A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഓപറേഷന്‍ സില്‍വര്‍

ഓപറേഷന്‍ സില്‍വര്‍


1943നവംബര്‍ മാസത്തില്‍ അമേരിക്ക ബ്രിട്ടന്‍,റഷ്യ എനീ രാജ്യങ്ങളിലെ വിദേശ കാര്യാ മന്ത്രിമാര്‍ മോസ്കോ നഗരത്തില്‍ വെച്ച് ഒരു കൂടിക്കാഴ്ച നടത്തി.ജര്‍മ്മന്‍ അധിനിവേശത്തിന്റെ ഇരയാണ് ആസ്ത്രിയ, അവരെ സഖ്യകഷികള്‍ മോചിപ്പിക്കും എന്ന് പ്രഖാപിച്ചു. അതെ സമയം യുദ്ധത്തില് ശത്രുഭാഗത്തിന് വേണ്ടി യുദ്ധം ചെയ്തതിനു ആസ്ത്രിയ ഉത്തരവാദി ആണ് എന്നും പറഞ്ഞിരുന്നു. ഇതാണ് പ്രസിദ്ധമായ "മോസ്കോ ഡിക്ലറെഷന്"‍. ഇത് അനുസരിച്, 1948-1954 കാലത്ത് , അതായതു ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ജെര്‍മനിയിലെ ബെര്‍ലിനെ പോലെ അസ്ട്രിയയിലെ വിയന്നയും നാലായി വിഭജിക്കപെട്ടു. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ(USSR),അമേരിക്ക എന്നിങ്ങനെ നാല് രാജ്യങ്ങള്‍ക്ക് ആയിരുന്നു നിയന്ത്രണം.
ബ്രിട്ടന്റെ ചാര സംഘം ആയ SIS ന്റെ ചീഫ് ആയിരുന്ന സ്റ്റുവര്‍ട്ട് മേന്സിയസ്നു വിയന്നയും മോസ്കോയും തമ്മില്‍ തമ്മില്‍ ഉള്ള ബന്ധം എങ്ങനെ എന്ന് അറിയണമായിരുന്നു. അദ്ദേഹം അവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പീറ്റര്‍ ലെന്‍-നെ വിയന്നയിലേക്ക് അയച്ചു
പീറ്റര്‍ കുറച്ചു നാളത്തെ അന്വേഷണത്തില്‍ സ്വെച്ചറ്റ് പ്രദേശത്തെ ഒരു ടെലിഫോണ്‍ റിപ്പയര്‍കാരനും ആയി പരിചയത്തില്‍ ആയി, അയാളോട് സംസാരിച്ചതില്‍ നിന്നും അയാള്‍ ജോലിയുടെ ഭാഗമായി കേബിള്‍ റിപ്പയര്‍ ചെയ്യുമ്പോള്‍ ചില കാളുകള്‍ കേട്ടു എന്ന് പീറ്ററോട് പറഞ്ഞു. ഇമ്പെരിയല്‍ ഹോട്ടലിലെക്ക് വരുന്ന ആ കാളുകള്‍ വിദേശ വിദേശ ഭാഷയില്‍ ആണെന്നും അയാള്‍ക്ക് അറിയുന്ന ഭാഷയില്‍ വന്ന കാളുകള്‍ പോലും കുടിയന്മാരുടെപോലെ പിച്ചും പേയും ആണെന്ന് കൂടി പീറ്ററോട് പറഞ്ഞു.
പീറ്റര്‍ ഇതോടെ ഒരു കാര്യം മനസിലാക്കി. സ്വചെറ്റ് ഭാഗത്തെ ടെലിഫോണ്‍ ലൈനുകള്‍ ആണ് വിയന്നയില്‍ നിന്നും റഷ്യയിലെ ക്രെംലിനില്‍ ഉള്ള ചമ്പടയ്ക്ക് വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നത്. മാത്രം അല്ല ഇത് മിക്ക ലോക യുറോപ്യന്‍ രാജ്യങ്ങളും ആയും ബന്ധം ഉള്ള ടെലിഫോണ്‍ലൈനുകള്‍ ആണ്.മറ്റൊന്ന് ഹോട്ടല്‍ ഇമ്പീരിയല്‍ ആണ് വിയന്നയിലെ റഷ്യന്‍ രഹസ്യാന്വേഷണ കേന്ദ്രം എന്നും അദേഹത്തിന് മനസിലായി.
കേബിള്‍ റിപ്പയര്കാരന്‍ സുഹൃത്തില്‍ നിന്നും അദേഹം മറ്റൊന്ന് കൂടി അധികം താമസിയാതെ മനസിലാക്കി. ഈ കേബിളുകള്‍ ഭൂമിക്ക് അടിയില്‍ കൂടി പോകുന്ന റൂട്ട്. അത് വിയന്നയിലെ ബ്രിട്ടീഷ്‌-ഫ്രഞ്ച് ഭാഗത്തിന്റെ അതിരില്‍ കൂടി ആയിരുന്നു.
പിന്നീട് നടപടികള്‍ പെട്ടന്നായിരുന്നു സ്റ്റുവര്‍ട്ട് പദ്ധതി അംഗീകരിച്ചു. തുണി വില്പന രംഗത്തെ പ്രസിദ്ധമായിരുന്ന ഹാരിസ് ട്വീഡ് എക്പോര്ട്ട്സ് എന്നാ കമ്പനിയുടെ ഒരു ബ്രാഞ്ച് അവിടെ തുടങ്ങുന്നു എന്ന് പരസ്യം കൊടുത്തു, അതിനായി ഒരു കെട്ടിടം വാങ്ങി പുതുക്കി പണിഞ്ഞു ഒരു കട ആരംഭിച്ചു. അതിനടുത് തന്നെ ഒരു വലിയ വീട് വാങ്ങി . കടയിലെ ജോലിക്കാര്‍ക്ക് താമസിക്കാനും കടയുടെ ഗോഡൌണ്‍ ആയി ഉപയോഗിക്കാനും ആണ് ആ വലിയ വീട് എന്നതില്‍ ആര്‍ക്കും സംശയം തോന്നിയില്ല. അതിന്റെ അറ്റകുറ്റ പണികള്‍ തീര്‍ക്കുന്നു എന്നാ വ്യാജേനെ ആ വീട്ടില്‍ നിന്നും റോഡിനു കുറുകെ എഴുപത് അടി നീളത്തില്‍ ഒരു തുരംഗം ബ്രിട്ടീഷുകാര്‍ നിര്മിചെടുത്തു. അത് ഈ ടെലിഫോണ്‍ കേബിളുകളില്‍ചെന്ന് സന്ധിച്ചു. അതിനെ ടാപ്പ്‌ ചെയ്യാന്‍ ഉള്ള ഉപകരണങ്ങള്‍ അതുമായി ബന്ധിപ്പിച്ചു.
പിന്നീട് റഷ്യയില്‍ ചെമ്പടയുടെ രഹസ്യ വിവരങ്ങള്‍ എല്ലാം തന്നെ ബ്രിട്ടനിലേക്ക് ഒഴുകി, റഷ്യ നല്‍കുന്ന രഹസ്യ നീക്കങ്ങള്‍ വിയന്നയെ അറിയിക്കുമ്പോള്‍ ഒക്കെ സഖ്യകഷികള്‍ അതറിഞ്ഞു. ജെര്‍മനിയില്‍ നിന്നും പിടിച്ചെടുത്ത യുറോപ്പിന്റെ ഭാഗങ്ങള്‍ കമ്മ്യുണിസ്റ്റ് റഷ്യയുടെ ഭാഗം ആക്കാന്‍ അവര്‍ക്ക് തല്ക്കാലം താല്പര്യമില്ല എന്ന വിവരവും ഇതുവഴി ആണ് ലഭിക്കുന്നത്.
1950 റഷ്യ വിയന്നയിലേക്ക് അയച്ച അവരുടെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ രഹസ്യ രേഖ അതെ പോലെ ബ്രിട്ടന് ലഭിച്ചു. ഈ സമയത്ത് അമേര്ക്കയും കൊറിയയും തമ്മില്‍ യുദ്ധം പൊട്ടി പുറപെട്ടു. കൊറിയയില്‍ തങ്ങള്‍ക് ഏതറ്റം വരെ പോകാം എന്ന് അമേരിക്കയ്ക്ക് അറിയില്ലായിരുന്നു. റഷ്യ കൊറിയയുടെ സഹായത്തിനു വരുന്ന ഒരു സാഹചര്യത്തില്‍ വീണ്ടും ഒരു ആഗോള യുദ്ധത്തിനു അമേരിക്ക ആഗ്രഹിച്ചില്ല.
റഷ്യയുടെ മനസ് അറിയാന്‍ ഉള്ള അവരുടെ ശ്രമം അവസാനിച്ചത്‌ ബ്രിടീഷ് എജെന്സിയുടെ വിയന്ന തുരംഗത്തില്‍ ആണ്. കൊറിയന്‍ യുദ്ധതോട് ഉള്ള റഷ്യന്‍ പ്രതികരണം അവര്‍ ശ്രദ്ധയോടെ വിശകലനം ചെയ്തു, അതില്‍ നിന്നും ഒരു കാര്യം അവര്‍ക്ക് മനസിലായി, കൊറിയയില്‍ റഷ്യക്ക് വലിയ താല്പര്യം ഒനുമില്ല, കാര്യങ്ങള്‍ ഒരു യുദ്ധത്തിലേക്ക് എത്തുകയില്ല.
കൊറിയന്‍ യുദ്ധ സമയത്ത് റഷ്യന്‍ രഹസവിവരങ്ങള്‍ അമേരിക്കയെ വളരെ അധികം സഹായിച്ചു.
എന്നാല്‍ കൊറിയന്‍ യുദ്ധം സമയത്ത് തന്നെ ഈ ടണലിനെ കുറിച്ച് അറിഞ്ഞ ബ്ലേക്ക് (ബ്രിട്ടീഷ്‌ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍) ഉടന്‍തന്നെ റഷ്യന്‍ ഭാഗത്തെ ഇക്കാര്യം അറിയിച്ചു, ബ്ലെകിന്റെ വിവരങ്ങള്‍ രഹസ്യമാക്കി ഇതെങ്ങനെ അവസാനിപ്പിക്കും എന്നായി റഷ്യന്‍ ചിന്ത.
അതുവരെയും പാശ്ചാത്യ ലോകം അറിയാന്‍ തങ്ങള്‍ ആഗ്രഹിക്കുന്ന വിവരം മാത്രം റഷ്യ വിയന്നയ്ക്ക് നല്‍കി
1952ല്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു മോട്ടോര്‍ ട്രാം അപകടത്തില്‍ തുരംഗം ഇടിഞ്ഞു. അതോടെ ഒപ്രേഷന്‍ സില്‍വര്‍ എന്നാ പദ്ധതി പുറത്തായി. നാണക്കേട്‌ കാരണം പാശ്ചാത്യ ലോകവും തങ്ങളുടെ ചാരനായ ബ്ലെക്കിന്റെ സുരക്ഷ കാരണം റഷ്യയും ഇതിനെ ഒരു വലിയ വാര്‍ത്ത‍ ആക്കാന്‍ ശ്രമിച്ചില്ല. ട്രാം അപകടത്തില്‍ അബദ്ധത്തില്‍ വെളിച്ചത് വന്ന ഒരു പദ്ധതിക്കുമേല്‍ ഉള്ള ചില്ലറ ആരോപണ പ്രത്യാരോപണം കൊണ്ട് പ്രശ്നം അവസാനിച്ചു.
.....................................
ഓപറേഷന്‍ ഗോള്‍ഡ്‌
--------------
വിയന്നയിലെ വിജയം CIA-MI6 ചാര സംഘത്തെ പ്രചോദിപ്പിച്ചു എന്ന് കരുതാം ഇതേ പദ്ധതി ബെര്‍ലിനിലും തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു എന്നാല്‍ ഇത്തവണ മുന്പ് പീറ്റര്‍ക്ക് ലഭിച്ചതുപോലെ ഒരു സഹായം അവര്‍ക്ക് കിട്ടിയില്ല രണ്ടു വര്‍ഷത്തോളം നടത്തിയ നിരന്തര പഠനത്തില്‍ കൂടിയാണ് അവര്‍ അതിനു വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്. 1953ഇത് വിജയിക്കുമോ എന്ന് അറിയാന്‍ CIA യുടെ ഒരു ഡബിള്‍ എജെന്റ് അവിടെ ഉള്ള ലോക്കല്‍ ഫോണ്‍ ബൂത്തില്‍ ഒരു ടാപ്പ് ഘടിപ്പിച്ചു. സോവിയറ്റ് നിയന്ത്രണത്തില്‍ ഉള്ള കിഴക്കന്‍ ബെര്‍ലിനില്‍ നിന്നും അമേരിക്കന്‍ നിയന്ത്രണത്തില്‍ ഉള്ള പടിഞ്ഞാറന്‍ ബെര്‍ലിനിലേക്ക് ഉള്ള ടെലിഫോണ്‍ ലൈനുകളിലേക്ക് ടാപ്പ്‌ ചയ്ത ആ സംഗതി ആരും കണ്ടെത്തിയില്ല. അങ്ങനെ എല്ലാ പഠനങ്ങള്‍ക്കും ശേഷം അന്നത്തെ CIA DIRECTOR അലന്‍ ഡാലെസ് പദ്ധതി അംഗീകരിച്ചു
ബെര്‍ലിനിലെ Altglienicke district ല്‍ 1954ല്‍ പണി ആരംഭിച്ചു.
പക്ഷെ ഇത്തവണ റോഡിനു അപ്പുറത്തേക്ക് ഉള്ള ചെറിയ തുരംഗം ആയിരുന്നില്ല അര കിലോമീറ്ററില്‍ അധികം (583m) നീളം ഉള്ള തുരംഗം ആയിരുന്നു വേണ്ടത്. തുണിക്കടയുടെ ഗോഡൌണ്‍ കൊണ്ട് ഒളിപ്പിക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ട് ഇത്തവണ നിര്‍മ്മിച്ചത്‌ തുണി കട അല്ല വായു സേനയുടെ റഡാര്‍ സ്റേഷന്‍ ആണ്. ഇതിനു വേണ്ടി ഉള്ള പണിക്കിടെ വരുന്ന മണ്ണ് നീക്കം ചെയ്യുന്നത് പോലും രഹസ്യമായി ആയിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ അത് ഒളിപ്പിക്കാന്‍ ഈ പദ്ധതിയുടെ തലവന്‍ ആയ വില്ല്യം കിംഗ്‌ ഹാര്‍വി ഒരു വഴി കണ്ടെത്തി.
പടിഞ്ഞാറന്‍ ജര്‍മനിയുടെ മേയറെ പോയി കണ്ടു അദേഹം താന്‍ പുതിയതായി അറിഞ്ഞ ഒരു വിവരം അദേഹത്തെ ധരിപ്പിച്ചു ' റഷ്യക്കാര്‍ ബെര്‍ലിന്റെ ഭൂമിക്ക് അടിയില്‍ കൂടി ഇല്ല അഴുക്കുചാല്‍ സംവിധാനം തകര്‍ക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നു. അങ്ങനെ നഗരത്തില്‍ കലാപം ഉണ്ടാക്കാന്‍ ആണ് പ്ലാന്‍. അത് തടയാന്‍. എന്തെകിലും ഭൂഗര്‍ഭ പ്രവര്‍ത്തനം നടക്കുന്നു എങ്കില്‍ അറിയാന്‍ ഭൂമി കുഴിച്ചു ചില മെഷീനുകള്‍ സ്ഥാപിക്കാന്‍ ജിയോലജിസ്റുകളെ (മണ്ണ് പരിശോധകര്‍) അനുവദിക്കണം എന്നാണ് അദേഹം പറഞ്ഞത്.
അങ്ങനെ മേയറുടെ മേല്‍നോട്ടത്തില്‍ തുരംഗത്തിന്റെ പണിക് അനുമതി ആയി. സോവിയറ്റ്കാര്‍ ഈ വിവരം അറിഞ്ഞു അമേരിക്കയുടെ മണ്ടത്തരം ഓര്‍ത്തു ചിരിച്ചു.
എന്നാല്‍ മൂന്നു എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍ ഉള്‍പെടെ സാമാന്യം നല്ല രീതിയില്‍ തന്നെ ആണ് തുരംഗം നിര്‍മ്മിച്ചത്‌.1955മെയ്‌ മാസം ആണ് പണികള്‍ തീര്‍ന്നത്.തമ്മില്‍ ബന്ധിപ്പിക്കുന്ന വിസ്താരം ഉള്ള തുരംഗങ്ങളുടെ ഒരു കൂട്ടം ആയിട്ടാണ് ഇതിന്റെ നിര്‍മാണം , ഓരോ സെക്ഷനും ബാക്കി തുരംഗവും ആയി ബന്ധിപ്പിക്കുനത് ഒരു മെറ്റല്‍ ഡോര്‍ ആയിരുന്നു. അത് അടച്ചാല്‍ മറുവശവും ആയി പിന്നെ ഒരു ബന്ധവും ഉണ്ടാകില്ല. വിവരം ചോര്‍ത്തുന്ന സംവിധാനം സെറ്റ് ചെയ്യുന്ന പണി കഴിഞ്ഞത് ആഗസ്റ്റില്‍ ആണ്. ഒരേ സമയം 121 സര്‍ക്യൂട്ടുകള്‍ വഴി അഞ്ഞൂറ് കണക്ഷനുകള്‍ ചോര്‍ത്താന്‍ ഉള്ള സംവിധാനം അവിടെ ഉണ്ടായിരുന്നു. ബെര്‍ലിന്‍ ഓപറേഷന്‍ അതിന്റെ കപ്പാസിറ്റിയും ഇന്ഫ്ര സ്ട്രക്ച്ചറും ചോര്‍ത്തിയ വിവരങ്ങളുടെ എണ്ണവും വെച്ച് നോക്കിയാല്‍ വിയനയിലെ ഒപ്രേഷന്‍ വെറും സ്കൂള്‍ കുട്ടികളുടെ കളി ആയിരുന്നു, എന്നാല്‍ പ്രവര്‍ത്തിച്ച കാലവും ലഭിച്ച വിവരങ്ങളുടെ ഗുണനിലവാരവും കണക്കാകിയാല്‍ വിയന്ന ആണ് ഒരുപടി മുന്നില്‍ അതിനു കാരണം വിയന്ന ഓപറേഷന്റെ വിവരങ്ങള്‍ ബ്ലെക്കിനു കിട്ടാന്‍ വൈകി എന്നത് മാത്രം ആണ്.
മുന്പ് ബ്രിട്ടന്‍ ഒപ്രേഷന്‍ സില്‍വര്‍ അമേരിക്കയെ കൂടി പങ്കെടുപ്പിച്ചത്തിന്റെ നന്ദി ഇതില്‍ ബ്രിട്ടനെ കൂടി ഉള്‍പെടുത്തി കൊണ്ടാണ് അവര്‍ പ്രകടിപ്പിച്ചത്. പക്ഷെ ബ്രിട്ടനോട് ഒപ്പം ജോര്‍ജ് ബ്ലേക്കിനെ കൂടെയാണ് കിട്ടുന്നത് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.എന്നാല്‍ എപ്പോള്‍ മുതല്‍ ആണ് ബ്ലേക്ക് ഇക്കാര്യം മനസിലാക്കുന്നത്‌ എന്ന് കൃത്യമായി അറിയില്ല ബ്ലേക്ക് അറിഞ്ഞത്തിനു ശേഷം എട്ടു മുതല്‍ പതിനൊന്നു മാസം വരെ റഷ്യയുടെ അറിവോടെ ആണ് തുരംഗം പ്രവര്‍ത്തിച്ചത്..ഓപറേഷന്‍ സില്‍വര്‍ പോലെ ഇതും കണ്ടെത്തിയാല്‍ ജോര്‍ജ് ബ്ലെക്കിന്റെ കാര്യം പുറത്തു പറയേണ്ടി വരും എന്നാ പ്രശ്നം മൂലം അവര്‍ അതിനു മുതിര്‍ന്നില്ല
ഇതിനിടയില്‍ മഴക്കാലത്ത്‌ വെള്ളം കയറിയപ്പോള്‍ റഷ്യന്‍ ഭാഗത്ത്‌ അറ്റകുറ്റപ്പണികള്‍ നടത്തിയ ചിലര്‍ ഈ തുരംഗം കണ്ടു എങ്കിലും ഹാര്‍വി അവിടെ ഒരു ബോര്‍ഡ്‌ വെച്ചിരുന്നത് കൊണ്ട് പ്രശ്നം പരിഹരിച്ചു. നിങ്ങള്‍ അമേരിക്കന്‍ ഭൂമിയിലേക്ക് കയറാന്‍ പോകുന്നു (you are now entering american soil) എന്നായിരുന്നു അത്. അവര്‍ അങ്ങോട്ട്‌ കടക്കാന്‍ ശ്രമിച്ചില്ല.
പകരം അവര്‍ അമേരിക്കക്കാരെ വട്ടം കറക്കി. ആദ്യം ഒരു വിവരം പറയുക പിന്നീട അത് നിരന്തരം മാറ്റി പറയുക. തങ്ങളുടെ പ്രോപഗണ്ട കള്‍ക്ക് ഉള്ള പ്രതികരണം അറിയുക എന്നിങ്ങനെ. എന്നാല്‍ ഇതേ സമയം അവര്‍ സംശയം തോന്നാതെ ഇരിക്കാന്‍ നഷ്ടപെടാന്‍ തയാറുള്ള കുറെ രഹസ്യങ്ങളും ഇതിനോടൊപ്പം അയച്ചിരുന്നു. അതിനാല്‍ അമേരിക്കയോ ബ്രിട്ടനോ കിട്ടുന്ന വിവരങ്ങളില്‍ സംശയം ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങളുടെ ആയുധ ശേഷി വളരെ അധികം വലുതാക്കി കാണിക്കാനും തങ്ങള്‍ക് ഉള്ളതില്‍ അധികം സ്വാധീനം ചില മേഘലകളില്‍ ഉണ്ടെന് പശ്ചാത്യലോകാതെ വിശ്വാസിപ്പിക്കാനും ഒക്കെ ആണ് റഷ്യ ഈ സന്ദര്‍ഭം ഉപയോഗിച്ചത്.
1955അവസാനം ജോര്‍ജ് ബ്ലേക്ക്നു ബെര്‍ലിനില്‍ നിന്നും സ്ഥലം മാറ്റം ആയി. റഷ്യയ്ക്ക് ഇനി ടണല്‍ സഹിക്കേണ്ട ആവശ്യം ഇല്ല എങ്കിലും അവര്‍ അത് ജര്‍മ്മന്‍ പോലീസ് കണ്ടെത്താന്‍ ആണ് ആഗ്രഹിച്ചത്, ആ അവസരം ഉടന്‍ തന്നെ വന്നു ചേര്‍ന്നു
വസന്തകാലം ആയപ്പോള്‍ ചിലര വലിയ കാരണം ഒന്നുമില്ലാതെ കേബിളുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി, അത് കേബിള്‍ പരിശോധിക്കാന്‍ ഉള്ള ഒരു കാരണം ആയി. ഏപ്രില്‍ 21 നു പരിശോധനയ്ക് വേണ്ടി ടെലി ഫോണ്‍ കമ്പനിക്കാര്‍ വരുന്നത് കണ്ട ഹാര്‍വി ടണല്‍ തകര്‍ക്കാന്‍ തീരുമാനിച്ചു 12മീറ്ററോളം ദൂരത്തില്‍ സ്ഫോടക വസ്തുകള്‍ വെച്ചിരുന്നു . എന്നാല്‍ എതെകിലും റഷ്യക്കാര്‍ കൊല്ലപെടുന്ന സാഹചര്യം യുദ്ധം വിളിച്ചു വരുത്തും എന്നത് കൊണ്ട് കഴിയുന്നത്ര തെളിവുകള്‍ നശിപ്പിച്ച ശേഷം റഷ്യന്‍ ഭാഗത്ത്‌ നിനും ഉള്ള മെറ്റല്‍ ഡോര്‍ അടച്ചിടുക മാത്രം ആണ് ചെയ്തത്. അവിടെ നിന്നും വരുന്നവര്‍ക്ക് കാണാന്‍ ആയി അതിനു പുറത്തു ആ ബോര്‍ഡും വെച്ചിരുന്നു, " നിങ്ങള്‍ അമേരിക്കന്‍ മണ്ണിലേക്ക് പ്രവേശിക്കാന്‍ പോകുന്നു"
---------------------------------
പെന്കൊവ്സ്കി
https://www.facebook.com/groups/churulazhiyatha.rahasyangal/permalink/1354867211300826/
ജോര്‍ജ് ബ്ലേക്ക്
https://www.facebook.com/groups/churulazhiyatha.rahasyangal/permalink/1354401898014024/
റഫറന്‍സ്
-------------
Encyclopedia of Cold War Espionage, Spies, and Secret Operations --by Richard Trahair
Spymaster: The Life of Britain's Most Decorated Cold War Spy and Head of MI6, Sir Maurice Oldfield ---By Martin Pearce
http://warfarehistorynetwork.com/…/operation-gold-the-cias…/
SIS/MI6-Secret Intelligence Service
http://www.pbs.org/red…/…/deep/interv/k_int_george_blake.htm
https://en.wikipedia.org/wiki/George_Blake
http://www.spiegel.de/spiegel/print/d-8781387.html