A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സ്വപ്നം


ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത്. ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു. അതുകൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളും അപ്രത്യക്ഷമാകും. എന്നാൽ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതിൽ ഉണരുകയും ചെയ്യും. ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികപ്രവത്തനമാണ് സ്വപ്നം എന്ന് ചുരുക്കത്തിൽ വിശകലനം ചെയ്യാം. ഒന്നുങ്കിൽ ഉറങ്ങാൻ കിടന്നയുടനെയോ ഉണരുന്നതിൻ അല്പം മുൻപോ ആയിരിക്കും സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളീകയാണ്. ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.
സ്വപ്നം" ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയാണ് സ്വപ്നം കാണാനുളളകാരണം ഉറങ്ങുന്നതിനുമുന്നെ മനസ്സിൽ ഒരു ചിന്തയെ മാത്രം പിന്തുടരുകയും അതിന്റെ എല്ലാ വശങ്ങളെകുറിച്ച് മനസ്സും ശരീരവും പിന്തുടരാതെയും ചെയ്യുമ്പോൾ അറിയാതെ തളച്ച മയക്കത്തിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു . ഈ കാരണത്താൽ പിന്തുടർന്ന ചിന്തകളെ പൂർണമാക്കാൻ ശരീരത്തിൻ സഹായമില്ലതെ മനസ്സ് ഒറ്റക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണത ഫലമാണ് സ്വപ്നം. സ്വപ്‌നങ്ങൾ സാധാരണയായി ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്നവയാണ്. 20-30 മിനിറ്റുകൾ വരെ നീണ്ടു നിൽക്കുന്ന സ്വപങ്ങളുമുണ്ട്. ഇരുപത് മിനിട്ടു നേരത്തെ ഒരു സ്വപ്നം കാണുന്നതിന് സെക്കൻഡുകൾ മാത്രമാണ് എടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സാധാരണ സ്വപ്‌നങ്ങൾ സ്വപ്നം കാണുന്നയാളുടെ നിയന്ത്രനത്തിലായിരിക്കുകയില്ല. എന്നാൽ ലൂസിട് ഡ്രീമിംഗ് എന്ന അവസ്ഥയിൽ സ്വപ്നം കാണുന്ന ആളിന് സ്വബോധം ഉണ്ടായിരിക്കും. മാനസിക ശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡിൻറെ സ്വപ്നങ്ങളുടെ അപഗ്രഥനം എന്ന ഗ്രന്ഥം സ്വപ്നത്തിന് ചില ശാസ്ത്രീയ മാനങ്ങൾ നൽകുന്നുണ്ട്. ക്രിസ്റ്റിഫർ നോളൻ സംവിധാനം ചെയ്ത ഇൻസെപ്ഷൻ എന്ന ഹോളിവുഡ് ചിത്രവും സ്വപ്നത്തിൻറെ ശാസ്ത്രീയ വശങ്ങൾ വിശകലനം ചെയ്യുന്നതാണ്. ലിയനാർഡോ ഡി കാപ്രിയോ, ജോസഫ് ലെവിറ്റ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ മറ്റൊരാളുടെ സ്വപ്നത്തിനുള്ളിൽ കടന്ന് വിവരങ്ങൾ ചോർത്തുന്നവരുടെ കഥയാണ് പറയുന്നത്. ഒരാളുടെ സ്വപനം നിരവധി ആളുകൾക്കു ഷെയർ ചെയ്യുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്.
മനസ്സിലെ തീക്ഷ്ണമായ ആഗ്രഹങ്ങളുടെ സൂചനകളായി സ്വപ്നങ്ങളെ കരുതുന്നവരുണ്ട്. ചിലപ്പോൾ ചില മുന്നറിയിപ്പുകളായി സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നു. മൃഗങ്ങൾ, പ്രകൃതി, സംഭവങ്ങൾ, എന്തിന് സിനിമ വരെ സ്വപ്നത്തിൽ കാണുന്നവരുണ്ട്. മൃഗങ്ങളെ സ്വപ്നത്തിൽ കാണുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ? ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അതിതീവ്രമായ ആഗ്രഹങ്ങളും സ്വാതന്ത്ര്യമോഹങ്ങളുമാണ് സ്വപ്നത്തിൽ മൃഗങ്ങളെ കാണുന്നതിനു കാരണമായി പറയപ്പെടുന്നത്. നിങ്ങൾ മൃഗങ്ങളെക്കുറിച്ചു കണ്ട സ്വപ്നങ്ങൾ ഓർമിച്ചുനോക്കൂ. വന്യജീവികളാണോ? ആരോഗ്യമുള്ളവരാണോ ശോഷിച്ചവരാണോ? നിങ്ങളുടെ സ്വപ്നത്തിൽ വളരെ ദൂരെ നിന്നാണോ അടുത്തുനിന്നാണോ കണ്ടത്? നിങ്ങൾക്ക് അടുത്തേക്കു നടന്നുവരികയായിരുന്നോ? നിങ്ങളിൽ നിന്നു നടന്ന് അകലുകയായിരുന്നോ? സാധാരണ ആളുകൾ സ്വപ്നം കാണാറുള്ള ചില ജീവികളും അവയുടെ അർഥങ്ങളും നോക്കാം:
1.കരടി
ചെയ്ത കാര്യങ്ങളെ വിലയിരുത്താനുള്ള സൂചനയാണു കരടിയെ സ്വപ്നത്തിൽ കണ്ടാൽ സൂചിപ്പിക്കുന്നത്. ചുരുണ്ടു കൂടിക്കിടന്ന് ഉറങ്ങുന്ന കരടിയെ സ്വപ്നത്തിൽ കണ്ടാൽ നിങ്ങൾ അവതരിപ്പിക്കുവാൻ പോകുന്ന കാര്യങ്ങളിൽ കൂടുതൽ വിശകലനം വേണമെന്നാണ് അർഥം. കരടി നിങ്ങളെ ആക്രമിക്കാൻ വരുന്നതാണു കാണുന്നതെങ്കിൽ ജീവിതത്തിൽ നിങ്ങൾ ഉപേക്ഷ വിചാരിച്ച പ്രധാന കാര്യങ്ങൾ പരിഗണിക്കാൻ സമയമായെന്നാണ്‌ അർഥം. സമീപത്തു നിൽക്കുന്ന കരടിയെ കണ്ടാൽ നിങ്ങളുടെ വിശ്വാസങ്ങളെയും ചിന്തകളെയും ആത്മവിശകലനം ചെയ്യുന്നതിനെയാണു സൂചിപ്പിക്കുന്നത്.
2.തേനീച്ച
തേനീച്ചകൾ കൂട്ടായ്മയെയാണു സൂചിപ്പിക്കുന്നത്.
3.ഉറുമ്പ്
ഉറുമ്പുകളെ സ്വപ്നം കാണുന്നതു നിങ്ങളെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു. പൂർത്തിയാകാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത. ഉറുമ്പുകൾ കഠിനാധ്വാനത്തെയും കൂട്ടായ്മയെയുമാണു സൂചിപ്പിക്കുന്നത്. ഉറുമ്പിൻ കൂട് സ്വപ്നം കണ്ടാൽ സൗഹൃദങ്ങളും കുടുംബാഗങ്ങളും നിങ്ങൾക്ക് സഹായമാകുമെന്നാണു സൂചിപ്പിക്കുന്നത്.
4.പൂച്ച
വെള്ള നിറത്തിലുള്ള പൂച്ച ആത്മീയജ്ഞാനത്തെയാണു സൂചിപ്പിക്കുന്നത്. കറുത്ത പൂച്ചയെയാണു കാണുന്നതെങ്കിൽ സ്വപ്നം കാണുന്നയാളുടെ രഹസ്യാത്മകതയും അന്തർലീനമായിക്കിടക്കുന്ന ശക്തിയെയുമാണു സൂചിപ്പിക്കുന്നത്.
5.നായ
സൗഹൃദവും ആത്മാർഥതയുമാണ് സ്വപ്നത്തിന്റെ അർഥം. എന്നാൽ നായ കുരയ്ക്കുന്ന ശബ്ദം കേട്ടാൽ നിങ്ങൾക്കെതിരെ പ്രചരിക്കുന്ന നുണക്കഥകളെക്കുറിച്ചാണ്. നായ് കടിക്കുന്നതായി സ്വപ്നം കണ്ടാൽ നിങ്ങൾക്കു സംഭവിച്ച തെറ്റിനെ സൂചിപ്പിക്കുന്നു. നിങ്ങളെ പിറകെ നടന്ന് ആക്രമിക്കുന്ന നായെയാണു സ്വപ്നം കാണുന്നതെങ്കിൽ ഹൃദയവികാരങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്നവരാണ് നിങ്ങൾ. പ്രവർത്തനങ്ങൾ എടുത്തു ചാടി ആയിരിക്കരുത്. സ്വപ്നത്തിൽ നിങ്ങളുടെ യാത്രയിൽ നായ നിങ്ങളെ വഴികാട്ടി മുൻപിൽ പോകുന്നതായാണു കാണുന്നതെങ്കിൽ നിങ്ങൾ നിങ്ങളിൽ തന്നെ സുരക്ഷിതരാണെന്നാണ്.
6.ആന
സ്വപ്നത്തിൽ ആനയെക്കണ്ടാൽ ജീവിതത്തിൽ ആ സമയത്ത് അനുഭവിക്കുന്ന തടസ്സങ്ങളെയാണു സൂചിപ്പിക്കുന്നത്. എന്നാൽ നിങ്ങൾ ഒരു ആനയെ നയിക്കുന്നതായി സ്വപ്നം കണ്ടാൽ കുടുംബത്തിലെ നിങ്ങളുടെ നേതൃപാടവത്തെയാണു സൂചിപ്പിക്കുന്നത്. സർക്കസിലുള്ള ആനയെയാണു കാണുന്നതെങ്കിൽ ഗർവോടു കൂടിയാണു നിങ്ങൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്, കൂടുതൽ ശ്രദ്ധയോടെ സാഹചര്യങ്ങളെ നേരിടണം.
7.തവള
വെള്ളത്തിൽ കിടക്കുന്ന തവളയെയാണു സ്വപ്നം കാണുന്നതെങ്കിൽ വികാരഭരിതമായ കാര്യങ്ങളെ ജീവിതത്തിൽ അഭിമുഖികരിക്കേണ്ടിവരും. വിജയകരമായി മറികടക്കാനും പറ്റും. സ്നേഹവും സമൃദ്ധിയും അനുഗ്രഹവുമാണു സ്വപ്നത്തിൽ തവളയെ കണ്ടാൽ ലഭിക്കുന്നത്. തവളയെ കയ്യിൽ എടുക്കുന്നതു സ്വപ്നം കണ്ടാൽ ദീർഘകാലമായി നിങ്ങൾ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ നടക്കുമെന്നും കരുതപ്പെടുന്നു.
8.പല്ലി
നിങ്ങളിൽ നിന്ന് ഓടി അകലുന്ന പല്ലിയെ കണ്ടാൽ നിങ്ങൾ എന്തിനെയോ പേടിക്കുന്ന എന്നാണു മനസ്സിലാക്കേണ്ടത്. മരത്തിലിരിക്കുന്ന പല്ലിയെ സ്വപ്നം കണ്ടാൽ ശുഭസൂചനയാണ്.
9.മയിൽ
മയിൽ ആത്മവിശ്വാസത്തെയാണു സൂചിപ്പിക്കുന്നത്. ചിലപ്പോൾ അമിത ആത്മവിശ്വാസത്തെയും കാണിക്കുന്ന സൂചനയാണ്. ശബ്ദം വയ്ക്കുന്ന മയിലിനെയാണു കാണുന്നതെങ്കിൽ മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാൻ നിങ്ങൾ ശ്രമിക്കുന്നതാണ് സൂചിപ്പിക്കുന്നത്. പീലി പൊഴിച്ച മയിലിനെയാണു കാണുന്നതെങ്കിൽ നിങ്ങളെ തേടിയെത്തുന്ന പുതിയ പദ്ധതിയെക്കുറിച്ചുള്ള സൂചനയാണ്.
10.പാമ്പ്
ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഊർജത്തെയാണു സ്വപ്നം സൂചിപ്പിക്കുന്നത്. സർപ്പം നിങ്ങളെ കൊത്തുന്നതായി കണ്ടാൽ പുതിയതായി പരിചയപ്പെട്ട ആൾക്കാരെ കൂടുതൽ വിശ്വസിക്കരുതെന്നാണു സൂചിപ്പിക്കുന്നത്.
ഇയാൻ വാലസ് എന്ന ഗവേഷകനെ പരിചയപ്പെടൂ, ഏതാണ്ട് ഒരുലക്ഷത്തിഅൻപതിനായിരത്തോളം സ്വപ്നങ്ങൾക്ക് വ്യാഖ്യാനം നല്കിയ വ്യക്തിയാണ് ഇയാൻ . തന്റെ 30 വർഷത്തെ അനുഭവങ്ങളാണ് അദ്ദേഹത്തിനെ ഇത്തരമൊരു നിർവച്ചനങ്ങളിലെയ്ക്ക് നയിച്ചത്. ചിലത് വായിക്കൂ
1. ഉപയോഗ ശൂന്യമായ മുറി നിങ്ങൾ സ്വപ്നത്തിൽ കണ്ടുവോ?
നിങ്ങളുടെ സ്വഭാവത്തിലെ തന്നെ ചില പ്രത്യേകതകൾ വെളിവാക്കപ്പെട്ടിരിക്കുകയാണതിലൂടെ. നിങ്ങളിൽ തന്നെയുള്ള ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു കഴിവ് തിരിച്ചറിയാൻ ഇനിയും വൈകരുത് എന്ന് അത് സൂചിപ്പിക്കുന്നു. അത് എന്താണെന്ന് ശ്രദ്ധിച്ചു വളർത്തിയെടുത്താൽ ജീവിതത്തിലെ മറ്റു പല വാതിലുകളും മുന്നിൽ തുറക്കുന്നത് അറിയാം.
2. വാഹനത്തെ നിയന്ത്രിയ്ക്കാൻ പറ്റാതെ തോന്നുക
നിങ്ങളുടെ വാഹനം നിയന്ത്രിയ്ക്കാൻ ആകാതെ അപകടം ആയി കണ്ടെങ്കിൽ സ്വന്തം സ്വഭാവം ഒന്ന് പുനപരിശോധിയ്ക്കുക . സ്വഭാവത്തിൽ നിയന്ത്രാതീതമായ എന്തോ ഒന്നുണ്ടെന്നു അത് കുറിയ്ക്കുന്നു. ജീവിതത്തിൽ വിജയിക്കാൻ സഞ്ചരിക്കേണ്ട വഴികളിലും ഈ സ്വയം നിയന്ത്രണക്കുറവു അനുഭവപെടാം. ഇത്തരം സന്ദർഭങ്ങളിൽ അമിതമായി നിയന്ത്രണം ഏർപ്പെടുത്താതെ ഇരിക്കുക. സുഗമമായ് പാത കണ്ടെത്തുന്നതുവരെ ഏറ്റവും പതുക്കെ മാത്രം മുന്നോട്ടു പോവുക.
3. ഉയരത്തിൽ നിന്ന് താഴെ വീഴുന്നതായി കണ്ടുവോ?
വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ നില്ക്കുന്നതെന്ന് സൂചിപ്പിയ്ക്കുന്നു. തീർച്ചയായും സ്വയം നിയന്ത്രിയ്ക്കാനും ശാന്തമായി ഇരിക്കാനും പരിശീലിയ്ക്കുക. നിയന്ത്രണം നഷ്ടപ്പെടുനതിനെ കുറിച്ച് അമിതമായി വ്യാകുലപ്പെടാതെ ഇരിക്കാൻ ശ്രദ്ധിക്കുക. പോകുന്നത് നമ്മുടെതായിരുന്നില്ല . അതിലും മികച്ചത് ലഭിക്കും എന്ന് കരുതുക.
4. ഉയരത്തിൽ പറക്കുന്നതായി സ്വപ്നം കണ്ടാൽ
എത്ര ബുദ്ധിമുട്ടുള്ളതുമായി ജീവിത സാഹചര്യങ്ങളിൽ നിന്ന് മനസ്സിനെ എടുത്തു മാറ്റി സ്വതന്ത്രമായി നടക്കാൻ നിങ്ങളെ കൊണ്ട് കഴിയും. ഒരുപക്ഷേ യാദൃശ്ചികമായോ ഭാഗ്യമോ ഒക്കെ ആകാം ഇത്തരം ഒരു സ്വയം രക്ഷപെടൽ നടത്താൻ നിങ്ങൾക്ക് കഴിയുന്നതിനു കാരണം. ഒരുപക്ഷേ വളരെ വലിയ ഒരു ഉത്തരവാദിത്വത്തെ നന്നായി ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ നിന്ന് രൂപപ്പെട്ട ചിന്ത ആയിരിക്കാമത്.
5. പരീക്ഷയ്ക്ക് തയാറായില്ലേ ?
പരീക്ഷ എന്നത് ജീവിതത്തെ അളക്കുന്ന ഒന്നാണ്. ഇത്തരം ഒരു സ്വപ്നം കണ്ടെങ്കിൽ അതിന്റെ അർത്ഥം ജീവിതത്തിലെ നിങ്ങളുടെ സാഹചര്യങ്ങളിൽ നിങ്ങൾ നിശിതമായി വിമർശിക്കപ്പെടുന്നു എന്നതാണ്. ഇതിൽ ഒന്നേ ചെയ്യാനുള്ളൂ, ഒന്നിലും , പ്രത്യേകിച്ച് സ്വഭാവത്തിലോ ജീവിതത്തിലോ വിധികർത്താക്കൾ ആകാതെ ഇരിക്കുക. സ്വന്തം കഴിവുകളെ സ്വീകരിച്ചു അവയെ ആഘോഷിയ്ക്കുക
6. ആൾക്കൂട്ടത്തിൽ നഗ്നനായിരികുക
നമ്മുടെ മുന്നിലുള്ള സമൂഹത്തിൽ നാം എന്താണ് എന്ന് കാണികുന്നതിനാണ് വസ്ത്രങ്ങള ഉപയോഗിയ്ക്കുന്നത് അല്ലാതെ നാണം മറയ്ക്കാൻ മാത്രം അല്ലല്ലോ. അങ്ങനെ വരുമ്പോൾ നഗ്നനായി എല്ലാവരുടെയും മുന്നിൽ നിൽകുന്നതായി തോന്നുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ജീവിതം കൊണ്ട് വല്ലാതെ തുറന്നു വയ്ക്കപ്പെടുന്നു എന്ന തോന്നൽ നിങ്ങൾക്കുണ്ടാകുന്നുണ്ടു എന്ന് പറയാം. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും അടുത്ത കുറച്ചു പെരോടെങ്കിലും മനസ്സിനെ തുറന്നു വയ്ക്കുക. അവർ നിങ്ങളിലെ നിങ്ങളെ തിരിച്ചറിയട്ടെ.
7. ഒരു ടോയിലട്റ്റ് കണ്ടെത്താൻ കഴിയുന്നില്ലേ?
പ്രാഥമിക ആവശ്യങ്ങൾക്ക് ഉള്ളതാണല്ലോ ശുചിമുറികൾ അതിനെ കണ്ടെത്താൻ ആകാത്ത അവസ്ഥ സ്വപ്നം കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ചില അത്യാവശ്യ സന്ദർഭങ്ങളെ മറ്റുള്ളവരുടെ മുന്നിൽ തുറന്നു കാണിയ്ക്കുവാൻ, ആവശ്യങ്ങളെ വേറെ ഒരാളോട് വ്യക്തമാക്കുവാൻ നിങ്ങൾക്ക് കഴിയുന്നില്ലാ എന്നാണ് അർത്ഥം. മറ്റുള്ളവരുടെ ആവശ്യങ്ങള പോലെ അല്ലെങ്കിൽ അതിലേറെ പ്രാധാന്യം സ്വന്തം ആവശ്യങ്ങൾക്കും കൊടുക്കാൻ ശ്രമിക്കുക.
8. പല്ല് കൊഴിയുന്നതായി സ്വപ്നം കണ്ടാൽ
എത്രത്തോളം ആത്മവിശ്വാസവും ആത്മവീര്യവും ഉണ്ടെന്നു പല്ലുകൾ വ്യക്തമാക്കുന്നു. അത് കൊഴിയുന്നതായി സ്വപ്നം കണ്ടാൽ ആത്മവിശ്വാസത്തിന് ഇടിവ് തട്ടി എന്ന് മനസ്സിലാക്കണം. ഇത്തരം സന്ദർഭം ഉണ്ടായാൽ അസ്വസ്ഥനാകാതെ കാര്യങ്ങളെ പതുക്കെ മനസ്സിലാക്കാൻ ശ്രമിച്ചു അനുകൂലമാക്കാനായി കാത്തിരിക്കുക.
9. ആരെങ്കിലും പിന്തുടരുന്നു എന്ന തോന്നൽ
ജീവിത്തിൽ വളരെ വലിയ ഒരു പ്രശ്നത്തെ പക്ഷേ അതും എന്തെന്നറിയാത്ത ഒരു പ്രശ്നത്തെ നിങ്ങൾ അഭിമുഖീകരിക്കുന്നു.
10.തയ്യാറെടുപ്പുകളില്ലാതെയിരിക്കുക-
ഒരു സുഹൃത്തുമായി തര്‍ക്കിക്കുന്നതായോ, ആരെങ്കിലും ഒരു വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നതോ ആയ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ അതിന്റെ അര്‍ത്ഥം, നിങ്ങള്‍ ഏതെങ്കിലും കാര്യത്തിന് മതിയായ തയ്യാറെടുപ്പ് നടത്താത്തതിനെക്കുറിച്ചുള്ള ആശങ്ക മനസിലുള്ളതുകൊണ്ടാണ്. എല്ലാ കാര്യങ്ങളും നല്ല തയ്യാറെടുപ്പോടെ ചെയ്യുന്നവരാണ് ഈ സ്വപ്‌നം കാണുന്നത്.
11., ആരെങ്കിലും പിന്തുടരുന്നത്- ആരെങ്കിലും നിങ്ങളെ പിന്തുടരുന്നതായുള്ള സ്വപ്‌നങ്ങള്‍ കാണാറുണ്ടോ? ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇഷ്‌ടപ്പെടാത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നതാണ്. അതില്‍നിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം സ്വപ്നം കാണുന്നത്.
12, മരണം- മരണത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സാധാരണമാണ്. ഇത് നിങ്ങളുടെ സ്വന്തം മരണമോ, മറ്റൊരാളുടെ മരണമോ ആയിരിക്കും. മരണം സ്വപ്‌നം കാണുന്നതിന്റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാകും. അത് ചിലപ്പോള്‍ ജോലിയോ പഠനമോ, ഒരു സ്ഥലത്തെ താമസമോ മറ്റെന്തെങ്കിലുമാകാം. എന്നാല്‍ മരണം സ്വപ്‌നം കാണുന്നത്, അത് ഉടന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതുകൊണ്ടാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. ഇത് തെറ്റാണെന്നാണ് ആന്‍ഡേഴ്സണ്‍ പറയുന്നത്.
13, സ്വപ്നത്തില്‍ നിങ്ങള്‍ പറന്നോ?- നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണുന്നത്, ജീവിതത്തിലോ കരിയറിലോ പഠനത്തിലോ ഏതെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചത് കാരണമാണ്.
14. വീഴ്‌ച- സ്വപ്‌നത്തില്‍ ആഴത്തിലേക്ക് പതിക്കുന്നതായി കാണാറുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളാണ് അതിന് കാരണം. ജീവിതത്തിലോ ജോലിയിലോ ഉറച്ചുനില്‍ക്കാനാകാത്തപ്പോഴും ഇത്തരം സ്വപ്‌നങ്ങള്‍ കാണും.
15., സഹപ്രവര്‍ത്തകരുമായോ, മുന്‍ പങ്കാളിയുമായോ ഉള്ള ലൈംഗിക ബന്ധം- ഇത്തരം സ്വപ്‌നം കാണുന്നത്, അവരോട് ലൈംഗികമായ താല്‍പര്യമുള്ളതുകൊണ്ടല്ലെന്നാണ്. ഒരു പക്ഷെ അവരോട് വെറുപ്പായിരിക്കും. എന്നാല്‍ ഇത്തരം സ്വപ്‌നം കാണുന്നതിന് കാരണം, ഒരാളുടെ ലൈംഗിക ജീവിതം തൃപ്‌തികരമല്ലാത്തതുകൊണ്ടാണെന്നാണ്
സ്വപ്നത്തെ കുറിച്ച് ഞാൻ മനസ്സിലാക്കുന്നത് അത് ആത്മാവിന്റെ ഭാഷയാണെന്നാണ്.ഓരോ മനുഷ്യർക്കും,ഓരോ രാജ്യക്കാർക്കും ഓരോ ഭാഷകളാണ്.,എന്നാൽ കരയുംപോഴും,ചിരിക്കുംപോഴുമൊക്കെ ലോകത്താകമാനംഒരേയൊരു ഭാഷയിലാണ്.ഇവ രണ്ടുംആത്മാവിന്റെ ഭാഷയിൽ പെട്ടയാണ്താനും. നോക്കൂ സംസാരിച്ചു തുടങ്ങുന്നതിന്നുമുന്പ് കൊച്ചു കുട്ടികൾക്ക് എല്ലാം ഒരേ ഭാഷ തന്നെയാണല്ലൊ!?
സ്വപ്നം;അതൊരു അദൃശ്യ ഭാഷ തന്നെ!!! അതിലെ വാക്കുകളോ വാചകങ്ങളോ ഒക്കെയാണ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങള്.
നമുക്കു വരുന്ന ചില മെസ്സേജുകൾ ആണ് സ്വപ്നം
പുലരുന്നതിന്ന് തൊട്ടുമുൻപുള്ള തെളിഞ്ഞ സ്വപ്നവും,ഉച്ച സമയത്തുള്ള സ്വപ്നങ്ങളുമാണ് നമുക്കുള്ള സന്ദേശങ്ങൾ.അവ കൂടാതെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിലും,ഉണരുന്നതിന്നുതെട്ടു മുമ്പുള്ള സ്വപ്നങ്ങളിലും നമുക്കുള്ള മെസ്സേജുകൾ ഉണ്ടായിരിക്കാം.
ഉദാഹരണത്തിനു ഞാനിന്നു പുലർച്ചെ കണ്ട സ്വപനം തന്നെ,അതായത് തന്റെ ഒരു പഴയകാല സുഹൃത്ത് (ഗൾഫിൽ നിന്നു നാട്ടിൽവന്ന)എന്നെ കാണാൻ വന്നത് കാണുകയുണ്ടായി. ഉണർന്നയുടനെ ഞാനതിന്റെ മീനിങ്ങിനെ കുറിച്ച് ആലോചിച്ചു.സ്വപ്ത്തിൽ കാണപ്പെട്ട വ്യക്തി ഏതായാലും എന്നെ കാണാൻ വരാനിടയില്ല.എന്നാ ആ വ്യെക്തിയോട് സാദൃശ്യമുള്ള എന്റെ മറ്റൊരു കൂട്ടുകാരൻ നാട്ടിൽ വന്നിട്ടുണ്ട്. അവന് തന്നെക്കാണാൻ വരും എന്നു ഞാൻ മനസ്സിലാക്കി.അതുപോലെത്തന്നെ സംഭവിച്ചു.
ഇന്നുതന്നെ സൂര്യനോ,ചന്ദ്രനോ ഒരു വീടിന്നു മറഞ്ഞ നിലയിൽ(പരിചയമുള്ളവീട്തന്നെ)കാണുകയും ചെയ്തു.പുലർച്ചെ ആലോചിച്ചപ്പോൾ അർത്ഥം വെക്തമായിരുന്നില്ല.പ്രമുഖരുടെ വിയോഗമാണ് ചില വ്യാഖ്യാതാക്കള് അഭിപ്രായപ്പെട്ടിട്ടുള്ളത് എന്നറിയാമായിരുന്നു.സ്വപ്നത്തിൽ കണ്ട വീടിന്റെ എതിർ വശത്തുള്ള ഒരുകച്ചവടക്കാരന്റെ വിയോഗം ഇന്ന് ഉണ്ടാവുകയും ചെയ്തു.
ഇങനെയൊക്കെയാണ് സ്വപ്നത്തിന്റെ വാചകങ്ങൾ.
മത്സ്യങ്ങൾ,മൃഗങ്ങൾ,പക്ഷികൾ ഇവയൊക്കെ സ്വപ്നങ്ങളുടെ വാക്കുകളാണ്.
ഹിന്ദു,കൃസ്ത്യന്,മുസ്ളിം പുരാണങ്ങളിലെല്ലാം സ്വപ്ന വ്യാഖ്യാനങ്ങൾക് പ്രധാന സ്ഥാനമുണ്ട്.
-രാജീവ്-