ഞങ്ങളുടെ നാട്ടിൽ കുളത്തൂർ മന എന്നൊരു മന ഉണ്ടായിരുന്നു ,1939 വരെ പ്രതാപത്തിൽ നിലകൊള്ളുകയും അതിനു ശേഷം 1950 തോടുകൂടി ആതായത് എന്‍റെ അമ്മമ്മയുടെ ചെറുപ്പകാലത്തോട് കൂടി പൂർണമായും ക്ഷയിക്കുകയും ചെയ്‌ത തറവാടായിരുന്ന് ആ മന ,അന്നാട്ടിലെ ഒരു വിധം ഭൂസ്വത്തുക്കളോക്കെ അവരുടെ കയ്യിലായിരുന്നു.....ഈ മനയെ ചുറ്റിപറ്റി ഉള്ള കഥകളൊക്കെ അന്നാട്ടിൽ പ്രസിദ്ധമാണ് ,ഈ മനയിലെ വലിയ നമ്പൂതിരിക്കും അവരുടെ സഹധര്മിണിക്കും കൂടി രണ്ട് പുത്രന്മാരും ,രണ്ട് പെൺമക്കളും ആയിരുന്നു ,പെന്മക്കളെ എല്ലാം വേളി കഴിച്ചു കൊടുത്തിരുന്നു...ആ കൂട്ടത്തിൽ ഇളയവൻ വാസു മൂസതിന് അന്നാട്ടിലെ തന്നെ മറ്റൊരു ഇല്ലത്തെ പ്ലാപ്പള്ളി നമ്പൂതിരി സമുദായത്തിൽ പെട്ട കുഞ്ഞിക്കാവ് എന്ന അതി സുന്ദരിയായ പെൺകുട്ടിയെ ഇഷ്ടപ്പെടുകയും കാര്യം വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു ,മൂത്തവൻ ഇരിക്കുമ്പോൾ ഇളയവന്റെ വേളി നാട്ടു നടപ്പില്ലാത്തതിനാൽ കാരണവന്മാർ എല്ലാം ഒറ്റകെട്ടായി എതിർത്തു ,തുടർന്ന് ചില ആത്മഹത്യാ നാടകങ്ങളിലൂടെ ലക്‌ഷ്യം കണ്ട ഇളയ മൂസത് പാതി സമ്മതം നേടി എടുത്തു എങ്കിലും ജാതക പൊരുത്തം നോക്കിയത് വീണ്ടും ഇളയ മൂസതിന് തലക്കേറ്റ മറ്റൊരു അടിയായി ,ജാതകം നോക്കിയ പണിക്കർ ജാതകം തമ്മിൽ അര പൊരുത്തം കൂടി ഇല്ലെന്നും വേളി കഴിച്ചു കൊണ്ട് വരുന്ന കുട്ടി കുളത്തൂർ കുലം മുടിക്കുമെന്നും ഗണിച്ചു പറഞ്ഞു ,...കടുംകൈ ചെയ്യാൻ വീണ്ടും ഒരുങ്ങിയ ഇളയമൂസതിന്റെ ഇഷ്ടത്തിന് വഴങ്ങി കാരനവന്മാർ വേളിക്കു സമ്മതിച്ചു , ചെമ്പകത്തിന്റെ നിറവും ,താമര കണ്ണുമുള്ള ആ സുന്ദരി കുഞ്ഞിക്കാവിനെ കാണൻ ചുറ്റുവട്ടത്തുള്ളവർ ഒഴുകി എത്തി....ഇളയ മൂസതും കുഞ്ഞികാവും കൂടി പോകുമ്പോൾ സ്ത്രീകളും ,കുട്ടികളുമടക്കമുള്ള ആബാല വൃദ്ധം ജനങ്ങളും നോക്കി നിൽക്കുന്നത് പതിവായിരുന്നു ,അതിൽ തെല്ലൊന്ന് ഭയന്ന ഇളയ മൂസത് കുഞ്ഞിക്കാവിനു മുഖം മറക്കാൻ വട്ടം പരമാവധി വികസിപ്പിച്ചു ഒരു ഓലക്കുട പണിതു കൊടുക്കുകയും ചെയ്തു.........
********************
ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ ഇളയമൂസതിന്റെയും ,ജേഷ്ഠൻ ആയ മേൽ മൂസതിന്റെയും ജഡം കുളത്തൂർ കുളത്തിൽ പൊന്തി ,ഇളയമൂസത് ജേഷ്ഠന്റെ കഴുത്തിൽ രണ്ട് കൈകൊണ്ടു ചുറ്റിപിടിച്ച നിലയിലായിരുന്ന് മൃതദേഹങ്ങളുടെ കിടപ്പു.... ആന്നേരം കുഞ്ഞിക്കാവ് രണ്ട് മാസം ഗർഭിണി ആയിരുന്നു , മേൽ മൂസതിന് കുഞ്ഞിക്കാവുമായി ബന്ധം ഉണ്ടായിരുന്നെന്നും അത് കണ്ടു പിടിച്ച ഇളയമൂസത് ജേഷ്ഠൻ മൂസതിനെ കൊന്നെന്നും മേൽ മൂസതിന്റെ കുട്ടിയാണ് കുഞ്ഞിക്കാവിന്റെ വയറ്റിൽ ഉള്ളതെന്നും ഉള്ള കഥകൾ ആ നാട്ടിൽ പരക്കാൻ തുടങ്ങി ,അന്നാട്ടിലെ അറിയപ്പെടുന്ന നമ്പൂതിരി പ്രമാണിമാർ കുളത്തൂർ മനയിൽ നടന്ന അപ്രധീക്ഷിത ദുര്മരങ്ങൾക്കു ഉത്തരവാദി ആയി കുഞ്ഞിക്കാവിനെ തിരഞ്ഞെടുക്കുകയും "സ്മാർത്ത വിചാരം " ചെയ്തു ശിക്ഷ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.....സ്മാർത്ത വിചാരം അങ്ങേ അറ്റം വേദന ജനകവും ,കൊടിയ പീഡനങ്ങൾ ഏറ്റു വങ്ങേന്ടി വരും എന്നറിയുന്നതിനാലും സ്മാർത്തവിചാരം തുടങ്ങുന്നതിന്റെ തലേ ദിവസം കുഞ്ഞിക്കാവ് അരയിൽ കല്ല് കെട്ടി കുളത്തൂർ കുളത്തിലേക്ക് ചാടി ആദ്മഹത്യ ചെയ്തു ,..... മരണം നടന്ന് ഒരു മാസം കഴിഞ്ഞു ഇല്ലത്തെ വലിയമാളത്തൽ അലക്കുന്നതിനിടയിൽ കാൽ വഴുതി കുളത്തിലേക്കു വീണു മുങ്ങി മരിച്ചു ,അതിനു ശേഷം ആച്ഛൻമൂസത് മൂത്ത പെൺകുട്ടിയുടെ കൂടെ താമസമാക്കുകയും വാർധക്യ സഹജമായ ആസുഖങ്ങളെ തുടർന്ന് മരിക്കുകയും ചെയ്തു ,സന്തതികളില്ലാതെ അന്യം നിന്ന് പോയ കുളത്തൂർ മനയുടെ കാര്യത്തിൽ വില്പത്രമൊന്നും എഴുതി വാക്കാത്തതിനാൽ മന രണ്ട് പെണ്മക്കൾക്കിടയിൽ ഒരു തർക്ക വിക്ഷയം ആയി , 1956 ൽ ഹൈ കോടതി രൂപീകരിച്ചപ്പോൾ കേസ് അവിടെ നടക്കുകയും മനയുടെ ഉടമസ്ഥാവകാശം മാത്രം രണ്ട് പെന്മക്കൾക്കും കൊടുക്കുകയും ബാക്കി അതിരു കൃത്യമായി നിര്ണയിക്കപ്പെടാത്തതിനാലും , വ്യക്തമായ രേഖകൾ ഇല്ലാത്തതിനാലും ബാക്കി ഭൂപ്രദേശങ്ങൾ സർക്കാർ ഏറ്റെടുക്കാനും വിധി വന്നു ,പിന്നെ കുറച്ചു കാലം കഴിഞ്ഞപ്പോൾ കുളത്തൂർ മന അവിടെ തടി മില്ല് നടത്തുകയായിരുന്ന ഒരു മുസ്ലിം വ്യാപാരിക്കു വിറ്റു ,മനയിലെ മരങ്ങൾക്കുള്ള വിലയും ,മനയിലെ തടി ഉരുപ്പിടികൾക്കുള്ള വിലയും മാത്രം വില ഇട്ടാണ് കച്ചവടം നടത്തിയത്
************************
മനയെ കുറിച്ചു കാര്യമായ ദുരൂഹതകൾ ഇല്ലെങ്കിലും കുളത്തൂർ കുളത്തെ കുറിച്ചുള്ള അപസർപ്പക കഥകൾ പ്രചരിക്കാൻ തുടങ്ങിയത് ഈ വ്യാപാരി മന വാങ്ങിയപ്പോളാന് , ഈർച്ചക്കു കൊണ്ട് വരുന്ന മരങ്ങളുടെ തൊലി ചീയിപ്പിക്കാൻ വ്യാപാരി ഈ കുളം ഉപയോഗിക്കാൻ തീരുമാനിച്ചു, ഈർച്ചക്കു വരുന്ന മരങ്ങൾ ഒരു ദിവസം ഈ കുളത്തിൽ ഇട്ടു ,പിറ്റേ ദിവസം കുളത്തിൽ ഇട്ട മരങ്ങൾ ഒന്നും കുളത്തിൽ പൊങ്ങി കിടക്കാതെ അടിത്തട്ടിലേക്ക് താണു പോയതായി കണ്ടെത്തി ,ആഴം അറിയാതെ കുളത്തിലേക്ക് ചാടി നോക്കാനും ആർക്കും ധൈര്യം തോന്നിയില്ല....നഷ്ടം പറ്റിയ വ്യാപാരി പിന്നെ ആ സ്ഥലം മറ്റൊരാൾക്ക് മറിച്ചു വിറ്റു ,ഈ കുളം പിന്നീട് പഞ്ചായത്തു ഏറ്റെടുത്തു നവീകരിച്ചത് മുതൽ പൊതു ജനങ്ങൾ കുളത്തിൽ കുളിക്കാൻ എത്താൻ തുടങ്ങി ,എന്നാൽ ഇരുട്ടി കഴിഞ്ഞു ആരും കുളത്തിൽ കുളിക്കാൻ തയ്യാറായില്ല....കുളത്തിനെ കുറിച്ചു പ്രചരിച്ച മറ്റൊരു കഥ ,എന്നും അതിരാവിലെ 5.30 മുതൽ പരിസര വാസികളുടെ സാനിധ്യം മൂലം സജീവമായിരുന്നു ആ കുളം ,പതിവായി കുളത്തിൽ ആ സമയത്തു കുളിക്കാൻ വരാറുള്ള ഒരു സ്ത്രീ പതിവ് പോലെ എണീറ്റ് അലക്കാൻ ഉള്ള തുണിയുമായി കുളത്തിലേക്ക് പുറപ്പെട്ടു ,കുളത്തിൽ ചെന്നപ്പോൾ പതിവ് കുളിക്കാരെ ഒന്നും അവർ കണ്ടില്ല ,കുളത്തിന്റെ പരിസരം ശൂന്യം ആയിരുന്നു , ആ നേരത്തു കുളത്തിന് നടുവിൽ നിന്ന് ഒരു വെള്ള തുണി പൊന്തി വരുന്നതും മെല്ലെ അത് നീന്തി കടവിനോടടുത്തതും പിന്നെ ഒന്ന് മുങ്ങി നിവർന്നപ്പോൾ അതൊരു സ്ത്രീ രൂപമായി കുളപ്പടവിലേക്കു കയറുകയും ചെയ്തു ,കുളിക്കാൻ വന്ന സ്ത്രീ അവരെ ഇതിന് മുൻപ് ഇവിടെ കണ്ട പരിജയം ഇല്ലാത്തതിനാൽ എവിടുന്നാ? എന്ന് ചോദിച്ചു "ഞാനീ ഇല്ലത്തുള്ളതാനെന്ന് "മറുപടി പറഞ്ഞു നനഞ്ഞ ദേഹത്തോടെ അവർ പടികയറി പോകുകയും ചെയ്തു.....ഒരു പന്തികേട് തോന്നിയ അവർ അലക്കാൻ ഉള്ള തുണി വാരി കൂട്ടി വീട്ടിലേക്കു പോയി ,വീട് തുറന്ന് സമയം നോക്കിയപ്പോൾ നേരം 1 മണി ആയിട്ടേ ഉന്ടാരുന്ന്ള്ളു,അസമയത്തു നേരം തെറ്റി കുളിക്കാൻ ഇറങ്ങിയതായിരുന്നു അവർ , കുറച്ചു ദുർമരണ സംഭവങ്ങളും ഈ കുളത്തിനെ ചുറ്റി പറ്റി വീണ്ടും ഉണ്ടായിട്ടുണ്ട്..അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഒരു വേനൽ കാലത്തു വെള്ളം താണപ്പോൾ ചേറു കോരി കുളം വൃത്തി ആക്കിയപ്പോൾ കിട്ടിയ 20 അസ്ഥികൂടങ്ങൾ ആയിരുന്നു..