A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മരുഭൂമി ഹരിതാഭമാക്കിയ കാട്ടുകുതിരകൾ


മരുഭൂമി ഹരിതാഭമാക്കിയ കാട്ടുകുതിരകൾ
തണുപ്പുള്ള മേഖലകളിലെ പുൽമേടുകളിലാണ് കുതിരകൾ സ്വാഭാവികമായി കാണപ്പെടാറുള്ളത് എന്നാൽ വരണ്ടതും 'പച്ചപ്പ് പേരിനു മാത്രവുമുള്ള മണൽ കാറ്റു വീശുന്ന ആഫ്രിക്കയിലെ നമീബ് മരുഭൂമി സ്വന്തം വീടാക്കി മാറ്റിയ ഒരു പറ്റം കുതിരകളുണ്ട് ഇന്ന് നൂറ്റ അൻമ്പതോളം വരുന്ന ഈ കാട്ടു കുതിരകളുടെ സംഘം ഇവിടെ വാസം തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ്
കുതിരവാസം തുടങ്ങിയ സമയത്തെക്കുറിച്ച് എകദേശ ധാരണയുണ്ടെങ്കിലും അവ ഇവിടെയെത്തിയത് എങ്ങനെയെന്നതിനെ കുറിച്ച് പല കാരണങ്ങളാണ് പറയപ്പെടുന്നത് ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ പ്രദേശത്തു തമ്പടിച്ചിരുന്ന ജർമ്മൻ പട്ടാള സംഘത്തിൽ നിന്നെത്തിയ താക്കാം ഇവയെന്നാണ് ഒരു വാദം.മറ്റെന്ന് പ്രദേശത്തെവജ്രഖ നികളിലേക്കെത്തിച്ച കുതിരകളുടെ പിൻമുറക്കരാക്കാം ഇവരെന്നതാണ് '
ഇന്ന് നമീബിയയുടെ ഭാഗമായ സ്പെർഗ ബിറ്റ് എന്ന 350 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം അന്ന് ജർമ്മനിയുടെ പക്കലായിരുന്നു' ഖനികൾ പൂട്ടിയ ശേഷവും 1970 വരെ ഈ മേഖല ജർമ്മനിയുടെ അധീനതയിലായിരുന്നു അന്ന് ഈ പ്രദേശത്ത് ആരെയും പ്രവേശിക്കാൻ അനുവദിക്കാതിരുന്നത് വേട്ടക്കാരിൽ നിന്നും കള്ളക്കടത്തുകാരിൽ നിന്നും കുതിരകളെ സംരക്ഷിച്ചു നിർത്താൻ സഹായകമായി
കുതിരകളാകട്ടെ മരുഭൂമിയിലെ ഉണക്കപ്പുല്ലും ഖനി ബാക്കിയാക്കിയ ചെറിയ താടകങ്ങളിലെ വെള്ളം കുടിച്ചും ഈ പ്രദേശത്ത് ഇഷ്ടം പോലെ ജീവിച്ചു. കുതിരകളുടെ ചാണകം വളമായി ലഭിച്ചതോടെ പ്രദേശത്തെ പുല്ലുകളുടെ യും ആരോഗ്യം മെച്ചപ്പെട്ടു ഇവ കൂടുതൽ ഭാഗത്തേക്കു വ്യാപിച്ചു ഇങ്ങനെ മരുഭൂമിയുടെ പത്തിലൊന്ന് ഭാഗം ഹരിതാഭമായി മാറാനും ഈ കുതിരകളുടെ വാസം സഹായിച്ചു
ഇന്നും കുതിരകളെ സംരക്ഷിക്കാനായി നമീബിയ സർക്കാർ ശ്രമം നടത്തുന്നുണ്ട് ഈ കുതിരകളെ പിടിക്കുന്നതും വേട്ടയാടുന്നതും ശിക്ഷാർഹമാണ്
ഖനിയിൽ അവശേഷിപ്പിച്ച കുളങ്ങൾ പലതും വറ്റിയതോടെ കുതിരകൾക്കായി 'നമീബിയ സർക്കാർ പുതിയ കുളവും കുഴിച്ചുനല്കി
മരുഭൂമിയിൽ വളർന്നതുകെണ്ട് തന്നെ ശാരീരികമായി ഏറെ പ്രത്യേകതകളും ഈ കുതിരകൾക്കുണ്ട്. വേനൽക്കാലത്ത് ഒരു തുള്ളി വെളളം കുടിക്കാതെ 30 കിലോമീറ്റർ വരെ ഓടാൻ ഇവയ്ക്കാക്കും ശൈത്യകാലത്ത് 72 കിലോമീറ്റർ വരെയായി ഇതു വർധിക്കും മറ്റ് കുതിരകളെ അപേക്ഷിച്ച് ക്ഷീണിച്ച ശരീരപ്രകൃതമാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തിൽ ഈ കുതിരകൾ വളരെ മുന്നിലാണ്