ഇനി ചുരുള ഴിഞ്ഞില്ല എന്ന പരാതി പറയരുത്
കട: രവിചന്ദ്രൻ
പ്രേതം വന്നു വിളിക്കുമ്പോള്‍
(1) സ്‌ക്കൂള്‍-കോളേജ് ഹോസ്റ്റലുകളില്‍ പ്രചാരത്തിലുള്ള ഒരു വിനോദമാണ് ഒയ്ജ ബോര്‍ഡ്(Ouija board)). അമേരിക്കന്‍ വ്യവസായിയായ എലിയ ബോണ്ട് (Elijah Bond) 1890 ജൂലൈ ഒന്നിന് വ്യാവസായികാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഈ നിര്‍ദ്ദോഷ വിനോദത്തില്‍ പ്രേതാത്മക്കളെ ഉള്‍പ്പെടുത്തി ജനകീയവല്‍ക്കരിച്ചത് അമേരിക്കന്‍ ആത്മീയവാദിയായ പേള്‍ കറന്‍ (Pearl Lenore Curran /18831937) എന്ന വനിതയാണ്. 'അതെ' (yes) എന്നര്‍ത്ഥമുള്ള ഫ്രഞ്ച്(oui)-ജര്‍മ്മന്‍ (ja) വാക്കുകളുടെ മിശ്രണമാണ് ഒയ്ജ.
(2) ഒയ്ജ ബോര്‍ഡ് ഒരു മിനുസമായ ഒരു പരന്ന പ്രതലമാണ്. അതില്‍ സാധാരണയായി സംഖ്യകളും ഇംഗ്ലീഷ് അക്ഷരങ്ങളും yes, no, hello, goodbye തുടങ്ങിയ ഇംഗ്ലിഷ് വാക്കുകളും രേഖപ്പെടുത്തിയിട്ടുണ്ടാവും. തടി, പ്ലാസ്റ്റിക്ക്, ഗ്ലാസ്സ് എന്നിവകൊണ്ട് നിര്‍മ്മിച്ച ഒരു ചെറുകഷണം ഈ പ്രതലത്തിലൂടെ തെന്നി നീക്കുന്നതാണ് കളി. ഇതിനെ പ്ലാന്‍ചെറ്റ് (planchette) എന്നു വിളിക്കുന്നു. പ്ലാന്‍ചെറ്റായി നാണയമോ ഗ്ലാസ്സോ ക്യൂബുകളോ ഉപയോഗിക്കാം. പ്ലാന്‍ചെറ്റില്‍ കൈ വിരല്‍ അമര്‍ത്തുമ്പോള്‍ അത് നിങ്ങളെ ഒയ്ജബോര്‍ഡിലെ ഒരു കോളത്തില്‍ നിന്നും മറ്റൊന്നിലേക്ക് തള്ളി നീക്കി കൊണ്ടുപോകുന്നതായി അനുഭവപ്പെടും. അങ്ങനെ ചെയ്യുന്നത് പ്രേതാത്മക്കളാണെന്ന് വിശ്വസിക്കുന്നതാണ് കളി കൊഴുപ്പിക്കുന്നത്. കളി തുടങ്ങുന്നതിന് മുമ്പ് ചില മന്ത്രങ്ങളും നിര്‍ദ്ദേശങ്ങളും(commands) കൊടുത്ത് പ്രേതാക്കളെ ആവാഹിച്ച് കളത്തിലെത്തിക്കണം. ശേഷം നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രേതാത്മക്കള്‍ ഉത്തരം നല്‍കുമത്രെ. അതായത് ഉത്തരം എഴുതി വെച്ചിരിക്കുന്ന കോളത്തിലേക്ക് നിങ്ങളെക്കൊണ്ട് പ്ലാന്‍ചെറ്റ് നീക്കിപ്പിക്കും. അല്ല/അതെ എന്ന ഉത്തരങ്ങളായിരിക്കും പലപ്പോഴും ലഭിക്കുക. കളി തീരുമ്പോള്‍ goodbye പറഞ്ഞു വിടവാങ്ങും. കൂടുതല്‍ വാക്കുകള്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയാല്‍ വ്യത്യസ്തങ്ങളായ ഉത്തരങ്ങള്‍ ലഭിക്കും.
(3) വാസ്തവത്തില്‍ പ്ലാന്‍ചെറ്റ് നീങ്ങുന്നത് പ്രേതാത്മമല്ല മറിച്ച് കളിക്കാരന്‍ അറിയാതെ ചെലുത്തുന്ന ബലംകൊണ്ടാണ്. വിശ്രുത ശാസ്ത്രജ്ഞനായ മൈക്കല്‍ ഫാരഡെ 1853 ല്‍ തൃപ്തികരമായി വിശദീകരിച്ച ഇഡിയോ മോട്ടോര്‍ പ്രഭാവം (ideomotor effect) തന്നെയാണ് ഇവിടെ സംഭവിക്കുന്നത്. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷയും (expectation) തയ്യാറെടുപ്പും ഇഡിയോമോട്ടാര്‍ പ്രഭാവത്തിനു ശക്തിപകരുന്നു. സ്വച്ഛാപ്രകാരമല്ലാതെ സംഭവിക്കുന്ന അതിസൂക്ഷ്മ പേശിപ്രവര്‍ത്തനങ്ങളും (involuntary micro muscle movements) ചലനങ്ങളുമാണ് ഇഡിയോ മോട്ടോര്‍ പ്രതികരണത്തിന് ആധാരം. ഇതു തിരിച്ചറിയാന്‍ ഒരെളുപ്പമാര്‍ഗ്ഗമുണ്ട്. കൈകള്‍ മുന്‍വശത്തേക്ക് കൊണ്ടുവന്ന് കയ്യടിക്കുക. മൂന്നു നാലു പ്രാപശ്യം അടിച്ച ശേഷം പെട്ടെന്നു നിര്‍ത്തുക. ശേഷം കൈകള്‍ അതുപോലെ വെക്കുക. 15-20 സെക്കന്റ് കഴിയുമ്പോഴേക്കും ചെറിയ തോതില്‍ വിറയലും വിക്ഷോഭങ്ങളും അനുഭവപ്പെടും. കൈകള്‍ മെല്ലെ അടുത്തുവരികയും നിങ്ങള്‍ സ്വയംമറന്നു കയ്യടിച്ചു തുടങ്ങുകയും ചെയ്യും.
(4) മറ്റാരോ കൈ പിടിച്ച് അടിപ്പിക്കുന്നതായി നിങ്ങള്‍ക്കനുഭപ്പെടും. തൊണ്ണൂറ് ശതമാനം ആള്‍ക്കാരിലും ആദ്യം ചെയ്യുമ്പോള്‍ തന്നെ ഈ അനുഭവമുണ്ടാകും. ബാക്കിയുള്ളവര്‍ക്ക് ഏതാനും ദിവസങ്ങള്‍ നീളുന്ന പരിശീലനം ആവശ്യമായി വന്നേക്കാം. പ്ലാന്‍ചെറ്റ് തനിയെ നീങ്ങുന്നുവെന്ന തോന്നല്‍ കളിക്കാരനെ ഒരു വിഘടിതാവസ്ഥയിലേക്ക് ( dissociative state) തള്ളിനീക്കും. വ്യക്തിയുടെ ബോധം(consciousness) വിഭജിതമാകുകയോ അതല്ലെങ്കില്‍ അയാളുടെ സാധാരണയുള്ള ഗ്രഹണ-ഇന്ദ്രിയ-ചലനപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബോധം വിഘടിച്ചു മാറുകയോ ചെയ്യുന്ന ഒരവസ്ഥയാണത്(A dissociative state is one in which consciousness is somehow divided or cut off from some aspects of the individual’s normal cognitive, motor, or sensory functions)
(5) ഒയ്ജ ബോര്‍ഡില്‍ കൈവിരല്‍ പ്ലാന്‍ചെറ്റിന് മുകളില്‍ വെക്കുമ്പോള്‍ ഇഡിയമോട്ടോര്‍ പ്രഭാവത്തിന്റെ ഫലമായി പേശികളില്‍ സൂക്ഷ്മമായ ബലം രുപപ്പെടുന്നു. അത് നിങ്ങളുടെ ഇച്ഛപ്രകാരമോ നിയന്ത്രണപ്രകാരമോ സംഭവിക്കുന്ന ഒന്നല്ല. അതുകൊണ്ടു തന്നെ ആരോ പ്ലാന്‍ചെറ്റ് നീക്കുന്നുവെന്ന തോന്നലുണ്ടാകുന്നു. പ്രേതാത്മാവിന്റെ കഥകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഇതു സംഭവിക്കുന്നതിനാല്‍ പ്രേതം വന്ന് കൈ നീക്കിക്കൊണ്ടു പോയെന്നു വിശ്വസിക്കാനുള്ള പ്രവണതയുണ്ടാകുന്നു. ഓയ്ജ ബോര്‍ഡ് കളി പഠിപ്പിച്ച് പ്രേതങ്ങളെ വിളിച്ചുവരുത്തുന്ന ശേഷി നേടാനായി 5000 രൂപ ഫീ വാങ്ങി കോഴ്‌സ് നടത്തുന്ന കേന്ദ്രങ്ങള്‍ നമ്മുടെ സംസ്ഥാന തലസ്ഥാനത്തുണ്ട്. ഇത് പഠിപ്പിക്കുന്ന മാസ്റ്റര്‍മാരും പ്രചരണം ഏറ്റെടുത്ത പാസ്റ്റര്‍മാരും സുലഭമാണ്.
(6) പ്രേതം, കമാന്‍ഡ്, കഥകള്‍, ചോദ്യങ്ങള്‍.. ഇവയൊന്നുമില്ലാതെ തന്നെ കൈവിരല്‍ പ്ലാന്‍ചെറ്റില്‍ വെച്ചാലും കുറെക്കഴിയുമ്പോള്‍ അതു ചലിക്കും. പ്രേതാത്മവിന്റെ കഥയും കളിക്കാരന്റെ അന്ധവിശ്വാസത്വരയും അതിനു പ്രോത്സാഹനമാകുന്നുവെന്ന് മാത്രം. പ്ലാന്‍ചെറ്റിനു മേല്‍ കൈവിരല്‍ മൃദുവായി മാത്രമേ അമര്‍ത്താവൂ. അമര്‍ത്തിപ്പിടിച്ചാല്‍ പ്ലാന്‍ചെറ്റ് ചലിക്കില്ല. മാത്രമല്ല, പ്ലാന്‍ചെറ്റ് തെന്നി നീക്കാനുപയോഗിക്കുന്ന പ്രതലം വളരെ മിനുസവും വഴുവഴുപ്പുള്ളതുമായിരിക്കണം. എങ്കിലേ സൂക്ഷ്മ പേശീചലനങ്ങള്‍ സൃഷ്ടിക്കുന്ന ബലത്തിന് പ്ലാന്‍ചെറ്റിനെ തള്ളി നീക്കാനാവൂ.
(7) പ്ലാന്‍ചെറ്റ് നീക്കുന്ന പ്രതലത്തിലെ കോളങ്ങളില്‍ എഴുതിവെക്കുന്ന ഉത്തരങ്ങള്‍ മാത്രമേ പ്രേതാത്മാക്കള്‍ക്ക് നല്‍കാനാവൂ. അതായതു, എഴുത്തുപരീക്ഷയില്‍ പ്രേതാത്മക്കള്‍ക്കു താല്‍പ്പര്യമില്ല-ചോദ്യങ്ങള്‍ ഒബ്ജക്റ്റീവ് ടെപ്പ് വിത്ത് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഇനത്തില്‍ പെട്ടതായിരിക്കണം. ചോദ്യാവലി തയ്യാറാക്കുന്നത് ഇംഗ്ലീഷിലായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. ജീവിച്ചിരുന്നപ്പോള്‍ തുളു സംസാരിച്ചിരുന്ന പ്രേതാത്മവും മരിച്ചു കഴിഞ്ഞാല്‍ വ്യവഹാരഭാഷ ഇംഗ്ലീഷാക്കി മാറ്റും-അതും പതിനാറാം നൂറ്റാണ്ടിനു ശേഷം രൂപംകൊണ്ട ആധുനിക ഇംഗ്ലീഷ്! smile emoticon
(8) 'പ്രകാശവേഗത'യിലാണ് പ്രേതാത്മക്കള്‍ സഞ്ചരിക്കുന്നത്! അമേരിക്കയില്‍ പോയി കളിച്ചാലും നാടന്‍ പ്രേതങ്ങളായിരിക്കും കളത്തിലേക്ക് ആവാഹിക്കപ്പെടുക. വ്യക്തിപരമായി അറിയാവുന്നവരോ മരിച്ചുപോയ അടുത്ത ബന്ധുക്കളോ പിതൃക്കളോ സുഹൃത്തുക്കളോ ആയിരിക്കുമവര്‍! വിളി കേട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ കടല്‍ കടന്നു അമേരിക്കയിലെത്താന്‍ അവര്‍ക്കു സാധിക്കും. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രേതാത്മക്കള്‍ ഉത്തരങ്ങളിലേക്ക് വലിച്ചുകൊണ്ടു പോകുമെങ്കിലും ലഭിക്കുന്ന ഉത്തരങ്ങള്‍ ശരിയാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. കളിക്കാരന് അറിയുന്ന ഉത്തരങ്ങള്‍ മാത്രമേ പ്രേതാത്മാവിനും അറിയാനാവൂ! smile emoticon
(9) ഭാവി സംബന്ധിച്ച ഉത്തരങ്ങളൊക്കെ പൊട്ടക്കണ്ണന്റെ മാവിലെറിയാണ്. എന്നാല്‍ ഭൂതകാലത്തെയും മുന്‍ജന്മങ്ങളെയും സംബന്ധിച്ച ഉത്തരങ്ങളൊക്കെ 100% ശരിയായിരിക്കും! കാരണം അവയുടെ ആധികാരികത പരിശോധിച്ചറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലല്ലോ! മുജ്ജന്മത്തില്‍ താനൊരു കൊട്ടാരത്തിലെ 'സര്‍വസൈന്യാധിപനാ'യിരുന്നുവെന്ന് ഒയ്ജ ബോര്‍ഡ് വഴി മനസ്സിലാക്കിയ ഒരു ഒയ്ജ മാസ്റ്റര്‍ സംസ്ഥാനതലസ്ഥാനം അലങ്കരിക്കുന്നുണ്ട്. വിനോദത്തിനായി തുടങ്ങുന്ന ഈ കളി പലപ്പോഴും അപകടകരമായി തീരാറുണ്ട്. ആള്‍പ്പാര്‍പ്പില്ലാത്ത ചില പ്രേതഭവനങ്ങളില്‍ വെച്ച് ഓയ്ജ ബോര്‍ഡ് കളിച്ചു മനോരോഗികളായി തീര്‍ന്നവരുണ്ട്. കളിസ്ഥലത്തെക്കുറിച്ചുള്ള കഥകള്‍ കേട്ടു ഭ്രമിച്ചതുകൊണ്ടാവണം പ്രേതാത്മക്കളുമായി നേരിട്ടു ബന്ധപ്പെട്ടതിന്റെ ആഘാതം അവരെ ഏറെക്കാലം പിന്തുടരുന്നു. കൂടുതലും പെണ്‍കുട്ടികളാണ് ഈ വിനോദത്തിന്റെ അടിമകള്‍ എന്നു പറഞ്ഞാല്‍ അതൊരു സ്ത്രീവിരുദ്ധ പ്രസ്താവമായി കാണരുത്. smile emoticon
(10) രാത്രി വളരെ വൈകി ഓയ്ജ ബോര്‍ഡ് കളിക്കുന്ന കുട്ടികളില്‍ പലരും തങ്ങള്‍ പ്രേതാത്മാക്കളുമായി ശരിക്കും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഭ്രമചിന്തകളില്‍ നിന്ന് അവരെ ഉണര്‍ത്തുക അത്ര എളുപ്പമല്ല. അമിതാശങ്കയും ഭാവിയറിയാനുള്ള ഉത്കണ്ഠയും രൂക്ഷമാകുമ്പോള്‍ അതു പലപ്പോഴും വ്യക്തിത്വ ശിഥിലീകരണത്തില്‍ കലാശിക്കുന്നു. വര്‍ദ്ധിച്ച വൈകാരികദൗര്‍ബല്യവും ചപലതയും ഓയ്‌ജോ ലഹരിയുടെ പാര്‍ശ്വഫലങ്ങളാണ്. മനസ്സില്‍ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ചില മുതിര്‍ന്നവരും ഈ തരികിടയിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടാറുണ്ട്. ചിലര്‍ക്കിത് മതവിശ്വാസം പോലെയായി മാറുന്നു. വിമര്‍ശനം കേള്‍ക്കുമ്പോള്‍ വ്രണപ്പെട്ടെന്നു പരാതിപ്പെടുകയും നിലവിട്ട് പെരുമാറുകയും ചെയ്യുന്നു. ഓയ്ജ ബോര്‍ഡ് തട്ടിപ്പാണെന്നു പറഞ്ഞ സഹപാഠിയെ തല്ലിയെ ഒരു വിദ്യാര്‍ത്ഥിനിയെ പരിചയമുണ്ട്. ശരിക്കും 'ഗംഗ'യെപ്പോലെ ഉന്മാദിനിയായ അവളെ സമാധാനിപ്പിക്കാന്‍ നന്നെ പാടുപെട്ടു. ഈ വകുപ്പില്‍ മന:ശാസ്ത്രജ്ഞരുടെ ചികിത്സ തേടേണ്ടി വരുന്നവരുടെ എണ്ണവും കുറവല്ല.
(12) ഒയ്ജ ബോര്‍ഡിലെ പ്രേതങ്ങള്‍ക്ക് പൊതുവെ ഒരു ക്രൈസ്തവ പശ്ചാത്തലമാണുള്ളത്. മുഖ്യധാരാ ക്രിസ്തുമതം കരിഷ്മാറ്റിക്ക് ധ്യാനകേന്ദ്രങ്ങളെപ്പോലെ തന്നെ ഒയ്ജ ബോര്‍ഡിനെയും തള്ളിപ്പറയുന്നുണ്ട്. ഒയ്ജ ബോര്‍ഡ് ശരിക്കും പ്രവര്‍ത്തിക്കുമെങ്കിലും ദുഷിച്ച പ്രേതാത്മക്കള്‍ മാത്രമേ അതിലേക്ക് ആവാഹിക്കപ്പെടുകയുള്ളു എന്നാണവരുടെ മുഖ്യ പരാതി. പരിചയമില്ലാത്തവര്‍ സ്വയം ശ്രമിച്ചു നോക്കരുതെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. അതായതു, പ്രേതാത്മക്കളെ ആവാഹിക്കാമെന്ന കാര്യത്തില്‍ കളിക്കുന്നവരെക്കാള്‍ തീര്‍ച്ചയാണ് പള്ളിക്കാര്‍ക്ക്. അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ പള്ളിക്കാരെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...