A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സൂര്യകാലടി മന

സൂര്യകാലടി മന 



ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിച്ചിട്ടുള്ള പുരാണപ്രസിദ്ധമായ കാലടിമന. തേക്കിൽ തീർത്ത നാലുകെട്ടോടു കൂടി സ്വാതിതിരുന്നാൾ മഹാരാജാവ് പുനർനിർമിച്ചു നൽകിയ ഹോമകുണ്ഡമണയാത്ത സൂര്യകാലടി മനയെ കുറിച് അനവധി കഥകൾ കേട്ടിട്ടുണ്ടാവും.
പരശുരാമൻ കേരളസൃഷ്ട്ടിക്കു ശേഷം പരദേശി ബ്രാഹ്മണരെ കേരളത്തിൽ കൊണ്ടുവന്നു എന്നും, 64 ഗ്രാമങ്ങളായി തിരിച്ചു താന്ത്രികം, മന്ത്രികം, വൈദ്യം, വൈദികം എന്നിങ്ങനെ ഓരോ ആവശ്യങ്ങൾക്കായി ആറു കുടുംബങ്ങളെ നിയോഗിച്ചു. വൈദ്യവൃത്തിക്ക് അഷ്ടവൈദ്യന്മാരെ നിയോഗിച്ചപോലെ വൈദിക താന്ത്രിക വൃത്തിക്ക് നിയോഗിച്ച കുടുംബങ്ങളിൽ ഒന്നാണ് കാലടി മന. പണ്ടുകാലത്തു തിരുന്നാവായ നാവാമുകുന്ദക്ഷേത്രം കാലടിമനയുടെ കീഴിൽ ആയിരുന്നു, നാവാമുകുന്ദ ക്ഷേത്രത്തിന്റെ അധികാരങ്ങളിൽ കൈകടത്തിയ സാമൂതിരിയുമായി പിണങ്ങി കാലടി കുടുംബം ഭാരതപുഴയുടെ തീരങ്ങളിൽ നിന്നും തെക്കോട്ടു പലായനം ചെയ്തു, കോട്ടയം രാജാവ് അവരെ സ്വാഗതം ചെയുകയും മീനച്ചിലാറിന്റെ തീരത്ത് ഇല്ലം നിർമിക്കാൻ സ്ഥലം കൊടുക്കുകയും വസ്തുക്കൾ കരം ഒഴിവാക്കി നൽകുകയും ചെയ്തു.

അങ്ങനെ മീനച്ചിലാറിന്റെ തീരങ്ങളിൽ താമസമാക്കിയ കാലത് ഒരു കാലടി ഭട്ടതിരി ആറാട്ടുപുഴ പൂരം കാണാൻ സുഹൃത്തുമൊത്തു പുറപ്പെട്ടു, ഉഗ്രയക്ഷിവാസമുള്ള യക്ഷിപ്പറമ്പ് കടന്നു വേണം പോകുവാൻ, നേരം ഇരുട്ടി യക്ഷിപ്പറമ്പിനു അടുത്തെത്തി അതിസുന്ദരികളായ രണ്ടു സ്ത്രീകൾ ആ വഴി വന്നുവെന്നും
ആ സുന്ദരികൾ തങ്ങളുടെ തറവാട്ടിലേക്ക് നമ്പൂതിരിമാരെ രാത്രിവാസത്തിനു ക്ഷണിച്ചു കൊണ്ടുപോയി, കാലടി ഭട്ടതിരിപ്പാടിനെ അതിൽ ഒരു യക്ഷി ഭക്ഷിച്ചു എന്നും ദേവീമാഹാത്മ്യം ഗ്രാൻഥം കൂടെ ഉണ്ടായിരുന്ന സുഹൃത്തായ നമ്പൂതിരിയെ യക്ഷിക്കു ഉപദ്രവിക്കാൻ സാധിച്ചില്ല എന്നും ഐതിഹ്യകഥകളിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പ്രസ്താവിച്ചിട്ടുണ്ട്. രക്ഷപെട്ട നമ്പൂതിരി പിറ്റേ ദിവസം രാവിലെ നോക്കുമ്പോൾ താൻ ഒരു കരിമ്പനയുടെ മുകളിൽ ഇരിക്കുന്നതായി കണ്ടു. കരിമ്പനയുടെ മുകളിൽ നിന്നും ഇറങ്ങിയ അദ്ദേഹം താഴെ കൊല്ലപ്പെട്ട ഭട്ടതിരിയുടെ കുറച്ചു പല്ലുകളും കുടുമയും കണ്ടു തിരികെ ഓടിപോയി കാലടിമനയിൽ എത്തി മരിച്ചുപോയ ഭട്ടതിരിയുടെ അന്തർജ്ജനത്തിനോട് വിവരങ്ങൾ മൊത്തം ധരിപ്പിച്ചു . അപ്പോൾ ഗർഭിണിയായിരുന്ന ആ അന്തർജനം യഥാവിധി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഉപനയന നാളിൽ ആ ഉണ്ണി സ്വന്തം അമ്മയോട് തന്റെ പിതാവിനെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും മറച്ചുവെക്കാതെ അച്ഛൻ യക്ഷക്കു ഭക്ഷണമായ കഥ ഉണ്ണിയെ പറഞ്ഞു ധരിപ്പിച്ചു.

ആ പിഞ്ചുമനസ്സിൽ യക്ഷിയോടുള്ള വൈരാഗ്യബുദ്ധി വളരുകയും യക്ഷിയെ തളക്കാനുള്ള വഴികൾ നോക്കി അവസാനം ഗുരുപദേശപ്രകാരം സൂര്യോപാസന തുടങ്ങുകയും ചെയുന്നു. കഠിനമായ ഉപാസനയുടെ അവസാനം സൂര്യഭഗവാൻ ഒരു വൃദ്ധബ്രാഹ്മണ വേഷത്തിൽ വന്നു നിഗൂഢമായ മാന്ത്രിക പദ്ധധികൾ അടങ്ങുന്ന മന്ത്രികഗ്രൻഥം ആ ബാലന് സമ്മാനിച്ചു എന്നുമാണ് ഐതിഹ്യം

ആ ബാലൻ സൂര്യകാലടി എന്നപേരിൽ വിശ്വവിഖ്യാതൻ ആയി, ഇതിഹാസ കഥാപാത്രമായി മാറിയ ഒരു ഭട്ടതിരിയുടെ ആവിര്‍ഭാവത്തോടെയാണ് കാലടി എന്ന പൂര്‍വ്വിക കുടുംബനാമം ‘സൂര്യകാലടി’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ആ ഉണ്ണി ഭട്ടതിരി സൂര്യൻ ഭട്ടതിരി എന്നും അറിയാൻ തുടങ്ങി

സൂര്യഗ്രൻഥം നിമിത്തം മന്ത്രതന്ത്രങ്ങളിൽ അജ്ജയ്യനായപ്പോൾ യക്ഷിയെ തളക്കാനുള്ള മുന്നൊരുക്കങ്ങൾ സൂര്യകാലടി ആരംഭിക്കുകയും ലോകത്തുള്ള സർവ്വമാന യക്ഷികളെയും ആവാഹിച്ചു തന്റെ അച്ഛനെ കൊന്നത് ഞാൻ അല്ലാ എന്ന് സത്യം ചെയ്യിപ്പിച്ചു വിടുകയും ചെയ്തു, അവസാനം ഒരു യക്ഷി മാത്രം ബാക്കിയായി, അവർക്കു സത്യം തുറന്നുപറയേണ്ടി വരുകയും സൂര്യകാലടി ഭട്ടത്തിരിപ്പാട് അവരെ ഹോമികുണ്ഡത്തിൽ ഹോമിച്ചു അടുത്തുള്ള പാലമരത്തിൽ കുടിയിരുത്തി. ഹോമിക്കുന്നതിനു മുൻപ് ആ യക്ഷി സൂര്യകാലടിയെ "നീ ഇന്നേക്ക് നാല്പത്തിയൊന്നാം നാൾ ചക്രശ്വാസം മുട്ടി മരിക്കട്ടെ എന്ന് ശാപം നൽകി, നാല്പത്തിയൊന്നാം നാൾ തിരുവാളൂർ ക്ഷേത്രത്തിൽ മൂന്നു നേരത്തെ പൂജകളും തൊഴുതാൽ ശാപമോക്ഷം കിട്ടും എന്നും പറഞ്ഞിരുന്നു.

അതിനുശേഷം അന്ന് നാടുവാണിരുന്ന പള്ളിബാണപെരുമാളുടെ കൊട്ടാരത്തിൽ ഒരുസ്ത്രീയുടെ ഗന്ധർവബാധ ഒഴിപ്പിക്കാൻ സൂര്യകാലടി പോവുകയും, ബ്രാഹ്മണന് വിഹിതമല്ലാത്ത മൃഗങ്ങളെ അറുത്തു ഹോമിക്കുക, ഒര് തുണി നെയ്യിലും തേനിലും മുക്കി അതിലേക്കു ഉറുമ്പുകളെയും പ്രാണികളെയും ആകർഷിച്ചു അതിൽ ജീവികൾ നിറയുമ്പോൾ ആ ജീവികളെ ജീവനോടെ ഹോമിക്കുക തുടങ്ങിയ കർമങ്ങൾ ചെയ്തു എന്നും അവസാനം ഗതിമുട്ടിയ ഗന്ധർവ്വൻ സൂര്യകാലടിയെ "ഇന്നേക്ക് 15 നാളിൽ നീ മൂത്രം മുട്ടി മരിക്കട്ടെ എന്ന് ശാപവും, ആ നാൾ തിരുവാളൂർ മൂന്നു പൂജയും തൊഴുതാൽ ശാപം ഫലിക്കില്ല എന്ന് ശാപമോക്ഷവും നൽകി. സൂര്യകാലടി നോക്കിയപ്പോൾ രണ്ടു ശാപവും ഒരേ ദിവസം തിരുവാളൂർ ക്ഷേത്രത്തിലേക്ക് നീളുന്നു.

ശാപദിവസത്തിന്റെ താലെദിവസം തിരുവാളൂർ ക്ഷേത്രത്തിലെ പൂജാരികൾക്കും അധികാരികൾക്കും ഒരേ സ്വപ്നദർശനം ഉണ്ടായി, നാളെ ക്ഷേത്രത്തിൽ ഒരു മരണം നടക്കും, എല്ലാ പൂജയും അതിരാവിലെ തന്നെ തീർക്കണം എന്നിട്ടു ക്ഷേത്രം അടച്ചിടണം എന്നായിരുന്നു ആ സ്വപ്നം, എല്ലാവര്ക്കും ഒരുപോലെ സ്വപ്നദർശനം വന്നതുകൊണ്ട് അവർ അതുപോലെ ചെയുകയും സൂര്യകാലടി ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും ക്ഷേത്രം അടച്ചിരുന്നു. വൈകുന്നേരം തൊഴാം എന്ന് കരുതി അദ്ദേഹം ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടി പക്ഷെ സന്ധ്യ ആയപ്പോഴേക്കും അദ്ദേഹത്തിന് നിർത്താതെ മൂത്രശങ്ക, മൂത്രമൊഴിക്കാൻ ചെന്നാൽ വേണ്ട എന്ന് തോന്നും ശുദ്ധമായി തിരിച്ചു വന്നിരിക്കും അപ്പോഴേക്കും വീണ്ടും മൂത്രശങ്ക, ഇത് കുറെ നേരം തുടർന്ന് പിന്നെ ശ്വാസം മുട്ടി അദ്ദേഹം പരാക്രമങ്ങൾ കാട്ടി, മൂത്രം പോവാതെ ചാടി മറിഞ്ഞും ചക്രശ്വാസം മുട്ടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാളൂർ ക്ഷേത്രത്തിന്റെ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളുടെമേൽ മറ്റും കാണാനുണ്ട്, മരണവെപ്രാളത്തിൽ അദ്ദേഹം സൂര്യഭഗവാനോട് ഗ്രൻഥത്തിൽ കണ്ടത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു എന്ന് ചോദിക്കുകയും അപ്പോൾ "സൂര്യകാലടി തന്നെ വേണം എന്ന് പറഞ്ഞിരുന്നോ " എന്ന് അശരീരി ഉണ്ടായി . (ഗ്രൻഥത്തിൽ കണ്ടത് എല്ലാം സൂര്യകാലടി തന്നെ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലലോ എന്ന് സാരം"). അപ്പോൾ അദ്ദേഹം തിരുവാളൂർ മഹാദേവനോട് ഇതാണോ അവിടത്തെ ആഥിത്യമര്യാദ എന്ന് ചോദിച്ചു തിരുവാളൂർ മഹാദേവനെ ഈ ക്ഷേത്രം കത്തിനശിച്ചു പോവട്ടെ എന്ന് ശപിക്കുന്നു. അങ്ങനെ സൂര്യകാലടി ഭട്ടത്തിരിപ്പാട് ദുർമരണപ്പെടുകയും തിരുവാളൂർ ശിവക്ഷേത്രം കൊല്ലങ്ങൾക് ശേഷം അഗ്നിബാധയിൽ നശിച്ചു, ശിവലിംഗം തന്നെ രണ്ടായി പിളർന്നു, ക്ഷേത്രത്തിന്റെ ഊരാണ്മ ഉണ്ടായിരുന്ന ബ്രാഹ്മണകുടുംബങ്ങൾ മൊത്തം അന്ന്യംനിന്ന് പോയി. പിനീട് വർഷങ്ങൾക് ശേഷം ആണ് തിരുവാളൂർ ക്ഷേത്രം പുനരുദ്ധാരണം ചെയ്തു നിത്യപൂജകൾ തുടങ്ങുന്നത്. പണ്ട് അഗ്നിബാധയിൽ രണ്ടായി പിളർന്ന ആ ശിവലിംഗം ഇപ്പോഴും ഉള്ളത്

"ദുർമരണപ്പെട്ട ബ്രഹ്മജ്ഞാനം ഉള്ള സൂര്യകാലടിയെ ബ്രഹ്മരാക്ഷസായി സൂര്യകാലടിമനയുടെ അകത്തളത്തിൽ കുടിയിരുത്തിയിട്ടുണ്ട്'

പിന്നീട് ഗണപതി സൂര്യകാലടി മനയുടെ മുഖ്യപ്രതിഷ്ട്ട ആയി, സൗരഗാണപത്ത്യ വിധികൾക്കനുസൃതമായി ഇവിടെ മന്ത്രവാദകർമങ്ങൾ ചെയുന്നു

സൂര്യകാലടി മനയിലെ ഒരു മന്ത്രവാദകർമത്തിനെ കുറിച്ച

ഒരിക്കൽ തിരുവിതാങ്കൂർ ദിവാൻ ആയിരുന്ന ഒരു പരദേശി ബ്രാഹ്മണൻ സൂര്യകാലടിയിൽ എത്തി അന്നത്തെ കർന്നവരോട് തന്റെ സഹോദരൻ സ്വത്തുതർക്കത്തിൽ തന്റെ നേരെ മന്ത്രവാദകർമങ്ങൾ സ്ഥിരമായി ചെയുന്നു, ഗതിയഞ്ചും മുട്ടി സഹായിക്കണം എന്ന് പറഞ്ഞു വന്നു, ശംഖ്മുഖം കടപ്പുറത്തു ഇന്ന ദിവസം ദിവാനോടു എത്താൻ പറഞ്ഞു, പറഞ്ഞ ദിവസം കടപ്പുറത്ത് മന്ത്രവാദകർമ്മം തുടങ്ങി, കുറച്ചു നീങ്ങി ഒരു കരിങ്കൽ മണ്ഡപം അതിന്റെ തൂണിൽ ഒരു ആടിനെ കെട്ടിയിട്ടുണ്ട്. കർമത്തിന്റെ അവസാനം ആ ആടിന്റെ ഓരോ രോമകൂപങ്ങളിൽ നിന്നും രക്തമൊഴുകി വന്നു ആട് മരണപെട്ടു ആട് മരിച്ച അതെ സമയത്തു തന്നെ ആന്ധ്രയിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ദിവാന്റെ ചേട്ടൻ മരണപെട്ടു. ഈ രണ്ടു സഹോദരങ്ങളുടെയും ആത്മാക്കൾ മരണശേഷം സൂര്യകാലടി മനയിൽ ഉള്ളതായി മുത്തശ്ശികഥകൾ പറയുന്നു

ഒരിക്കൽ ഒരു സൂര്യകാലടി ഭട്ടത്തിരിപ്പാട് കോഴിക്കോട് രേവതി പട്ടത്താനത്തിനു പോയി അവിടെ കൌണാറ്റിനു(മീനച്ചിലാർ) വടക്കേകരയുള്ളവർക്കല്ലാതെ താനം പതിവില്ല. സൂര്യകാലടി മന അന്ന് മീനച്ചിലാറിനു തെക്കേക്കര ആയിരുന്നു. സഭയിൽ വഴക്കായി. സൂര്യകാലടി തറപ്പിച്ചു പറയുന്നു ഇല്ലം മീനച്ചിലാറിന്റെ വടക്കേക്കര ആണ് എന്ന്. സാമൂതിരിക്കു സംശയം ആയി, അത് പരിശോധിക്കാൻ ഒരു ദൂതനെ വിട്ടു. ദൂതൻ അവിടെ ചെല്ലുമ്പോഴേക്കും ഗണപതി ഒറ്റക്കൊമ്പുകൊണ്ടു ചാലുകീറി പുഴയുടെ ഗതിമാറി എന്ന് മുത്തശ്ശി കഥകളും ഐതിഹ്യകഥകളും പറയുന്നു. (ഇതിൽ സത്യം എന്തുതന്നെ ആയിരുന്നാലും മീനച്ചിലാർ സൂര്യകാലടി മനയ്ക്കു അടുത്ത് വെച്ച് ഗതിമാറുന്നുണ്ട്, പണ്ട് ഒഴുകിയിരുന്ന വഴി ഇപ്പോഴും ഒരു തോടുണ്ട്)
അങ്ങനെ ഒറ്റക്കൊമ്പൻ സൂര്യകാലടിയുടെ മാനം കാത്തു എന്ന് കഥ

സൂര്യകാലടി മനയിലെ ഉപാസനാ മൂർത്തികൾ മഹാഗണപതിയും, സ്ത്രീഭാവത്തിൽ ഉള്ള സൂര്യനും, ശ്രീചക്രവും ആണ്