3 വർഷം മുൻപ് ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ കുറിക്കുന്നത് .ഞാനും ഹസ്ബൻഡും കൂടി ഒരു വൈകുന്നേരം വളയനാട് ദേവി ക്ഷേത്രത്തിൽ പോയി .ഗുരുതി പൂജക്കും മുട്ടറുക്കുന്നതിനും മറ്റുമായാണ് പോയത് .അവിടെത്തി ചീട്ടാക്കി എന്നോട് ഹസ്ബന്റ് തേങ്ങ കഴുകി വരാൻ പറഞ്ഞയച്ചു .തേങ്ങ കഴുകി ഉള്ളിൽ എത്തിയപ്പോ ഹസ്ബന്റ് നെ കാണാൻ ഇല്ല .ചുറ്റി നടന്നു തൊഴുന്നുണ്ടാവും എന്ന് കരുതി ഞാൻ ചുറ്റമ്പലത്തിന്റെ പുറത്തു പ്രദക്ഷിണം വെയ്ക്കാൻ നടന്നു .സന്ധ്യ ആയതിനാൽ വെളിച്ചം മങ്ങിയതേ ഉണ്ടായിരുന്നുള്ളൂ .പെട്ടന്ന് ഒരു പാദസരത്തിന്റെ കിലുക്കം .അതും ചിലങ്ക കിലുങ്ങുന്ന ശബ്ദം .തിരിഞ്ഞു നീക്കിയപ്പോൾ പിന്നിലായി കുറച്ചകലെ ആയി ഒരു ചെറിയ പെൺകുട്ടി .പട്ടു പാവാടയും ബ്ലൗസും ഇട്ടിട്ടുണ്ട് .ഒറ്റയ്ക്ക് എന്റെ പിന്നാലെ വരികയാണ് .അങ്ങനെ പ്രദക്ഷിണം കഴിഞ്ഞു തുടങ്ങിയിടത്തു എത്തിയപ്പോൾ ഹസ്ബന്റ് അമ്പലത്തിന്റെ അകത്തുനിന്നു ഇറങ്ങി വരുന്നു .ഗുരുതിയുടെ ചീട്ടു കൊടുക്കാൻ പോയതായിരുന്നു എന്ന് പറഞ്ഞു.പിന്നെ നോക്കുമ്പോ ആ കുട്ടിയെ കാണുന്നില്ല .ഞാൻ ഇക്കാര്യം ഹസ്ബന്റിനോട് പറഞ്ഞു .ഞങ്ങൾ 2 പേരും കൂടി ആ ഭാഗത്തൊക്കെ നോക്കിയെങ്കിലും അങ്ങനൊരു കുട്ടിയെ അവിടെങ്ങും കണ്ടില്ല.പുറത്തിരുന്ന പ്രസാദം തരുന്ന ആളോട് ചോദിച്ചതിൽ അയാളും കണ്ടില്ല അങ്ങനൊരു കുട്ടിയെ ...ഇപ്പോളും ആലോചിക്കാറുണ്ട് ആ വിചിത്ര അനുഭവത്തെ പറ്റി .എന്തായിരിക്കും ?ഒരു പിടിയും കിട്ടുന്നില്ല
അനുഭവകഥ (REAL INCIDENT IN KERALA )