A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആര്യഭടന്‍


 
 
AD 476-ല്‍ കേരളത്തിലെ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടന്‍ ജനിച്ചത്‌ എന്ന് പുരാതന രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. അശ്മകം കൊടുങ്ങല്ലൂര്‍ ആണെന്ന് കരുതുന്നു. കേരളത്തിലെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം ആര്യഭടന്‍ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌ യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു. ഭാരതത്തിലെ പുരാതന വിദ്യാകേന്ദ്രമായിരുന്ന നളന്ദ സര്‍വ്വകലാശാല കുസുമപുരത്തായിരുന്നു.ലോകത്തിലെ ഏക യുനിവെര്സിറ്റി ആയിരുന്നു അത് .
അദ്ദേഹം തന്റെ കൃതിയായിരുന്ന ആര്യഭടീയം രചിച്ചത്‌ കുസുമപുരത്തുവച്ചായിരുന്നു. അതിനാല്‍ പേര്‍ഷ്യന്‍ ചിന്തകനായിരുന്ന അല്‍ബറൂണി 'കുസുമപുരത്തെ ആര്യഭടന്‍' എന്നാണ്‌ തന്റെ കൃതികളില്‍ പ്രയോഗിച്ചു കാണുന്നത്‌. ശ്രീ ഡി. ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സര്‍വ്വകലാശാലയുടെ കുലപതി(Vice chancellor) ആയിരുന്നു ആര്യഭടന്‍. എന്നാല്‍ ഭാരതത്തിന്റെ അനേകം ഗ്രന്ഥങ്ങള്‍ വിദേശിയര്‍ കട്ട് അപഹരിച്ചു കൊണ്ട് പോയി സ്വന്തം ആക്കിയത് പോലെ ...വിദേശിയര്‍ ഇതിനും അവരുടെതായ ഒരു നിഗമനം കൊടുത്ത് ...ഗ്രീക്ക് പുസ്തകങ്ങള്‍ പഠിച്ചാണ്‌ ആര്യഭടന്‍ തന്റെ ഗവേഷണഫലങ്ങള്‍ കണ്ടെത്തിയത്‌ എന്നാണ്‌ പാശ്ചാത്യ ചരിത്രകാരന്മാരുടെ അഭിപ്രായം, എന്നാല്‍ അക്കാലത്തെ ചുറ്റുപാടില്‍ ഗ്രീക്കുഭാഷ പഠിച്ച്‌ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ തന്നെ അത്തരമൊരു കൃതി രചിക്കാന്‍ കഴിയില്ലന്നാണ്‌ പൌരസ്ത്യചരിത്രകാരന്മാരുടെ വാദം. കൂടാതെ അങ്ങനെ ഒരു ഗ്രീക്കൂ പുസ്തകം അവര്‍ തെളിവിനു ആയി കാണിക്കയും ചെയ്തില്ല ...കു ടാതെ ആര്യഭടന്റെ കൃതിയിലെ പല കണ്ടുപിടിത്തങ്ങളും പാശ്ചാത്യര്‍ നൂറ്റാണ്ടുകള്‍ക്കുശേഷമാണ്‌ കണ്ടെത്തിയത്‌.

പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടന്‍. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌.

ആര്യഭടീയം
----------------------
ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടന്‍ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തില്‍ അതിനുമുന്‍പ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.
ആര്യഭടീയത്തില്‍ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ഗീതി രചിക്കപ്പെട്ടിട്ടുള്ള പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.

ഗീതികാപാദം

13 ശ്ലോകങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഗീതികാപാദം ദൈനംദിന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വസ്തുതകള്‍ പരാമര്‍ശിക്കുന്നു.
ഗണിതപാദം

33 ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന ഗണിതപാദത്തില്‍ സാമാന്യഗണിതം മുതല്‍ ഗഹനങ്ങളായ വിഷയങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വളരെ പ്രസിദ്ധങ്ങളായതിനാല്‍ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവ ഉപേക്ഷിച്ച്‌, വര്‍ഗ്ഗം മുതല്‍ ആണ്‌കണക്കുകള്‍ ആരംഭിച്ചിരിക്കുന്നത്‌.
കാലക്രിയാപാദം

25 ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിര്‍ണ്ണയമാണ്‌ വിഷയം. കാലചക്രം, സൌരവര്‍ഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങള്‍, ഗ്രഹങ്ങളുടെ ചലന ക്രമങ്ങള്‍, ഭൂമിയില്‍ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.

ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തില്‍ കാണുന്നത്‌ ഇപ്രകാരമാണ്‌,

ഒരു കല്‌പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വര്‍ഷം

ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌.

ഗോളപാദം

ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങള്‍ ഉള്ള ഇവിടെ ഗ്രഹങ്ങളെ കുറിച്ചുള്ള പഠങ്ങള്‍ കാണാം. നക്ഷത്രങ്ങളും ഗ്രഹങ്ങളും നീങ്ങുന്നതെന്തുകൊണ്ടാണ്‌ നീങ്ങുന്നതായി തോന്നുന്നത്‌ എന്ന് ആര്യഭടീയത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. ഭൂമിയുടെ ചുറ്റളവും, ഭൂമിയുടെ ഒരു ഭാഗത്ത്‌ സൂര്യനസ്തമിക്കുമ്പോള്‍ മറുഭാഗത്ത്‌ സൂര്യന്‍ ഉദിക്കും മുതലായ കണ്ടുപിടുത്തങ്ങള്‍ എല്ലാം ഗോളപാദത്തില്‍ കാണാം.

ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങള്‍
------------------------------------------------
π(പൈ) യുടെ മൂല്യം 3.1416 ആകുന്നു
ത്രികോണമിതിയിലെ സൈന്‍(sine) പട്ടിക തയ്യാറാക്കാനുള്ള മാര്‍ഗം.
ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം
ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
ഭൂമിയുടെ ഭ്രമണത്തേയും ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം
ഘനമൂലവും, വര്‍ഗ്ഗമൂലവും കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ —

ഭാരതത്തിലെ അനേകം യുനിവെര്സിട്ടികള്‍ ഉണ്ട് ...അതിനൊക്കെ ഗാന്ധി കുടുംബത്തിന്റെ പേര് ചാര്‍ത്തിയിട്ടും ഉണ്ട് ..അവര്‍ ഒക്കെ ഒരു രാജാ ഭരണം പോലെ നമ്മുടെ നാടിനെ ഭരിച്ചു മുടിച്ച്ചവര്‍ ആണ്