A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

യതി

 യതി




നൂറ്റാണ്ടുകൾക്കു മുൻപ്തന്നെ യതിയെന്ന വിചിത്ര ജീവിയെകുറിച്ച് ഉള്ള കഥകൾ പ്രചരിച്ചിരുന്നു. 13-ആം ജീവിച്ചിരുന്ന റോജർ ബേക്കർ എന്ന ചിന്തകൻ കിഴക്കൻദേശത്തെ ഉയർന്ന പർവ്വതനിരകളിൽ വസിച്ചിരുന്ന യതിയെ പറ്റി തന്റെ കൃതിയിൽ എഴുതിയിരുന്നു. ഏഷ്യാക്കാർ ഈ ജീവിയെ കെണി വെച്ചു പിടിച്ചിരുവത്രെ. പാത്രങ്ങളിൽ വെക്കുന്ന മദ്യം കുടിച് അവർ വീഴുമ്പോഴാണത്രേ ഇവർ യതിയെ പിടികൂടിയിരുന്നത്. ഈ ജീവിയുടെ തലച്ചോർ ഭക്ഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇവയുടെ തലച്ചോറ് ഭക്ഷിച്ചാൽ ബുദ്ധി ശക്തി വർധിക്കുമെന്നും ഇവർ കരുതിയിരുന്നുവെന്നു റോജർ ബേക്കർ വിശദീകരിക്കുന്നു. ഏതായാലും ഇവ ഉണ്ടകിലും ഇല്ലങ്ങിലും അതിനോട് സദ്ര്ശ്യമുള്ള ജീവിയായിട്ടാണ് യതിയെ പലരും കരുതുന്നത്. ഈ നൂറ്റാണ്ടിലും ഹിമാലയത്തിൽ ഈ ജീവിയെ കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. 1971-ൽ രണ്ടു പര്വതാരോഹകർ ആയ ഡോൺ വില്ലൻസും ഡഗർ ഹോസ്റ്റനും ഹിമാലയത്തിന്റെ ഏകദേശം 4000മീറ്റർ ഉയരത്തിലെത്തി. അവിടെ വെച് അവർ മനുഷ്യന് സമാനമായ വലിയ കാല്പാടുകൾ മഞ്ഞിൽ കണ്ടെത്തി. അന്നു വില്ലൻസ് തന്റെ കൂടാരത്തിനു പുറത്ത് ഇരിക്കുകയായിരുന്നു അപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. നിലാവെളിച്ചത്തിൽ, കുറച് നേരമായി മനുഷ്യ കുരങ്ങിനു സമാനമായി ഒരു ജീവി നീങ്ങുന്നു. അത് നാലു കാലിൽ നീങ്ങുകയാണ് എന്നാണ് വിലൻസിനു തോന്നിയത്. വില്ലൻസ് ഈ സംഭവം കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു. താൻ കണ്ട യതിയുടെ കാല്പാടുകൾ പിന്നീട് വില്ലൻസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ കൂടെ ഉണ്ടായിരുന്നവർ ഇത് വിശ്വസിച്ചില്ല എന്നാണ് വില്ലൻസ് തന്റെ ആത്കഥയിൽ വിവരിക്കുന്നത്. ഈ സംഭവത്തിനു മുന്പും ചിലർ യതിയുടെ സാന്നിധ്യത്തെ കുറിച്ച് രേഖപെടുത്തിയിട്ടുണ്ട്. 1889-ൽ മേജർ. L.A. വാർഡൽ വടക്കുകിഴക്കൻ ദിക്കിലൂടെ സഞ്ചരിക്കുമ്പോൾ അസ്വാഭാവികമായി ചില കാൽപാടുകൾ കാണാൻ ഇടയായി. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ഷെർവൂ ഇത് യതിയുടെ കാൽപാട് ആണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. വാർഡലിന്റെ ഈ വെളിപ്പെടുത്തൽ മറ്റു പലരെയും ഈ വിഷയത്തിലേക്ക് ആകർഷിച്ചു. അങ്ങനെ 1921-ൽ കേണൽ സി . കെ. ഹൊവാഡ് ബെറി യുടെ നേതൃത്വത്തിലുള്ള ഒരു ബ്രിട്ടീഷ്‌ സംഘം ഹിമാലയത്തിനു വടക്കുഭാഗത്തെത്തി. പർവതം കയറുന്നതിനിടയിൽ സംഘം അവർക്ക് മുന്നിലായി വലിയ കാല്പാടുകളുടെ ഒരു നിര കണ്ടെത്തി അപ്പോൾ ഏകദേശം 7000മീറ്റർ ഉയരത്തിലായിരുന്നു അവർ. മഞ്ഞിലുണ്ടാകുന്ന ഏതൊരു കാല്പാടുകളും അതുരുകുമ്പോൾ ആകൃതിയിലും വലിപ്പത്തിലും വിത്യാസമുണ്ടാകാമെന്നു അവർക്ക് അറിയാമായിരുന്നു. മഞ്ഞിൽ ഉണ്ടാക്കുന്ന ചെറിയ കാല്പാടുകൾ പോലും ഉരുകുമ്പോൾ ഒരു രൂപത്തിലും അത് ഉറക്കുബോൾ ഒരു ആകൃതിയിലും ആയിത്തീരാം. ഇങ്ങനെ വികലമാക്കപ്പെടുന്ന വലിയ കാല്പാടുകൾ തെറ്റിദ്ധാരണ ഉണ്ടാക്കിയേകാം. അതിനാൽ തങ്ങൾ കണ്ടത് പർവ്വത നിരകളിൽ കാണപ്പെടുന്ന ചെനായകളുടെ കാലടികളാകാം എന്നായിരുന്നു പര്യവേക്ഷസംഘത്തിന്റെ നിഗമനം. എന്നാൽ കൂടെ ഉണ്ടായിരുന്ന ഷെർപ്പകൾക്ക് ഉറപ്പായിരുന്നു അത് യതി യുടെ കാലടികളാണെന്ന്. 1921-ൽ തന്നെ വില്ലിം നൈറ്റ്‌ എന്നൊരാളും ഹിമാലയത്തിൽ തനിക്ക് ഉണ്ടായ അനുഭവം വിവരിച്ചു. അതിങ്ങനെയായിരുന്നു "ഞാൻ കുതിര സവാരിക്കിടയിൽ അല്പം വിശ്രമിക്കാൻ വേണ്ടി നിന്നതതായിരുന്നു. അപ്പോൾ ചെറിയ ഒരു ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. ഏതാനും വാര അകലെയായി രോമാവൃതമായ മനുഷ്യനെ പോലെ തോന്നിച്ച ഒരു ജീവി നില്കുന്നു. ഏകദേശം ആറടി ഉയരമുള്ള മനുഷ്യനു സമാനമായ ആ ജീവി, നവംബറിലെ ആ കൊടും തണുപ്പത്‌ നക്നനായി നീങ്ങുകയായിരുന്നു. തലമുടി മുഖത്തേയ്ക്ക് വ്യാപിച്ചു കിടന്നിരുന്നു കൈകളിലെയും കാലുകളിലെയും നെഞ്ചിലേയും മാംസ പേശികൾ ഉറച്ചതായിരുന്നു. കൈയിൽ വില്ലു പോലെ എന്തോ ആയുധം ഉണ്ടായിരുന്നു. നെറ്റിന്റെ ഈ വിവരണം യതിയെ പറ്റി പ്രചരിച്ചിരുന്ന മുന്ധാരണകളിൽ നിന്നെലാം വ്യത്യസ്തമായിരുന്നു. അതിനാൽ നൈറ്റ്‌ കാണാനിടയായത് ഹിമാലയപ്രേദേശത് ചുറ്റി തിരിഞ്ഞ ഏകാകിയായ സന്ന്യാസിയെ ആയിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഗ്രീക്ക് ഫോട്ടോ ഗ്രാഫറും റോയൽ ജോഗ്രഫിക്കൽ സൊസൈറ്റിയുടെ അംഗവുമായ N. A. തോംബാസി ഉം മേല്പറഞ്ഞ നികമാനത്തിലായിരുന്നു എത്തിച്ചേർന്നത്. 1925-ലാണ്‌ അദ്ദേഹം ഈ നിഗമനം നടത്തിയത്. 'ഹിമാലയപ്രേദേശത് പലരും കണ്ടതായി പറയപ്പെടുന്ന ഈ ജീവികൾ 'ലോകത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന ബുദ്ധ സന്ന്യാസികൾ ആകാം. പുറംലോകവുമായി ബന്ധമില്ലാത്ത ഉയർന്ന പർവ്വത പ്രദേശത്തു ഏകാകിളായി കഴിയുന്ന ഇവരാകാം യതി എന്ന പേരിൽ അറിയപ്പെടുന്നത് '. എന്നാൽ 1964-ൽ തോംപ്സയി ഈ അഭിപ്രായം പാടെ തിരുത്തി. യതി ഒരികലും നാലു കാലിൽ ജീവിയല്ലെന്നും ഇരുകാലിൽ നടക്കുന്ന ജീവിയാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഏകദേശം 1000അടിയോളം ഉയരത്തിൽ വെച് 200-300മീറ്റർ അകലെയായി തോംപ്സയി യതിയെ സാക്ഷ്യപ്പെടുത്തി. പിന്നീട് യതി കാണപ്പെട്ട സ്ഥലം തോംപ്സയി പരിശോധിച്ചു. മനുഷ്യ സമാനമായിരുന്നു അവിടെ കാണപ്പെട്ട കാല്പാടുകൾ.15-18സെന്റിമീറ്ററോളം(വീതി കൂടിയ ഭാഗത്ത്‌ )വീതിയുമുളവയായിരുന്നു അവ. അഞ്ചു വിരൽ പാടുകളും വളരെ വ്യക്തമായി പതിഞ്ഞിട്ടുണ്ടായിരുന്നു