A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഓജോ ബോർഡ്,

**************ഓജോ ബോർഡ്**************




"അപരിചിതൻ" സിനിമ ഇറങ്ങിയ ശേഷം ഉള്ള കേരളത്തിൽ പ്രചരിക്കുന്ന ഒട്ടുമിക്ക പ്രേത കഥകളിലെയും നായകൻ..ഏതാണ്ട് 11ആം നൂറ്റാണ്ടിനു മുൻപേ ചൈനയിലും മറ്റും പ്രചാരത്തിൽ ഉള്ള ഓജോ ബോൾഡ് ആത്മാക്കളെ വിളിച്ച് വരുത്താൻ ഉള്ള മാർഗമായിട്ടാണ് കരുതുന്നത്..

ഇനി കാര്യത്തിലേക്ക് കടക്കാം..
എന്താണ് ഓജോ ബോർഡ്??
A മുതൽ Z വരെ ഉള്ള അക്ഷരങ്ങളും,
0 മുതൽ 9 വരെയുള്ള അക്കങ്ങളും,
Yes/No,Good Bye എന്നിങ്ങനെ മൂന്ന് വാക്കുകളും അടങ്ങിയ ഒരു ഷീറ്റ് പേപ്പർ ആണ് ഓജോ ബോർഡ്..
ആർക്കും അനായാസം നിര്മിക്കാവുന്ന ഒന്ന്..
ഈ ഒരു തുണ്ട് പേപ്പർ വെച്ച് മരിച്ചു പോയവരുമായി ആശയവിനിമയം നടത്താം എന്നാണ് ഇത് ഉപയോഗിക്കുന്നവരുടെ വാദം..
ഒരു മതത്തിന്റെയും ഭാഗം അല്ലാത്തത് കൊണ്ടാകാം ലോകമെമ്പാടുമുള്ള അന്ധവിശ്വാസി സമൂഹം ജാതി മത ഭേദമന്യേ ഇതിനെ ഏറ്റെടുത്തത്..

ഓജോ ബോർഡ് കളിക്കുന്നത് വളരെ എളുപ്പം ആണ്, ഒരു കോയിൻ ബോർഡിൽ വെച്ച് അതിൽ വിരൽ വെച്ച് ആത്മാവിനെ ക്ഷണിക്കുക..വരുന്ന ആത്മാവ് നമ്മളുടെ ചോദ്യങ്ങൾക്ക് ബോർഡിലെ അക്ഷരങ്ങളിലൂടെയും, അക്കങ്ങളിലൂടെയും,വാക്കുകളിലൂടെയും മറുപടി നൽകും..മലയാളം പോലും ശരിക്ക് അറിയാത്ത വലിയപ്പന്റെ ആത്മാവ് ആയാലും ഇംഗ്ലീഷിൽ ആണ് മറുപടി തരുന്നത്..(ഹെന്താല്ലേ,ഇനിയിപ്പം മരിച്ചു പോയ ഏതേലും ഇംഗിഷ് കോളേജ് പ്രൊഫെസ്സറുടെ ആത്മാവ് പഠിപ്പിച്ചു കൊടുത്തതാകും അല്ലേ..)
ഓജോ ബോർഡിൽ വെച്ചിരിക്കുന്ന കോയിൻ നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി എന്നവണ്ണം ബോർഡിലൂടെ ചലിക്കുന്നു..
രക്ത ദാഹിയായ അമാനുഷിക ശക്തികൾ ഉണ്ടെന്ന് കരുതപ്പെടുന്ന ആത്മാക്കൾക്ക് ആ കോയിൻ ചലിപ്പിക്കാൻ പരസഹായം വേണം എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത..

വിരലുകൾ കൊണ്ട് ഓജോ ബോർഡ് കളിക്കുന്ന കളിക്കാരൻ ചലിപ്പിക്കാതെ ഒരിക്കലും കോയിൻ നീങ്ങില്ല..ഇത് ചെയ്യുന്നവർ മനപ്പൂർവ്വം ആ കോയിൻ ചലിപ്പിക്കുന്നു എന്ന് പറയുന്നില്ല..അവരുടെ ഉപബോധ മനസ്സ്, അവരുടെ ബോധ മനസ്സ് അറിയാതെ അവരെ കൊണ്ട് ചലിപ്പിക്കുന്നത് ആകാം (ideomotor effect)..
എന്തിരുന്നാലും ഇതിൽ വിശ്വസിക്കുന്നവർ ഒട്ടനേകം ആണ്..

ഈ ഓജോ കളിക്കാരോട് ഒരു ചോദ്യം എന്ത് കൊണ്ട് ഈ ആത്മാക്കളെ ഉപയോഗിച്ച് മനുഷ്യർക്ക് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തിക്കൂട??
(ഉദാഹരണത്തിന് തെളിയാതെ കിടക്കുന്ന കേസുകളെ കുറിച്ചോ,ശാസ്ത്രത്തിനു ഉത്തരമില്ലാത്ത പ്രപഞ്ചത്തെ കുറിച്ചുള്ള അറിവുകളെ കുറിച്ചോ ഒക്കെ)
അതിന് അവർക്ക് ഒരിക്കലും പറ്റില്ല കാരണം ഇത് കളിക്കുന്നവന്റെ ഉപബോധ മനസ്സിൽ ഉള്ള സംഭവങ്ങൾ അല്ലാതെ ഒരറിവും പുതുതായി കിട്ടില്ല..

പിന്നെ ഇതുപോലെ ഉള്ള സംഗതികൾ ഒക്കെ തെളിയിക്കാം എന്ന് ഉറപ്പുള്ളവർക്ക് യുക്തിവാദി സംഘങ്ങളുടെയും മറ്റും ഒട്ടനവധി വെല്ലുവിളികൾ ഉണ്ട് അത് വെച്ച് കോടികൾ സമ്പാദിക്കാം..അതിനൊന്നും ഇത് പരീക്ഷിച്ചു വിജയിച്ചു എന്ന് പറയുന്നവർ മുതിർന്നാതായി കണ്ടിട്ടില്ല..ideomotor effectനെ കുറിച്ച് ധാരണ ഇല്ലാത്ത പലരും ഇത് കളിച്ചു മാനസിക നില വരെ തെറ്റിയതായി പറയപ്പെടുന്നുണ്ട്..
ഇത്തരം തട്ടിപ്പുകളിൽ ദയവായി വഞ്ചിതരാകാതെ ഇരിക്കുക..

#അതുൽ_സുധീഷ്