A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

രക്തം’ നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ രഹസ്യം

രക്തം’ നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ രഹസ്യം ഒടുവിൽ ലോകത്തിനു മുന്നിലേക്ക്............

54 കിലോമീറ്ററോളം നീളത്തിൽ തൂവെള്ളയായി പരന്നു കിടക്കുന്നതാണ് അന്റാർട്ടിക്കയിലെ ടെയ്‌ലർ ഹിമാനി(glacier) പ്രദേശം. എന്നാൽ 1911ൽ അവിടേക്ക് പര്യവേക്ഷണത്തിനെത്തിയ ഗവേഷകരുടെ കണ്ണിൽ ഒരു കാഴ്ച വന്നുപെട്ടു. ഹിമാനിയുടെ നെറുകയിൽ നിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്ന ‘രക്തം’. ശരിക്കും ഒരാളുടെ നെറുകയിൽ മുറിവേറ്റതു പോലെ! Blood Falls എന്നാണവർ അതിനു നൽകിയ പേര്. എന്താണ് അതെന്ന് അന്വേഷിച്ച ഗവേഷകർ കാലക്രമേണ ഒരു നിഗമനത്തിലെത്തി– മഞ്ഞുപാളികളിലെ ചുവന്ന ആൽഗെകളാണ് ചുവപ്പൻ പ്രതിഭാസത്തിനു പിന്നിൽ. പക്ഷേ അപ്പോഴും ആ ആൽഗെകൾ എവിടെ നിന്നു വന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. പിന്നെയും നൂറിലേറെ വർഷം കഴിഞ്ഞിരിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയർബാങ്ക്സിലെ ഗവേഷകർ ഒടുവിൽ ആ രഹസ്യം കണ്ടെത്തിയിരിക്കുകയാണ്. ആൽഗെകളല്ല മറിച്ച് മറ്റൊരു രാസപ്രവർത്തനം വഴിയാണ് ‘രക്തം നിറഞ്ഞ വെള്ളച്ചാട്ടം’ സൃഷ്ടിക്കപ്പെടുന്നതെന്നാണ് അവരുടെ കണ്ടുപിടിത്തം. ഭൂമിയിൽ ജീവന്റെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് വഴിതുറക്കാൻ സഹായിക്കുന്ന പുതുതാക്കോൽ കൂടിയായി ആ കണ്ടത്തൽ.
ഇരുമ്പും ഉപ്പുവെള്ളവും
ഇരുമ്പ് തുരുമ്പിക്കുന്നതിന് സമാനമായ പ്രക്രിയയാണ് ടെയ്‌ലർ ഹിമാനിയിൽ നടക്കുന്നത്. ചുറ്റിലും മഞ്ഞുമൂടിക്കിടക്കുമ്പോൾ ഇതിനു മാത്രം ഇരുമ്പ് എവിടെ നിന്നുണ്ടായി എന്ന ചോദ്യം സ്വാഭാവികം. 15 ലക്ഷം വർഷത്തെ പഴക്കമുണ്ട് ടെയ്‌ലർ ഹിമാനിക്ക്. ഇതിന്റെ രൂപീകരണ സമയത്ത് കിലോമീറ്ററുകണക്കിന് ദൂരത്തേക്കാണ് മഞ്ഞ് പരന്നത്. മഞ്ഞിന്റെ ആ യാത്രയ്ക്കിടെ അത് ഒരു ഉപ്പുവെള്ളത്തടാകത്തെയും കടന്നുപോയി. എണ്ണിയാലൊടുങ്ങാത്ത മഞ്ഞിൻപാളികൾക്കു താഴെയായി ആ തടാകം കുടുങ്ങിക്കിടന്നു. അതിലെ ഉപ്പുവെള്ളമാകട്ടെ കുറുകിക്കുറുകി കൊടും ഉപ്പുരസമുള്ളതായും മാറി. സാധാരണ താപനിലയിൽ ഉപ്പുവെള്ളം കട്ടിയാകുന്ന അവസ്ഥയിലും അതെത്തി. ഇക്കണ്ട കാലമെല്ലാം ഭൂമിയുടെ അടിത്തട്ടിൽ നിന്നും ഈ ഉപ്പുതടാകം ഇരുമ്പിന്റെ അംശങ്ങളെ വലിച്ചെടുക്കുന്നുണ്ടായിരുന്നു. വൻതോതിൽ ഇരുമ്പടങ്ങിയ ഈ വെള്ളം പുറത്തെത്തിയതോടെ ഓക്സിജനുമായി ചേർന്ന് ചുവപ്പ് നിറമാവുകയായിരുന്നു. ഇരുമ്പ് തുരുമ്പിക്കുന്ന അതേ പ്രക്രിയയാണ് ഇവിടെയും സംഭവിച്ചത്. ചോരച്ചുവപ്പല്ലെങ്കിലും തുരുമ്പിന്റെ നിറമാണ് ടെയ്‌ലർ ഹിമാനിയുടെ നെറുകയിലുള്ള ‘രക്തവെള്ളച്ചാട്ട’ത്തിനുള്ളതും!
പുറത്തേക്കുള്ള വരവ് എങ്ങനെ?
എന്നാൽ ഇരുമ്പിന്റെ അംശം നിറഞ്ഞ ഈ വെള്ളം എങ്ങനെ വർഷങ്ങൾ കാത്തിരുന്ന് മഞ്ഞുപാളികൾക്കിടയിലൂടെ പുറത്തേക്കൊഴുകി എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ കിട്ടിയിരുന്നില്ല. റേഡിയോ–എക്കോ സൗണ്ടിങ്(ആർഇഎസ്) എന്ന റഡാർ സംവിധാനം ഉപയോഗിച്ചായിരുന്നു ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കിയത്. ശബ്ദതരംഗങ്ങള്‍ മഞ്ഞുപാളികളിലേക്കയച്ചുള്ള പരീക്ഷണമായിരുന്നു ഇത്. രക്തവെള്ളച്ചാട്ടമുള്ള ഭാഗത്തിനു മുകളിൽ ഗ്രിഡ് ആകൃതിയിൽ ആർഇഎസ് റഡാറിന്റെ ആന്റിന ചലിപ്പിക്കുകയാണ് സംഘം ചെയ്തത്. ശബ്ദതരംഗങ്ങൾ മുന്നോട്ട് വിട്ട് വഴിയിലെ തടസ്സങ്ങൾ മനസിലാക്കുന്ന വവ്വാലുകളുടെ രീതി തന്നെയാണ് ആർഇഎസ് റഡാർ സംവിധാനത്തിലും ഉപയോഗിക്കുന്നത്. എന്തായാലും അതോടെ മഞ്ഞുപാളികളുടെ താഴെയുള്ളത് എന്തെല്ലാമെന്ന വിവരങ്ങളുടെ റഡാർ ചിത്രം ലഭ്യമായി. ടെയ്‌ലർ ഹിമാനിക്കു താഴെ ഒട്ടേറെ നീളൻ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായിരുന്നു അതിലെ പ്രധാന വിവരം. കൂട്ടത്തിൽ 300 മീറ്റർ നീളമുള്ള ഒരു വിള്ളലിലൂടെയായിരുന്നു ഹിമാനിക്ക് അടിയിലെ ഇരുമ്പുനിറഞ്ഞ ഉപ്പുവെള്ളം മുകളിലേക്കൊഴുകിയത്. ശക്തമായ സമ്മർദത്തിൽ ഉപ്പുവെള്ളം വിള്ളലിലൂടെ മുകളിലേക്കു പ്രവഹിക്കുകയായിരുന്നു. ഇതുവഴി ഒരു കാര്യം കൂടി വ്യക്തമായി, എങ്ങനെയാണ് കൊടുംഉപ്പുരസം നിറഞ്ഞിട്ടും ജലത്തിന് തണുത്തുറഞ്ഞ ഹിമാനികളിലൂടെ സഞ്ചരിക്കാനാകുന്നതെന്ന്. കട്ടിയാകുന്നതിനനുസരിച്ച് ജലം താപത്തെ പുറംതള്ളുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ആ ചൂട് പരിസര പ്രദേശങ്ങളിലെ തണുത്തുറഞ്ഞ മഞ്ഞിനെയും ചൂടുപിടിപ്പിക്കും. കുറഞ്ഞ ‘ഫ്രീസിങ് ടെംപറേച്ചറാണ്’ ഉപ്പുവെള്ളത്തിനുള്ളത്. ഇതോടൊപ്പം ചൂടുകൂടി ചേരുന്നതോടെ ഉപ്പുവെള്ളത്തിന്റെ സഞ്ചാരം എളുപ്പമാകുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് ടെയ്‌ലർ ഹിമാനിക്കു താഴെയുള്ള ഉപ്പുവെള്ളത്തിന് മഞ്ഞുപാളിയിൽ വിള്ളലുണ്ടാക്കി പുറത്തേക്കു വരാൻ സാധിച്ചതെന്നും ഓർക്കണം. അന്റാർട്ടിക്കയിൽ ഇത്തരത്തിൽ ജലത്തിന്റെ അനുസ്യൂത പ്രവാഹമുള്ള ഏറ്റവും തണുത്തുറഞ്ഞ പ്രദേശവും ഇപ്പോൾ ടെയ്‌ലർ ഹിമാനിയാണ്.
തണുത്തുറഞ്ഞ ‘ജീവൻ’
തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിൽ ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ജീവരഹസ്യം സംബന്ധിച്ചും ഇതോടെ പുതിയ പഠനങ്ങൾക്ക് വഴി തുറക്കുകയാണ്. മഞ്ഞിൻപാളികൾക്കു താളെ ഉപ്പുവെള്ളത്തിൽ ഓക്സിജന്റെ അഭാവത്തിൽ ഒരു പ്രത്യേകതരം ബാക്ടീരിയങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സൾഫേറ്റുകൾ വിഘടിപ്പിച്ചാണ് ഇവ ആവശ്യമുള്ളത്ര ഊർജം ശേഖരിക്കുന്നത്. സൾഫേറ്റുകളെ സൾഫൈറ്റുകളാക്കി മാറ്റുന്നു, ഇവ വെള്ളത്തിൽ വൻതോതിലുള്ള ഇരുമ്പിന്റെ അംശങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. അതുവഴി കൂടുതൽ സൾഫേറ്റുണ്ടാകുന്നു. അവ ബാക്ടീരിയ ഉപയോഗപ്പെടുത്തുന്നു–ഇത്തരത്തിലൊരു ചാക്രിക പ്രവർത്തനം വഴിയാണ് അവ ജീവൻ നിലനിർത്തുന്നത്. പുതിയ സാഹചര്യത്തിൽ ടെയ്‌ലർ ഹിമാനിക്കു താഴെ മാത്രമല്ല അന്റാർട്ടിക്കയിൽ പലയിടത്തും ഈ പ്രതിഭാസം കണ്ടേക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. അങ്ങനെയെങ്കിൽ ജീവന്റെ രഹസ്യങ്ങൾ ഇനിയുമേറെയുണ്ടാകും പുറത്തേക്കു വരാൻ. അതിനാകട്ടെ ‘രക്തംനിറഞ്ഞ വെള്ളച്ചാട്ട’ത്തേക്കാൾ കൗതുകകരമായ കഥകളും ഉണ്ടാകും.

ഉടമകളുടെ ‘ചോര കുടിക്കുന്ന’ ദുരൂഹരത്‌നം

ഉടമകളുടെ ‘ചോര കുടിക്കുന്ന’ ദുരൂഹരത്‌നം..............

പ്രകൃതിദത്തമായി ഭൂമിയിൽ ഇന്നു കാണപ്പെടുന്ന ഏറ്റവും കാഠിന്യമേറിയ വസ്തു– വജ്രക്കല്ലുകൾക്ക് അതാണ് വിശേഷണം. വജ്രത്തെ വജ്രം കൊണ്ടേ മുറിക്കാനാകൂ. ഭൂമിക്കടിയിൽ വർഷങ്ങളോളം ചൂടും സമ്മർദവുമേറ്റ് കാർബണിന് രൂപമാറ്റം സംഭവിക്കുന്നതാണിത്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 100 മൈൽ താഴെയായി രൂപപ്പെടുന്ന ഇവ അഗ്നിപർവത സ്ഫോടനങ്ങളിലൂടെയാണ് സ്വാഭാവികമായി മുകളിലേക്കെത്തുന്നത്. പക്ഷേ ഇവയുടെ വിപണിമൂല്യം തിരിച്ചറിഞ്ഞതോടെ ഇന്ത്യയിലുൾപ്പെടെ വൻതോതിൽ ഖനനം ചെയ്തെടുക്കാൻ ആരംഭിക്കുകയായിരുന്നു.
ഇന്നുപക്ഷേ പല അമൂല്യവജ്രങ്ങൾക്കും രക്തത്തിന്റെ ഗന്ധവും കണ്ണീരിന്റെ നനവുമുണ്ട്. ആഭ്യന്തര യുദ്ധങ്ങളിൽ ആയുധശേഖരണത്തിനായി പണമുണ്ടാക്കാൻ റിബൽ ഗ്രൂപ്പുകളും ഏകാധിപതികളുമെല്ലാം തേടുന്ന പ്രധാന വഴി വജ്രവിൽപനയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇതേറെയും. ജനങ്ങളെ അടിമകളാക്കി വജ്രഖനികളിൽ പണിയെടുപ്പിച്ച്, അവ വിറ്റ് കിട്ടുന്ന കാശുകൊണ്ട് ആയുധങ്ങളും ലഹരിവസ്തുക്കളുമെല്ലാം വാങ്ങിക്കൂട്ടുന്ന സംഘങ്ങൾ ഇന്നും പല രാജ്യങ്ങളിലുമുണ്ട്. ഇത്തരത്തില്‍ ശേഖരിച്ച് വിൽപന നടത്തുന്ന വജ്രങ്ങൾക്ക് ‘ബ്ലഡ് ഡയമണ്ട്’ എന്നാണ് വിളിപ്പേര്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലെ ആഭ്യന്തരകലാപം പശ്ചാത്തലമാക്കി 2006ൽ ‘ബ്ലഡ് ഡയമണ്ട്’ എന്ന ഹോളിവുഡ് ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.
ബിസി നാലാം നൂറ്റാണ്ടിൽത്തന്നെ ഇന്ത്യയിൽ വജ്രവ്യാപാരം നടന്നിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നു. രാജാക്കന്മാരുടെ ആഘോഷങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായിരുന്നു വജ്രങ്ങൾ. ക്ഷേത്രവിഗ്രഹങ്ങളുടെ കണ്ണുകളിൽ തിളങ്ങുന്ന വജ്രം പതിപ്പിക്കുകയാണു പതിവ്. ആ വിഗ്രഹങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ വജ്രം കാക്കുമെന്നാണു വിശ്വാസം. പക്ഷേ ബ്രിട്ടിഷുകാർ കോഹിനൂർ രത്നം ഉൾപ്പെടെയാണ് ഇന്ത്യയിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയത്. അക്കൂട്ടത്തിൽ പെടുത്താനാകില്ല ‘ഹോപ് ഡയമണ്ടി’നെ. ബ്രിട്ടിഷുകാരെത്തും മുൻപേ ഇത് ഇന്ത്യ കടന്നു.
തുത്തൻഖാമന്റെ മമ്മിയെപ്പറ്റിയുള്ള കഥ പോലെ ലോകത്ത് ഏറ്റവുമധികം ശാപഗ്രസ്തമായ രത്നക്കല്ല് എന്നാണ് ‘ഹോപ്’ അറിയപ്പെടുന്നത്. ധരിക്കുന്നവരെ ഇല്ലാതാക്കുന്ന, പലരെയും സ്വത്തും ബന്ധുബലവും നഷ്ടപ്പെടുത്തി പാപ്പരാക്കിയ ഈ രത്നക്കല്ലിനെപ്പറ്റി അത്രയേറെയുണ്ട് കഥകൾ.
Hope Diamond
ഈ നീലക്കല്ല് എവിടെ നിന്നു വന്നു എന്നതിന് വ്യക്തമായ ഉത്തരമില്ലെങ്കിലും ഇന്ത്യയിലെ ഒരു വിഗ്രഹത്തിൽ നിന്ന് മോഷ്ടിച്ചെടുത്തതാണെന്ന കഥയ്ക്കാണ് പ്രചാരമേറെയുള്ളത്. ലോകത്തിൽ ഇന്നറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിയ നീലവജ്രമാണ് ‘ഹോപ്’. സാധാരണ വജ്രത്തിൽ ബോറോൺ എന്ന മൂലകം കുടുങ്ങുമ്പോഴാണ് നീലനിറമുണ്ടാകുന്നത്. അതെല്ലാം അവിടെ നിൽക്കട്ടെ, ഹോപ് വജ്രത്തിന്റെ കഥ തുടങ്ങുന്നത് 1668-69 കാലത്താണ്. ആദ്യമേ പറയാം ‘ഹോപ് ഡയമണ്ട്’ സ്വന്തമാക്കിയവരിൽ ഭൂരിപക്ഷം പേർക്കും ഏൽക്കേണ്ടി വന്ന ദുരനുഭവങ്ങളാണ് അതിനെ ശാപക്കഥയിലെ നായകനാക്കിയത്. പക്ഷേ കുഴപ്പങ്ങളൊന്നും പറ്റാതെ രക്ഷപ്പെട്ടവരുമുണ്ട്.
ഇന്ത്യയിലെത്തിയ ഫ്രഞ്ച് സഞ്ചാരിയും വ്യാപാരിയുമായ ഴാങ്–ബാപ്റ്റിസ്റ്റെ ടവെർനിയെയാണ് ഒരു പുരോഹിതനിൽ നിന്ന് ആദ്യം ഈ രത്നം വാങ്ങുന്നത്. ഗോൽക്കൊണ്ട ഖനിയിൽ നിന്നുള്ളതാണ് ഇതെന്നാണ് കരുതുന്നത്. വാങ്ങുന്ന സമയത്ത് പ്രാകൃതമായി ‘കട്ട്’ ചെയ്ത് ഏകദേശം ത്രികോണാകൃതിയിലായിരുന്നു വജ്രം. ‘അതിസുന്ദരമായ വയലറ്റ്’ എന്നായിരുന്നു അതിന്റെ നിറത്തെ ടവെർനിയെ വിശേഷിപ്പിച്ചത്. മോഷ്ടിക്കപ്പെട്ട വജ്രമായിരുന്നു അതെന്ന സൂചനയും ടവെർനിയ നൽകുന്നുണ്ട്. പിന്നീട് ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവ് ഇതു വാങ്ങി. 112 3/16 കാരറ്റ് തൂക്കമുണ്ടായിരുന്ന ആ വജ്രം ലൂയി രാജാവ് കൊട്ടാരം രത്നവിദഗ്ധരെക്കൊണ്ട് പിന്നെയും മിനുക്കിയെടുത്തു. ഭാരം 67 1/8 കാരട്ടായി കുറഞ്ഞു. വെട്ടിയൊതുക്കലിനൊടുവിൽ ഹൃദയാകൃതി കൈവരിച്ച ആ രത്നത്തിന്റെ നിറം അതോടെ കടുംനീലയുമായി. ബ്ലൂ ഡമണ്ട് ഓഫ് ദ് ക്രൗൺ, ഫ്രഞ്ച് ബ്ലൂ തുടങ്ങിയ പേരുകൾ അതിന് ലഭിക്കുന്നത‌ും അങ്ങനെയാണ്. വിശേഷാവസരങ്ങളിൽ ധരിക്കുന്ന മാലയിലാണ് രാജാവ് ഈ രത്നക്കല്ല് പതിപ്പിച്ചത്. 1749ൽ ലൂയി പതിനഞ്ചാമൻ ആ വജ്രം പിന്നെയും രാകിമിനുക്കി. 1791ൽ ലൂയി പതിനാറാമന്റെയാകട്ടെ രാജകീയ ആഭരണങ്ങളുടെ ഭാഗമായിരുന്നു ഈ വജ്രം. പക്ഷേ രാജാവും പത്നി മേരി അന്റോണിറ്റയും ഫ്രഞ്ച് വിപ്ലവത്തിനിടെ പലായനത്തിനു ശ്രമിക്കുമ്പോൾ പിടിക്കപ്പെട്ട് ശിരച്ഛേദം ചെയ്യപ്പെട്ടു. ‘ഹോപ് വജ്ര’ത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്ക് തുടക്കം കുറിക്കുന്നതും ഇവിടെ നിന്നാണ്.
രാജകീയ ഖജനാവിൽ നിന്നു പിടിച്ചെടുത്ത് സർക്കാർ ട്രഷറിയിലേക്കു മാറ്റിയവയിൽ ഹോപ് വജ്രവുമുണ്ടായിരുന്നു. പക്ഷേ 1792 കലാപകാലത്ത് അതും മോഷണം പോയി. പിന്നീട് 1812ൽ ലണ്ടനിലാണ് കഥ തുടരുന്നത്. അവിടെ ഏകദേശം 45.5 കാരട്ട് തൂക്കമുള്ള ഒരു നീലവജ്രം വിൽപനയ്ക്കെത്തി. പലതലത്തിൽ രാകിമിനുക്കി ‘ഹോപ് വജ്ര’ത്തിന്റെ തൂക്കം അത്രയും എത്തിയിരുന്നു. പക്ഷേ ഫ്രഞ്ച് രാജാവിന്റെ ‘തലയറുത്ത’ വജ്രമാണതെന്ന് ആരും അറിഞ്ഞില്ല. കറങ്ങിത്തിരിഞ്ഞ് 1813ൽ ഹെൻറി ഫിലിപ് ഹോപ് എന്ന രത്നവ്യാപാരിയുടെ പ്രശസ്തമായ രത്ന ശേഖരത്തിലും ഇതെത്തി. അങ്ങനെയാണിതിന് ‘ഹോപ് ഡയമണ്ട്’ എന്ന പേരുവീഴുന്നത്. (ഫ്രാൻസിൽ നിന്ന് ബ്രിട്ടന്റെ ജോർജ് നാലാമൻ രാജാവിനാണത്രേ ഈ വജ്രം കിട്ടിയത്. വൈകാതെ അദ്ദേഹം കടം കയറി പാപ്പരായി. അദ്ദേഹത്തിൽ നിന്നാണ് ഹെൻറി തോമസ് ഹോപ് ഇതു വാങ്ങിയതെന്നും ഒരു കഥയുണ്ട്)
അതിനിടെ രത്നം പരിശോധിച്ച ചാൾസ് ബാർബോട്ട് എന്ന വിദഗ്ധൻ ഇത് ‘റീ കട്ട്’ ചെയ്യപ്പെട്ട ‘ഫ്രഞ്ച് ബ്ലൂ’ ആണെന്ന നിഗമനം പുറത്തുവിട്ടു. 1858ലായിരുന്നു അത്. ഫിലിപ് ഹോപിന്റെ മരണശേഷം രത്നം പേരക്കുട്ടി ഫ്രാൻസിസ് ഹോപിനു ലഭിച്ചു. പക്ഷേ പ്രഭുവായി വിലസിയിരുന്ന ഫ്രാൻസിസ് വൈകാതെ കടം കയറി പാപ്പരാകാരായി. നഷ്ടം നികത്താൻ വജ്രം വിൽക്കേണ്ട അവസ്ഥയിലെത്തി. 1901ൽ വജ്രം വിൽപനയ്ക്കു വച്ചു. അങ്ങനെ വജ്രവ്യാപാരികളുടെ കൈമറിഞ്ഞ് ‘ഹോപ്’ എത്തിയത് ന്യൂയോർക്കിൽ. അവിടെ ജോസഫ് ഫ്രാൻകെൽസ് സൺസ് ആൻഡ് കമ്പനി ഈ വജ്രം വാങ്ങി. അവരത് വിറ്റതാകട്ടെ സലിം ഹബീബ് എന്ന കച്ചവടക്കാരനും. അദ്ദേഹം 1909 വരെ അത് കൈവശം വച്ചു. പക്ഷേ സലിമിന്റെ കച്ചവടങ്ങളെല്ലാം നഷ്ടത്തിലായി. ഒരു സുപ്രഭാതത്തിൽ കടലിൽ അദ്ദേഹത്തിന്റെ മൃതശരീരം പൊങ്ങി. കടം വീട്ടാൻ സ്വത്ത് ലേലത്തിനു വച്ചപ്പോൾ ഫ്രഞ്ച് രത്നവ്യാപാരക്കമ്പനി കാർട്ടിയെ ‘ഹോപി’നെ സ്വന്തമാക്കി.
അതിനോടകം തന്നെ ‘ഹോപി’നെ ചുറ്റിപ്പറ്റിയുള്ള കഥകൾ പത്രങ്ങളിൽ വൻവാർത്തയായി മാറിയിരുന്നു. ശാപഗ്രസ്തമായ വജ്രമെന്നാണ് അതിനെ പലരും വിശേഷിപ്പിച്ചത്. അതിന് കൂട്ടായി ഉടമകൾക്കുണ്ടായ ദുരനുഭവ കഥകളും നിറഞ്ഞു. ഉടമയുടെ കൊലപാതകം, ആത്മഹത്യ, ഭ്രാന്തു പിടിക്കൽ, കച്ചവടം നഷ്ടമാകൽ, നിക്ഷേപം ഇല്ലാതാകൽ, പാപ്പരാകല്‍, കല്യാണം നടക്കാതെയാകൽ, മക്കൾ മരിക്കുന്നത്, ലഹരിക്ക് അടിമയാകുന്നത് തുടങ്ങി ഒട്ടേറെ ദു:സ്സൂചനകൾ നിറഞ്ഞ കഥകൾ! ലക്ഷാധിപതികളായ നെഡ്, ഇവാലിൻ വാൽഷ് മക്‌ലീൻ ദമ്പതികള്‍ക്കാണ് കാർട്ടിയെ ‘ഹോപ്’ വിറ്റത്. അതും അന്നത്തെ 1.80 ലക്ഷം ഡോളറിന്. വിശേഷാവസരങ്ങളിലെല്ലാം ഇവാലിൻ പ്രഭ്വി ‘ഹോപ്’ ധരിക്കാൻ മറന്നിരുന്നില്ല. അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി അത്. 1947ൽ ഇവാലിൻ ന്യുമോണിയ ബാധിച്ച് മരിച്ചു. അതിനോടകം സ്വത്തുക്കൾ നഷ്ടപ്പെട്ട് കടവും കയറിയിരുന്നു.
അങ്ങനെയാണ് പ്രശസ്ത രത്നവ്യാപാരി ഹാരി വിൻസ്റ്റണിന്റെ കയ്യിൽ ‘ഹോപ്’ എത്തുന്നത്. അദ്ദേഹമാകട്ടെ 1953 വരെ അമേരിക്കയിൽ പലയിടത്തും തന്റെ ശേഖരത്തിലെ രത്നങ്ങൾക്കൊപ്പം ‘ഹോപ്പും’ പ്രദർശിപ്പിച്ചു. ഒടുവിൽ 1958ൽ വാഷിങ്ടണിലെ സ്മിത്ത്സോണിയൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലേക്ക് രത്നം സംഭാവന ചെയ്തു. ‘ഹോപി’നെ ഒരു വിൽപനവസ്തു എന്ന നിലയിൽ കൈകാര്യം ചെയ്തവരെയാണ് അത് വേട്ടയാടിയതെന്നാണ് പ്രചരിപ്പിക്കപ്പെടുന്ന കഥകളിലുള്ളത്. ‘നിർമലമായ’ ഹൃദയമുള്ളവർക്ക് അതിന്റെ ശാപമേൽക്കില്ലെന്നും പറയപ്പെടുന്നു. ‘നിർമല’മെന്നാൽ വ്യാപാരമനോഭാവത്തോടെയല്ലാതെ ‘ഹോപി’നെ സമീപിക്കുന്നവർ എന്നർഥം. അതിനാലാണ് ഹാരി വിൻസ്റ്റണിനെ ‘ഹോപ്’ വെറുതെവിട്ടതെന്നും അഭ്യൂഹങ്ങൾ.
എന്തായാലും ഇന്ന് മ്യൂസിയത്തിലെ ‘ജെം ഹാളി’ലെ ഏറ്റവും പ്രധാന ആകർഷണമാണ് ‘ഹോപ്’. 45.52 കാരറ്റ് തൂക്കമുള്ള അതിനു വരുന്ന മതിപ്പുവിലയാകട്ടെ 35 കോടി ഡോളറും! സ്മിത്ത്സോണിയൻ മ്യൂസിയത്തിൽ നിന്ന് പല വസ്തുക്കൾക്ക് നേരെയും മോഷണശ്രമമുണ്ടായിട്ടും ഇത്രയേറെ മൂല്യമുള്ള ഹോപ് ഡയമണ്ടിനെ കള്ളന്മാർ ഇതുവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. രത്നത്തേക്കാൾ മൂർച്ചയേറിയ കൊടും ശാപം അതിന്മേൽ ഒളിച്ചിരിക്കുന്നുണ്ടെന്ന ഭീതി മോഷ്ടാക്കളെയും പിടികൂടിയിട്ടുണ്ടാകുമോ?

ഒടിയൻ.

ഒടിയൻ ആരാണ് ?

ഇതെല്ലം വായിച്ചു കേട്ട അറിവാണ്.
തെക്കു ഭാരതപുഴയാലും വടക്കു പന്തലൂർ മലനിരയാലും കിഴക്കു അട്ടപ്പാടി മലകൾ ആലും പടിഞ്ഞാറ് അറബി കടൽ ആലും ചുറ്റപ്പെട്ടു കിടന്ന വള്ളുവനാട്ടിൽ കളരി അഭ്യാസം തൊഴിലായി അഭ്യസിച്ചിരുന്ന ആളുകൾക്കിടയിൽ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുന്ന അതിശക്തിമാന്മാരും കൺകെട്ട് വിദ്യക്കാരും ആയിരുന്നു ഒടിയന്മാർ. വെടിപ്പായിട്ടു പറഞ്ഞാൽ പ്രൊഫഷണൽ കില്ലേഴ്സ്.
മാന്ത്രിക വിദ്യകളിൽ കുടി ആളുകളെ തെറ്റുധരിപ്പിച്ചായിരുന്നു ഇവർ കുല ചെയ്തുകൊണ്ടിരുന്നത്. അതല്ല ഒടിയെന് മാന്ത്രിക ശക്തി ഉണ്ട് എന്ന ഭയത്തിൽ ഒടിയനെ കണ്ടപ്പോളേ ചക്ക വെട്ടിയിട്ടപോലെ വീണു മരിച്ചവരും ഉണ്ടെന്നാണ് കഥകൾ.
ഞാൻ വായിച്ചറിഞ്ഞത് വെച്ച് ഗർഭസ്ഥശിശുക്കളെ അവരുടെ അമ്മമാരുടെ വയറ്റിൽ നിന്നും കീറി എടുത്തു ആ കുട്ടികളുടെ ശരീരത്തിൽ നിന്നും പുറപ്പെട്ടു വരുന്ന ഒരു പ്രേത്യേക ദ്രാവകം ചില പച്ചിലകളുമായി ചേർത്ത് അത് ചെവിയിൽ തേച്ചായിരുന്നു അവർ ഒടിവിദ്യ നടത്തി കൊണ്ടിരുന്നത്.
ഇതിനായി ആദ്യ ഗർഭം ധരിച്ച പെണ്ണുങ്ങളെ പകൽ നോക്കി വെക്കുകയും ഹിപ്നോട്ടിസത്തിലൂടെയും മറ്റു ദുര്മന്ത്രവാദത്തിലൂടെയും ഇവർ ആ സ്ത്രീകളെ രാത്രിയിൽ ഉറക്കത്തിൽ അവരുടെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും അവരുടെ മുള കൊണ്ട് ഉണ്ടാക്കിയ കത്തികൊണ്ട് വയറു കീറി ആ കുട്ടികളെ എടുത്തതിനു ശേഷം അവരെ തിരികെ പറഞ്ഞയക്കുകയും ചെയ്‌യും. ഇങ്ങനെ പോകുന്ന പെണ്ണുങ്ങൾ പിറ്റേന്ന് രാവിലെ കട്ടിലിൽ മരണപ്പെട്ടു കിടക്കും. മാന്ത്രിക വിദ്യകൊണ്ട് വയറ്റിലെ മുറിപ്പാടു മാഞ്ഞു പോകുന്നതിനാൽ സ്ത്രീയുടെ മരണം സ്വാഭാവികം എന്ന് കണ്ടു അവർ ആ സ്ത്രീയുടെ മരണക്രിയകൾ നടത്തി സംസ്കരിക്കുകയും ചെയ്‌യും..
ജനനപ്പെടാത്ത ഈ കുട്ടികളെ അതെ സമയം ഒടിയൻ കെട്ടി തൂക്കി ഇടും. അവരുടെ ദേഹത്ത് നിന്നും ഒലിച്ചു വരുന്ന ദ്രാവകം അത് വളരെ കുറച്ചേ കാണുകയുള്ളു. ഒന്നോ രണ്ടോ വിദ്യക്ക് മാത്രം വരുന്ന ആ ദ്രാവകം വീണ്ടും നേടാൻ വേണ്ടി ഒടിയൻ ഇത്തരം അരും കൊലകൾ വീണ്ടും ചെയ്തു പോന്നു ...
കൊല്ലാനോ മോഷണത്തിനോ ആയിരിക്കും ഒടിയൻ ഇത്തരത്തിൽ ഈ വിദ്യ ഉപയോഗിക്കുക. കുട്ടികളുടെ ദേഹത്തെ ദ്രാവകം ചെവിയിൽ പുരട്ടി സ്വന്തം രൂപം മാറുക എന്നതാണ് ഒടിയന്റെ മാസ്റ്റർ ഐറ്റം. സത്യത്തിൽ ഒടിയൻ രൂപം മാറുക ഇല്ല മറിച്ചു കണ്മുന്നിൽ നിൽക്കുന്ന ഇരയ്ക്കു ഒടിയൻ വിചാരിക്കുന്ന രൂപത്തിലെ ഒടിയനെ കാണാൻ കഴിയു ... അത് കല്ലോ , മരമോ, പക്ഷിയോ, ഇഴജന്തുവോ ആകാം..
മൃഗങ്ങളുടെ രൂപം ആണ് എടുക്കുന്നതെങ്കിൽ ഈ ഒടിയനെ കണ്ടുപിടിക്കാൻ നല്ല നിരീക്ഷണം ഉള്ളവർക്ക് സാധിക്കും ... ഉദാഹരണത്തിന് ഒരു കാളയുടെ രൂപം ആണെങ്കിൽ ആ കാളക്കു ചിലപ്പോൾ ഒരു കൊമ്പു കാണില്ല ചിലപ്പോൾ വാല് കാണില്ല.. മറ്റൊരു രൂപം സ്വീകരിക്കുന്ന ഒടിയൻ പൂർണമായും ആ രൂപം നേടില്ല എന്ന് സാരം. ഇങ്ങനെ നിരീക്ഷിച്ചാണ് ഓടിയന്മാരെ മറ്റു മാന്ത്രികന്മാർ കണ്ടെത്തി കൊണ്ടിരുന്നത്..
ഒടിയനെ ഇങ്ങനെ നിരീക്ഷിച്ചു കണ്ടെത്തിയ ഒരു മാന്ത്രികന്റെ കഥ ഉണ്ട്. ഒരിക്കൽ അദ്ദേഹം രാത്രി വീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ തന്റെ മുൻപിൽ രണ്ടു കാളകൾ നിൽക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അവയ്ക്കു അംഗവൈകല്യം ഉണ്ടായിരുന്നു. ആ മാന്ത്രികൻ ആ ഒടിയന്മാരെ ബന്ധിച്ചു ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും അവർ രണ്ടു നഗ്നരായ മനുഷ്യരായി മാറുകയും ചെയ്തു.
മാടൻ , മറുത , കുട്ടിച്ചാത്തൻ, പിശാച് എന്നത് പോലെ ദുര്മന്ത്രവാദത്തിന്റെ മറ്റൊരു മുഖം ആണ് ഒടിയൻ....

UFO കുറിച്ച് പാട്ട്ഴുത്തിയ ആളിനെ UFO തന്നെ കൊണ്ടുപോയി

ജിം സുല്ലിവിൻ ഒരു അമേരിക്കകാരനായിരുന്നു
നല്ലവണ്ണം പാട്ടുപാടും, പാട്ടു എഴുതും ഗിറ്റാർ വായിക്കും ഇതൊക്കെ ആയിരിന്നു പരിപാടി
 
അങ്ങനെ പൊയ്കൊണ്ടിരിക്കെ ഇദ്ദേഹം ഒരു ആൽബം അങ്ങ് കാച്ചി
വെറും ഒന്നല്ല ഒരു ഒന്നൊന്നര ഐറ്റം
ആ ആൽബത്തിന്റെ പേര് U.F.O (പറക്കും തളിക) 1969 ആണ് റിലീസ് ആക്കിയത്
ആൽബം അങ്ങ് ഹിറ്റ് ആയി
അതൊരു വെറൈറ്റി സോങ് തന്നെ ആയിരുന്നു
Folkഉം rockum countryഉം മിക്സ് ചെയ്‌ത ഒരു സോങ്
പിന്നെ മാർച്ച് 4 1975ൽ
നഷ്‌വില്ലേ എന്ന സ്ഥലതൊട്ടു ഒരു volksawagan beetle കാറിൽ ഒരു യാത്ര അങ്ങ് പോയ്‌
പിന്നെ പുള്ളികരനെ ആരും കണ്ടില്ല
അങ്ങനെ പോലീസ് അന്വേഷണം തുടങ്ങി
അപ്പോഴാണ് പുള്ളിക്കാരന്റെ volkswagan beetle കാർ
ഒരു സ്ഥലത്തു ഉപേക്ഷിച്ച നിലയിൽ കണ്ടത്
അതിൽ പുള്ളിയുടെ പൈസ,guitar,papers, clothes,പിന്നെ പുള്ളിയുടെ വിട്ടുപോകാത്ത കൊറേ recordകളും
അങ്ങനെ ഇതൊരു മിസ്റ്ററി ആയി മാറി എല്ലായിടിതും അന്വേഷണം ഊർജിതമാക്കി
പക്ഷെ പുള്ളിക്കാരന്റെ ഒരു തുമ്പു പോലും കിട്ടിയില്ല
UFO കുറിച്ച് പാട്ട്ഴുത്തിയ ആളിനെ UFO തന്നെ കൊണ്ടുപോയി
അതുതന്നെ എല്ലാവരും വിചാരിച്ചു
വിചാരിക്കുന്നു മാത്രമല്ല വിശ്വസിച്ചു കാരണം ഒരു ട്രസ് പോലും ഇലായിരുന്നു
കള്ളൻ വല്ലോം ആയിരുന്നേല് പൈസ ഒക്കെ എടുക്കത്തിലെ?
പക്ഷെ അതെല്ലാം ഭദ്രമായി വണ്ടിയിൽ തന്നെ കിടക്കുന്നു
ഇപ്പോഴും ഈ കേസ് ഒരു മിസ്റ്ററി ആണ്
ഇദ്ദേഹം കാണാതാകുന്നതിനു മുൻപ് ഒരു ആൽബം കൂടെ ഇറക്കിയിരുന്നു പക്ഷെ അത് ഹിറ്റ് ആയില്ല
അതിന്റെ വിഷമം കൊണ്ട് വല്ലോ അബദ്ധവും ചെയ്‌ടൂടെ എന്നും സംശയിക്കാം
പക്ഷെ suicide ചെയ്യാൻ പറ്റിയ സഹചയ്‌ര്യമോ ഇടമോ അവിടെ ഇല്ലായിരുന്നു
അങ്ങനെ വിശ്വസിക്കാൻ പറ്റിയ തെളിവോ ഇല്ലായിരുന്നു
ഇദ്ദേഹം കാണാതായ ദിവസം ആ റോഡിൽ ഒരു വലിയ പ്രകാശം കണ്ടു എന്ന് അടുത്ത് തമാസിച്ചവര സാക്ഷ്യപ്പെടുത്തി
കാലം കടന്നു പോയ പിന്നെയും ഒരു തുമ്പു പോലും കണ്ടതാനായില്ല
പിന്നെ ഒരു ദിവസം ഒരു ദ്രവിച്ച ബോഡി കണ്ടെടുക്കാൻ ആയി ആ പരിസരത്തു നിന്നും
പക്ഷെ അത് അദ്ദേഹത്തിന്റെ അല്ലായിരുന്നു!
ഇപ്പോഴും ആ കേസ് മിസ്റ്ററി ആണ്

അനിതാ മൂർജാനി....ഒരു പുനർജന്മത്തിന്റെ കഥ..

അനിതാ മൂർജാനി....ഒരു പുനർജന്മത്തിന്റെ കഥ..
 
ഏതാനും മണിക്കൂറുകൾ മാത്രം ഇനി ജീവിക്കുമെന്ന് ഹോംഗ്കോങ്ങിലെ വിദഗ്ദരായ ഡോക്‌ടർമാർ 2006 ഫെബ്രുവരി മാസം രണ്ടാം തിയതി വിധിയെഴുതി കാത്തിരുന്നിടത്തുനിന്ന്, ലോകത്തിനുമുന്നിൽ ഒരു വിസ്മയമായി ഇന്നും ജീവിക്കുന്ന അനിതാ മൂർജാനിയുടെ പുനർജന്മത്തിന്റെ കഥ ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത ഒരു സമസ്യയാണ്.
ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് 1959-ൽ സിംഗപ്പൂരിലാണ് അനിത മൂർജാനി ജനിച്ചത്. അനിതയ്ക്ക് ഏതാണ്ട് രണ്ടു വയസ്സുള്ളപ്പോൾ അവളുടെ കുടുംബം ഹോംഗ്കോങ്ങിലേക്ക് കുടിയേറി. കോർപറേറ്റ് മേഖലയിൽ ജോലി നോക്കിയിരുന്ന അനിതയ്ക്ക് 2002 ഏപ്രിൽ മാസത്തിലാണ് ലസികാ വ്യൂഹത്തെ (lymph nodes) ബാധിക്കുന്ന ഗുരുതരമായാ ലിംഫോമ എന്ന കാൻസർ പിടിപെടുന്നത്.. 2002 ഏപ്രിൽ മാസത്തിൽ കണ്ടുപിടിക്കപ്പെട്ട രോഗം 2006 ഫെബ്രുവരി ആയപ്പോഴേക്കും അതീവ ഗുരുതരമായ അവസാനഘട്ടത്തിലേക്ക് എത്തിയിരുന്നു. ഒടുവിൽ ആ ദിവസമെത്തി....അനിതയ്ക്കു ഈ ലോകത്തോട് വിടപറയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം...ദുഃഖാർത്തരായ ഭർത്താവിനോടും ബന്ധുക്കളോടും അവസാനയാത്ര പറയാനുള്ള നേരം...
ഇനിയുള്ള അനുഭവങ്ങൾ അനിതാ മൂർജാനിയുടെ വാക്കുകളിലൂടെ തന്നെയാകട്ടെ...
"ഞാൻ ഇന്ന് ഏറ്റവും സന്തോഷവതിയായിരിക്കുന്നതിനു കാരണം ഞാനിന്നു ജീവനോടെ ഇരിക്കേണ്ടവളല്ല എന്ന യാഥാർഥ്യമാണ്. 2006 ഫെബ്രുവരി മാസം രണ്ടാം തിയതി ഞാൻ മരിക്കേണ്ടതായിരുന്നു...ഈ ഭൂമിയിലെ എന്റെ അവസാന ദിവസമെന്നു കണക്കാക്കിയിരുന്നത് .അന്നായിരുന്നു... എനിക്ക് ചികിത്സ നിൽകിയ ഡോക്റ്റർമാർ എന്റെ ഭർത്താവിനോടും ബന്ധുക്കളോടും പറഞ്ഞത് എനിക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ ..എന്നാണ്...അന്തിമഘട്ടത്തിലെത്തിയ ലസികാ വ്യൂഹത്തെ ബാധിക്കുന്ന ലിംഫോമ എന്ന കാൻസർ...നാലു വർഷമാണ്‌ ഈ കാൻസറിനോട് ഞാൻ പോരാടിയത്...എന്റെ ലസികാവ്യൂഹത്തിലൂടെ പടർന്നുകയറി ഈ കാലമത്രയും ഈ രോഗം എന്നെ കാർന്നു തിന്നുകയായിരുന്നു... കഴുത്തിലെ ഒരു ചെറിയ മുഴയായിട്ടാണ് ഇത് തുടങ്ങിയത്...തുടർന്ന് ഇത് എന്റെ ലസികാവ്യൂഹത്തെ മുഴുവൻ ആക്രമിച്ചു...ഈ രോഗം ബാധിച്ചു നാലു വർഷമായപ്പോഴേക്കും ചെറുനാരങ്ങയുടെ വലുപ്പമുള്ള കാൻസർ മുഴകൾ കഴുത്തിന്റെ മുകൾഭാഗത്തുനിന്നും നെഞ്ചിലേക്കും, കൈകളിലേക്കും, വയറിലേക്കുമെല്ലാം വ്യാപിച്ചിരുന്നു....രോഗം മൂർച്ഛിച്ച സമയത്തു എന്റെ ശ്വാസകോശങ്ങളിൽ ദ്രാവകം നിറഞ്ഞു...കിടക്കാൻ പറ്റാതായി...കിടന്നാലുടൻ ശക്തിയായുള്ള ചുമ...പിന്നെയും ദ്രാവകം ശ്വാസകോശത്തിലേക്കു കയറും...എന്റെ മസിലുകളെല്ലാം ശോഷിച്ചു...ശരീരഭാരം 40 കിലോയിലേക്കു താഴ്ന്നു...ഒരു അസ്ഥിപഞ്ജരമായി ...മുഴകളെല്ലാം പൊട്ടിയൊലിക്കാൻ തുടങ്ങി...ഒരു ഭക്ഷണവും കഴിക്കാൻ പറ്റാത്ത അവസ്ഥ...നിരന്തരമായ പനി....ഇരിക്കാനോ, നടക്കാനോ വയ്യ...സ്ഥിരം കിടപ്പ് ....അല്ലെങ്കിൽ വീൽചെയറിൽ....ഓക്സിജൻ മാസ്കില്ലാതെ ശ്വസിക്കാൻ ആകാത്ത അവസ്ഥ.....അങ്ങനെ ഒടുവിൽ 2006 ഫെബ്രുവരി മാസം രണ്ടാം തിയതി രോഗം മൂർച്ഛിച്ചു ഞാൻ കോമയിലേക്കു വഴുതി...എന്റെ അവസാന മണിക്കൂറുകൾ...എന്റെ അവയവങ്ങളെല്ലാം തിരിച്ചുകയറാനാകാത്തവിധം പണിമുടക്ക് തുടങ്ങിയിരിക്കുന്നു...പതിവുപോലെ ഡോക്ർമാരുടെ മുന്നറിയിപ്പ്....പ്രിയപ്പെട്ടവർക്ക് കാണാനുള്ള അവസരം കൊടുത്തോളൂ......
അവിടെയാണ് ഈ അഭുതത്തിന്റെ തുടക്കം....
ജീവിതത്തിന്റെ അവസാന മണിക്കൂറിൽ കോമയിൽ കിടക്കുന്ന എനിക്ക് ചുറ്റും നടക്കുന്ന ഈ സംഭവങ്ങളെല്ലാം കാണാൻ കഴിയുന്നു...അതീവ ദുഃഖിതനെങ്കിലും എന്റെ കൈ പിടിച്ചു എന്നെ നോക്കിയിരിക്കുന്ന എന്റെ ഭർത്താവ്....ശരീരത്തിലേക്ക് പലതരം ട്യൂബുകൾ ഘടിപ്പിക്കുന്ന ഡോക്റ്റർമാർ...എനിക്ക് എളുപ്പത്തിൽ ശ്വസിക്കാൻ അവർ ശ്വാസകോശത്തിൽ നിന്നും ദ്രാവകം നീക്കം ചെയ്യുന്നു...ചുറ്റും നടക്കുന്ന ഓരോ ചെറിയ സംഭവം പോലും എനിക്ക് കാണാനാകുന്നു....360 ഡിഗ്രിയിൽ കാഴ്ചകൾ കാണാവുന്ന അഭുതകരമായ അനുഭവം...ചുറ്റും നടക്കുന്നതെല്ലാം ഒരേ സമയം എനിക്ക് കാണാം...വിസ്മയമെന്നു പറയട്ടെ...ഈ കാഴ്ച ഞാൻ കിടക്കുന്ന ഈ മുറിയിൽ മാത്രമല്ല...ഞാൻ എന്റെ ശരീരത്തിൽ നിന്ന് പുറത്തുകടന്നതുപോലെ....ആശുപത്രി കിടക്കയിൽ കിടക്കുന്ന എന്റെ ശരീരത്തെ എനിക്ക് കാണാം...പക്ഷെ, ഞാൻ ആ ശരീരത്തിലല്ല...ഒരേ സമയം എനിക്ക് എല്ലായിടത്തും പോകാം...എവിടേക്കു ഞാൻ എന്റെ ബോധത്തെ നയിക്കുന്നോ, ഞാൻ അവിടെ എത്തുന്ന വിസ്മയം...ഹോങ്കോങ്ങിലാണ് എന്റെ ശരീരമെങ്കിലും ഞാനിപ്പോൾ ഇന്ത്യയിൽ നിന്ന് എന്നെക്കാണാൻ തിടുക്കത്തിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന എന്റെ സഹോദരന്റെ അടുത്തെത്തിയിരിക്കുന്നു...അവന്റെ കൂടെ വിമാനത്തിൽ ഞാനുണ്ട്.....
വിസ്മയമെന്നു പറയട്ടെ....വളരെക്കാലം മുൻപ് മരിച്ചുപോയ എന്റെ അച്ഛനും എന്റെ കൂട്ടുകാരിയും എന്റെ അടുത്തുണ്ട്...എന്നോട് സംസാരിക്കുന്നുണ്ട്...ശരീരത്തിൽ നിന്നുള്ള അത്ഭുതകരമായ ഈ വേർപെടലിൽ ഒരു കാര്യം കൂടി എനിക്ക് വ്യക്തമാകുന്നു...എല്ലാക്കാര്യങ്ങളെക്കുറിച്ചും ഉള്ള ഉത്തരങ്ങൾ എനിക്ക് മുന്നിൽ തെളിഞ്ഞുവരുന്നു....എല്ലാം എനിക്ക് മനസ്സിലാക്കാൻ പറ്റുന്നു...എന്തുകൊണ്ട് എനിക്കീ മാരക രോഗം പിടിപെട്ടു....ഞാൻ അറിഞ്ഞതിനേക്കാൾ എത്രയോ അധികം ശക്തയാണ് ഞാൻ എന്ന് എനിക്ക് മനസ്സിലാകുന്നു...എല്ലാവരോടും ഞാൻ ബന്ധപ്പെട്ടിരിക്കുന്നു....എല്ലാവരുടെയും അവബോധത്തിലേക്കു ഞാനും ഉൾച്ചേർന്ന പോലെ...ഞാൻ ബന്ധപ്പെടുന്നവരുടെ വികാരങ്ങൾ എന്റേതും കൂടി ആയിത്തീരുന്നു...പക്ഷെ അവരുടെ ദുഃഖങ്ങൾ എന്നെ ബാധിക്കുന്നില്ല...പക്ഷെ എനിക്കറിയാം അവരുടെ വേദനയും വികാരങ്ങളും....മനസ്സുകൾ ഒന്നുചേർന്നപോലെ...നിന്റെ സമയം ഇനിയും ആയിട്ടില്ലെന്ന് എന്റെ അച്ഛൻ എന്നോട് പറയുന്നുണ്ട്.....ഞാൻ എന്റെ ശരീരത്തിലേക്ക് തിരിച്ചുപോകണമെന്ന് ...പക്ഷെ ഈയൊരു അതീവ സന്തോഷകരമായ അവസ്ഥയിൽനിന്ന് തിരികെ പോകാൻ എനിക്ക് മടി...കുടുംബത്തിന് ഒരു ഭാരമായി രോഗാതുരമായ ആ ശരീരത്തിലേക്ക് എന്തിനു ഞാൻ തിരികെ പോകണം...? പക്ഷെ....ഞാൻ ഇപ്പോൾ അറിയുന്നു എന്തുകൊണ്ട് എനിക്കീ മാരക രോഗം വന്നു എന്ന്...അതുകൊണ്ടുതന്നെ, ഞാൻ ശരീരത്തിലേക്ക് തിരികെചെന്നാൽ ആ ശരീരം അതിവേഗം സുഖപ്പെടും....ആ നിമിഷത്തിൽ എന്റെ ശരീരത്തിലേക്ക് തിരികെ പോകാൻ ഞാൻ തീരുമാനിച്ചു...."നീ ശരിക്കും ഈ നിമിഷം നിന്നെ മനസ്സിലാക്കിയിരിക്കുന്നു" എന്ന് എന്റെ അച്ഛനും കൂട്ടുകാരിയും എന്നോട് പറയുന്നപോലെ...."തിരിച്ചുപോകൂ....നിർഭയം നിന്റെ ജീവിതം പൂർണമാക്കൂ..." അവരുടെ വാക്കുകൾ എനിക്ക് കേൾക്കാം.....ആ നിമിഷം ആശുപത്രി കിടക്കയിലെ കോമയിൽ നിന്നും ഞാൻ കണ്ണുകൾ തുറന്നു...എന്താണ് സംഭവിച്ചതെന്നറിയാതെ അത്ഭുതസ്തബ്ധരായി നോക്കിനിൽക്കുന്ന ഡോക്‌ടർമാരും കുടുംബാംഗങ്ങളും....രോഗം .ഭേദമാകാനോ, കോമയിൽ നിന്ന് പുറത്തുകടക്കാനോ ഒരു സാധ്യതയും അവർ കണ്ടിരുന്നില്ല...എന്റ സമയം ഇനിയും ആയിട്ടില്ലെന്നും പൂർണ്ണ സൗഖ്യത്തിലേക്കാണ് ഞാൻ ഉണർന്നു എണീറ്റിരിക്കുന്നതെന്നും, പക്ഷെ എനിക്ക് അറിയാമായിരുന്നു...വെറും അഞ്ചു ദിവസം കൊണ്ട് എന്റെ ശരീരത്തിലെ കാൻസർ മുഴകളെല്ലാം ചുരുങ്ങി...അഞ്ചു ആഴ്ചകൾക്കുശേഷം ആശുപത്രി വിടാൻ ഒരുങ്ങി....കാൻസർ പൂർണ്ണമായും സൗഖ്യമായിരിക്കുന്നു....എനിക്ക് വീട്ടിൽ പോകാം...
എന്റെ ജീവിതം ആകെ മാറിയിരിക്കുന്നു...ലോകത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ മാറിയിരിക്കുന്നു....ലോകത്തിലേക്കു ഉൾച്ചേരാൻ പണ്ടത്തെപ്പോലെ ആകുന്നില്ല....എങ്ങനെ ഞാനെന്റെ ആ കാഴ്ചപ്പാട് .വിശദീകരിക്കും.....എളുപ്പത്തിൽ മനസ്സിലാക്കാൻ ഞാനൊരു ഉപമ പറയാം....വളരെ വലിയൊരു ഗോഡൗൺ...നിങ്ങൾ അതിനുള്ളിലാണ്.....വെളിച്ചമില്ല...കൂറ്റാക്കൂറ്റിരുട്ട്....ഒന്നും നിങ്ങൾക്ക് കാണാനാവുന്നില്ല...പക്ഷെ നിങ്ങളുടെ കയ്യിൽ ഒരു ചെറിയ ടോർച്ചുണ്ട്....നിങ്ങൾ അത് ഓണാക്കി...നിങ്ങൾ മുന്നോട്ടു നോക്കുന്നു...ഇവിടെ നിങ്ങൾക്ക് കാണാനാവുന്നത് ആ ചെറിയ ടോർച്ചിന്റെ വെട്ടത്തിനുള്ളിലുള്ളത് മാത്രമാണ്...ബാക്കിയെല്ലാം ഇരുട്ടിലാണ്...എങ്ങോട്ടു ടോർച്ചു തിരിക്കുന്നോ അവിടെ മാത്രം നിങ്ങൾക്ക് കാണാം......പക്ഷെ പെട്ടെന്ന് ആ ഗോഡൗണിൽ നിറയെ ഫ്ലഡ് ലൈറ്റുകൾ തെളിഞ്ഞാലോ...വിശാലമായ ആ ഗോഡൗൺ മുഴുവൻ നിങ്ങൾക്ക് കാണാം....നിങ്ങൾ സങ്കൽപ്പിച്ചതിനേക്കാൾ വലിയ ഒരു ഇടമാണ് അതെന്നു നിങ്ങൾ അറിയുന്നു....ഉള്ളിൽ നിറയെ അലമാരകൾ...അവ നിറയെ നിങ്ങളുടെ സങ്കൽപ്പത്തിലുള്ളതും അല്ലാത്തതുമായ വ്യത്യസ്തങ്ങളായ വസ്തുക്കൾ...എല്ലാം അവിടെയുണ്ട്....നിലനിൽക്കുന്നില്ലെന്നു നിങ്ങൾ വിചാരിച്ചതെല്ലാം അവിടെയുണ്ട്....നിങ്ങളുടെ ടോർച്ചുവെട്ടത്തിൽ നിങ്ങൾ ഒരിക്കലും കാണാത്തവ......അതാ...പെട്ടെന്ന് ആ ഫ്ലഡ് ലൈറ്റുകൾ എല്ലാം അണഞ്ഞിരിക്കുന്നു....വീണ്ടും ആ ചെറിയ ടോർച്ചുവെട്ടം മാത്രം നിങ്ങൾക്ക് ആശ്രയം ....പക്ഷെ വലിയൊരു തിരിച്ചറിവിലേക്ക് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നു....എന്റെ ടോർച്ചു വെട്ടത്തിനു കാണാൻ കഴിയുന്നതിനേക്കാൾ കാര്യങ്ങൾ എനിക്ക് ചുറ്റുമുണ്ട്...എനിക്ക് കാണാനോ അനുഭവിക്കാനോ സാധിക്കുന്നില്ല എന്നതിനാൽ അവ നിലനിൽക്കുന്നില്ല എന്ന് എനിക്ക് പറയാനാകില്ല....അതാണെന്റെ അനുഭവം...നമ്മൾ കാണുന്നതിനേക്കാൾ...ആനുഭവിക്കുന്നതിനേക്കാൾ എത്രയോ അധികമാണ് നമ്മുടെ ചുറ്റും നിലനിൽക്കുന്നത് ...നമ്മുടെ ടോർച്ചുവെട്ടത്തിനു അപ്പുറമാണ് അതെല്ലാം...നിങ്ങളുടെ മൂക്കിന് തൊട്ടു താഴെയായിരിക്കാം...പക്ഷെ ഈ ടോർച്ചുവെട്ടത്തിൽ അല്ലെങ്കിൽ നിങ്ങൾക്ക് അത് കാണാനാകില്ല...അതുകൊണ്ടു നിങ്ങളുടെ കുഞ്ഞു ടോർച്ചിനെ കൂടുതൽ തെളിക്കുക...നിങ്ങളുടെ ജീവിതം നിങ്ങൾക്കു കിട്ടിയ ഒരു സമ്മാനമാണ് എന്നറിയുക.....അത് എനിക്ക് നഷ്ടപ്പെട്ടപ്പോഴാണ് അതിന്റെ വില എനിക്ക് മനസ്സിലായത്..."
(അനിതാ മൂർജാനി തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ "Dying to Be Me" എന്ന പുസ്തകം ന്യൂ യോർക്ക് ടൈംസ് ബെസ്റ്റ് സെല്ലെർ ആയിരുന്നു).
തോമസ് ചാലാമനമേൽ

ഉറങ്ങിപ്പോയ പറങ്കിയുടെ മേല്‍ പതിച്ച ഇടിത്തീ.

ഉറങ്ങിപ്പോയ പറങ്കിയുടെ മേല്‍ പതിച്ച ഇടിത്തീ.



കേരളക്കരയിൽ പറങ്കികൾ അഴിഞ്ഞാടിയ ചരിത്രം കുപ്രസിദ്ദമാണല്ലോ. പ്രത്യേകിച്ച് അവര്‍ മലബാറിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾക്ക്‌ അതിരില്ലായിരുന്നു. കോഴിക്കോട്ടെ സാമൂതിരിയും മാപ്പിളമാരും നായർ പടയാളികളുമായിരുന്നു അവരുടെ മുഖ്യശത്രുക്കൾ. പിന്നെ മലങ്കര നസ്രാണികളും.
നിരവധി ആക്രമണങ്ങൾ കോഴിക്കോടിന് നേരെ അവർ നടത്തിയിരുന്നെങ്കിലും സാമൂതിരിയുടെ നായർ പടയും മാപ്പിളമാരും അതിനെതിരെ ശക്തമായ പ്രതിരോധങ്ങളും തിരിച്ചടികളും നൽകിക്കൊണ്ടിരുന്നു.

കോഴിക്കോട്‌ , പൊന്നാനി നഗരങ്ങൾ തകർത്ത്‌ തരിപ്പണമക്കിയ പറങ്കികൾക്ക്‌ പക്ഷെ, സാമൂതിരിയുടെ കോവിലകം ആക്രമിക്കാൻ ഒരു അവസരവും ഒത്തു വന്നില്ല, എന്നല്ല ആക്രമ്രണ ശ്രമങ്ങളെയെല്ലാം കോഴിക്കോടൻ സൈന്യം ചെറുത്ത്‌ തോൽപ്പിക്കുകയായിരുന്നു.

അങ്ങിനെയിരിക്കെയാണ് 1508 ഡിസംബര്‍ ആദ്യവാരത്തിൽ അഫോൻസോ ഡി അൽബുക്കർക്ക്‌ പോർച്ചുഗീസ്‌ വൈസ്രോയിയായി സ്ഥാനമേറ്റത്‌. കാടത്തത്തിന്റെ കാര്യത്തിൽ അയാൾ ഗാമ , കബ്രാൾ എന്നിവരിൽ നിന്ന് ഒട്ടും മോശമായിരുന്നില്ല. 1510ൽ ഹൊർമൂസ് ( ഇറാനിലെ തുറമുഖ പട്ടണം ) ലക്ഷ്യമാക്കി ആക്രമണം നടത്താൻ അയാൾ പദ്ദതിയിട്ടു. ഹൊർമൂസും കോഴിക്കോടും ആക്രമിക്കാനുള്ള രാജകീയ ഉത്തരവുമായാണ് കുട്ടിൻഹോ ലിസ്ബണിൽ നിന്നും കപ്പലേറി കേരളത്തിൽ എത്തിയത്. ഹൊർമൂസിലേക്ക് പോകുന്ന വഴിക്ക്‌ സാമൂതിരിയെ ഒന്ന് തോണ്ടാനും വിചാരിച്ചിരുന്നു. അങ്ങനെ ഒരു വെടിക്ക് രണ്ടു പക്ഷി. ആ യാത്രയിൽ കോഴിക്കോടൻ കടലിലൂടെ ഹൊർമൂസ് ലക്ഷ്യമാക്കി നീങ്ങുമ്പോഴായിരുന്നു ബുക്കർക്കിന് സാമൂതിരി കോഴിക്കോട്ടെ കോവിലകത്തില്ലാ എന്നും ഒരു യാത്രയിലാണെന്നുമുളള രഹസ്യവിവരം കിട്ടിയത്‌.
അച്ചനിച്ചിച്ചതും പാല് വൈദ്യര് കൽപ്പിച്ചതും പാല് എന്ന് പറഞ്ഞപോലെ ബുക്കർക്കിന്റേയും കുട്ടിൻഹോയുടേയും നേതൃത്വത്തിലുളള പറങ്കിപ്പട കോഴിക്കോട്‌ ലക്ഷ്യമാക്കി നീങ്ങി.

കടലിൽ വെച്ച്‌ ചില മുക്കുവ തോണികളും മാപ്പിള കപ്പലുകളും പിടിച്ചെടുത്ത അവര്‍ തങ്ങളുടെ സ്ഥിരം കലാപരിപാടി നടത്തി, അഥവാ അതിലുളളവരെ യമപുരിക്ക്‌ അയച്ച്കൊടുത്തു.

1510 ജനുവരി 4ന് കരയിലേക്ക്‌ ഇറങ്ങിയ അവർക്ക്‌ അധികം എതിർപ്പൊന്നും കൂടാതെ സാമൂതിരിയുടെ കോവിലകത്തെത്താൻ കഴിഞ്ഞു. കോവിലകത്തേക്ക്‌ പോകുന്നവഴിക്ക്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ സാമൂതിരി പിടിച്ചടക്കിയ പോർച്ചുഗീസ്‌ കോട്ട ബുക്കർക്ക്‌ തിരിച്ച്‌ പിടിക്കുകയും പ്രദേശത്ത്‌ ഒരു കൂട്ടക്കുരുതി നടത്തുകയും ചെയ്തു.

ആ സമയം കുന്നലക്കോനൻ ( സാമൂതിരിയുടെ സ്ഥാനപ്പേരാണ് കുന്നലക്കോനൻ ) അവിടെയുണ്ടായിരുന്നില്ല. കൊട്ടാരത്തിന്റെ ചുമതലയുണ്ടായിരുന്ന നായർ തലവനും രണ്ട് മുഖ്യന്മാരും കുറച്ച്‌ ഉദ്യോഗസ്തരും കുറച്ച്‌ നായർ ഭടന്മാരുമുണ്ടായിരുന്നു. അവരിൽ ചിലരെ വാളിനും തോക്കിനും ഇരയാക്കി. ബാക്കിയുളളവരെ തങ്ങളുടെ പാരമ്പര്യ കലാപരിപാടിക്ക്‌ വിധേയരാക്കി. കുന്തങ്ങളിൽ ജീവനോടെ കോർത്ത്‌ നായന്മാരേയും ക്ഷേത്ര പൂജാരിയേയും ജീവനോടെ വേവിച്ചു. അവിടെ താണ്ഢവമാടിയ പറങ്കിപ്പട കൊട്ടാരം മുച്ചൂടും കൊളളയടിച്ചു. പോരാത്തതിന് സാമൂതിരിമാരുടെ കുടുംബ ക്ഷേത്രവും കൊട്ടാരത്തിന് സമീപത്തെ മറ്റൊരു ക്ഷേത്രവും കൊളളയടിക്കുക മാത്രമല്ല , വിഗ്രഹങ്ങളിൽ ചാർത്തിയിരുന്നതും പതിച്ച് വെച്ചിരുന്നതുമായ അമൂല്യ രത്നങ്ങൾ ( കോവിൽഹൊ എന്ന പോർച്ചുഗീസുകാരൻ എഴുതിരിക്കുന്നത്‌ വിഗ്രഹത്തിന്റെ നെറ്റിയിൽ ഒട്ടിച്ചിരുന്ന അമൂല്യ രത്നം പോലുളള ഒന്ന് പോർച്ചുഗീസ് അധിപൻ ഇമ്മാനുവൽ രാജാവ്‌ പോലും കണ്ടിട്ടുണ്ടായിരിക്കില്ല എന്നാണ്. അത്രക്കും വിലപിടിപ്പുളളവയായിരുന്നുവത്രെ പറങ്കികൾ ക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്തത്‌ ) ഒട്ടിച്ചു വെച്ചിരുന്ന രത്നങ്ങൾ വിഗ്രഹങ്ങൾ തകർത്ത ശേഷമാണ് എടുത്തത്‌.

മൂന്ന് മണിക്കൂറോളം നീണ്ട ഈ പരാക്രമണങ്ങൾ തീർന്നപ്പോൾ ക്യാപ്റ്റൻ കുട്ടിൻഹോക്കും വൈസ്രോയി ബുക്കർക്കിനും മറ്റും നല്ല ക്ഷീണം തോന്നി. കോവിലകത്തെ വിശാലമായ അകത്തളത്തിൽ സുഖമായൊന്ന് അൽപ്പനേരം തലചായ്ക്കാൻ അവർ തീരുമാനിച്ചു. സാമൂതിരിയും സംഘവും പൊന്നാനിയിലേക്ക്‌ പോയിരിക്കുകയാണെന്ന തെറ്റായ വിവരമായിരുന്നു അവർക്ക്‌ ചാരന്മാർ മുഖേന ലഭിച്ചിരുന്നത്‌. അതറിയാതെയാണവർ ഒന്ന് വിശ്രമിക്കാൻ ഒരുങ്ങിയതും. ആ വിശ്രമം നീണ്ട രണ്ടുമണിക്കൂർ നേരത്തെ ഉറക്കിലേക്ക്‌ വഴിമാറുകയായിരുന്നു. കോവിലകത്തെ അകത്തളത്തിൽ കുട്ടിൻഹോയും ബുക്കർക്കും കൂട്ടരും ആസ്വദിച്ചുറങ്ങി.

ഉറക്ക്‌ രണ്ട്‌ മണിക്കൂറോളം നീണ്ടു. ഇതിനിടയിലാണ് പുറത്തുനിന്ന് കനത്ത കൊലവിളിയും കോലാഹലങ്ങളും കേട്ടാണ് അവർ ഞെട്ടിയുണർന്നത്‌. അപ്പോഴേക്കും തിരികെ എത്തിയ സാമൂതിരിയുടെ നായർ പട പണി തുടങ്ങിയിരുന്നു. കൊട്ടാരം വളഞ്ഞ്‌ പറങ്കിപ്പടയെ അരിഞ്ഞ്‌ തളളുന്ന ആരവമാണ് കൊട്ടാരത്തിനകത്ത്‌ ഉറങ്ങിപ്പോയ ബുക്കർക്കും കുട്ടിൻഹോയും സംഘവും കേട്ടത്‌. പുറത്തേക്ക്‌ ചാടിയ കുട്ടിൻഹോയെ ഒരു നായർ ഭടൻ വെട്ടിക്കൊന്നു.
ഇതിനിടെ ബുക്കർക്ക്‌ ലിസ്ബണിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന 'അത്യാധുനിക തോക്കുകൾ' രണ്ടെണ്ണവും സാമൂതിരീ ഭടന്മാരുടെ കൈകളിലായി. ഇത്‌ തിരികെ പിടിക്കാൻ ബുക്കർക്ക്‌ ഒരു വിഫലശ്രമം നടത്തി നോക്കിയെങ്കിലും നടക്കില്ല എന്ന് കണ്ടപ്പോൾ അവശേഷിച്ച പറങ്കി സൈനികരുമായി തീരത്ത്‌ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെത്താൻ ദിശയറിയാതെ തോപ്പുകളിലൂടെ ഓടാൻ തുടങ്ങി.

അതിനിടയിൽ ബുക്കർക്കിന്റെ കാലിൽ വെടിയും കൊണ്ടു. പിന്നീട്‌ നൊണ്ടി നൊണ്ടി ഓടുന്നതിനിടയിൽ ഒരു നായർ ഭടൻ എറിഞ്ഞ കല്ല് കൃത്യമായി അയാളുടെ തലയിൽ കൊളളുകയും ബോധം നഷ്ടപ്പെട്ട് താഴെ വീഴുകയും ചെയ്തു. ഒരു പലകയിൽ കിടത്തി അദ്ദേഹത്തേയും ചുമന്ന് അവർ ജീവനുംകൊണ്ട്‌ പാഞ്ഞ്‌ ഒരു വിധം കപ്പലിൽ എത്തിപ്പെട്ടു. തുടർന്ന് കൊച്ചിയിലേക്ക്‌ പോയ ആ കപ്പലിൽ പരിക്കു പറ്റാത്തവരായി കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ റെബല്ലോയും കുറച്ച്‌ പറങ്കി സൈനികരും മാത്രമേ അവശേഷിച്ചിരുന്നൊളളൂ. ബുക്കർക്കിനും കൂട്ടർക്കും കപ്പലിലെത്താൻ കഴിഞ്ഞത്‌ തന്നെ കപ്പലിൽ നിന്ന് ക്യാപ്റ്റന്‍ റെബല്ലോയും സംഘവും കരയിലേക്ക്‌ തുരുതുരാ പീരങ്കി വെച്ചത്കൊണ്ട്‌ മാത്രമായിരുന്നു. കൂട്ടം തെറ്റിയ 100 പറങ്കികളെ സാമൂതിരിയുടെ നായർ പട പിടിച്ചുകെട്ടി തുറങ്കിലിടുകയും ചെയ്തു. ഈ ആക്രമണത്തിൽ 80ലധികം പോർച്ചുഗീസ്‌ ഭടന്മാർ കൊല്ലപ്പെടുകയുണ്ടായി.

താജ് മഹല്‍ ( ഭാഗ്യം ഇതെങ്കിലും ഇന്ത്യയില്‍ ഉണ്ട്‌.....)

ഭാഗ്യം ഇതെങ്കിലും ഇന്ത്യയില്‍ ഉണ്ട്‌.....
എല്ലാം ബ്രിട്ടീഷ്‌ പ്ലാന്‍ അനുസരിച്ചാണ് നടന്നിരുന്നതെങ്കില്‍ ഇവിടെ താജ്മഹല്‍ എന്ന ലോക മഹാത്ഭുതം ഉണ്ടാകുമായിരുന്നില്ലെന്ന സത്യം നിങ്ങള്‍ക്കറിയാമോ?
അത് പോലെ തന്നെ നമ്മുടെ ഈ മഹാത്ഭുതത്തെ ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ 7 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു എന്ന സത്യവും നിങ്ങള്‍ക്കറിയാമോ ? ഇത് മാത്രമല്ല ഇനിയെന്തൊക്കെ രഹസ്യങ്ങള്‍ നിങ്ങളിനി അറിയാനിരിക്കുന്നു !
താജ്മഹല്‍ പൊളിച്ചു മാറ്റി അതിലെ രത്നങ്ങളും മറ്റും ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു അന്നത്തെ ബ്രിട്ടിഷ്‌ ഭരണാധികാരികളുടെ പ്ലാന്‍. കൂടാതെ താജ്മഹലിന് ഉള്ളിലെ മാര്‍ബിള്‍സും വിറ്റ്‌ ബാങ്കുകള്‍ ആ പണം കൊണ്ട് നിറക്കാം എന്നായിരുന്നു അവരുടെ പ്ലാന്‍.
1828 ലാണ് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ്‌ വില്ലിം ബന്ടിക് കൊല്‍ക്കത്ത
പത്രങ്ങളില്‍ ഒരു ദര്‍ഘാസ് കൊടുക്കുന്നത്. അങ്ങിനെ അത് കണ്ട ഒരു മധുര ബിസിനസുകാരന്‍ സേത്ത് ലക്ഷ്മിചന്ദ് ആണ് 7 ലക്ഷം രൂപയ്ക്ക് ഈ മഹാത്ഭുതം സ്വന്തമാക്കുന്നത്. അതിനു ശേഷം നടന്ന ചില സംഭവങ്ങള്‍ ആണ് നമ്മള്‍ക്ക് ഇന്നും താജ്മഹല്‍ കാണുവാന്‍ കാരണമായിത്തീര്‍ന്നത്.
ആ കഥകളിലേക്ക് നമുക്കൊന്ന് സഞ്ചരിക്കാം
ചില ചരിത്ര ഗവേഷകര്‍ ബ്രിട്ടീഷുകാരുടെ അന്നത്തെ പ്ലാനിനെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ പുറത്ത് കൊണ്ട് വന്നത്. അന്നത്തെ അവരുടെ താജ്മഹല്‍ പൊളിക്കാനുള്ള ആ പ്ലാനിനെ കുറിച്ച് താജ്മഹലിന്റെ പഴയ സംരക്ഷകര്‍ക്ക് വിവരം ലഭിച്ചത്രേ. അവര്‍ ആ വിവരം ലണ്ടനിലെ ചില രാഷ്ട്രീയക്കാര്‍ക്ക് ചോര്‍ത്തി കൊടുക്കുകയും അങ്ങിനെ സംഭവം ലണ്ടന്‍ അസംബ്ലിയില്‍ ചൂടന്‍ വിവാദമായി മാറുകയും ചെയ്തു. ആരുമറിയാതെ ചെയ്ത പ്രവര്‍ത്തി ലോകമറിഞ്ഞതോടെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ്‌ വില്ല്യം ബന്ടിക് ആ വില്‍പ്പന റദ്ദാക്കുകയായിരുന്നു.
പ്രമുഖ ചരിത്രകാരനായ പ്രൊഫ. രാമനാഥ് ആണ് തന്റെ ഗ്രന്ഥമായ ദി താജ്മഹലില്‍ ഇക്കാര്യത്തെ കുറിച്ച് വിശദമായി പറയുന്നത്. ബ്രിട്ടീഷ്‌ എഴുത്തുകാരനായ എച്ച്ജി കാന്‍സും തന്റെ ഗ്രന്ഥമായ ആഗ്ര ആന്‍ഡ്‌ നൈബര്‍ഹുഡ്സ് എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.
ചരിത്രകാരന്‍ പ്രൊഫ. രാമനാഥ് പറയുന്നത് പ്രകാരം അന്നത്തെ ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ തലസ്ഥാനം കൊല്‍ക്കത്ത ആയിരുന്നു. 1831 ജൂലൈ 26 ന് കൊല്‍ക്കത്ത ഇംഗ്ലീഷ് പത്രമായ ജാന്‍ബുളിലും താജ്മഹല്‍ വില്‍ക്കാനുള്ള പരസ്യം അവര്‍ കൊടുത്തിരുന്നു. ആദ്യത്തെ ലേലം വിളിയില്‍ സേത്ത് ലക്ഷ്മിചന്ദ് കേവലം ഒന്നരലക്ഷം രൂപയ്ക്ക് താജ്മഹല്‍ തന്റെ പേരിലാക്കിയിരുന്നു. എന്നാല്‍ അന്ന് ആ ലേലം എങ്ങിനെയോ ക്യാന്‍സല്‍ ചെയ്യപ്പെടുകയായിരുന്നു.
അത് ക്യാന്‍സല്‍ ചെയ്യപ്പെട്ടെങ്കിലും താജ്മഹലില്‍ നിന്നും വില്ല്യം ബന്ടികും കൂട്ടരും ഒട്ടേറെ രത്നങ്ങളും മറ്റും ലണ്ടനിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് ചരിത്രകാരന്മാര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്

കുമാരി കണ്ഡം (തമിഴ്: குமரிக்கண்டம்). കുമിക്കുന്നംഗം, കുമാരിനാട്

ഇന്നത്തെ ഇന്ത്യയുടെ തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന തമിഴ് സംസ്കാരമാണ് കുമാരി കണ്ഡം (തമിഴ്: குமரிக்கண்டம்). കുമിക്കുന്നംഗം, കുമാരിനാട് എന്നിവയാണ് മറ്റു പേരുകൾ.
19-ാം നൂറ്റാണ്ടിൽ യൂറോപ്യൻ, അമേരിക്കൻ പണ്ഡിതരുടെ ഒരു വിഭാഗം, ലെമിയറിയ എന്ന ഉപഭൂഖണ്ഡത്തിന്റെ നിലനിൽപ്പ്, ആഫ്രിക്ക, ഇന്ത്യ, മഡഗാസ്കർ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഭൂമിശാസ്ത്രപരവും മറ്റ് സമാനതകളും വിശദീകരിക്കുന്നതിന് ഊന്നൽ നൽകി. പുരാതന തമിഴ്, സംസ്കൃത ലിഖിതങ്ങളിൽ വിവരിച്ചത് പോലെ, സമുദ്രത്തിലെ നഷ്ടപ്പെട്ട പാതിയൻ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ഒരു സിദ്ധാന്തം തമിഴിലെ ഒരു വിഭാഗം പുനർവിവാഹിതരായിരുന്നു. ഈ എഴുത്തുകാരന്മാരിൽ ഒരു പുരാതന തമിഴ് സംസ്കാരമാണ് ലെമൂറിയയിൽ നിലനിന്നിരുന്നത്. ഒരു വലിയ ദുരന്തത്തിൽ കടലിലേക്ക് മറിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ തമിഴ് എഴുത്തുകാർ "കുമാരി കണ്ഡം" എന്ന പേര് ഉപയോഗിച്ചുതുടങ്ങി. തുടർന്നുണ്ടായ തത്ത്വചിന്ത (പ്ലേറ്റ് ടെക്റ്റോണിക്സ്) സിദ്ധാന്തം ലെമൂറിയ സിദ്ധാന്തം കാലഹരണപ്പെട്ടതായിരുന്നെങ്കിലും, ഈ ആശയം ഇരുപതാം നൂറ്റാണ്ടിലെ തമിഴിലെ പുതുപുരുഷനുകളിൽ പ്രചാരം നേടിയിരുന്നു. പാണ്ഡ്യ ഭരണകാലത്ത് രണ്ട് തമിഴ് സാഹിത്യ അക്കാദമികൾ (സാങ്മംസ്) സംഘടിപ്പിച്ച സ്ഥലമായിരുന്നു കുമാരി കണ്ഡം. തമിഴ് ഭാഷയും സംസ്കാരവും പുരാതനമാണെന്ന് തെളിയിക്കാനായി നാഗരികതയുടെ തൊട്ടിലായി കുമാരി കണ്ഡം അവകാശപ്പെട്ടു.
1864-ൽ ഇംഗ്ലീഷ് ജന്തുശാസ്ത്രജ്ഞൻ ഫിലിപ്പ് എസ്ക്ലേറ്റർ, ഇന്ത്യ, മഡഗാസ്കർ, ഭൂഖണ്ഡാന്തര ആഫ്രിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഭൂവുടമ ഭൂമിയുമായി ബന്ധപ്പെടുത്തി. ഈ ഉപരിതലത്തിലുള്ള ഭൂമി ലെമുറിയ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ഈ മൂന്ന് വിച്ഛേദിത ഭൂപ്രദേശങ്ങളിൽ ലെമർ ഊർജ്ജസ്രോതസ്സുകളുടെ (strepsirrini) സാന്നിദ്ധ്യം വിശദീകരിക്കാനുള്ള ശ്രമത്തിലാണ് ഈ പരികൽപന. കോണ്ടിനെന്റൽ ചിതാഭസ്തിക സിദ്ധാന്തം ലെമൂറിയ സിദ്ധാന്തം കാലഹരണപ്പെട്ടതിനു മുൻപ്, അനേകം പണ്ഡിതർ അതിനെ പിന്തുണക്കുകയും വിപുലീകരിക്കുകയും ചെയ്തു. ഹെൻറി ഫ്രാൻസിസ് ബ്ലാൺഫോർഡിന്റെ 1873 ഫിസിക്കൽ ഭൂമിഗ്രാഫി പാഠപുസ്തകത്തിൽ ഇന്ത്യൻ വായനക്കാർക്ക് ഈ ആശയം അവതരിപ്പിച്ചു. ക്രിസ്റ്റസസ് കാലഘട്ടത്തിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ കാരണം ഭൂഭാഗം അടർന്നുപോയതായി ബ്ലാഫോർഡ് പറയുന്നു. [16] [17] 1870-കളുടെ അവസാനം, ഇന്നത്തെ തമിഴ്നാട്ടിൽ ലെമുറിയ സിദ്ധാന്തം അതിന്റെ ആദ്യ പ്രോട്ടോടേറ്ററുകൾ കണ്ടെത്തി. അഡയാർ തലസ്ഥാനമായ തിയോസഫിക്കൽ സൊസൈറ്റിയുടെ നേതാക്കൾ അത് (റൂട്ട് റേസിംഗ് സിദ്ധാന്തം കാണുക) വിശദീകരിച്ചു. [3] [18]
മിക്ക യൂറോപ്യൻ, അമേരിക്കൻ ഭൂഗോളശാസ്ത്രകാരന്മാരും ആധുനിക മനുഷ്യരുടെ ഉദയം വരുന്നതിന് മുമ്പ് ലെമുറിയയുടെ അപ്രത്യക്ഷനായി. അങ്ങനെ, അവരുടെ അഭിപ്രായമനുസരിച്ച് ലെമുറിയക്ക് ഒരു പുരാതന നാഗരികത ആതിഥ്യം വഹിക്കാൻ കഴിഞ്ഞില്ല. 1885-ൽ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ചാൾസ് ഡി. മക്ലിയൻ മദ്രാസ് പ്രസിഡൻസിയിലെ ഭരണകൂടം പ്രസിദ്ധീകരിച്ചു. അതിൽ ലെമുറിയയെ പ്രഥമ ദ്രാവിഡിവ് ഊർജ്ജമായി കണക്കാക്കി. ഈ സൃഷ്ടിയുടെ ഒരു അടിക്കുറിപ്പിലാണ് അദ്ദേഹം ഏൺസ്റ്റ് ഹെക്കലിന്റെ ഏഷ്യാ സിദ്ധാന്തം പ്രസ്താവിച്ചത്, മനുഷ്യർ ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയിറങ്ങിയ ഒരു ഭൂപ്രദേശത്തുനിന്ന് ഉദ്ഭവിച്ചതാണെന്ന് വാദിച്ചു. ഈ ഉപരിതലത്തിലുള്ള പ്രദേശം പ്രോട്ടോ-ദ്രാവിഡകളുടെ സ്വദേശമായിരുന്നു എന്ന് മക്ലൻ കൂട്ടിച്ചേർത്തു. മറ്റു വംശങ്ങളുടെ മുൻഗാമികൾ ദക്ഷിണേന്ത്യയിലൂടെ ലെമുറിയ മുതൽ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. ഈ സിദ്ധാന്തം 1891, 1901 വർഷങ്ങളിലെ സെൻസസ് റിപ്പോർട്ടുകളിൽ ഉൾപ്പെടെയുള്ള മറ്റു കൊളോണിയൽ അധികാരികളെ എഡ്ഗാർ തുർസ്റ്റനും ഹെർബർട്ട് ഹോസ് റിസ്ലിയും ഉൾപ്പെടെ ചർച്ച ചെയ്തു. [19] പിന്നീട്, മാക്ലെയന്റെ മാനുവൽ ഒരു എഴുത്തുകാരനാകാൻ കാരണമായി. അദ്ദേഹത്തെ "ശാസ്ത്രജ്ഞൻ" എന്നും "ഡോക്ടർ" എന്നും തെറ്റായി വിശേഷിപ്പിച്ചു. [20]
1890-കളുടെ അവസാനത്തിൽ ഒരു തമിഴ് ജന്മഭൂമി എന്ന ആശയം നേറ്റീവ് തമിഴിലെ ബുദ്ധിജീവികൾ ആദ്യം ചർച്ച ചെയ്തു. 1898-ൽ ജെ. ഇല്ലസമാസി പിള്ള, തത്ത്വചിന്ത-സാഹിത്യ ജേണലായ സിദ്ധന്ത ദീപിക (ദി ട്രൂത്ത് ഓഫ് ലൈറ്റ്) എന്ന പുസ്തകത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ നഷ്ടപ്പെട്ട ഭൂപ്രകൃതി സിദ്ധാന്തത്തെക്കുറിച്ച് അദ്ദേഹം എഴുതിയിരുന്നു. പുരാതന സാങ്കങ്ങളിൽ നിർമ്മിച്ച സാഹിത്യസൃഷ്ടികൾ നശിപ്പിച്ച വെള്ളപ്പൊക്കത്തെക്കുറിച്ച് തമിഴ് ഐതീഹ്യങ്ങൾ പറയുന്നത്.
കടലിലേക്ക് നഷ്ടപ്പെട്ട പ്രദേശത്തിന്റെ വലിപ്പത്തെക്കുറിച്ച് നകിക്കരയുടെ വിവരണം പരാമർശിക്കുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ സില്ലപ്പാതിക്കരം വിഷയത്തെക്കുറിച്ച് ആദ്യമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. വടക്ക് പരുരുലി നദിയുടെ തെക്ക് കുമാരി നദിയിൽ നഷ്ടപ്പെട്ട ഭൂമി നഷ്ടപ്പെട്ടതായി കമറിയേറ്റർ ആദിയാർകുനല്ലർ സൂചിപ്പിക്കുന്നു. കന്യാകുമാരിയുടെ തെക്കുഭാഗത്തായിരുന്നു ഇത് സ്ഥിതിചെയ്യുന്നത്. 700 കവാടം വിസ്തീർണം (അജ്ഞാത അളവെടുപ്പ്). ഇത് 49 പ്രദേശങ്ങളായി (നാറ്റ്) തിരിച്ചിട്ടുണ്ട്, ഇനിപ്പറയുന്ന ഏഴ് വിഭാഗങ്ങളിൽ വർഗ്ഗീകരിച്ചിരിക്കുന്നു: [10]
എലൂ മണ്ടുറ നാട് ("ഏഴ് മാമ്പഴം രാജ്യം") എലൂ മുൻപലയ നാടു ("ഏഴ് ഫ്രണ്ട് മണൽ രാജ്യം") എലു പിന്പലായ് നാടു ("ഏഴ് മണൽ മണൽ രാജ്യം") ഏലു കുനാ നാതു ("ഏഴ് കുന്നുകൾ രാജ്യം എലൂ കുമാരക്കൈ നാട് ("ഏഴ് തീരദേശ രാജ്യം") എലൂ കുറുംബനൈ നാട് ("ഏഴ് കുള്ളൻ പാം രാജ്യം")
ഇന്ദുപുരുരാർ, പെരിശൈയർ തുടങ്ങിയ മധ്യകാല എഴുത്തുകാർ കന്യാകുമാരിയുടെ തെക്ക് ഭാഗത്ത് ഒരു തോൽവിയുടെ നാശത്തെക്കുറിച്ച് തെല്ലൊപ്പിയം പോലുള്ള പുരാത ഗ്രന്ഥങ്ങളിൽ നടത്തിയ വ്യാഖ്യാനത്തിൽ തെറ്റിദ്ധാരണകൾ ഉന്നയിക്കുന്നുണ്ട്. സമുദ്രത്തിലെ പാണ്ഡ്യൻ പ്രദേശം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യം പുരാണാനൂരു ചക്രവർത്തി (ക്രി.മു. 1-ആം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും മദ്ധ്യേ) കലിത്തൊക്കോയ് (ക്രിസ്തുവർഷം ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ) കാണപ്പെടുന്നു. [11] [12] ഈ കണക്കുപ്രകാരം, അയൽരാജാക്കന്മാരായ ചേരരും ചോളരും തുല്യമായ അളവിൽ ഭൂമി പിടിച്ചെടുത്ത് പാണ്ഡ്യ രാജാവ് നഷ്ടപരിഹാരം കൊടുത്തു.
പാണ്ഡ്യൻപട്ടാത്തല്ലാത്ത കടൽത്തീരത്തെയുള്ള മറ്റു പുരാതന രേഖകളും ഉണ്ട്. ഹൈന്ദവ ഐതിഹ്യങ്ങളിൽ പരാമർശിച്ചിരിക്കുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് തമിഴകത്ത് നിരവധി ഹൈന്ദവ ദേവാലയങ്ങളുണ്ട്. കന്യാകുമാരി, കാഞ്ചിപുരം, കുംഭകോണം, മധുര, സിർകാഴി, തിരുവോട്ടിയൂർ എന്നിവരുടെ പ്രധാന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഹാബലിപുരത്തെ ഏഴ് പഗോഡകൾ ഉൾപ്പെടെയുള്ള കടലിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങളും ഇവിടെയുണ്ട്. ഹിന്ദു പുരാതന മിഥ്യയുടെ തുടക്കത്തിൽ പുരാണങ്ങൾ സ്ഥാപിച്ചിട്ടുണ്ട് - മനുവിന്റെ ദക്ഷിണേന്ത്യയിലെ കഥ. സംസ്കൃതം-ഭാഷ ഭാഗവതപുരാണം (ക്രി.മു. 500 ബി.സി -1000) അതിന്റെ പ്രധാന കഥാപാത്രമായ മനു (സത്യാവ്രത) വിവരിക്കുന്നതാണ് ദ്രാവിഡയുടെ (സൗത്ത് ഇന്ത്യ) ലോർഡ്. ദക്ഷിണേന്ത്യയിലെ മൗലിക മലയിൽ ടാപ്പുകളെ പരിശീലിപ്പിച്ച് മനു മഹാരായിലെ മത്സ്യപുരാണ ആരംഭിക്കുന്നു. [14] കാവേരിപട്ടണം (ഇന്നത്തെ പുഹാർ) എന്ന പുരാതന ചോള തുറമുഖ നഗരം മെയ്മേഘലയ (സിദ്ധാർത്ഥം ക്രി.വ. 6-ആം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്) പ്രളയത്താൽ നശിപ്പിക്കപ്പെട്ടു. ഈ വെള്ളച്ചാട്ടം ഹിന്ദു ദേവനായ ഇന്ദ്രൻ അയച്ചതായി പറയപ്പെടുന്നു, കാരണം രാജാവ് അവനു വേണ്ടി ഒരു ഉത്സവം ആഘോഷിക്കാൻ മറന്നുപോയി. [15]
ഈ പുരാതന ലിഖിതങ്ങളോ അതോ മധ്യകാല കമന്റുകളോ ഒന്നുംതന്നെ "കുമാരി കണ്ഡം" അല്ലെങ്കിൽ "കുമാരിനാട്" എന്ന പേരുപയോഗിച്ച് കടൽത്തീരത്തേക്ക് നഷ്ടപ്പെട്ടതാണ്. കന്യാകുമാരിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന ഒരു ഭൂഖണ്ഡമാണ് കടൽ വഴി നഷ്ടപ്പെട്ട ഭൂപ്രദേശം. ഒരു ജനതയെന്ന നിലയിൽ തമിഴ് ജനതയുടെ ചരിത്രത്തിലേക്ക് ഈ നാടിന്റെ നഷ്ടത്തെ അവർ ബന്ധപ്പെടുത്തിയിട്ടില്ല.
കുമാരി കണ്ഡം കാലഘട്ടത്തിൽ സംഭവിച്ച ആദ്യത്തെ രണ്ട് തമിഴ് സാഹിത്യം (സാഹിത്യ അക്കാദമികൾ) മിഥ്യാധാരണമല്ലെന്ന് തമിഴിലെ ഉണർവ്വ്വാദികൾ പറഞ്ഞു. തമിഴിലെ ഭൂരിഭാഗം പുനരധിവാസികളും വൃത്താകൃതിയിലുള്ള സംഖ്യകളെ സൂചിപ്പിക്കുന്നതിനോ, പട്ടികപ്പെടുത്താനായില്ലെങ്കിലും ചിലരുടെ പേരുകൾ അവരുടെ പേരുകളോടൊപ്പം വന്നു. 1903-ൽ സൂര്യനാരായണ ശാസ്ത്രി ഈ കൃതികളിൽ ചിലരെ മുട്ടത്തറൈ, മുതുക്കുരു, മാപ്പുറം, പുപുപുരതം എന്നു വിളിച്ചു. 1917 ൽ അബ്രഹാം പണ്ടിത്തറാണ് ലോകത്തിലെ ആദ്യത്തെ സംഗീത കൃതികൾ: നാരതിയം, പെരുനാരായ്, പെരുങ്കുരുക്ക് എന്നീ കൃതികൾ. ആയിരം സ്ട്രിംഗ്ഡ് ല്യൂട്ട് പോലെയുള്ള നിരവധി അപൂർവ്വ മ്യൂസിക്കൽ ഉപകരണങ്ങളും അദ്ദേഹം കടിച്ചു. മുങ്ങിത്താഴുന്ന പുസ്തകങ്ങളുടെ മുഴുവൻ വിവരങ്ങളും ദേവനായ പവാനാർ അച്ചടിച്ചു. മയക്കുമരുന്ന്, ആയോധനകല, യുക്തി, പെയിന്റിംഗ്, ശില്പം, യോഗ, തത്വശാസ്ത്രം, സംഗീതം, ഗണിതശാസ്ത്രം, ആൽക്കെമി, മാജിക്, ആർക്കിടെക്ചർ, കവിത, സമ്പത്ത് തുടങ്ങി പല വിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങളും ലിസ്റ്റുചെയ്തിട്ടുണ്ട്. ഈ സൃഷ്ടികൾ സമുദ്രത്തിൽ നഷ്ടപ്പെട്ടു എന്നതിനാൽ കുമാരി കണ്ഡം വക്താക്കൾ അവരുടെ അവകാശവാദങ്ങൾക്ക് യാതൊരു പ്രായോഗിക തെളിവുകളും നൽകുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. [38]
1902-ൽ ചിദംബരൻ സിങ്കോണരാരീസെൽ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും തന്റെ പഴയ കടുങ്ങല്ലൂർ ഇലകളിൽ നിന്ന് കൈയ്യെഴുത്ത് കണ്ടെത്തിയതായി അവകാശപ്പെടുകയും ചെയ്തു. പത്ത് മംഗലാപുരത്ത് ആദ്യ സംഘത്തിന്റെ നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ കൃതിയായി ഈ പുസ്തകം അവതരിപ്പിച്ചു. ഈ കവിതയുടെ രചയിതാവ് മുതാലുലി സെന്റൻ ടാനിയൂർ ("ചെന്തൻ തനിയൂരിലെ ആദ്യ പ്രളയത്തിനുമുമ്പ്)" എന്ന് രൂപകൽപ്പന ചെയ്തു. കുമരൻ, പഹ്രുലി എന്നീ നദികൾക്കിടയിലുള്ള പ്രവിശ്യയിലെ പെറുവാലനാട് രാജ്യത്തിന്റെ അധീനതയിൽ നിന്നുള്ള ഒരു തമിഴ് രാജാവായ സേങോൺ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും ഈ കൃതി വിശദീകരിച്ചു. ചിദംബരാനറുടെ അഭിപ്രായത്തിൽ, സെക്വൻ തെക്ക് ഭൂമധ്യരേഖയ്ക്ക് തെക്കായി സ്ഥിതി ചെയ്തിരുന്ന ഒലിനാടു സ്വദേശിയാണ്. ടിബറ്റിലുടനീളം നിരവധി യുദ്ധക്കടലങ്ങൾ നടത്തി. 1950 കളിൽ സെങ്കനാരായണേശ്വു എസ്. വീയ്പുരി പിള്ളയുടെ വ്യാജവാഗ്ദാനം. എന്നിരുന്നാലും, തമിഴ് റിവാവാളിസ്റ്റുകൾ ഈ വാചകം പ്രചരിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞില്ല. 1981-ൽ തമിഴ് നാട്ടിലെ ധനസഹായത്തോടെ അവതരിപ്പിച്ച ഡോക്യുമെന്ററി അത് ലോകത്തിലെ ആദ്യത്തെ യാത്രാ പരിപാടിയായി പ്രഖ്യാപിക്കുകയുണ്ടായി.

കൂടൽമാണിക്യം ക്ഷേത്രം

കൂടൽമാണിക്യം ക്ഷേത്രം

ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.
പേരിനു പിന്നിൽ
ഈ ക്ഷേത്രത്തിൻറെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.ജൈനസംന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞ ചേർത്ത് വിളിച്ചിരുന്നു. കൂടൽ എന്നത് പണ്ട് കാലത്ത് രണ്ടു നദികൾ സംഗമിച്ചിരുന്നിടമായതിനാൽ വന്നതാകാം എന്നും കരുതുന്നു. കൂടക്കല്ലിന്റെ ലോപമാണ്‌ എന്നും ഒരഭിപ്രായമുണ്ട്. അക്കാലത്ത് ജൈന സന്യാസിമാർ കൂടിച്ചേർന്നിരുന്ന സംഗമസ്ഥാനമായതിനാലാണ്‌ എന്നും അതല്ല ബുദ്ധമതവും ജൈനമതവും ഒത്ത് ചേർന്നിരുന്ന സ്ഥലമായതിനാലാണ്‌ കൂടൽ എന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.
ഐതിഹ്യം
ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും(തൃപ്രയാർ ശ്രീരാമക്ഷേത്രം),കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും( തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (പായമ്മൽ ശത്രുഘ്ന ക്ഷേത്രം)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു. മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാൺ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി “കുലീപിനി“ എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം.
ചരിത്രം
ആദ്യകാല ചരിത്രം: ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്‌. ക്ഷേത്രം ദേവസ്വം വക രേഖ രണ്ടു പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാണപ്പെടുന്ന ഗ്രന്ഥവരി ശക്തൻ തമ്പുരാന്റെ കാലത്ത് എഴുതി സൂക്ഷിച്ചവയാണ്‌. അതിനു അധികം പഴക്കമില്ല. അതിനുശേഷമുള്ള ഗ്രന്ഥവരികൾ മനോധർമ്മം പോലെ എഴുതിച്ചേർത്തതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്‌ എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.ജൈനസങ്കേതം: കുറെകാലം ഈ ക്ഷേത്രം ജൈനമതാരാധനാലയമായി തീർന്നു. ജൈനമത തീർത്ഥങ്കരനായ ഭരതേശ്വരന്റെ പേരിലുള്ള ആരാധാനാലയമായി ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നുണ്ട്. കാലക്രമേണ ജൈനമത കേന്ദ്രങ്ങൾ പലതും ഹൈന്ദവ ആരാധനാലയങ്ങളായി മാറിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ജൈനമതത്തിൻറെയും വൈഷ്ണവവിശ്വാസത്തിന്റെയും ചിന്താധാരകൾ ഇവിടെ സമന്വയിപ്പിച്ച് കൊണ്ട് ഭരതേശ്വരന്റെ സ്ഥാനത്ത് രാമായണത്തിലെ ഭരതനെ അവരോധിച്ച് രണ്ട് വിഭാഗത്തിൻറെയും താല്പര്യങ്ങൾ സംരക്ഷിച്ചതാണ് എന്ന വാദം ഇവിടെ നിലനിൽക്കുന്നു.ചേര സാമ്രാജ്യത്തിൽ:ചേരസാമ്രാജ്യം ഒൻപതും പത്തും ശതകങ്ങളിൽ അനേക ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഏഴാം ശതകത്തിൽ അന്നത്തെ ചേരമാൻ പെരുമാൾ ചക്രവർത്തി സ്ഥാപിച്ചതാണ് കൂടൽമാണിക്യക്ഷേത്രം. ആയിരത്തിഒരുനൂറ് കൊല്ലത്തിനു മുമ്പ് കൊല്ലവർഷം 30 ൽ ചേരമാൻപെരുമാൾ ഭൂദാനം ചെയ്ത ശിലാരേഖ ഇന്നു ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ എ.ഡി.500-ൽ ഇരിങ്ങാലക്കുടയിൽ ജനവാസവും എ.ഡി.650-ൽ ക്ഷേത്രസ്ഥാപനവും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം. തഞ്ചാവൂർ ശിലാശാസനത്തിൽ:കുലോത്തുംഗചോളന്റെ എ.ഡി.1194 ലെ തഞ്ചാവൂർ ശിലാശാസനത്തിൽ ജൈനക്ഷേത്രത്തെ “ചേദികുല മാണിക്യ പെരുമ്പള്ളി” എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.ബ്രാഹ്മണ മേധാവിത്വം: ഇരിങ്ങാലക്കുട ഗ്രാമത്തിലെ 42 ഇല്ലക്കാരുടെ സഭായോഗത്തിന്റെ ക്ഷേത്രമായിരുന്നു കൂടൽമാണിക്യം. ഇവരിൽ ഒൻപത് പേരാണ് ഊരാളന്മാർ. ഇതിൽ ഒരു സ്ഥാനം കൊച്ചിരാജാവിനുമുണ്ടായിരുന്നു. യോഗക്കാരും ഊരാളന്മാരും തമ്മിൽ തർക്കമുണ്ടായപ്പോൾ ഊരാളന്മാരുടെ മണ്ഡപത്തിൽ കയറാനുള്ള അവകാശം നിക്ഷേധിക്കപ്പെട്ടപ്പോഴാണ് മണ്ഡപത്തിൽ കല്ലിട്ടതെന്നും പുരാവൃത്തമുണ്ട്. ഇതിനെ തുടർന്ന് അന്തർജനങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ വിലക്കുണ്ടായിരുന്നെന്നു പറയുന്നു. ഭരതൻ എന്ന ആദ്യ മൂർത്തി നഗ്നനായിരുന്നതു കൊണ്ടായിരുന്നു എന്നും അഭിപ്രായമുണ്ട്.
പ്രത്യേകതകൾ
ക്ഷേത്രചരിത്രം പരിശോധിച്ചാൽ കേരള ചരിത്രത്തിന്റെ മാറ്റങ്ങൾ പ്രതിഫലിക്കുന്ന കണ്ണാടിയായി പരിലസിക്കുന്നു ഈ ക്ഷേത്രം എന്നു മനസ്സിലാക്കാം. രാജശാസനകൾ കൊത്തിവയ്ക്കാൻ ഈ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 8-ആം നൂറ്റാണ്ടിലേയും 12-ആം നൂറ്റാണ്ടിലേയും ഓരോ ശിലാശാസനകൾ ഈ ക്ഷേത്രത്തിൽ ഇന്നും കാണാം. ഇതു രണ്ടും ശ്രീകോവിലിന്റെ വടക്ക് വശത്ത് അകത്തെ പ്രദക്ഷിണവഴിയിൽ കിടന്നിരുന്നു. ഭക്തന്മാർ ചവുട്ടിനടന്നതിനാൽ ചില അക്ഷരങ്ങൾക്ക് തേയ്മാനം വന്നുപോയതുകൊണ്ട് ഇരുപത് കൊല്ലത്തിനു മുമ്പ് പടിഞ്ഞാറേ ചുമരിൽ ഉറപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
സാധാരണ മഹാക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ ഗണപതി, ശാസ്താവ്, ദക്ഷിണാമൂർത്തി തുടങ്ങിയ ഉപദേവന്മാരും ഉണ്ടായിരിക്കു എന്നാൽ ഇവിടെ എല്ലാ സേവയും സംഗമേശ്വരനു മാത്രമേ ചെയ്യാറുള്ളു. എന്നാൽ വാതിൽമാടത്തിൽ തെക്കും വടക്കും ഓരോ തൂണുകളിൽ ദുർഗ്ഗയും ഭദ്രകാളിയും ഉണ്ട്. പക്ഷെ അവിടെ അഭിഷേകമോ നിവേദ്യമോ ഒന്നും ഇല്ല.
സാധാരണ മറ്റ് ക്ഷേത്രങ്ങളിൽ ഉള്ള പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ,അത്താഴ പൂജ എന്നീ പൂജകൾ നടത്തുന്നു. ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളിൽ മാത്രമേ പതിവുള്ളു. ഉത്സവബലിയും ഇല്ല. ശ്രീഭൂതബലി മാത്രമേ ഉള്ളു. ക്ഷേത്രത്തിൽ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തിൽ വളരുന്നില്ല. ക്ഷേത്രത്തിലെ തീർത്ഥത്തിൽ മത്സ്യങ്ങൾ ഒഴികെ മറ്റ് ജലജന്തുക്കൾ സാധാരണമല്ല. പൂജയ്ക്കായി ചന്ദനത്തിരി,കർപ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല.
കേരളീയ വാസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ ഒരു കൂത്തമ്പലം ക്ഷേത്രതുല്യ പവിത്രതയോടെ നിലക്കൊള്ളുന്നു. കൂടൽമാണിക്യ സ്വാമി ഭക്തജനങ്ങളുടെ രോഗമോചകനായി ആരാധിക്കപ്പെടുന്നു. ഉദരരോഗനിവാരണത്തിനായി വഴുതനങ്ങ നിവേദ്യം കഴിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്‌. ശ്വാസസംബന്ധമായ രോഗത്തിൻറെ നിവാരണത്തിനായി ക്ഷേത്രതീർത്ഥത്തിൽ മീനൂട്ട് എന്ന വഴിപാടു നടത്തുന്നത് ശ്രേഷഠമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ നടത്തുന്ന പുത്തരിനിവേദ്യത്തിൻറെ അനുബന്ധമായി നടത്തുന്ന മുക്കുടിനിവേദ്യം സേവിച്ചാൽ ഒരു വർഷത്തേക്ക് രോഗവിമുക്തരാകും എന്നാണ് വിശ്വാസം.
വഴിപാടുകളിൽ ഏറ്റവും പ്രധാനമായ താമരമാല ചാർത്തൽ വർഷക്കാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ നടത്താറുണ്ട്.
പ്രതിഷ്ഠ
ഗണപതി-ആൽമരം
മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്‌. ചതുർബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. എന്നാൽ, തിടപ്പള്ളിയിൽ ഹനുമാനും, വാതിൽമാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം. കൂടാതെ, ക്ഷേത്രത്തിനുമുന്നിലെ ആൽത്തറയിൽ ഗണപതിയ്ക്കും പ്രതിഷ്ഠയുണ്ട്.
നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളിൽ കലാചാതുരിയോടെയുള്ള ധാരാളം ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌.
കുളം
ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീർത്ഥം എന്ന് അറിയപ്പെടുന്നു. ആറാ‍ട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടൻ കുളം എന്ന് അറിയപ്പെടുന്നു. ഇത് കുട്ടൻ എന്ന ദ്രാവിഡ (ബുദ്ധ)ദേവനുമായി ബന്ധപ്പെട്ടപേരാണ്‌. ക്ഷേത്രം ആദിയിൽ ദ്രാവിഡക്ഷേത്രമായിരുന്നതിനുള്ള തെളിവുകളിലൊന്നാണ്‌ ഇത്.
ഉത്സവം
മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.
തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.
ചാലക്കുടി, കൂടപ്പുഴയിലെ ആറാട്ടുകടവ്
രാവിലെയും രാത്രിയും 9 മണിമുതൽ ഏകദേശം 3 മണിക്കൂറോളം ഈ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. പള്ളിവേട്ടദിവസം രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ആൽത്തറയിലാണ്‌ പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആൽത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാൽ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടങ്കുളത്തിനു സമീപം എത്തിയാൽ വെടിക്കെട്ടും തുടർന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ചാലക്കുടിയിലെ കൂടപ്പൂഴയിലോ രാപ്പാളോ ആയിരിക്കും നടത്തുക. രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം പൂർത്തിയാക്കി അകത്തേയ്ക്ക് എഴുന്നുള്ളിക്കുന്നു. കൊടിയിറക്കിനു മുമ്പായി കൊടൊക്കൽ നെല്പറ നിറയ്ക്കുന്നത് കാലങ്ങളായി നടത്തിവരുന്ന ഒരു വഴിപാടാണ്‌.
വിളക്കിനെഴുന്നള്ളത്ത്
ഉത്സവസമയത്ത് 24 മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. രാവിലെ ശീവേലി കഴിഞ്ഞാൽ കിഴക്കെ നടപുരയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. 3 മണിമുതൽ പ്രത്യേക പന്തലിൽ കലാപരിപാടികൾ ആരംഭിക്കും. സന്ധ്യയ്ക്ക് നടപ്പുരയിൽ സന്ധ്യാവേലകൾ ആരംഭിക്കും. കൂത്തമ്പലത്തിൽ ചാക്യാർകൂത്തും പടിഞ്ഞാറേ നടപുരയിൽ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും. വിളക്ക് കഴിഞ്ഞാൽ പുലരും വരെ കഥകളിയുണ്ട്. രാവിലേയും വൈകിട്ടും പുറത്തേക്ക് എഴുന്നുള്ളിക്കുന്നതിനു മുമ്പായി ‘മാതൃക്കൽ തൊഴൽ‘ എന്ന ഒരു പ്രത്യേക ചടങ്ങുണ്ട്. വലിയവിളക്ക് ദിവസം രാത്രി വിളക്ക് കഴിഞ്ഞാൽ ‘ശ്രീരാമപട്ടാഭിഷേകം‘ കഥകളി അറങ്ങേറുന്നു. ഇരിങ്ങാലക്കുടക്കാർ ആവേശപൂർവ്വം കാത്തിരിക്കുന്ന ദിനങ്ങളാൺ ഉത്സവനാളുകൾ.
ഉത്സവ പ്രദക്ഷിണം
പതിനേഴ് ആനകളാണ് ഉത്സവ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത്. പഞ്ചാരി മേളം ഉത്സവത്തിന് മേളക്കൊഴുപ്പേകുന്നു. ഏഴ് ആനകളുടെ നെറ്റിപ്പട്ടം തനിത്തങ്കം കൊണ്ട് നിർമ്മിച്ചതാണ്‌. മറ്റ് പത്ത് ആനകളുടെ നെറ്റിപ്പട്ടങ്ങൾ വെള്ളികൊണ്ടും നിർമ്മിച്ചതാണ്‌. ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.
പള്ളിവേട്ട
ഇത് ഒരു പ്രതീകാത്മകമായ നായാട്ട് ആണ്‌. കൂടൽ സന്നിധിയിൽ നിന്ന് കുറച്ച് അകലെ പാതയുടെ മദ്ധ്യഭാഗത്തായുള്ള ആല്‌ത്തറക്കൽ സ്വാമിയുടെ തിടമ്പ് വാദ്യാഘോഷങ്ങളൊന്നുമില്ലാതെ എഴുന്നള്ളിയെത്തുന്നു. അവിടെ തയ്യാറാക്കി നിർത്തിയിരിക്കുന്ന പന്നിയുടെ രൂപത്തിലേക്ക് ഒരു ശാന്തി അമ്പെയ്ത് കൊള്ളിക്കുന്നു. ഇതിനുശേഷം അഞ്ച് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവുമായി തിരിച്ച് പോവുന്നു. കിഴക്കേ നടയിലെ കുട്ടൻ കുളത്തിന്റെ കിഴക്കേ കരയിൽ വച്ച് പഞ്ചവാദ്യം കലാശിക്കും. പിന്നെ പാണ്ടി കൊട്ടി ദേവനെ അകത്തേക്ക് എഴുന്നള്ളിക്കുന്നു. നാടിന്റെ രക്ഷകനായ ഭഗവാൻ ദുഷ്ടനിഗ്രഹത്തിനിറങ്ങുന്നതായാണ്‌ സങ്കല്പം.
വിശേഷ ദിവസങ്ങൾ
പ്രതിഷ്ഠാദിനം
മകരമാസം പുണർതം നാളിലാണ്‌.
തിരുവുത്സവം-മേടം
മേടമാസം ഉത്രം നാൾ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന 11 ദിവസത്തെ ക്ഷേത്രോത്സവമാണ്‌ പ്രധാന തിരുവാണ്ട് വിശേഷം. അംഗുലീയാങ്കം കൂത്തും പ്രബന്ധവും-ഇടവം
ഇടവമാസത്തിൽ തൃക്കേട്ട നാൾ മുതൽ 29 ദിവസം രാമായണം പ്രബന്ധവും അതിനു ശേഷം 12 ദിവസം അംഗൊലീയാങ്കവും ക്ഷേത്രത്തിൽ വർഷങ്ങളായി നടത്തിവരുന്നു.
രാമായണമാസം-കർക്കിടകം
കർക്കിടകമാസത്തിൽ രാമായണപാരായണത്തോടെ മാസം ആചരിക്കുന്നു. കർക്കിടകമാസം അത്തം ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിക്കുന്നു. ക്ഷേത്രത്തിൽ നിന്നും കതിരുകൾ വീടുകളിൽ കൊണ്ടുവന്ന് പത്തായത്തിൽ സൂക്ഷിക്കുന്നു.
മുക്കുടി നിവേദ്യം-തുലാം
തുലാമാസം ഉത്രാടം നാൾ തണ്ടികകളിലായി പുന്നെല്ല്, നേന്ത്രക്കുല, പച്ചക്കറി മുതലായവ ക്ഷേത്രത്തിൻറെ അധീനതയിലുള്ള പോട്ടക്കച്ചേരിയിൽ നിന്നും കൊണ്ടുവരുന്നു. ഈ വിഭവങ്ങൾ കൊണ്ട് ഭഗവാൻ പുത്തരി നിവേദ്യം ഒരുക്കി അത് കഴിഞ്ഞ് ഭക്തജനങ്ങൾക്ക് പുത്തരിസദ്യ നടത്തുന്നു. പിറ്റേന്ന് കുട്ടഞ്ചേരി മൂസ്സ് പ്രത്യേകം തയ്യാറാക്കുന്ന മുക്കിടി നിവേദ്യം ക്ഷേത്രത്തിൽ തൊഴാനെത്തുന്നവർക്ക് നൽകുന്നു.
മണ്ഡലക്കാലം-വൃശ്ചികം, ധനു
വൃശ്ചികമാസത്തിൽ ഒരു മണ്ഡലക്കാലം മുഴുവൻ ക്ഷേത്രത്തിൽ നിറമാലയും ചുറ്റുവിളക്കും ഉണ്ടായിരിക്കും.
പൊഞ്ഞനം ഭഗവതി ആറാട്ട്-കുംഭം
കുംഭമാസം പുണർതം നാൾ കുലീപിനി തീർത്ഥത്തിൽ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടക്കുന്നു.
യജുർവേദ ലക്ഷാർച്ചന-ധനു
ധനുമാസം 1 മുതൽ 7 വരെ ക്ഷേത്രത്തിൽ യജുർവേദ ലക്ഷാർച്ചന നടക്കുന്നു.
വിനായക ചതുർത്ഥി-കന്നി
വിനായക ചതുർത്ഥിനാൾ ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള ആലിൻ ചുവട്ടിലെ ഗണപതിക്ക് പ്രത്യേക പൂജകൾ നടത്താറുണ്ട്.
വഴിപാടുകൾ
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ: താമരമാല, മീനൂട്ട്, വഴുതനങ്ങ നിവേദ്യം, കൂത്ത് , അവിൽ നിവേദ്യം, നെയ് വിളക്ക്, വെടി വഴിപാട് എന്നിവയാണ്‌. അഭിഷ്ടസിദ്ധിക്കും സത്സന്താന ലബ്ധിക്കും കൂത്ത് വഴിപാട് നടത്താറുണ്ട്. ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ്‌ കളഭം. ക്ഷേത്രത്തിൽ 41 ദിവസം തുടർച്ചയായി അത്താഴപൂജയ്ക്ക് തൊഴുന്നതും ശ്രേയസ്ക്കരമാണ്‌. കൂട്ട്പായസം സവിശേഷമാണ്‌. നാലിടങ്ങഴി അരികൊണ്ടുള്ള വെള്ള നിവേദ്യവും മുഖ്യമാണ്‌. പാല്പായസം, അപ്പം, നെയ്പായസം,ത്രിമധുരം,തുലാഭാരം എന്നിങ്ങനെ വിവിധതരത്തിലുള്ള വഴിപാടുകൾ വേറെയുണ്ട്.
മീനൂട്ട്
ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ മീനൂട്ട് എന്ന വഴിപാട് ഉള്ളു. ഏറ്റവും പ്രാധാന്യം തൃപ്രയാറിലാണെങ്കിലും ഇവിടെയും പ്രധാനപ്പെട്ട വഴിപാടാണ്‌. ഇവിടത്തെ മത്സ്യങ്ങൾ ദേവാംശങ്ങളായതിനാൽ ഇവരെ തൃപ്തിപെടുത്തുന്നത് ദൈവികമായ ഒരു കാര്യമാണെന്ന വിശ്വാസമുണ്ട്. കാര്യസാദ്ധ്യത്തിനും സന്താനലാഭത്തിനും മീനൂട്ട് വളരെ പ്രധാനമാണ്‌. ദ്രാവിഡക്ഷേത്രമായിരുന്ന കാലത്തെ മത്സ്യാരാധനയുടെ ബാക്കി പത്രമായും ഇതിനെ കരുതാം.
താമരമാല
അമ്പലവാസികൾക്ക് താമരമാലയ്ക്ക് പുത്തൻ കൊടുക്കുക എന്നത് പ്രധാനമാണ്‌. താമരമാല സ്വാമിക്ക് വളരെ ഇഷ്ഠമാണ്‌. പ്രതിബന്ധമുള്ള ഏത് കാര്യവും മാലയ്ക്കു മൂന്ന് പുത്തൻ ഉഴിഞ്ഞ് വച്ചാൽ ഉദ്ദേശിച്ച കാര്യം സഫലമായി തീരുമെന്നാൺ ജനങ്ങളുടെ വിശ്വാസം. വർഷകാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ ഈ വഴിപാട് കഴിച്ചാൽ മഴ പെയ്യില്ല എന്നും വിശ്വാസം ഉണ്ട്.
ഉണ്ണായിവാര്യരും സംഗമേശനും
നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിൻറെ ജനനം. ദേവനു മാലക്കെട്ടൽ അകത്തൂട്ട് വാരിയത്തെക്കായതിനാൽ ബാല്യകാലം മുതൽ ഭഗവാനെ സേവിക്കാൻ ഉണ്ണായിവര്യർക്ക് സാധിച്ചു. ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങൾകൊണ്ട് മാലകെട്ടി സംഗമേശൻ സമർപ്പിച്ചിരുന്ന അദ്ദേഹത്തിനു സ്തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാൻ സമർപ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിൻറെ ഫലമാണ് സ്തോത്രകാവ്യമായ “ശ്രീരാമപഞ്ചശതി”. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്കൊണ്ട്,അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്തോത്രകാവ്യമാണിത്.
എത്തിച്ചേരുവാനുള്ള വഴി
ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - ഇരിഞ്ഞാലക്കുട - 10 കിലോമീറ്റർ അകലെ.ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - തൃശ്ശൂർ - 21 കിലോമീറ്റർ അകലെ.ഏറ്റവും അടുത്തുള്ള പട്ടണം - തൃശ്ശൂർ - 21 - കിലോമീറ്റർ അകലെ.ഏറ്റവും അടുത്തുള്ള വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 40 കിലോമീറ്റർ അകലെ.

ടൊൺകൊ" അഥവാ കൊച്ചിയിലെ നരകം.



പണ്ട്‌ നമ്മുടെ കൊച്ചി നഗരത്തിൽ വലിയൊരു നരകമുണ്ടായിരുന്നു. അതിലേക്ക്‌ ഇറക്കപ്പെടുന്ന മനുഷ്യർ ഈ ഭൂമിയിലെ ഏറ്റവും വലിയ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. അതിലെ കൊടും ചൂട്‌ താങ്ങാനാവാതെ അവർ വിയർത്തൊലിച്ചു. പലരും ആ നരകത്തിലെ ദുരിതം താങ്ങാനാവാതെ മരണത്തിനു കീഴടങ്ങി. അതില്‍ നിന്ന് രക്ഷപ്പെട്ടവരാവട്ടെ മാറാവ്യാധികൾ പിടിപെട്ട്‌ ജീവച്ഛവങ്ങളായി.
ഇത്‌ ഏതെങ്കിലും ഇതിഹാസത്തിലെ കഥയല്ല. കൊച്ചിയിൽ തലയുയർത്തി നിന്നിരുന്ന ഒരു ജയിലിന്റെ ചരിത്രമാണ്. ടൊൺകൊ എന്നായിരുന്നു ആ ജയിലിന്റെ പേര്. അത്‌ പണിതതാവട്ടെ കാടത്തത്തിന് പുകൾപെറ്റ പോർച്ചുഗീസുകാരും. ഗോവയിലായിരുന്നു അവർ ഇത്പോലെ മറ്റൊരു നരകം നിർമ്മിച്ചിരുന്നത്‌.
അബദ്ദത്തിൽ പോർച്ചുഗീസുകാരുടെ ചതിയിൽപെട്ട്‌ ഈ തടവറയിൽ പത്തു ദിവസം
കഴിയേണ്ടി വന്ന 'പിറാർഡ്‌ ഡി ലാവൽ' എന്ന ഫ്രഞ്ച്‌ വ്യാപാരിയാണ് കൊച്ചിയിലെ ഈ പറങ്കിനരകത്തെ പറ്റിയുളള വിവരങ്ങൾ നമുക്ക്‌ കൈമാറുന്നത്‌.
കോഴിക്കോട്‌ സന്ദര്‍ശിക്കാൻ വന്ന അദ്ദേഹം സന്ദര്‍ശന ശേഷം, കോഴിക്കോട്‌ നിന്ന് തിരികെ ജന്മനാട്ടിലേക്ക്‌ , ( ഫ്രാൻസിലേക്ക്‌ ) മടങ്ങാൻ അങ്ങോട്ട്‌ പോവുന്ന ഡെച്ച്‌ കപ്പലിൽ കയറാൻ തുറമുഖത്തെത്തുമ്പോഴേക്കും പിറാറിനെ കാത്തുനിൽക്കാതെ ഡെച്ചുകപ്പൽ തീരം വിട്ടിരുന്നു. അവർ അധികം താമസിയാതെ കോഴിക്കോട്ടേക്ക്‌ തിരികെ വരുമെന്ന സാമൂതിരിയുടെ ഉറപ്പിന്മേൽ അദ്ദേഹം എട്ടു മാസത്തോളം അവിടെ കാത്തിരുന്നു. എന്നാൽ ഡെച്ച്‌ കപ്പൽ എത്താതായതോടെ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഒരു പോർച്ചുഗീസ്‌ കപ്പലിൽ യാത്രതിരിക്കാൻ അദ്ദേഹം തീരുമാനിച്ചു. അവരുടെ സ്വഭാവം പിറാറിന് നേരത്തെ അറിയാമായിരുന്നു. എന്നാലും മറ്റു മാർഗങ്ങള്‍ ഇല്ലാത്തതിനാലാണ് അദ്ദേഹത്തിന് അവരുടെ കപ്പല്‍ തിരിഞ്ഞെടുക്കേണ്ടി വന്നത്. ആ യാത്രയാണ് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന രണ്ട്‌ ജെസ്സ്യൂട്ട്‌ പാതിരിമാരേയും ടൊൺകൊ എന്ന നരകത്തിലേക്ക്‌ എത്തിച്ചത്‌.
ഫ്രാൻസിലേക്ക്‌ കൊച്ചിയിൽ നിന്നുളള പറങ്കി കപ്പലിൽ പിറാറിനും സുഹൃത്തുക്കൾക്കും പോവാമെന്ന് കോഴിക്കോട്‌ വെച്ച്‌ കണ്ട പറങ്കി കപ്പലിലെ നാവികർ അവരെ ധരിപ്പിച്ചത്‌ പ്രകാരമായിരുന്നു അദ്ദേഹവും പാതിരിമാരും അവരുടെ കപ്പലിൽ കയറിയത്‌. എന്നാൽ കൊച്ചിയിലെത്തിയതോടെ പറങ്കികൾ തനിസ്വഭാവം പുറത്തെടുത്തു. അവരെ അറസ്റ്റ്‌ ചെയ്യുകയും ടൊൺകൊ നരകജയിലിൽ അടക്കുകയുമായിരുന്നു.
ടൊൺകൊ നരകത്തിന്റെ ( തടവറ ) അകം വിവരിക്കാൻ കഴിയാത്ത വിധം ദുർഗ്ഗന്ധവും അറപ്പും വെറുപ്പും നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. മുസ്ലീംകൾ , ഹിന്ദുക്കൾ , നാട്ടുകൃസ്ത്യാനികൾ , ചില കൊടുംകുറ്റങ്ങളിൽ പിടിക്കപ്പെട്ട പോർച്ചുഗീസുകാർ തുടങ്ങി നൂറ്റിനാൽപ്പതോളം തടവുകാരെ അദ്ദേഹം അതിനകത്ത്‌ കാണുകയുണ്ടായി. അവർക്കിടയിൽ ഈ നരകത്തിൽ കിടന്ന് മാരക രോഗികളായവർ വരെ ഉണ്ടായിരുന്നുവെന്ന് പിറാർ ഡി ലാവൽ സാക്ഷ്യപ്പെടുത്തുന്നു.
42 അടി താഴ്ച്ചയുള്ള ചതുരാകൃതിയിൽ ഒരുയർന്ന ഗോപുരം പോലെയായിരുന്നു ഈ ജയിൽ പണിതിരുന്നത്‌. മുകൾ നിലയിലെ ചതുരാകൃതിയിലുളള സൂത്രവാതിൽ വഴി കപ്പിയും കയറും കെട്ടിയ പലകവഴി ( ലിഫ്റ്റിന്റെ പ്രാകൃത രൂപം ) തടവുപുളളികളെ അതിലേക്കിറക്കുകയും കയറ്റുകയുമാണ് ചെയ്തിരിരുന്നത്‌.
വെളിച്ചവും വായുവും കടക്കാൻ ശെരിക്കുമൊരു 'കിളിവാതിൽ' മാത്രമേ അതിനുണ്ടായിരുന്നൊളളൂ. അതുതന്നെ ഇരുമ്പുകമ്പികൾ നാട്ടി സുരക്ഷിതമാക്കിയിരുന്നു.
താഴെ ചുമരുകളല്ലാതെ വാതിലുകളോ ജനലുകളോ ഒന്നും തന്നെ ആ നരകത്തിനുണ്ടായിരുന്നില്ല.
ഈ കിളിവാതിൽ വഴി കുത്തിരുകി വിടുന്ന ഭക്ഷണമായിരുന്നു തടവുകാർക്ക്‌ ലഭിച്ചിരുന്നത്‌. അൽപ്പം ചോറും വായിൽ വെക്കാൻ കൊളളാത്ത മീൻ കറിയും അൽപ്പം കുടിവെളളവുമായിരുന്നു ആ ഭക്ഷണമെന്ന് പിറാർഡ്‌ രേഖപ്പെടുത്തുന്നു. കുളിക്കാനും കൈകാൽ കഴുകാനും കുറച്ച്‌ വെളളം ലഭിക്കും എന്നതൊഴിച്ചാൽ രാവിലത്തെ ആ ചോറും കറിക്കും പുറമേ ദിവസത്തിന്റെ ബാക്കി ഭാഗങ്ങളിൽ , ഉച്ചക്കും രാത്രിയുമൊന്നും ഭക്ഷണമായി അവർക്കൊന്നും ലഭിച്ചിരുന്നില്ല.
രാത്രിയായാൽ ഒരു തൂക്കുവിളക്ക്‌ അവിടെ തൂക്കിയിടുമെങ്കിലും ജയിലിനകത്തെ വിഷവായുകാരണം വിളക്ക്‌ അൽപ്പനേരം കൊണ്ട്‌ തന്നെ കെട്ടുപോകും.
അത്പോലെ രാത്രിയില്‍ അവരുടെയെല്ലാം കാലുകൾ അവിടെയുളള ചങ്ങലകളിൽ ബന്ധിപ്പിക്കും. എല്ലാ തടവുകാരുടേയും അവസ്ഥ ഇതായിരുന്നു. മലമൂത്ര വിസർജ്ജനം നടത്താൻ അവർക്കാകെയുണ്ടായിരുന്നത്‌ ഒരു പാത്രം മാത്രമായിരുന്നു. ഇരുനൂറിനടുത്ത്‌ തടവുകാരുണ്ടായിരുന്ന ആ നരകത്തിലെ ഈ "കക്കൂസ്‌" പുറത്ത്കൊണ്ടുപോയി ഒഴിവാക്കിയിരുന്നത്‌ ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമായിരുന്നുവത്രെ.
കാറ്റും വെളിച്ചവും കടക്കാത്ത ആ നരകത്തിൽ വിയർത്തും ശ്വാസം മുട്ടിയും ജീവച്ഛവങ്ങളായി മാറിയ തടവുകാർക്ക്‌ ഈ മലഗന്ധം സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. കിളിവാതിൽ പോലുളള പൊത്തിലൂടെ വരുന്ന അൽപ്പം കാറ്റും വെളിച്ചവുമായിരുന്നു ആ ഹതഭാഗ്യരുടെ ജീവൻ പിടിച്ചു നിർത്താൻ സഹായിച്ചിരുന്നതത്രെ. അതും രാത്രിയായാൽ പറങ്കി ഉദ്യോഗസ്തൻ കൊട്ടിയടക്കും.
ചൂടും പുഴുക്കവും കാരണം ശ്വാസം കിട്ടാതെ വലയുന്ന തടവുകാർ, സ്ഥലപരിമിതിമൂലം പരസ്പരം ചാരിയും ഒട്ടിക്കിടന്നും ആണ് രാത്രികൾ തളളി നീക്കിയിരുന്നത്‌. അതിനകത്തെ കടുത്ത ഉഷ്ണം കാരണം ആരും വസ്ത്രം ധരിച്ചിരുന്നില്ല.
പത്തു ദിവസം അതിനകത്ത്‌ കിടക്കേണ്ടി വന്നപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരത്തിൽ നിറയെ വ്രണങ്ങളും കുരുക്കളും നിറയുകയും ശരീരവേദനയാൽ കഷ്ടപ്പെടുകയും ചെയ്തിരുന്നതായി പിറാർ ഡി ലാവൽ രേഖപ്പെടുത്തുന്നുണ്ട്‌.
'ഭൂമിയിൽ മറ്റെങ്ങും ഇത്രയും ഭയാനകവും ക്രൂരവുമായ സ്ഥലമുണ്ടെന്ന് തോന്നുന്നില്ല. എന്നിട്ടും അഞ്ചും ആറും വർഷങ്ങൾ അതിനകത്ത്‌ കഴിയേണ്ടി വന്നവർ ഉണ്ടെന്നറിയുമ്പോൾ അൽഭുതപ്പെടുന്നു'വെന്ന് പിറാർ ഡി ലാവൽ ആശ്ചര്യപ്പെടുന്നു.
ഇദ്ദേഹത്തെ പിന്നീട്‌ പറങ്കികൾ മോചിപ്പിച്ച്‌ ഗോവയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. അവിടുത്തെ തടവറയിൽ വെച്ചാണ് പ്രസിദ്ദനായ ഡോൺ പെഡ്രൊ റോഡ്‌ റിഗ്സ്‌ എന്ന കുഞ്ഞാലിമരക്കാർ അഞ്ചാമനെ പിറാർ ഡി ലാവൽ കാണുന്നതും പരിചയപ്പെടുന്നതും.

ഈയൽ അഥവാ ഈയാമ്പാറ്റകൾ

ആദ്യ മഴ പെയ്താൽ പിറ്റേ ദിവസം രാവിലെ മുറ്റത്ത് ജീവൻ ബലിയർപ്പിച്ച കുറേ പ്രാണികളെ കാണാം..എന്താണെന്ന് മനസ്സിലായിട്ടില്ല സംഭവം.."

ഈയൽ അഥവാ ഈയാമ്പാറ്റകൾ ആണു് ഇതു്.

ഇതിനെയാണു നാം ചിതൽ എന്ന അവസ്ഥയിൽ സാധാരണ കാണുന്നതു്.
ചിതലുകൾ അപൂർണ്ണ വളർച്ചയെത്തിയ പറക്കമുറ്റാത്ത ശലഭഷഡ്പദങ്ങളാണു്. ഇവയുടെ നിംഫുകൾ ഒരു കോളനിയിൽ അനേകായിരങ്ങൾ കാണും. അവയെ സാധാരണ ജോലിക്കാരായി (വേലക്കാരികൾ) കണക്കാക്കാം. അവയാണു് കോളനിയുടെ ദൈനംദിനപ്രവർത്തനങ്ങൾ ചെയ്തുപോരുന്നതു്.
മഴക്കാലത്തിനു് ആഴ്ചകൾക്കുമുമ്പ് ഇവയിൽ ഒരു ഭാഗം അവയുടെ വളർച്ച തുടരുന്നു. അവയ്ക്കു ചിറകുകളും പ്രത്യുല്പാദനാവയവങ്ങളും രൂപം പ്രാപിക്കുന്നു. പുതുമഴ പെയ്യുന്നതോടെ, തക്കതായ കാലാവസ്ഥ കണ്ടറിഞ്ഞു് രാത്രി അവ കോളനികളിൽനിന്നും കൂട്ടായി (swarm) പറന്നുപൊങ്ങുന്നു. ഇവയിൽ ഏതാനും ചിലതു മാത്രം റാണികൾ (മുട്ടയിടാൻ തക്ക സ്ത്രൈണാവയവങ്ങളുള്ളവ) ആയിരിക്കും. മറ്റുള്ളവ മടിയന്മാർ എന്നറിയപ്പെടുന്ന പുരുഷജീവികളും.

മഴപെയ്തതിനുശേഷമുള്ള സന്ധ്യമുതലുള്ള ഏതാനും മണിക്കൂറുകൾ മാത്രമാണു് മടിയന്മാരുടെ ആയുസ്സ് തുടരുക. അതിനിടേ അവയിൽ ചിലതു് പറന്നുകൊണ്ടുതന്നെ റാണികളുമായി ഇണ ചേർന്നിരിക്കും. തുടർന്നു് മടിയന്മാരെല്ലാം ചിറകു കൊഴിഞ്ഞു് നിലത്തുവീഴുകയും ചത്തുപോവുകയും ചെയ്യുന്നു.

റാണിയുറുമ്പ് അതിനിടയിൽ വീണ്ടും സ്വന്തം കോളനിയിൽ തിരിച്ചെത്തിയിരിക്കും. കൂടുതൽ റാണികളുണ്ടെങ്കിൽ അവ പുതിയ കോളനികൾ രൂപീകരിക്കുകയും ചെയ്യും.
റാണിയെ കോളനിയിലുള്ള മറ്റു നിംഫ് ചിതലുകൾ സ്വീകരിച്ചാനയിക്കുന്നു. പ്രത്യേകം ഒരുക്കിയിട്ടുള്ള സുരക്ഷിതമായ ഒരു അറയിലാണു് പിന്നീട് ഏതാനും ദിവസത്തേക്കു് റാണിയുടെ വാസം. ആ സമയത്തു് തുടർച്ചയായി മുട്ടയിട്ടുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറിയാണു് ഈ റാണിപ്പെണ്ണു്. അതിന്റെ വയറിനു് അപ്പോൾ അസാമാന്യമായ വലുപ്പമുണ്ടാകും.
മുട്ടയിട്ടുകൊണ്ടിരിക്കുന്ന റാണിയ്ക്കു് തുടർച്ചയായി ഭക്ഷണം ആവശ്യമുണ്ടു്. മറ്റു വേലക്കാർ നിരന്തരമായി അവൾക്കു ഭക്ഷണം കൊണ്ടക്കൊടുക്കുകയും, അവളിട്ടുകൂട്ടുന്ന മുട്ടകൾ കോളനിയുടെ മറ്റു ഭാഗങ്ങളിൽ കൊണ്ടുപോയി സുരക്ഷിതമായി അടുക്കിവെക്കുകയും ചെയ്യുന്നു.

മറ്റു ചില ഉറുമ്പുവർഗ്ഗങ്ങളിലും ഈച്ചകളിലും ഇത്തരത്തിലുള്ള ജീവിതചക്രം പതിവാണു്.

ചിതലുകൾ ദ്രോഹകാരികളാണോ? പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും, അതു വാസ്തവമല്ല. ചിതലുകളില്ലെങ്കിൽ നമ്മുടെ ലോകം ജൈവമാലിന്യങ്ങളെക്കൊണ്ടു നിറഞ്ഞേനെ. പ്രകൃതിയുടെ റീസൈക്ലിങ്ങ് മൈക്രോലോകത്തിലെ ഭീമന്മാരായ റെഫ്യൂസ് ഗ്രാപ്പിൾ ട്രക്കുകളാണു് ചിതലുകൾ.

ഒരാണ്ടു മുഴുവൻ ഒരുങ്ങിയിരുന്നു്, ഒടുവിൽ പ്രായപൂർത്തിയെത്തിയാൽ ഒരു മണിക്കൂർ മാത്രം സുഖിച്ചുരസിച്ച് ആർമ്മാദിച്ചു ജീവിച്ചുമരിച്ചുപോകുന്ന ഈയാംപാറ്റകളെക്കൊണ്ടു് വേറൊരു പ്രയോജനം കൂടിയുണ്ടു്. 'ഹമ്പമ്പട ഞാനേ' എന്നു കരുതി ലോകം മുഴുവൻ ചവിട്ടിമെരുക്കി ജീവിക്കുന്ന നമ്മെ, പ്രകൃതിയുടേയും കാലത്തിന്റേയും മുന്നിൽ നമ്മിലോരോരുത്തരും എത്ര നിസ്സാരന്മാരാണെന്നു കാണിച്ചുതരിക കൂടിയാണു് അവ.

Sayhuite Stone - പുരാതന ഹൈഡ്രോളിക് സ്കെയിൽ മോഡൽ

Sayhuite Stone - പുരാതന ഹൈഡ്രോളിക് സ്കെയിൽ മോഡൽ

ദക്ഷിണ പെറുവിലെ Abancay പട്ടണത്തിനടുത്ത് Concacha എന്ന ചെറുകുന്നിന് മുകളിലാണ് (13°32′50″S 72°48′10″W) ഈ വിചിത്രമായ മാർബിൾ ശില സ്ഥിതി ചെയ്യുന്നത് . രണ്ടു മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള ഈ പാറയുടെ മുകൾ ഭാഗം നിറയെ കൊത്തുപണികളാണ് . ഇരുന്നൂറോളം ജ്യോമെട്രിക് ഷെയ്പ്പുകളും അത്രയും തന്നെ വിവിധ ജീവികളുടെ രൂപങ്ങളുമാണ് ഇതിനു മുകളിൽ രൂപപ്പെടുത്തി എടുത്തിരിക്കുന്നത് . ഈ രൂപങ്ങൾക്കിടയിലൂടെ പുഴപോലെ ജലമൊഴുകുവാനുള്ള സൗകര്യവും , അതിനോട് ചേർന്ന് ചെറു കൃഷിയിടങ്ങളും കുളങ്ങളും എന്തിന് ചെറു ജലപാതങ്ങൾ പോലും കൊത്തിയെടുത്തിട്ടുണ്ട് . ഈ കുന്നിനോട് ചേർന്ന് ഒരു ഇൻകാ ക്ഷേത്രം നിലകൊള്ളുന്നതിനാൽ ഈ ഏകശിലാ നിർമ്മിതി അവരുടേതാകാം എന്നാണ് നിഗമനം .
പക്ഷെ ഇത്തരം ഒരു നിർമ്മാണം എന്തിനായിരുന്നു എന്നുള്ളത് ഇന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ് . ഇൻകകൾ ജലത്തെ ആരാധിച്ചിരുന്നതിനാൽ ഈ പാറ അതിനായി ഉപയോഗിച്ചിരുന്നു എന്നാണ് ചില ഗവേഷകർ കരുതുന്നത് . എന്നാൽ ഇത് , ഇൻകാ സാമ്രാജ്യത്തിന്റെ ഒരു ചെറു പതിപ്പാവാൻ തരമുണ്ടെന്നു ചിലർ വാദിക്കുന്നു . കുരങ്ങുകളെയും , ഇഗ്വാനകളെയും , ജാഗ്വാറുകളെയും വരച്ചിരിക്കുന്ന സ്ഥലങ്ങൾ വനങ്ങളെയും , പെലിക്കനുകളെയും , ഞണ്ടുകളെയും , നീരാളികളെയും കൊത്തിയിരിക്കുന്ന സ്ഥലങ്ങൾ തീരദേശങ്ങളെയും സൂചിപ്പിക്കുന്നു എന്നവർ കരുതുന്നു .
എന്നാൽ ഇതൊന്നുമല്ല , തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ജലം തിരിച്ചു വിടാനുള്ള മാസ്റ്റർ പ്ലാനിന്റെ കരട് രൂപമാണ് കല്ലിൽ ഇന്കകൾ രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് മറ്റൊരു കൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നത് . ഇതിൽ ജലമൊഴിച്ച് അവർ ടെസ്റ്റിങ് നടത്തിയിരുന്നു എന്ന് Dr. Arlan Andrews (https://www.linkedin.com/…/arlan-andrews-sr-sc-d-p-e-9a88b55) നെ പോലുള്ളവർ കരുതുന്നു . എന്തായാലും ഈ പാറ ആ കുന്നിൽ ഉണ്ടായിരുന്നതല്ല . അതവിടെ കൊണ്ട് വെച്ചതാണ് .

സഹാറ മരുഭുമിയായിരുന്നില്ല !

സഹാറ മരുഭുമിയായിരുന്നില്ല !



സഹാറ എന്നു കേൾകുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി വരുന്നത് മരുഭൂമിയും ചൂടുമാണ് ;ദാഹം മൂലം ചത്തൊടുങ്ങുന്ന മനുഷ്യരും മൃഗങ്ങളുമാണ്. എന്നാൽ വളരെ പണ്ട് -ഏകദേശം അയ്യായിരം നൂറ്റാണ്ടുമുൻപ് -ഇതായിരുന്നില്ല സ്ഥിതി. സഹാറ അക്കാലത്തു മനോഹരവും ഫലഭുയിട്ടമായ പ്രദേശം ആയിരുന്നു. മരങ്ങളും പുല്ലുകളും അരുവികളും പക്ഷിമൃഗാതികളുമുള്ള ഒരു മഴ പ്രദേശമായിരുന്നു. കലയും അഭിവൃത്തി പ്രാപിച്ചിരുന്നു. പക്ഷെ, നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ സഹാറ ഒരു മരുപ്രദേശമായി മാറി. ഭീകരമായ ഈ മാറ്റത്തിനു കാരണം മനുഷ്യരും മൃഗങ്ങളുമായിരുന്നുവോ?ഈ വിഷയത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ശരിയായ ഉത്തരമില്ല. 33ലക്ഷം ചതുരശ്രമൈൽ പരന്നു കിടക്കുകയാണ് സഹാറമരുഭൂമിയിൽ ഈ യുഗത്തിലും ആജ്തതമായ സ്ഥലങ്ങൾ ഉണ്ട്. ഈ ആധുനിക യുഗത്തിലും മനുഷ്യർക്ക്‌ അവിടെ എത്തിപ്പെടാൻ സാധിച്ചിട്ടില്ല. അതികഠിനമായ ചൂടും തണുപ്പും ആണ് ദുർഗമമായ ആ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. വെള്ളത്തിന്റെ അഭാവം മറ്റൊരു കാരണം ആണ്. നിരന്തരമായ വരൾച്ച മൂലം തദ്ദേശീയവാസികൾ ജലലഭ്യതക്കുവേണ്ടി പലപ്പോഴായി ഇരുപതുലക്ഷത്തോളം കിണറുകൾ കുഴിച്ചു എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. കൂടെകൂടെ കിണറുകൾ കുഴികുന്നത് ജലനിരപ്പ് താഴാൻ ഇടയാക്കി. ആധുനിക ശാസ്ത്രരീതികളൊന്നും ഈ പ്രതിഭാസത്തെ തിരുത്താനായിട്ടില്ല. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് സഹാറ പച്ചപ്പും വളക്കൂറുള്ള മണ്ണായിരുന്നു. നീഗ്രോ വംശീജർ ആണ് ഇവിടെ വസിച്ചിരുന്നത്. അവർ കരയിലെയും കടലിലെയും ജന്തുക്കളെ ധാരാളമായി വേട്ടയാടി. ഭുമിശാത്രപരവും പുരാവസ്തുഗവേഷണപരവുംമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. തസ്‌ലി എൻ അജെറിൽനിന്നു കണ്ടെടുത്ത ഗുഹയിലും പാറയിലും ഉള്ള പെയിന്റിങ്ങുകൾ മേല്പറഞ്ഞ വസ്തുതകൾക്ക് നിർദ്ദേശമാണ്. മരുഭൂമി എന്ന നിലയിൽ സഹാറയെ കുറിച്ച് ആദ്യ വിവരണം നല്കിയത് ബി.സി. 430 ൽ ഹൊറഡോട്ടസ് ആയിരുന്നു. കഠിനമായ ചൂട്, ഉയർന്ന മണൽകൂനകൾ, ഉപ്പിന്റെ കുന്നുകൾ, ജലദൗർലബ്യം, വിചിത്രആചാരങ്ങൾ ഉള്ള തദ്ദേശീയർ എന്നിവയായിരുന്നു ഈ മരുപ്രദേശത്തിന്റെ സവിശേഷതകളായി അദ്ദേഹം ചൂണ്ടി കാട്ടിയത്. 2500 കൊല്ലങ്ങൾ പിന്നിട്ടിട്ടും ആ പ്രദേശത്തിന്റെ ചിത്രത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. സഹാറ മരുഭൂമി ആയതിനു ശാസ്ത്രജ്ഞർ പല കാരണങ്ങളും ചൂണ്ടികാണിക്കുണ്ട്. അവയിൽ പ്രധാനം കാലവർഷത്തിന്റെ അഭാവം ആണ്. ചരിത്രാതീതകാലഘട്ടത്തിനു മുൻപ് സഹാറയിൽ സമൃദ്ധമായി മഴ ലഭിച്ചിരുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ബി.സി. രണ്ടായിരാമാണ്ടോടുകൂടി മഴ ക്രമേണ കുറഞ്ഞു അതിനു കാരണം അജാതമായിരുന്നു. മഴയും ബാഷ്പീകരണത്തിന്റെ തോതും തമ്മിലുള സന്തുലിതാവസ്ഥയിൽ മാറ്റം വന്നു. ഇതിന്റെ ഫലമായി സൂര്യരശ്മികൾ ആഗിരണം ചെയ്യുന്ന ഈർപ്പം, മേഘത്തിൽനിന്ന് കര വലിച്ചെടുക്കുന്നതിനേക്കാൾ കൂടുതലായിരുന്നു.പ്രകൃതിക്ക് പുറമേ മനുഷ്യരും സഹാറയുടെ ദുരിതത്തിന് ഉത്തരവാദികളായിരിന്നു. മനുഷ്യർ കാടുകൾ വെട്ടിത്തെളിച് കത്തിച്ചു മേച്ചിൽസ്ഥലങ്ങളാക്കി മാറ്റി. വളർത്തു മൃഗങ്ങൾ സസ്യജാലങ്ങൾ തിന്നു നശിപിച്ചു. കാടുകൾ ഇല്ലാതെയായി. പിന്നീട് പുല്കൊടികളും ക്രമേണ മരുഭുമിയായിമാറി. ഇപ്പോൾ സഹാറയിലെ നല്ല കാലത്തിന്റെ അവശിഷ്ടങ്ങളായി നമ്മുക്ക് മുന്നിലുളത് പെയിന്റിംഗ്, കരകൗശല വസ്തുക്കളുമാണ്.
19ആം നൂറ്റാണ്ടിൽ യൂറോപ്പ്യൻ ഗവേഷകൻ സഹാറയിൽ പ്രവേശിച്ചതോടെയാണ് ഈ മരുഭൂമിയുടെ മഹത്തായ ഭൂതകാലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനിടയായത്. യൂറോപ്പ്യൻ ഗവേഷകരിൽ പ്രമുഖനായ 'റെനി കൈലി'ഫ്രഞ്ച്കാരനായിരുന്നു. തുടർന്ന് ഫ്രഞ്ചുകാർ സഹാറയിൽ കോളനി സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. അവർ അവിടെ സൈനികതാവളം ട്രാൻസ് സഹാറ റെയിൽവേയും സ്ഥാപിച്ചു.അവർ താങ്ങളുടെ ആവിശ്യത്തിനുവേണ്ടിയാണെങ്കിലും സഹാറയുടെ കൃത്യമായ ഭൂപടം കിട്ടി. ഈ ഭൂപടമാണ് സഹാറയിലെ പുരാവസ്തുഗവേഷങ്ങൾക്ക് സഹായമായത്. ഇതനുസരിച്ചു സഹാറ കാലഘട്ടത്തെ പൂർവ ഒട്ടക കാലഘട്ടമെന്നും ഒട്ടകാനന്തര കാലഘട്ടമെന്നും രണ്ടായി വിഭജിച്ചു. 1956ൽ നടത്തിയ ഗവേഷത്തിൽ തസിൽ എൻ അജെറിലെ പെയിന്റിങ്ങുകൾ ചെയ്തത് നീഗ്രോ വംശജരാണെന്ന വസ്തുത സ്ഥിതികരിക്കുക ഉണ്ടായി. ചില സ്ഥലങ്ങളിൽ നിന്ന് പ്രാകൃത കരകൗശല വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.മനുഷ്യന്റെ ആരംഭ കാലഘട്ടം മുതൽ മുനഷ്യൻ ഇവിടെ ജീവിച്ചിരുന്നതായി കരകൗശല വസ്തുകൾവെളിപ്പെടുത്തുന്നു. ഗവേഷണം രാഷ്ട്രീയ ചരിത്രവും വെളിച്ചത്തുകൊണ്ടുവന്നു. ഗോത്ര വർഗക്കാർക്കിടയിൽ കുടിപ്പകയും നിരന്തര യുദ്ധവും ജനസംഖ്യ കുറയാനിടയാക്കി. രാജ്യങ്ങൾ ശിഥിലമാക്കി.യുദ്ധത്തിനുള്ള കരണങ്ങളിലൊന്ന് രൂക്ഷമായ വരൾച്ചയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും വരൾച്ചയും ക്ഷാമവും തന്നെയായിരുന്നു സഹാറയെ നിരന്തരമായി അലട്ടിയിരുന്ന രണ്ടു പ്രധാന പ്രശ്നങ്ങൾ 1913 ൽ സഹാറയിൽ ഉണ്ടായ അതിഭീകരമായ ക്ഷാമത്തിൽ പത്തു ലക്ഷത്തിലധികം പേർ മരിച്ചു. കൊലപാതകങ്ങളും മറ്റും നാടെങ്ങും നടമാടി. 1972-74ൽ മറ്റൊരു ദുരന്തം സഹാറയെ പിടികൂടി. ക്ഷാമവും പകർച്ചവ്യാധിയും അവിടുത്തെ ജനങ്ങളെ ദുരിതത്തിലാക്കി. കൊള്ളയും കൊള്ളിവെപ്പും നിത്യസംഭവമായി. വിശപ്പ് സഹിക്കാതെ ചിലർ സ്വന്തം മകളെ കൊന്നുതിന്നു. ഈ ദുരന്തത്തിൽ എത്രപേർ മരിച്ചെന്നു കണക്കില്ല. അന്തർദേശീയ സഹായമാണ് ദുരന്തത്തിന്റെ ഭീകരതയെ ഒട്ടൊന്നു സമീപിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിൽ സഹാറയിൽ അരങ്ങേറിയ വിനാശകരമായ ദുശീലം പിൻകാമികൾ തുടർന്നുകൊണ്ടിരുന്നു.കാടുകൾ വെട്ടിത്തെളിക്കുന്നു, ആഴം കൂടിയ കിണറുകൾ കുഴിക്കുന്നു. സ്ഥിതിഗതികൾ ആശങ്കജനകമെങ്കിലും ശാസ്ത്രജ്ഞർ സഹാറയെ വീണ്ടും ഫലഫുയിഷ്ട്ടമാക്കുന്നതിനെകുറിച്ച ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സഹാറയിൽ കാലവർഷം ഇല്ലാതാക്കിയതിന്റെ രഹസ്യമാണ് ശാസ്ത്രജ്ഞരെ വിസ്മയിപ്പിക്കുന്നത്

ഫസ്റ്റ് ടൈം മെഷീൻ




2011ൽ നാസ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തുകയുണ്ടായി.ഭൂമിയിൽ നിന്ന് 600പ്രകാശവർഷം അകലെയുള്ള കെപ്ലർ-22B എന്ന ഗ്രഹത്തിന്റെ ആവാസവ്യവസ്ഥകൾ ഭൂമിക്ക് സമാനമാണെന്നായിരുന്നു അത്….അങ്ങനെ മറ്റൊരു ഭൂമിയെ അവർ കണ്ടെത്തി.UFO സാന്നിധ്യത്തെപ്പറ്റിയുള്ള വ്യക്തമായ ഫൂട്ടേജുകൾ നാസയുടെ പക്കലുണ്ട്..1991ൽ ഭൂമിക്കുമുകളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു നാസസ്പേസ്ക്രാഫ്ടിന്റെ ക്യാമറക്കണ്ണുകളിൽ യു.എഫ്.ഒ കൾ വ്യക്തമായി പതിയുകയുണ്ടായി.1985ൽ ഒരു റഷ്യൻ വാഹനത്തിന്റെ ക്യാമറയിലും യു.എഫ്.ഒകൾ പതിഞ്ഞിരുന്നു.ഇവയൊന്നും കാര്യമായി പുറത്ത് വിടാത്തതും ജനങ്ങൾക്കിടയിൽ തർക്കവിഷയമായി നിലനിർത്തുന്നതും തന്നെ മനുഷ്യധാരണകൾ തകർക്കാതിരിക്കാനും അവയുടെ ഫലമായുണ്ടാകുന്ന പ്രവചനാതീതമായ സിറ്റുവേഷനുകൾ ഉണ്ടാകാതിരിക്കാനുമാണ്.
നാസ രൂപീക്രിതമാകുന്നത് 1958ൽ റഷ്യ സ്പുട്നിക്ക് എന്ന ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതിനു പിന്നാലെയാണ്..വിറളിപിടിച്ച അമേരിക്കക്കാർ ചാടിയേണീറ്റ് NACA എന്ന പഴയ എയറോനോട്ടിക് ഓർഗ്ഗനൈസേഷൻ പൊടിതട്ടി തൂത്തു തുടച്ച് NASA ആക്കിമാറ്റി.ഒറ്റനോട്ടത്തിൽ നാസ ഒരു ഓട്ടനോമസ് ബോഡിയാണെന്ന് തോന്നുമെങ്കിലും അത് നിർമ്മിച്ചത് അമേരിക്കൻ മിലിട്ടറി ഡിഫൻസിന്റ് ഭാഗമായാണ്.സിവിലിയൻ സംഘടന എന്നൊരു ഇമേജ് നിലനിർത്തിക്കൊണ്ട് തന്നെ തന്റെ രഹസ്യങ്ങൾ നാസ സൂക്ഷീക്കുന്നു.നാസയുടെ നിർമ്മാണ ശില്പികളും ഉന്നതസ്ഥാനീയരും എല്ലാം
ഫ്രീമേസൺസ് ആണ് എന്നതാണ് മറ്റൊരു കൌതുകം.
ചാന്ദ്രയാത്ര നടത്തിയെന്ന് പറയുന്ന അപ്പോളോ സ്പേസ് പ്രൊജക്ടിന്റെ എംബ്ലം തന്നെ അസർ എന്ന ഈജിപ്ഷ്യൻ ദേവന്റെ ചിഹ്നമാണ്.അതിൽ ഓറിയൺ ബെൽറ്റിലുള്ള സൈറസ് നക്ഷത്രസമൂഹങ്ങളെയും സൂചിപ്പിക്കുന്നുണ്ട്.വിശ്വാസങ്ങൾ പ്രകാരം ഈജീപ്ഷ്യൻ ദൈവങ്ങളുടെ വാസസ്ഥലമാണല്ലോ ഈ സൈറസ് നക്ഷത്ര സമൂഹങ്ങൾ.
നാസയെ ഇന്നത്തെ നാസയാക്കിമാറ്റിയതിൽ പ്രധാനപങ്ക് വഹിച്ചവരിൽ ഒന്നാമനാണ് ജർമ്മൻ ശാസ്ത്രഞ്ജ്യനായ വെർൺഹെർ വോൺ ബ്രൌൺ.രണ്ടാം ലോമമഹായുദ്ധകാലത്ത് ജർമ്മനിയിലെ മെക്കാനിക്കൽ റിസേർച്ചറായിരുന്ന വോൺ.അന്യഗ്രഹ ജീവസാന്നിദ്ധ്യത്തിൽ അതീവ തത്പരനായിരുന്ന അദേഹം ഒരുകാലത്ത് മനുഷ്യൻ ചൊവ്വയിൽ പോകുമെന്നും അവിടെ വച്ച് അന്യഗ്രഹജീവികളുമായി കണ്ടുമുട്ടുമെന്നും ശക്തമായി വിശ്വസിച്ചിരുന്നു.
അതിന്റെ ഭാഗമായി നടന്ന ഗവേഷണങ്ങളിൽ അദ്ദേഹം സ്പേസിൽ പോകുന്ന റോക്കറ്റുകൾ ഡിസൈൻ ചെയ്തു.പക്ഷേ വിധി അദ്ദേഹത്തെ ഒരു യുദ്ധോപകരണ നിർമ്മാതാവാക്കി.ആദ്യത്തെ ബാലിസ്റ്റിക് മിസൈലായ വി-2 റോക്കറ്റ് നിർമ്മിച്ചത് വോൺ ബ്രൌൺ ആണ്.ഭൂമിയിൽ നിന്ന് വിക്ഷേപിച്ച് ശൂന്യാകാശത്തെത്തുകയും അവിടെ നിന്ന് ലക്ഷ്യം കണ്ട് കുതിക്കുകയും ചെയ്യുന്ന ആദ്യത്തെ റോക്കറ്റ് പ്രൊപ്പൽഡ് മിസൈൽ.ബ്രൌണിന്റെ അസാധാരണമായ കഴിവുകൾ ഹിറ്റ്ലർ ശ്രദ്ധിക്കുകയും അധികം വൈകാതെ ഹിറ്റ്ലറുടെ ഏറ്റവും വിശ്വസ്ഥരായ ജനറൽമാരും സയന്റിസ്റ്റുകളും മാത്രം ഉൾക്കൊള്ളുന്ന സീക്രട്ട് സൊസൈറ്റിയിൽ അംഗമാവുകയും ചെയ്തു അദ്ദേഹം.
ആര്യന്മാരുടെ ബ്ലഡ് ലൈൻ എന്നത് സൈറസ് നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ദൈവങ്ങളുടേതാണെന്ന് സീക്രട്ട് സൊസൈറ്റി ഉറച്ച് വിശ്വസിച്ചിരുന്നു.എന്നാൽ ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും സീക്രട്ട് സൊസൈറ്റിയുടെ എല്ലാ അഞ്ജാതരഹസ്യങ്ങളോടൊപ്പം വോണും മറ്റു പലരും അമേരിക്കയിലേയ്ക്ക് കുടിയേറുകയും ചെയ്തു.
ഓപ്പറേഷൻ പേപ്പർക്ലിപ്പ് എന്ന രഹസ്യ പദ്ധതിയിലൂടെ അമേരിക്ക ജർമ്മനിയിലെ സമർഥരായ എല്ലാ ശാസ്ത്രഞ്ജ്യരെയും കീഴടക്കി സ്വന്തം രാജ്യത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി.ഇന്നും വോണിന്റെ കൺസെപ്റ്റുകളാണ് നാസയുടെ ആധാരശില… ചാന്ദ്രയാത്ര, റിവോൾവിങ്ങ് സ്പെസ് സ്റ്റേഷൻ. ചൊവ്വാഗ്രഹ സഞ്ചാരം എന്നിവയുടെ വിശദമായ പദ്ധതികൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.
ജർമ്മനിയിൽ ഹിറ്റ്ലർ അധികാരമേറ്റപ്പോൾ തന്നെ അമേരിക്കയിൽ കുടിയേറിയ മറ്റൊരു ജർമ്മൻ ശാസ്ത്രഞ്ജ്യനാണ് ആൽബർട്ട് ഐൻസ്റ്റീൻ.അദ്ദേഹത്തെപ്പറ്റി കൂടുതൽ പറയാത്തത് വിസ്താരഭയത്താൽ മാത്രമാണ്.സാങ്കേതികതയിലും ശക്തിയിലും ആർക്കും അളക്കാൻ നിന്ന് കൊടുത്തിട്ടില്ലാത്ത ഇസ്രായേൽ എന്ന യൂണിക് രാജ്യം 1952ൽ ഇസ്രായേലിന്റെ പ്രസിഡന്റാകാൻ വേണ്ടി ഐൻസ്റ്റീനെ ക്ഷണിക്കുക വരെയുണ്ടായിട്ടുണ്ട്.
ഇന്നും വോൺ ഡിസൈൻ ചെയ്ത റോക്കറ്റ് എഞ്ചിനാണ് ഏറ്റവും മികച്ച റോക്കറ്റ് എഞ്ചിനായി കണക്കാക്കപ്പെടുന്നത്.വോണിന്റെ കൺസെപ്റ്റുകൾ പ്രകാരം ചൊവ്വാ യാത്രയുടെ പ്രാരംഭമായി 2011ൽ കെന്നഡി സ്പേസ് സെന്റർ ഒരു മാഴ്സ് യാത്രാ വാഹനം ലോഞ്ച് ചെയ്യുകയുണ്ടായി.ഇന്ന് ചൊവ്വാ യാത്ര തിയററ്റിക്കലി പോസിബിളാണ്.
അതിശക്തമായ പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാലും സമയത്തെ തരണം ചെയ്ത് വർഷങ്ങൾ കൊണ്ട് ചൊവ്വയിലോ പ്രപഞ്ചത്തിന്റെ വിദൂരതകളിലോ എത്തിപ്പെടാൻ അത്ര എളൂപ്പമല്ല.ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ച സ്പേഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയിൽ സമയസഞ്ചാരത്തിന്റെ സാധ്യതകൾ അനാവരണം ചെയ്യുന്നുണ്ട്.ഇത് പ്രകാരം സമയവും സ്ഥലവും തുല്യമാണ്.
1938ൽ നാസി ഗവേഷകർ ആര്യൻ റേസിന്റെ ഉത്ഭവം അന്വേഷിച്ച് നേപ്പാളിൽ എത്തുകയും അവിടെ നിന്ന് പുരാതന ബുദ്ധമത സങ്കല്പമായ കാലചക്രയെപ്പറ്റി അറിയുകയും ചെയ്തു.ഇത് പ്രകാരം സമയത്തെ നിയന്ത്രിക്കാൻ നമുക്ക് ശക്തിയുണ്ട്.നാസികൾ ഇതിൽ ഗവേഷണം നടത്തുകയുണ്ടായി.
സമയസഞ്ചാരത്തെപ്പറ്റി മഹാഭാരതത്തിൽ, ജാപ്പനീസ് പുരാണങ്ങളിൽ, ഹീബ്രൂ , ക്രിസ്ത്യൻ ബൈബിളുകളിൽ ഒക്കെ പറയുന്നുണ്ട്.
ഇന്ന് നമ്മൾ ആധുനിക ലോകവും സമയസഞ്ചാരത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.
അമേരിക്കയിലെ കണക്ടിക്കട്ട് യുണിവേഴ്സിറ്റിയുടെ Space-Time Twisting by Light
എന്ന പ്രൊജക്ടിൽ സമയ സഞ്ചാരത്തിന്റെ സാദ്ധ്യതകളുടെ ഒരു ഡെമോൺസ്ട്രേഷൻ റൊണാൾഡ് മല്ലറ്റ് എന്ന ശാസ്ത്രഞ്യൻ നിർമ്മിക്കുകയുണ്ടായി.ഇതിൽ പ്രകാശത്തെ വളച്ച് ലൂപ്പ് ചെയ്യിക്കുകയും അത് വഴി സമയവും സ്ഥലവും ഒന്നാവുകയും ചെയ്യുന്നതായാണ് കാണിച്ചിരിക്കുന്നത്.ഈ ഡിവൈസിനെ ഫസ്റ്റ് ടൈം മെഷീൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.........

ട്രയാങ്കുലo ഗാലക്സി(Triangulam Galaxy)

ട്രയാങ്കുലo ഗാലക്സി(Triangulam Galaxy).--





ക്ഷീരപഥം അംഗമായിട്ടുള്ള ലോക്കൽ ഗ്രൂപ്പ് ഗാലക്സികളിലെ നമുക്ക് സുപരിചതമായ മറ്റൊരു ഗാലക്സിയാണ് ട്രയാങ്കുലo ഗാലക്സി(M33) .ഭൂമിയിൽ നിന്ന് ഏകദേശം 3 മില്യൺ പ്രകാശ വർഷങ്ങൾക്ക് അകലെയാണ് ട്രയാങ്കുലം ഗാലക്സി സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്നും നേരിട്ട് ഈ ഗാലക്സിയെക്കുറിച്ചുള്ള പഠനങ്ങൾക്ക് പരിധിയുണ്ട്. ഹബിൾ/ചന്ദ്ര/സ്പ്ലിറ്റർ പോലെയുള്ള ബഹിരാകാശ ദൂര ദർശിനികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രയാങ്കുലം എന്ന ലോക്കൽ ഗ്രൂപ്പ് ഗാലക്സികളിലെ മൂന്നാമത്തെ വലിയ ഗാലക്സിയെക്കുറിച്ചുള്ള പഠനം വിലയിരുത്തപ്പെടുന്നത് .
സർപ്പിളാകൃതിയിലുള്ള മൂന്നു വലിയ ഗാലക്സികളിലൊന്നാണ് നമ്മുടെ മിൽകി വേ. മൂന്നാമത് ട്രയാങ്കുലമാണ്. et മെസ്സിയർ 33(M33) അല്ലെങ്കിൽ NGC 598 എന്ന കാറ്റഗറിയിലാണ് M33 ഗാലക്സി. ദൂര ദർശിനിയുടെ കണ്ടുപിടുത്തത്തിന് മുൻപ് ഇങ്ങനെയൊരു ഗാലക്സിയെ കണ്ടെത്തിയിരുന്നതായി ചരിത്രപരമായുള്ള രേഖകൾ ഒന്നും തന്നെയില്ല. ദൂര ദർശിനികൾ കണ്ടുപിടിച്ചതിനു ശേഷമുള്ള പതിനേഴാം നൂറ്റാണ്ടിൽ ജിയോവാനി ബാറ്റിസ്റ്റാ എന്ന ഇറ്റാലിയൻ ജ്യോതി ശാസ്ത്രജനാണ് ട്രയാങ്കുലത്തെ കണ്ടെത്തിയത് 1764 ൽ ചാൾസ് മെസ്സിയറാണ് ആ കണ്ടുപിടുത്തത്തിന് ഒരു അടിത്തറയിട്ടത്.
ട്രയാങ്കുലo ഗാലക്സിയുടെ കണ്ടെത്തലിന്റെ ചരിത്രം പരിശോധിച്ചാൽ യുറാനസിനെ കണ്ടെത്തിയ വില്യം ഹെർഷലിന്റെ അഭിപ്രായത്തിൽ ട്രയാങ്കുലo ക്ഷീരപഥത്തിന്റെ ഭാഗമായിട്ടുള്ള ഒരു നക്ഷത്രകൂട്ടായ്മയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ 1920 ൽ എഡ്വിൻ ഹബിളാണ് ആ വാദം തിരുത്തി ട്രയാങ്കുലതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. ജ്യോതി ശാസ്ത്രപ്രകാരം ട്രയാങ്കുലത്തിന്റെ ഡയമീറ്റർ 60000 പ്രകാശ വര്ഷമായിട്ടാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 40ബില്യൺ നക്ഷത്ര സമൂഹങ്ങൾ ട്രയാങ്കുലത്തിൽ അംഗങ്ങളാണ്. ട്രയാങ്കുലത്തിന്റെ ആകെഭാരം 10 നും 50 നും ഇടയിലുള്ള ഏതോ ഒരു സംഖ്യയുടെ ബില്യൺ മടങ്ങു സൗരഭാരത്തിനു(Solar Masses) നു തുല്യമാണ് എന്നു അനുമാനിക്കപ്പെടുന്നു.
നമ്മുടെ തൊട്ടു അയൽ ഗാലക്സിയായ ആൻഡ്രോമീഡയുടെ നേർക്ക് ട്രയാങ്കുലo സഞ്ചരിക്കുന്നതായി കണക്കാക്കപെടുന്നു ,ആൻഡ്രോമീഡ മിൽകി വേയുടെ നേർക്കും സഞ്ചരിക്കുന്നു. അയണീകരിച്ച ഹൈഡ്രജൻ മേഘ പടലങ്ങളുടെ സാന്നിധ്യമാണ് ഈ ഗാലക്സിയുടെ എടുത്തു പറയേണ്ട സവിശേഷത( HII Region). അയണീകരണ ഹൈഡ്രജൻ മേഖലകളിലാണ് നക്ഷത്രങ്ങൾ കൂടുതലായും ജന്മമെടുക്കുന്നതെന്നു കരുതുന്നു. ട്രയാങ്കുലത്തിന്റെ സർപ്പിളാകൃതിയുള്ള കൈവഴികളിൽ നിന്നും അതി ശക്തമായ വാതം കേന്ദ്ര ഭാഗത്തേക്ക് ഉണ്ടാകുന്നു. ഈ കൈ വഴികളിൽ ഭീമാകാരമായ അയണീകരിച്ച ഹൈഡ്രജൻ മേഘങ്ങളുടെ സാന്നിധ്യമുണ്ട്. അവിടെ ആയുസ് കുറഞ്ഞതും എന്നാൽ ഭാരം കൂടിയതുമായ നക്ഷത്രങ്ങൾ ജന്മമെടുക്കുന്നു. വളരെ തിളക്കമേറിയ ഇത്തരം നക്ഷത്രങ്ങളിൽ നിന്നും ഉത്സർജിക്കപ്പെടുന്ന വളരെ ശക്തിയേറിയ അൾട്രാ വയലറ്റ് വികിരണങ്ങൾ പ്രദേശത്തെ തന്മാത്ര രൂപത്തിലുള്ള ഹൈഡ്രജൻ അയണീകരിക്കുന്നു. ഇത് മേഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നു. ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുമ്പോൾ ഗാലക്സിയുടെ കൈവഴികളിലെ ചുവപ്പ് തിളക്കത്തിന് കാരണമിതാണ്.
വടക്കൻ യൂറോപ്പിലെ ചില ജ്യോതി ശാസ്ത്രകാരന്മാരുടെ അഭിപ്രായത്തിൽ ആൻഡ്രോമീഡയിൽ നിന്നുള്ള അതിശക്തമായ ഗുരുത്വാകർഷണ ബലത്താൽ മണിക്കൂറിൽ 100,000 കിലോമീറ്റർ വേഗതയിൽ ആൻഡ്രോമീഡയുടെ അടുത്തേക്ക് സഞ്ചരിക്കുന്നതായി അവർ അഭിപ്രായപ്പെടുന്നു. ട്രയാങ്കുലത്തിലെ പ്രായം കുറഞ്ഞ യുവ നക്ഷത്രങ്ങളിലെ താപനില ഏകദേശം 72,000 ഡിഗ്രി ഫാരൻഹീറ്റാണ്. മാത്രമല്ല ഗാലക്സിയിലെ ഏറ്റവും വലിയ നക്ഷത്രത്തിന് സൂര്യനെക്കാൾ 120 മടങ്ങു വലുപ്പമുണ്ട്. ട്രയാങ്കുലത്തിന്റെ കൈവഴിയിലെ ഏകദേശം 200 ഓളം വരുന്ന നക്ഷത്രങ്ങളിൽ നിന്നും ഉത്സർജിക്കപ്പെടുന്ന അതി ശക്തമായ ഊർജതരംഗങ്ങൾ ചുറ്റുപാടുമുള്ള ഹൈഡ്രജൻ അടക്കമുള്ള വാതകങ്ങളെ അയണീകരിക്കുകയും ശക്തിയേറിയ വാതക പ്രളയത്തിന് വഴിവെക്കുകയും ചെയ്യുന്നു. ഇതിനാൽ ചില കൈവഴികളിൽ തിളക്കം കൂടുതലാണ്.
ഇനി ട്രയാങ്കുലത്തിന്റെ വിപുലീകരിച്ച പുതിയ നിരീക്ഷണ വസ്തുതകളിലേക്ക് കടക്കാം. പ്രകാശത്തിലെ ഇൻഫ്രാറെഡ് തരംഗങ്ങളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ അറിയുവാൻ സാധിക്കുന്ന ടെലിസ്കോപ്പുകളിൽ ഉപയോഗിക്കുന്ന വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവേ എക്സ്പ്ലോറർ(Wide Field Infrared Survey Explorer or (WISE) എന്ന ഉപകരണം ഉപയോഗിച്ചുള്ള കണ്ടെത്തലിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗാലക്സിയുടെ ചില കൈവഴികൾ തണുത്ത ചില വാതക പടലങ്ങളാൽ മറയ്ക്കപ്പെട്ടു എന്നു കണ്ടെത്തിയിരുന്നു. ഇൻഫ്രാറെഡ് വികിരണത്തിലൂടെ മാത്രമേ അവ നിരീക്ഷിക്കാൻ സാധിക്കുകയുള്ളു കാരണം ഈ പടലങ്ങൾ ദൃശ്യപ്രകാശത്തെ കടത്തി വിടുന്നില്ല.
ഗാലക്സിയുടെ കേന്ദ്രഭാഗത്ത് നക്ഷത്രങ്ങൾ ജന്മമെടുക്കുന്നില്ല എന്നാണ് പറയപ്പെടുന്നത്. അത് എന്തുകൊണ്ടാണെന്നുള്ള കാരണം ഇന്നും അന്യമാണ്. ഭൂമിയിൽ നിന്നും 54° ചരിവിലാണ് ട്രയാങ്കുലo കാണുവാൻ സാധിക്കുക. ഗാലക്സിയുടെ കേന്ദ്രാന്തര ഭാഗത്തെ വാതക മേഘങ്ങളിൽ നിന്നും ശക്തിയേറിയ X റേ തരംഗങ്ങൾ ഉത്സർജിക്കപ്പെടുന്നു. ലോക്കൽ ഗ്രൂപ്പിലെ ഗാലക്സികളിൽ വച്ച് ഏറ്റവും ശക്തിയേറിയ X റേ തരംഗങ്ങളുടെ ഉറവിടവും ട്രയാങ്കുലത്തിന്റെ കേന്ദ്രഭാഗത്തുള്ള ഡിസ്‌കിൽ നിന്നാണ്. പൊതുവെ ഗാലക്സികളുടെ കേന്ദ്രഭാഗത്തു കാണുന്ന സൂപ്പർ മാസ്സിവ് തമോദ്വാരം(Super Massive Black hole) ട്രയാങ്കുലത്തിന്റെ കേന്ദ്രഭാഗത്തു കണ്ടെത്തിയിട്ടില്ല. ഏകദേശം 3000 മടങ്ങു സൗരഭാരം വരുന്ന നക്ഷത്രങ്ങൾ കേന്ദ്ര ഭാഗത്തു സ്ഥിതി ചെയ്യുന്നുണ്ട്.
ഗാലക്സിയുടെ കേന്ദ്രഭാഗത്തുള്ള പടലങ്ങളിലെ അറ്റോമിക വാതകങ്ങൾ മോളിക്യൂലർ വാതകങ്ങളായി രൂപാന്തരപ്പെടുകയും തൽഫലമായി അതിശക്തമായ കാർബൺ മോണോസൈഡ് വാതകം ഉണ്ടാകുകയും ചെയ്യുന്നു. ഈ പ്രക്രിയയിലൂടെ ഗാലക്സിയുടെ കേന്ദ്രഭാഗത്ത് മാസ്സ് കൂടിയ മോളിക്യൂലർ മേഘപടലങ്ങൾ ജന്മമെടുക്കുന്നു. ആൻഡ്രോമീഡയെ അപേക്ഷിച്ച് ട്രയാങ്കുലത്തിൽ നക്ഷത്ര ജനനങ്ങളുടെ തോത് കൂടുതലാണ്( about 3.4 Gyr^-1 pc^-2) എന്നാണ് കണക്ക്. ഗാലക്സിയിലെ നെബുലകളുടെ കാര്യം പരിശോധിച്ചാൽ മറ്റു നെബുലകളെ അപേക്ഷിച്ച് NGC 604 എന്നു നാമകരണം ചെയ്തിരിക്കുന്ന നെബുലയാണ് ഏറ്റവും തിളക്കമേറിയ നെബുല. തിളക്കത്തിന് കാരണം മോളിക്യൂലർ മേഘങ്ങളുടെ(1.2-4×10^5 സൗരഭാരം) സാന്നിധ്യമാണ്. ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും തിളക്കമേറിയ നെബുലയായി കണക്കാക്കപെട്ടിരിക്കുന്നത് ട്രയാങ്കുലത്തിലെ NGC 604 നെബുലയാണ്. സൂര്യനെക്കാൾ(4.5±1.5×10^7) മടങ്ങു തിളക്കം കൂടുതലാണ് ഈ നെബുലയ്ക്ക്.
ഗാലക്സിയുടെ വടക്കുദിക്കിലെ കൈവഴികളിൽ ഏകദേശം നാലോളം അയണീകരണ ഹൈഡ്രജൻ മേഘപടലങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കിഴക്കൻ കൈവഴി തിളക്കമേറിയതും ഉന്നത താപം വഹിക്കുന്നതുമായ യുവ നക്ഷത്രങ്ങളുടെ നിരയാണ്. ഏകദേശം നൂറോളം സൂപ്പർ നോവകളെ ഈ ഗാലക്സിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 1 എ(Type 1a) സൂപ്പർ നോവകളാണ് കൂടുതലായും ഉള്ളത്. ഒരു നക്ഷത്രത്തെ മറ്റു രണ്ടു നക്ഷത്രങ്ങൾ വലം വയ്ക്കുകയും ആ നക്ഷത്രങ്ങളിലെ വിസ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന(ബൈനറി സിസ്റ്റം) സൂപ്പർ നോവകളാണ് type 1a സൂപ്പർ നോവകൾ. ഏകദേശം 54 ഓളം ഗ്ലോബുലാർ ക്ലസ്റ്ററുകൾ ഗാലക്സിയിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാലക്സികളുടെ കേന്ദ്ര ഭാഗത്തെ അണ്ഡാകൃതിയിലുള്ള കോറിനെ വലം വയ്ക്കുന്ന ഒരുകൂട്ടം നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് ഗ്ലോബുലാർ ക്ലസറുകൾ എന്നു പറയുന്നത്. ട്രയാങ്കുലത്തിലെ ഗ്ലോബുലാർ ക്ലസ്റ്ററുകൾ മിൽകി വേയിലെ ഗ്ലോബുലാർ ക്ലസ്റ്ററിനേക്കാൾ ഏതാണ്ട് 100 മില്യൺ വർഷങ്ങൾക്ക് ചെറുപ്പമാണ്.
നാസയുടെ X-റേ ടെലിസ്‌കോപ്പായ 'ചന്ദ്ര X-റേ ഒബ്സർവേറ്ററി( ഈ ടെലിസ്കോപ്പിനെ കുറിച്ചുള്ള എന്റെയൊരു വിവരണം ഈ ഗ്രൂപ്പിൽ വന്നതാണ്) 2007 ൽ ട്രയാങ്കുലത്തിൽ ഒരു സ്റ്റെല്ലർ ബ്ലാക്ക് ഹോളിനെ(Not Super Massive) ഈ ഗാലക്സിയിൽ കണ്ടെത്തിയിരുന്നു. M33,X-7 എന്നാണ് അതിന്റെ പേര്. സൂര്യനെക്കാൾ 15.7 മടങ്ങു വലുപ്പമുള്ള ബ്ലാക്ക് ഹോളാണത്. ഒരു നക്ഷത്രം ആ ബ്ലാക്ക് ഹോളിനെ വലം വയ്ക്കുന്നതായും ചന്ദ്ര കണ്ടെത്തിയിരുന്നു. ചന്ദ്ര പ്രഭയില്ലാത്ത ഒരു തെളിഞ്ഞ ആകാശമാനത്തിൽ ഒരു ചെറിയ ടെലിസ്കോപ്പിന്റെയോ ബൈനോകുലറിന്റെയോ സഹായത്താൽ ട്രയാങ്കുലo ഗാലക്സിയെ നമുക്ക് വീക്ഷിക്കാനാകും. ജ്യോതി ശാസ്ത്രത്തിലെ അനന്തമായ അറിവുകൾ തേടിയുള്ള യാത്രയ്ക്ക് പര്യവസാനമില്ല. പങ്കു വയ്ക്കലിനും.

ജുവാന്‍

ജുവാന്‍
--------------
90കളുടെ മധ്യകാലഘട്ടം ...ഡിസംബര്‍ 24ന്റെ ആഘോഷരാവില്‍ ലണ്ടന്‍ നഗരം ദീപപ്രഭയാല്‍ മുങ്ങി നില്‍ക്കുന്നു...വീടുകളില്‍ എല്ലാം ആഘോഷങ്ങള്‍ ആരവമുയര്‍ത്തി തിമിര്‍ത്താടുന്നു ..!!
.
പക്ഷേ ജുവാന്റെ വീട്ടില്‍ മാത്രം ആ പൊലിമയില്ല...ക്രിസ്തുമസ് പോയിട്ട് സ്വന്തം ജന്മദിനം പോലും അവള്‍ക്ക് ഓര്‍ത്തുവെക്കാന്‍ കഴിയുമായിന്നില്ല !!
കാരണം മറ്റാരുമല്ല , അവളുടെ ഭര്‍ത്താവ് തന്നെ , തികഞ്ഞ മദ്യപാനിയായ അയാള്‍ ദിനവും മദ്യപിച്ചെത്തി അവളെയും മകനെയും പുലരുവോളം മര്‍ദിക്കുക പതിവായിരുന്നു...!!
.
അന്നും പതിവുപോലെ അയാള്‍ മദ്യപിച്ചെത്തി അവരെ ഉപദ്രവിക്കാന്‍ തുടങ്ങി ....സ്വന്തം മകനെ അയാള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു...പുറകെ ജുവാനും പുറത്താക്കപ്പെട്ടു..!!
.
പിടിച്ചുനില്‍ക്കാന്‍ തീരെ നിവര്‍ത്തിയില്ലാതെ വന്ന അവള്‍ തന്റെ മകനെയും എടുത്ത് ഓടി രക്ഷപെട്ടു !!
.
പിച്ചുകുഞ്ഞിനെയും കൊണ്ട് അസമയത്ത് തനിച്ച് യാത്ര ചെയ്യുന്നത് പന്തിയല്ലെന്ന് മനസിലാക്കിയ അവള്‍ റെയില്‍വേ സ്റ്റേഷനിലെത്തി !! കുറെ നേരം അവിടെ കഴിച്ചുകൂട്ടിയപ്പോള്‍ അവര്‍ക്ക് മുന്നില്‍ നഗരത്തിലേക്കുള്ള ഒരു ട്രെയിന്‍ വന്നു നിന്നു..!!
.
ടിക്കറ്റില്ല ...ടിക്കറ്റെടുക്കാന്‍ പണവുമില്ല , മുന്നില്‍ ശൂന്യത നിഴലിച്ചു , എന്തും വരട്ടെ എന്ന് കരുതി അവള്‍ മകനെയും എടുത്ത് ആ ക്രിസ്തുമസ് രാവില്‍ ലണ്ടന്‍ നഗരത്തിലേക്ക് കള്ളവണ്ടി കയറി !!
.
ആ ക്രിസ്തുമസ് രാവില്‍ കള്ളവണ്ടി കയറി ലണ്ടന്‍ നഗരത്തിലെത്തിയ ജുവാന്‍ ..അവിടെയുള്ള ഒരു ദേവാലയത്തിലെ അധികൃതരുടെ സഹായത്തോടെ ഒരു Day Care സ്ഥാപനത്തില്‍ ജോലിക്ക് കയറി , തുച്ഛമായ വേദനം , അവളുടെ മകന് ബേബി ഫുഡ്‌ മേടിക്കാന്‍ പോലും തികയാത്ത അവസ്ഥ !! എന്നിരുന്നാലും ജീവിച്ചു പോകണമല്ലോ എന്ന് കരുതി അവുടെതന്നെ തുടര്‍ന്നു...ഒപ്പം തന്നെ ചില വീടുകളില്‍ അടുക്കളപ്പണിയും ചെയ്തു...!!
.
പക്ഷെ അതിലും വലിയ വെല്ലുവിളി തന്റെ മകനില്‍ മകനില്‍ നിന്നായിരുന്നു ...
അവന് ഇതുവരെ ഇല്ലാതിരുന്ന ഒരു ശീലം ..ഉറങ്ങണമെങ്കില്‍ കഥ കേള്‍ക്കണം , അന്നുവരെ പിതാവിന്റെ പീഡനം ഭയന്ന് ഉറങ്ങിയിരുന്ന അവന്‍ പെട്ടന്ന് അതില്‍ നിന്ന് മോചിതനായി ബാല്യത്തിന്റെ ചാപല്യങ്ങളിലേക്ക് കടന്നതിന്റെ ഭാഗമാണ് ഈ പുതിയ കഥാ സ്നേഹം എന്ന് ജുവാന് മനസിലായി.
.
..എന്നിരുന്നാലും ഒരു കഥ പറയുക എന്നത് അവള്‍ക്കു വെല്ലുവിളി ആയിരുന്നു , തന്റെ ജീവിത കഥ ഒരു ബ്രിട്ടീഷ്‌ ക്ലാസ്സിക് സിനിമക്കുള്ള എല്ലാ ചേരുവകളും അടങ്ങിയതാണ് , അത് പക്ഷെ മകന് മനസിലാകില്ലല്ലോ.
.
ദിവസവും ജുവാന്‍ തന്റേതായ രീതിയില്‍ ഓരോ കെട്ടുകഥകള്‍ അവനു പറഞ്ഞുകൊടുക്കാന്‍ തുടങ്ങി.
പകലന്തിയോളം ജോലി ഭാരവും , രാത്രിയില്‍ കഥാകാരിയും ...ആ ജീവിതം അങ്ങനെ തുടര്‍ന്നു,
.
ഒരു ദിവസം അവിചാരിതമായി ഏതോ ദിനപത്രത്തില്‍ ഒരു കഥാമത്സരം നടക്കുന്ന വിവരം അവള്‍ കാണാനിടയായി.
മികച്ച കഥയ്ക്ക് ഒരു തുക സമ്മാനവും ഉണ്ട് , ഒരു കൈ നോക്കാമെന്ന് ജുവാന്‍ തീരുമാനിച്ചു, ഒന്നുമില്ലെങ്കിലും തന്റെ മകന് ഒരാഴ്ചത്തെ ബേബി ഫുഡ്‌ മേടിക്കാനുള്ള വക ആകുമല്ലോ എന്നവള്‍ കരുതി..!!
.
അന്നുവരെ അവള്‍ മകന് പറഞ്ഞുകൊടുത്ത കെട്ടുകഥകള്‍ (fables) എല്ലാം ഒരു പരിധി വരെ ഓര്‍മ്മയില്‍ തിരികെ വിളിച്ച് ഒരു കഥയാക്കി എഴുതി വളരെ പ്രതീക്ഷയോടെ പത്രാധിപര്‍ക്ക് അയച്ചു കൊടുത്തു..!!
.
എന്നാല്‍ കഥകളുടെ ബാഹുല്യം മൂലം അയാള്‍ ജവാന്റെ കഥ വായിച്ചുപോലും നോക്കാതെ മുറിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു..!! ഒരു വലിയ പ്രതീക്ഷയാണ് അയാളുടെ മുന്‍വിധികളില്‍ അവിടെ തകര്‍ന്നത്..!!
.
വഴിത്തിരിവ്
---------------------
പത്രാധിപരുടെ മകള്‍ പതിവായി തന്റെ Home Works ചെയ്യുന്നത് പിതാവ് ഇങ്ങനെ ചുരുട്ടി എറിയുന്ന കടലാസുകളുടെ പിന്‍ഭാഗത്താണ് ...പതിവുപോലെ ജുവാന്റെ കഥയും അവളുടെ കൈകളില്‍ എത്തി , ഒരു നേരം പോക്ക് എന്ന രീതിയില്‍ കഥ വായിച്ചു തുടങ്ങിയ അവള്‍ ആശ്ചര്യപ്പെട്ടു .....താന്‍ നിന്നുവരെ വായിച്ചിട്ടുള്ള കഥകളില്‍ വച്ച് ഏറ്റവും മികച്ചതായിരുന്നു ആ കഥ ..!!
.
അവള്‍ ആ കടലാസുകള്‍ പിതാവിന് കൈ മാറി.
തന്റെ മകളുടെ കണ്ടെത്തല്‍ നൂറ് ശതമാനം ശരിയാണെന്ന് അയാള്‍ക്ക് മനസിലായി ,
കഥയുടെ ഉടമയെ വിജയിയായി പ്രഖ്യാപിക്കാന്‍ അയാള്‍ തീരുമാനിച്ചു....
.
ജുവാനെ കാണാന്‍ പത്രാധിപര്‍ വീട്ടിലെത്തി , തുടര്‍ന്നും എഴുതാന്‍ താല്‍പ്പര്യം ഉണ്ടോന്ന്‍ അയാള്‍ ആരാഞ്ഞു....
.
ഇവിടെ ഒരു ഇതിഹാസത്തിന് പിറവിയെടുക്കുകയായിരുന്നു ..!!
.
"ആ ജുവാന്‍ ഇന്ന് ആരാണെന്ന് നിങ്ങള്‍ക്കറിയെണ്ടേ?"
                                                     J.K Rowling (Author , Harry Potter series )