A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആരായിരുന്നു ആദിമ ഓസ്ട്രേ ലിയക്കാർ


ഏകദേശം നാല്പതിനായിരം മുതല് അന്പതിനായിരം വര്ഷങ്ങള്ക്കു മുന്പാണ് ഒരു ജി.പി.എസ് സംവിധാനത്തിന്റെ
യും സാഹായമില്ലാതെ സാഹസികരായ ഒരുപറ്റം തെക്കു കിഴക്കനേഷ്യന് ആദിമ മനുഷ്യര് ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറിയത്. ഓസ്ട്രേലിയന് ആദിവാസിവിഭാഗങ്ങളുടെ പൂര്വികരായ ഇവരുടെ ഒരു ചെറു സംഘം എങ്ങനെയോ അവിടെ എത്തിപ്പെട്ട് വളര്ന്ന് വലിയ ഒരു സമൂഹമമായി എന്നാണ് നിലവിലുണ്ടായിരുന്ന ധാരണ. എന്നാല്, പുതിയ പഠനഗവേഷണങ്ങള് കാണിക്കുന്നത് അവര് ഏകദേശം മൂവായിരമോ അതിലധികമോ ആളുകളുള്പ്പെട്ട സംഘമായിട്ടാണ് ഓസ്ട്രേലിയയിലേയ്ക്ക് സമുദ്രം താണ്ടി കടന്നുകയറിയത് എന്നാണ്.
ഓസ്ട്രേലിയയിലേയ്ക്കുള്ള ആദിമകുടിയേറ്റക്കാരുടെ എണ്ണം തിട്ടപ്പെടുത്താനുള്ള ഗവേഷണശ്രമങ്ങള് അതിന്റെ തുടക്കകാലത്തിലാണ്. അത്തരം ഒരു ഗവേഷണത്തിന്റെ കണ്ടെത്തലാണ് മുകളില് സൂചിപ്പിച്ച കണക്ക്. അതുകൊണ്ടുതന്നെ ഈ കണക്കുസംബധിച്ച് വിദഗ്ധരുടെ ഇടയില് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ചരിത്രാതീതകാലത്തെ മനുഷ്യരുടെ സംഖ്യ വര്ധിക്കുന്നത്
തിനുള്ള പലവിധ കാരണങ്ങളെയും അത് നടന്നിട്ടുള്ള കാലഘട്ടങ്ങളെയും സംബധിച്ച ചര്ച്ചകള്ക്കും തുടക്കമിട്ടുവെന
്നതാണ് ഇത്തരം ഗവേഷണങ്ങളുടെ പ്രാധാന്യമായി എടുത്തുപറയേണ്ടത്.
പുരാവസ്തുശാസ്ത്രകാരന് അലന് വില്യംസിന്റെ പഠനം പറയുന്നത് നാല്പതിനായിരം വര്ഷങ്ങള്ക്കു മുന്പുവരെ വളരെ മന്ദഗതിയിലായിരുന്ന ജനപ്പെരുപ്പം അതിനുശേഷം കൃത്യമായ കാരണങ്ങളൊന്നും പറയാനില്ലാതെ വളരെ വേഗത്തിലാകാന് തുടങ്ങിയെന്നാണ്. കാന്ബെറയിലുള്ള ആസ്ട്രേലിയന് നാഷണല് യൂണിവേഴ്സിറ്റി
യിലെ ഗവേഷക വിദ്യാര്ഥിയായ വില്യം പെട്ടന്നുള്ള ജനസംഖ്യ വര്ധനയുടെ കാരണങ്ങളാണ് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ വ്യാപകമായ പഠനങ്ങളാണ് ചരിത്രാതീത കാലത്തെ ആസ്ട്രേലിയന് ജനസംഖ്യ സംബധിച്ച് ഏറ്റവും കൃത്യമായ വിവരങ്ങള് തരുന്നത്. ആസ്ട്രേലിയയിലെ ചരിത്രാതീത മനുഷ്യര് ഭക്ഷണം പാകം ചെയ്തിരുന്ന കുഴികളും, ശവകുടീരങ്ങളും, പലതരത്തിലുള്ള കക്കകളും, കല്ക്കരി ശേഖരങ്ങളുമുള്പ്പെടെ അയ്യായിരത്തിലധികം പുരാവസ്തുസാമഗ്രികള് അദ്ദേഹത്തിന്റെ പഠനശേഖരത്തിലുണ്ട്. ഇവയില് മിക്കവയുടെയും കാലഗണന റേഡിയോകാര്ബണ് കാലനിര്ണയരീതിവഴി കൃത്യമായി നടത്തിയിട്ടുണ്ട്. പുരാതനമനുഷ്യര് ബാക്കിവെച്ചുപോകുന്ന അവരുടെ ആവസകേന്ദ്രത്തിന
്റെയും നിത്യോപയോഗ സാധനങ്ങളുമുള്പ്പെടുന്ന തെളിവുകളുടെ എണ്ണം ജനസംഖ്യാവര്ധനയ്ക്ക് ആനുപാതികമായി വര്ധിക്കുന്നു. ചരിത്രാതീത കാലത്തെ മനുഷ്യരുടെ താവളങ്ങളുടെയും അവശേഷിപ്പികളുടെയും എണ്ണത്തില് ക്രമാനുഗതാമായി ഉണ്ടാകുന്ന വര്ധന ജനസംഖ്യവര്ധനയാണ് സൂചിപ്പിക്കുന്നത്.
ഇത്തരത്തില് ചരിത്രാതീത കാലത്തെ മനുഷ്യര് പല കാലഘട്ടങ്ങളില് ബാക്കിവെച്ചുപോയ തെളിവുകളുടെ റേഡിയോകാര്ബണ് കാലനിര്ണയം നടത്തിയാണ് വില്യം ജനസംഖ്യവര്ധന പഠിക്കുന്നത്. 1788ലെ യൂറോപ്യന് കോളനിവല്ക്കരണത്തിന്റെ തുടക്കത്തിലുള്ള ആസ്ട്രേലിയന് ആദിമമനുഷ്യരുടെ എണ്ണത്തില്നിന്നും പിന്നോട്ടു കണക്കുകൂട്ടിയാണ് ചരിത്രാതീതകാലത്തെ ജനസംഖ്യ വില്യം കണക്കാക്കുന്നത്. 1788ല് 770,000 മുതല് 1.2 മില്യണ് വരെ ആദിമ മനുഷ്യര് ആസ്ട്രേലിയയില്‍ ഉണ്ടായിരുന്നെന്നാണ് അദ്ദേഹം കണക്കാക്കുന്നത് (ഇപ്പോള് അവരുടെ എണ്ണം ഏകദേശം 460,000 വരും). ഈ കണക്കു വെച്ച് നോക്കിയാല് ആസ്ട്രേലിയയിലെ ആദ്യകുടിയേറ്റക്കാരുടെ എണ്ണം ആയിരത്തിനും മുവായിരത്തിനുമിടയില് വരുമെന്നാണ് വില്യമിന്റെ പഠനം പറയുന്നത്. എന്നാല്, മറുവശത്ത്, ജനിതകവ്യത്യാസം വെച്ച് പൂര്വികരുടെ എണ്ണം നോക്കുന്ന രീതിശാസ്ത്രം പലതരത്തിലുള്ള കണക്കുകളാണ് കാണിക്കുന്നത്. വളരെ ചെറിയ സംഖ്യ മാത്രമായിരുന്നു ആദിമകുടിയേറ്റക്കാരുടെ എണ്ണമെന്നു ചില ഗവേഷകര് പറയുമ്പോള് മറ്റു
ചിലര് നൂറുകളുടെയും വേറെ ചിലര് ആയിരങ്ങളുടെയും കണക്കുകളാണ് കാണിക്കുന്നത്.
William Barak
ആയിരക്കണക്കിനാളുകള് ഒരുമിച്ചു കുടിയേറിയത് പ്ളീസ്റ്റോസീന്‍ കാലഘട്ടത്തിലെ മനുഷ്യരുടെ മനോഗതിയെയാണ് കാണിക്കുന്നതെന്നാണ് വില്യം പറയുന്നത്. തെക്കുകിഴക്കന് ഏഷ്യയില് നിന്ന് ആസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം ഒരു കുടുംബം അബദ്ധത്തില് ചങ്ങാടത്തില് പെട്ട് ഒഴുകി കരക്കടിഞ്ഞതു പോലെയൊരു കഥയല്ല. മറിച്ച് മനുഷ്യര് വലിയ കൂട്ടമായി നിശ്ചയിച്ചുറപ്പിച്ചു നടത്തിയ അന്വേഷണങ്ങളുടെ ഫലമാണ്. വിഭവങ്ങള്ക്കുവേണ്ടിയുള്ള അന്വേഷണമായിരിക്കണം ആസ്ട്രേലിയയിലെ ആദിമ കുടിയേറ്റക്കാരെ അവരുടെ വീടുവിട്ടിറങ്ങാന് പ്രേരിപ്പിച്ചതെന്നാണ് സാള്ട്ട് ലേക്ക് സിറ്റിയിലുള്ള ഉത്താ സര്വകലാശാലയിലെ ആസ്ട്രേലിയന് ചരിത്രാതീതകാല വിദഗ്ധന് ജെയിംസ് ഓ കൊണേല് പറയുന്നത്. തെക്കുകിഴക്കന് ഏഷ്യയിലേക്ക് നിരന്തരമായി നടന്നിട്ടുള്ള കുടിയേറ്റമാണ് അന്നാട്ടുകാര് ആസ്ട്രേലിയന് ആദിവാസിവിഭാഗങ്ങളില് നിന്ന് വ്യത്യസ്തരായിരി
ക്കുന്നതിനുള്ള കാരണമായി അദ്ദേഹം പറയുന്നത്.
പതിനായിരക്കണക്കിനു വര്ഷങ്ങള് ആസ്ട്രേലിയന് ജനസംഖ്യ ഇരുപതിനായിരത്തില് താഴെയായിരുന്നെന്നാണ് വില്യമിന്റെ പഠനം കാണിക്കുന്നത്. Proceedings of the Royal Society-യില് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പഠനം, മുന്പുള്ള പഠനങ്ങള് പറയുന്നതില് നിന്ന് വ്യത്യസ്തമായി ഏഴായിരം വര്ഷങ്ങള്ക്കൂടി പിന്നോട്ട്, ഏകദേശം പന്തീരായിരം വര്ഷങ്ങള്ക്കു മുന്പാണ് ആസ്ട്രേലിയന് ജനസംഖ്യ കൂടാനാരംഭിച്ചത് എന്നാണ് പറയുന്നത്. അയ്യായിരം വര്ഷങ്ങള്ക്കു മുന്പാണ് ജനസംഖ്യ കൂടാനാരംഭിച്ചത് എന്നു പറയുന്ന ഗവേഷകര് പറയുന്നത് ഡിങ്കോയെ (ആസ്ട്രേലിയന് നായ), ഇണക്കി വളര്ത്തുന്നതോ, ആയുധങ്ങള് വികസിപ്പിച്ചെടുക്കുന്നതോ വലിയ സാംസ്കാരിക മുന്നേറ്റത്തിനു വഴിവെക്കില്ല എന്നാണ്. ജനസംഖ്യാ വര്ധനക്കുള്ള ഏറ്റവും വലിയ കാരണമായി കാണാവുന്നത് പന്തീരായിരം വര്ഷങ്ങള്ക്കു മുന്പ് നടന്ന കാലാവസ്ഥവ്യതിയാ
നമായിരിക്കണമെന്നാണ് വില്യം പറയുന്നത്. ഹിമയുഗത്തിനു ശേഷമുള്ള ആഗോളതാപനത്തിന്റ
െ കാലം സസ്യവളര്ച്ചയെ പ്രോത്സാഹിപ്പിച്ചു. ആ കാലഘട്ടം വേട്ടയാടലും ഫലമൂലാദികള് ശേഖരിക്കലും ജീവിതമാര്ഗമാക്കിയ ആസ്ട്രേലിയന് ആദിമമനുഷ്യരുള്
പ്പെടെയുള്ളവരുടെ മെച്ചപ്പെട്ട ജീവിതത്തിനും അതുവഴി ജനസംഖ്യവര്ധനക്കും കാരണമായി.
കാലാവസ്ഥാ മാറ്റത്തെ ജനസംഖ്യാ വര്ധനയുമായി ബന്ധിപ്പിക്കുന്ന തിയറിയെ ഓ കൊണേലും പിന്താങ്ങുന്നു. ആദിമ ആസ്ട്രേലിയന് കുടിയേറ്റക്കാര്‍ ആയിരക്കണക്കിനാള
ുകളുണ്ടായിരുന്ന സംഘമാണെന്ന വാദത്തെ അംഗീകരിക്കുന്ന ഓ കൊണേല് പറയുന്നത് ആദിമമനുഷ്യരുടെ സമുദ്രസഞ്ചാരവൈദ
ഗ്ദ്ധ്യത്തെപ്പറ്റിയുള്ള ഇപ്പോഴുള്ള ധാരണകളെ തിരുത്തേണ്ടതുണ്ടെന്നാണ്. മനുഷ്യര്ക്ക് നിശ്ചിതലക്ഷ്യം വെച്ചുള്ള സമുദ്രയാത്ര നടത്താനുള്ള കഴിവ് അന്പതിനായിരം വര്ഷങ്ങള്ക്കു മുന്പ് സാധ്യമായിരുന്നു എന്ന അറിവ് ശാത്രലോകത്തിനുതന്നെ അത്ഭുതമാണെന്നാണ് അദ്ദേഹം പറയുന്നത്.
വലിയ കൂട്ടമായുള്ള സമുദ്രയാത്ര സൂചിപ്പിക്കുന്നത് സാങ്കേതികമികവുള്ള കപ്പല് നിര്മ്മിക്കാനുള്ള -ആസ്ട്രേലിയന് ചരിത്രപുസ്തകങ്ങ
ളില് രേഖപ്പെടുത്തിയി
ട്ടില്ലാത്ത – ആദിമമനുഷ്യരുടെ കഴിവിനെയാണെന്ന്, ഓ കൊണേല് കൂട്ടിച്ചേര്ക്കുന്നു. എന്നാല്, യൂറോപ്യന് കോളനിവല്ക്കരണകാലത്തെ ആസ്ട്രേലിയന് ബോട്ടുകള് സാങ്കേതികവിദ്യയിലും, വലിപ്പത്തിലും ‘വളരെ പിന്നോക്കം നില്ക്കുന്ന, ഈറ്റ കൊണ്ടുനിര്മ്മിച്ച ചങ്ങാടങ്ങളായിരന്നു’വെന്ന് ഓര്ക്കണം. എന്നാല് ചരിത്രാതീതകാലത്ത് നടന്ന ആസ്ട്രേലിയയിലേക്കുള്ള സമുദ്രയാത്രക്ക് ഈ ചെറിയ ചങ്ങാടങ്ങള് പോരായിരുന്നുതാന
ും.
ഈ പഠനത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കുമ്പോഴും ശാസ്ത്രലോകം ഇവയുടെ ഗവേഷണരീതികളെയും കണ്ടെത്തലുകളെയു
ം ചോദ്യംചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, റേഡിയോകാര്ബണ് കാലനിര്ണയം നടത്തിയ പുരാവസ്തുക്കളുടെ എണ്ണം നോക്കി ജനസംഖ്യ നിര്ണയിക്കാനാവില്ല എന്ന വാദമാണ്. കാരണം, ജനസംഖ്യാ വര്ധനവല്ലാത്ത മറ്റു പല കാരണങ്ങള്ക്കൊണ്ടും പുരാവസ്തുക്കളുടെ എണ്ണത്തില് മാറ്റം വരം എന്നാണ് റേഡിയോകാര്ബണ് കാലനിര്ണ്ണയരീതിയെപ്പറ്റി വിമര്ശനാത്മകമായ പഠനം നടത്തിയ ന്യൂസിലന്ഡിലെ ഓക്ക്ലാന്ഡ് സര്വകലാശാലയിലെ സിമോണ് ഹോള്ഡവേ പറയുന്നത്. ചില സ്ഥലങ്ങളില് പുരാവസ്തു സൈറ്റുകള് നല്ല രീതിയില് സംരക്ഷിക്കപ്പെട്ട അവസ്ഥയില് കാണാന് സാധിക്കും. മോശമായ രീതിയില് കണ്ടെത്തുന്ന പുരാവസ്തു സൈറ്റുകളെ അപേക്ഷിച്ച് ഇത്തരം സ്ഥലങ്ങളില് കൂടുതല് പുരാവസ്തുക്കള് കണ്ടത്താന് സാധിക്കും. മാത്രമല്ല, അതിപുരാതനമായ മനുഷ്യ ആവാസ കേന്ദ്രങ്ങളില് നിന്ന് കാര്ബണ് കാലനിര്ണയത്തിനു പറ്റുന്ന പുരാവസ്തുക്കളുടെ ലഭ്യത വളരെ ദുര്ലഭമായിരിക്കും എന്ന അനുമാനത്തിലാണ് ഈ പഠനം നിലനില്ക്കുന്നത് എന്ന വിമര്ശനമാണ്, ജനസംഖ്യ വര്ധന അടുത്തകാലത്ത് നടന്ന സംഭവമായിക്കാണുന്ന ആസ്ട്രേലിയയിലെ അഡലേയ്ഡ് സര്വകലാശാലയിലെ ബാരി ബ്രൂക്ക് ചൂണ്ടിക്കാണിക്കുന്നത്. പുരാവസ്തുക്കളുടെ ലഭ്യതവെച്ച് ഒരു ആവാസകേന്ദ്രത്തില് ജീവിച്ചിരുന്നവരുടെ എണ്ണം ഏകദേശം കണക്കാക്കാം എന്നതിനപ്പുറം ജനസംഖ്യവര്ധനവിനെ പഠിക്കാന് ഈ മോഡല് സഹായകരമാകില്ല എന്നും ബ്രൂക്ക് പറയുന്നു. അതുകൊണ്ട് തന്നെ അതിപുരാതനകാലത്ത
െ പഠിക്കുവാന് കൃത്യമായ മോഡലല്ല ഇത് എന്ന് വേണം വിലയിരുത്താന്. വില്യം മുന്നോട്ടുവെക്കുന്ന ജനപ്പെരുപ്പസിദ്ധാന്തത്തെ അംഗീകരിക്കുമ്പോഴും ആദിമ കുടിയേറ്റക്കാര്‍ നൂറുകണക്കിന് ആളുകളുടെ കൂട്ടം മാത്രമാണ് എന്നാ വാദമാണ് ബ്രൂക്ക് മുന്നോട്ട് വെക്കുന്നത്. തന്റെ പഠനത്തെ ഈ വിഷയത്തിലെ അവസാനവാക്കായി, വില്യം കരുതുന്നില്ല. ‘ഇനിയും നിരവധി ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു’ അദ്ദേഹം പറയുന്നു.
കടപ്പാട്'' - ട്രേ സി വാഡ് സൺ
(സയന്സ് നൌ)