AD 1752 September 2, ബുധൻ. പതിവു പോലെ രാത്രി ഉറങ്ങാൻ കിടന്ന ബ്രിട്ടീഷ് സാമ്രാജ്യം ഉണർന്നത് പിന്നീട് 11 ദിവസങൾക്ക് ശേഷം September 14 നാണു.
പോസ്റ്റിന്റെ കൂടെ കൊടുത്ത 1752 ലെ സെപ്റ്റംബർ മാസത്തിലെ കലണ്ടർ സൂക്ഷിച്ച് നോക്കിയാൽ കാര്യം പിടികിട്ടും. ആ മാസത്തിൽ 3 മുതൽ 13 വരെയുള്ള 11 ദിവസങ്ങൾ മിസ്സിംഗ് ആണെന്ന് കാണാം. ഇതെങ്ങനെ സംഭവിച്ചു?
കാര്യം വ്യക്തമാകണമെങ്കിൽ കലണ്ടറുകളുടെ ചരിത്രം അൽപം പറയേണ്ടതുണ്ട്.
ക്രിസ്തുവിനെ ആധാരമാക്കിയുള്ള 2 സഹസ്രാബ്ദം പഴക്കമുള്ള English കലണ്ടർ ആണു ക്രിസ്തുവിന്റെ കാലം മുതലെ ഉപയോഗിക്കുന്നത് എന്നാണു പൊതുവെ ഉള്ള ധാരണ എങ്കിലും , ഇന്ന് ലോകം മുഴുവൻ ഉപയോഗിക്കുന്ന "ഗ്രിഗറിയൻ കലണ്ടർ" ആദ്യമായി ഉപയോഗിച്ചത് വെറും 5 നൂറ്റാണ്ടുകൾക്ക് മുൻപാണു. പല രാജ്യങ്ങളും ഈ കലണ്ടറിലേക്ക് മാറിയിട്ട് 100 വർഷം പോലും തികഞ്ഞില്ല.അപ്പോ അതുവരെ ഉപയോഗിച്ചിരുന്ന കലണ്ടർ ഏതായിരുന്നു?
ക്രിസ്തുവിനെ ആധാരമാക്കിയുള്ള 2 സഹസ്രാബ്ദം പഴക്കമുള്ള English കലണ്ടർ ആണു ക്രിസ്തുവിന്റെ കാലം മുതലെ ഉപയോഗിക്കുന്നത് എന്നാണു പൊതുവെ ഉള്ള ധാരണ എങ്കിലും , ഇന്ന് ലോകം മുഴുവൻ ഉപയോഗിക്കുന്ന "ഗ്രിഗറിയൻ കലണ്ടർ" ആദ്യമായി ഉപയോഗിച്ചത് വെറും 5 നൂറ്റാണ്ടുകൾക്ക് മുൻപാണു. പല രാജ്യങ്ങളും ഈ കലണ്ടറിലേക്ക് മാറിയിട്ട് 100 വർഷം പോലും തികഞ്ഞില്ല.അപ്പോ അതുവരെ ഉപയോഗിച്ചിരുന്ന കലണ്ടർ ഏതായിരുന്നു?
BC 46 ഇൽ ജൂലിയസ് സീസറിന്റെ കാലത്ത് അദ്ധേഹം അവതരിപ്പിച്ച "ജൂലിയൻ" കലണ്ടറാണു അക്കാലമത്രയും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഉപയോഗിച്ചിരുന്നത്. ജൂലിയൻ കലണ്ടറിൽ ഒരു വർഷം എന്നത് 365 ദിവസവും 6 മണിക്കൂറുമായിരുന്നു. അധികം വരുന്ന 6 മണിക്കൂർ ഓരൊ 4 വർഷം കൂടുംബോഴും ഒരു ദിവസം എന്ന കണക്കിനു ഫെബ്രുവരിമാസത്തിൽ 29ആ മത്തെ ദിവസമായി കൂട്ടുന്നത് എല്ലാവർക്കുമറിയാമല്ലോ. അങ്ങനെ ഉള്ള വർഷത്തെ ലീപ്പ് ഇയർ എന്നും വിളിക്കുന്നു.
കാലം കടന്ന് പോയി. ശാത്രം പുരോഗമിച്ചു. ഒപ്പം വാന ശാസ്ത്രവും. പിന്നീട് വന്ന വാന ശാസ്ത്രജ്ഞന്മാർ കൂടുതൽ കൃത്ത്യമായി ഭൂമി സൂര്യനെ ചുറ്റുന്നത് കണക്കാക്കിയപ്പോൾ ഒരു സോളാർ ഇയർ എന്നത് 365 ദിവസവും 5 മണിക്കൂറും 49 മിനിട്ടും മാത്രമാണു എന്ന് കണ്ടുപിടിച്ചു. 11 മിനിട്ട് എന്നത് ഒരു ചെറിയ സമയമാണെങ്കിലും കാലക്രമേണ ഇത് കൂടിവരികയും (accumulate) യധാർഥ solar year ഉമായി ജൂലിയൻ കലണ്ടറിനു കാര്യമായ വിത്യാസം (out of sync) വരികയും ചെയ്തു.
അങ്ങനെ 1582 ഇൽ അക്കാലത്തെ കാത്തോലിക്ക് പോപ്പ് ആയിരുന്ന പോപ്പ് ഗ്രഗറി 13ആമൻ ഈസ്റ്റർ ഉറപ്പിക്കുന്നതിനു ചില ബുദ്ധിമുട്ടുകൾ വരികയും, ഇത് ജൂലിയൻ കലണ്ടറിന്റെ അപാകത മൂലമാണെന്ന് മനസ്സിലാക്കുകയും ഗ്രെഗറിയൻ കലണ്ടർ എന്ന പേരിൽ ഒരു പുതിയ കലണ്ടർ കൊണ്ടുവരികയും ചെയ്തു. അതുവരെ 1500 വർഷവും തെറ്റായി കലണ്ടറിൽ കൂട്ടിച്ചേർത്തിരുന്ന 11 മുനുട്ട് എല്ലാം കൂടി കൂട്ടിച്ചേരുംബോൾ , ജൂലിയൻ കലണ്ടർ ഏകദേശം 10 ദിവസം മുന്നോട്ടാണെന്നും, ഈ 10 ദിവസം ആ വർഷത്തെ കലണ്ടറിൽ നിന്നും കുറക്കണമെന്നും ഉത്തരവിട്ടു. തന്റെ കീഴിൽ വരുന്ന് എല്ലാ ഇടവകകളും ഇനി മുതൽ പുതിയ കലണ്ടർ തുടരണം എന്നും ഉത്തരവിൽ പറഞ്ഞു.
ഓരൊ 4 വർഷത്തിലും വരുന്ന ലീപ്പ് ഇയറിൽ ഫെബ്രുവരിയിൽ ഒരു ദിവസം കൂട്ടിച്ചേർത്തിരുന്ന ജൂലിയിൻ രീതിയിൽ വരുന്ന പിശക് ഭാവിയിൽ ഒഴിവാക്കാൻ ഗ്രെഗറിയൻ കലണ്ടറിൽ ലീപ് ഇയർ കണക്കാക്കിയിരുന്ന രീതിക്ക് ചില മാറ്റവും പോപ്പ് വരുത്തി. പഴയ രീതിയിൽ ഓരോ 400 വർഷത്തിലും വരുന്ന പിശക് (accumulated error) 3 അധിക ദിവസങളായിരുന്നു. പുതിയ രീതിയിൽ ഇതൊഴിവാക്കാനായി ഓരൊ 400 വർഷത്തിലും 3 സെഞ്ചുറി വർഷങ്ങളിലെ (400 കൊണ്ട് divide ചെയ്യാൻ കഴിയാത്ത) ലീപ്പ് ഇയറുകളിൽ ഫെബ്രുവരി മാസത്തിലെ 29 ഒഴിവാക്കി 28 ആയി തന്നെ നിർത്തി. അതായത് 2000 ഉം 2400ഉം ലീപ്പ് ഇയർ ആയിരിക്കും. പക്ഷേ 2100 ഉം 2200 2300 ലീപ്പ് ഇയർ ആയിരിക്കില്ല.
Spain, Italy , the Netherlands, France, Portugal, Luxembourg, Poland Lithuania തുടങ്ങി മിക്കരാജ്യങ്ങളും ഗ്രിഗറി പോപ്പിന്റെ ഉത്തരവ് മാനിച്ച് ഗ്രിഗറിയൻ കലണ്ടറിലേക്ക് ഉടൻ തന്നെ മാറി. 50 വർഷങൾക്ക് ശേഷം Austria, Switzerland, Germany, Hungary, Prussia കൂടി ജൂലിയൻ കലണ്ടർ വിട്ട് ഗ്രിഗറിയൻ കലണ്ടറിലേക്ക് മാറിയെങ്കിലും Britain ഉം അവരുടെ കീഴിലുള്ള British സാമ്രാജ്യവും യാതൊരൊകാരണവശാലും ജൂലിയൻ കലണ്ടർ വിട്ട് പുതിയതിലേക്ക് മാറില്ല എന്ന വാശിയുമായി മുന്നോട്ട് പോയി.
നൂറ്റാണ്ടുകൾ വീണ്ടും കഴിഞ്ഞു. യൂറോപ്പ് മുഴുവൻ പുതിയ കലണ്ടറുമായി മുന്നോട്ട് പോയപ്പോൾ ബ്രിട്ടൺ മാത്രം പഴയതിൽ ഉറച്ച് നിന്നത് പല പ്രശ്നങ്ങളും സൃഷ്ടിച്ചു. പലപ്പോഴും കത്തുകൾ എഴുതുംബോൾ ആളുകൾക്ക് 2 ഡേറ്റ് വെക്കെണ്ടി വന്നു. രണ്ട് കലണ്ടറിലും മാസാങ്ങളുടെയും ദിവസങ്ങളുടെയും പേരു ഒന്ന് തന്നെ ആയിരുന്നതിനാൽ അന്താരാഷ്ട്ര ബന്ധങ്ങൾ അടക്കമുള്ള പല കാര്യത്തിനും ആശയക്കുഴപ്പമുണ്ടായി.
അവസാനം സ്കോട്ട് ലാൻഡും പുതിയ കലണ്ടറിലേക്ക് മാറിയതോടെ പരാതികൾ കുന്നു കൂടി. അങനെ 1752 ലെ September മാസത്തിൽ നിന്നും 11 ദിവസം എടുത്ത് കളഞ്ഞു കൊണ്ട് പുതിയ കലണ്ടറിലേക്ക് മാറുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. പ്രശ്നങ്ങൾ ഇതോടെ തീരുമെന്ന് കരുതിയെങ്കിലും ഇത് പുതിയ പല പ്രശ്നങ്ങൾക്കും കാരണമാക്കി.
വാടക വീട്ടിലും മറ്റും താമസിച്ചിരുന്നവരോട് മുതലാളിമാർ ആ മാസത്തെ മുഴുവൻ വാടക വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തൊഴിലാളികളും ആ മാസത്തെ ശംബളം മുഴുവനായി വേണമെന്ന് പറഞ്ഞ് ഗവർണ്മെന്റിനെതിരെ തിരിഞ്ഞു. അവസാനം ആ മാസം എല്ലാവർക്കും 30 ദിവസത്തെ ശംബളം കൊടുക്കണമെന്ന് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതരായി.
ബ്രിട്ടണും അതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സാമ്രാജ്യവും ഗ്രിഗറിയൻ കലണ്ടറിലേക്ക് മാറിയതോടെ , ലോകത്തിന്റെ മിക്കഭാഗങ്ങളിലും ഉപയോഗിക്കുന്ന കലണ്ടറായിമാറി അത്.എങ്കിലും ചില രാജ്യങൾ അതിനു ശേഷവും ജൂലിയൻ കലണ്ടറിൽ തന്നെ തുടർന്നു. ഏറ്റവും അവസാനമായി പുതിയ കലണ്ടറിലേക്ക് മാറിയ രാജ്യങ്ങളിലൊന്നാണു റഷ്യ. 1918 ഇൽ പുതിയ കലണ്ടറിലേക്ക് മാറാൻ നിർബന്ധിതരായി. ഏറ്റവും അവസാനമായി 1922ഇൽ ഗ്രീസ് കൂടി ഔദ്യോഗിക കലണ്ടറായി ഗ്രിഗറിയൻ കലണ്ടറിനെ അംഗീകരിച്ചതോടെ ഒരു Universal Calendar ആയി മാറി നമ്മളിന്ന് ഉപയോഗിക്കുന്ന Wester Calendar,Christian Calendar അഥവാ Gregorian Calendar.
ഇതിലെ രസകരമായ ഒരു കാര്യം, 1752ഇൽ ബ്രിട്ടൻ മാറിയതിനും ഏകദേശം 2 നൂറ്റാണ്ടിനു ശേഷം മാത്രം മാറിയ റഷ്യക്കും ഗ്രീസിനും 11 ദിവസത്തിനു പകരം 13 ദിവസം വെട്ടിക്കളയേണ്ടിവന്നു അന്നത്തെ ഗ്രിഗറിയൻ കലണ്ടറുമായി കൂടിച്ചേരാൻ. എന്ത് കൊണ്ടായിരിക്കും എന്ന് ആലോചിച്ച് കണ്ടു പിടിക്കൂ....
യൂറോപ്പിലെയും മറ്റും പരംബരാഗത രീതികൾ തുടർന്ന് പോരുന്ന ചില ക്രിസ്ത്യൻ പള്ളികളിൽ ഇന്നും അവരുടെ വിശേഷ ദിവസങ്ങളെല്ലാം തീരുമാനിക്കാൻ പഴയ ജൂലിയൻ കലണ്ടർ തന്നെയാണു ഉപയോഗിക്കുന്നത്.
യഥാർത്ഥ സോളാർ ഇയറിനോട് തന്റെ കലണ്ടർ പരമാവധി synchronise ആയിരിക്കാൻ പോപ്പ് ഗ്രിഗറി കണ്ട് പിടിച്ച പുതിയ ലീപ്പ് ഇയർ സിസ്റ്റം ഒരു പരിധി വരെ ശെരിയായെങ്കിലും, സോളാർ ഇയറുമായി വരുന്ന ഏതാനും ചില സെക്കന്റുകളുടെ വിത്ത്യാസം കാരണം ഓരോ 3300 വർഷത്തിലും 1 ദിവസം എന്ന തോതിൽ ഇനിയും വിത്യാസം വന്നുകൊണ്ടിരിക്കും