കയറലും, ജീവനുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം ആയ രക്തചംക്രമണവും എല്ലാം - ഉണ്ടെങ്കിലേ ആല്‍ഗയെ ശവശരീരത്തിന്റെ ആന്തരികഅവയവങ്ങളില്‍ കാണാന്‍ സാധിക്കൂ എന്ന് വ്യക്തമാണല്ലോ.
വെള്ളത്തില്‍ നിന്നും ലഭിക്കുന്ന മൃതദേഹത്തിന്റെ തലച്ചോര്‍, മജ്ജ എന്നിവടങ്ങളില്‍ സൂക്ഷ്മപരിശോധനയില്‍ ഈ ആല്‍ഗയെ കണ്ടെത്തിയാല്‍ അയാളുടെ മരണകാരണം മുങ്ങിമരിച്ചത് തന്നെ ആണെന്നതിലെക്കുള്ള ഒരു സൂചനയാണ് ( of course, ഒരുപാട് തെളിവുകളില്‍ പ്രധാനപ്പെട്ട ഒരെണ്ണം മാത്രമാണ് ഇത്. )
അത്ര പെട്ടെന്ന്‍ ദ്രവിക്കാത്ത സിലിക്ക കൊണ്ടുള്ള ഒരു ബാഹ്യ ആവരണവും diatom ആല്‍ഗകളുടെ പ്രത്യേകത ആണ്. അത് കൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ വരെ വെള്ളത്തില്‍ കിടന്ന് അലിഞ്ഞുതുടങ്ങിയ ശരീരത്തില്‍ നിന്ന് വരെ തെളിവ് കണ്ടെത്താം എന്നതാണ് ഇത് കൊണ്ടുള്ള മറ്റൊരു മെച്ചം.
Forensic limnology എന്നാണ് ഈ പഠനശാഖയുടെ പേര്.