A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കോസ്മിക് തരംഗങ്ങളെക്കുറിച്ച്.

കോസ്മിക് തരംഗങ്ങളെക്കുറിച്ച്.


(Some Facts About Cosmic Rays)




ബഹിരാകാശമെന്നാൽ നിഗൂടതയുടെ തീരാ പുസ്തകത്താളുകളാണ്. സൂര്യനും ഭൂമിയും മറ്റും അടങ്ങുന്ന സൗരയൂഥം പോലും എന്തിനു പറയണം നമ്മുടെ ഗാലക്സി പോലും ഇതിലെ ഒരുഭാഗം മാത്രമാണ്. അങ്ങു വിദൂരത്തു നിന്നും നമ്മുടെ ഭൂമിയിൽ ചില തരംഗങ്ങൾ എത്താറുണ്ട്. അവയാണ് കോസ്മിക് തരംഗങ്ങൾ!! എന്താണ് കോസ്മിക് തരംഗങ്ങൾ? .സൗരയൂഥത്തിന് വെളിയിൽ നിന്നു വരുന്ന ശക്തിയേറിയ ഊർജ തരംഗങ്ങളാണ് കോസ്മിക് തരംഗങ്ങൾ. ഇതിൽ പല കോസ്മിക് തരംഗങ്ങളുടെയും ഉറവിടം ഇപ്പോഴും ചോദ്യചിഹ്നമാണ്. അടുത്തിടെ ബഹിരാകാശ ദൂര ദര്ശിനിയിൽ നിന്ന് വലിയൊരു നക്ഷത്ര ഭീമനെ നമ്മൾ കണ്ടെത്തിയിരുന്നു. NGC 3603 എന്നാണ് ആ നക്ഷത്രത്തിന് പേര് നൽകിയിരിക്കുന്നത്. ആ നക്ഷത്രത്തിന് ചുറ്റും വാതകമേഘ പടലങ്ങൾ നിറഞ്ഞ ഒരു നെബുലയും കാണുവാൻ സാധിച്ചു. ഭൂമിയിൽ നിന്ന് 20000 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത് ആ നക്ഷത്രത്തിൽ നിന്നും ഭൂമിയിലേക്ക് കോസ്മിക് തരംഗങ്ങൾ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ പല നക്ഷത്രങ്ങളിൽ നിന്നും നെബുലകളിൽ നിന്നും തൊട്ടടുത്ത ഗാലക്സികളിൽ നിന്നു പോലും ഇത്തരം തരംഗങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ എത്തിചേരാറുണ്ട്.
കോസ്മിക് തരംഗങ്ങൾ ശക്തിയേറിയ അറ്റോമിക് ന്യൂക്ലിയസുകളാണ്. പ്രകാശത്തിന്റെ അതേവേഗതയിലാണ് ചില കോസ്മിക് തരംഗങ്ങൾ സഞ്ചരിക്കുന്നത്. ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളുടെ ഗണത്തിൽ പെടാതെ പ്രകാശവേഗതയിൽ സഞ്ചരിക്കുന്നതുകൊണ്ടാണ് മറ്റു തരംഗങ്ങളിൽ നിന്നും കോസ്മിക് തരംഗങ്ങളെ വ്യത്യസ്തമാക്കുന്നത്. സുരക്ഷിതരല്ലാത്ത ബഹിരാകാശ സഞ്ചാരികൾക്ക് ഭീക്ഷണിയാണ് കോസ്മിക് തരംഗങ്ങൾ. കാരണം വേണ്ടത്ര കവർ ഷീൽഡ് ഇല്ലെങ്കിൽ ഒരു മൈക്രോസ്കോപ്പിക് ബുള്ളറ്റ് പോലെയാണ് ഇവരുടെ ശരീരത്തിലേക്ക് ഇവ തുളച്ചു കയറപ്പെടുന്നത്. അതിനാൽ ബഹിരാകാശ യാത്രികർ ആന്റി കോസ്മിക് റേഡിയേഷൻ പ്രൊട്ടക്ഷൻ ഷീൽഡ് ധരിച്ചുകൊണ്ട് മാത്രമേ ബഹിരാകാശത്തു സഞ്ചരിക്കുകയുള്ളു. അല്ലെങ്കിൽ ഇവ മനുഷ്യ ശരീരത്തിലേക്ക് തുളച്ചു കയറി കോശങ്ങളെ നശിപ്പിച്ചു മരണത്തിനു വരെ ഇടയാക്കും. ഭൂമിയുടെ കാന്തിക മണ്ഡലം കടന്നു കോസ്മിക് തരംഗങ്ങൾക്ക് കടന്നു വരാൻ കഴിയില്ല ഭൂമിക്ക് കാന്തിക മണ്ഡലം ഉള്ളതുകൊണ്ടാണ് നമ്മൾ സുരക്ഷിതരായിരിക്കുന്നത്.
ഒരു നിമിഷത്തിനുള്ളിൽ കോടിക്കണക്കിനു വിസ്ഫോടനങ്ങളാണ് നമ്മുടെ സൂര്യനിൽ നടക്കുന്നത്. സൂര്യനിലെ എനെർജെറ്റിക് എസ്പ്ലോഷൻ വഴിയോ കൊറോണൽ മാസ്സ് ഇജക്ഷൻ വഴിയോ കോസ്മിക് തരംഗങ്ങൾ എത്തിച്ചേരാറുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതിലും ശക്തിയേറിയ കോസ്മിക് തരംഗങ്ങൾ ഭൂമിയിൽ വരാറുണ്ട്. ഒരു പക്ഷെ ബ്ലാക്ക് ഹോളുകളിൽ നിന്നോ മറ്റു ഗാലക്സികളുടെ കേന്ദ്രഭാഗത്തു നിന്നോ ആയിരിക്കാം അത്തരം കോസ്മിക് തരംഗങ്ങളുടെ ഉറവിടം. എന്നാൽ ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായി സൗരയൂഥത്തിന് വെളിയിൽ നിന്നും എന്നാൽ നമ്മുടെ സ്വന്തം ഗാലക്സിയിൽ നിന്നും വരുന്ന കോസ്മിക് തരംഗങ്ങളുണ്ട് അവയെ ഗാലക്ടിക് കോസ്മിക് തരംഗങ്ങൾ എന്നാണ് അറിയപ്പെടുന്നത്. മറ്റു കോസ്മിക് തരംഗങ്ങളിൽ നിന്നു വ്യത്യസ്തമായി ശക്തിയേറിയ റേഡിയോ ആക്റ്റീവ് സ്വഭാവം കാണിക്കുന്ന തരംഗങ്ങളാണിവ. നമ്മുടെ ഗാലക്സിയിലുള്ള ഏതെങ്കിലും നക്ഷത്ര വിസ്ഫോടനത്തിന്റെ പരിണിത ഫലമായി ഉണ്ടാകുന്ന സൂപ്പർ നോവകളിൽ നിന്നും ഉത്സർജ്ജിക്കുന്ന അതി ശക്തമായ ഊർജതരംഗങ്ങളാണ് ഗാലക്ടിക് കോസ്മിക് തരംഗങ്ങൾ. ഗാലക്ടിക് കോസ്മിക് തരംഗങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം
ഗാലക്ടിക് കോസ്മിക് തരംഗങ്ങളെക്കുറിച്ച് പഠിക്കുവാൻ നാസ രൂപീകരിച്ച ഒരു ബഹിരാകാശ ഗവേഷണ സംഘമാണ് ACE(Advanced Composition Explorer). നമുക്കറിയാം ലക്ഷക്കണക്കിന് പ്രകാശ വർഷങ്ങൾ അകലെ നിന്നാണ് ഇത്തരം ഗാലക്ടിക് കോസ്മിക് തരംഗങ്ങൾ വരുന്നത്. ഇവയുടെ ഒറിജിൻ എവിടാണ്? തരംഗങ്ങളുടെ കാലപ്പഴക്കം എത്രയാണ്? ഇവയിൽ അടങ്ങിയിരിക്കുന്ന അറ്റോമിക് കണങ്ങളെക്കുറിച്ചുമെല്ലാം ACE വിശദമായ പഠനം നടത്തി. ഗാലക്ടിക് കോസ്മിക് തരംഗങ്ങളിൽ IRON-60(60Fe) എന്ന റേഡിയോ ആക്റ്റീവ് സ്വഭാവമുള്ള മൂലകത്തിന്റെ സാനിധ്യം കണ്ടെത്തിയിരുന്നു. ഒരു നക്ഷത്രം പൊട്ടി തെറിക്കുന്നതിന്റെ ബലമായി ബഹിരാകാശത്തേക്ക് വ്യാപിക്കപ്പെടുന്ന സൂപ്പർനോവകളിൽ നിന്നും ഷോക്ക് വേവുകൾ എന്നറിയപ്പെടുന്ന ശക്തിയേറിയ തരംഗങ്ങൾ ഉണ്ടാകുന്നു. അതി ശക്തമായ അറ്റോമിക് ന്യൂക്ലിയസുകൾ അടങ്ങിയ ഇത്തരം തരംഗങ്ങൾ മറ്റേതെങ്കിലും നക്ഷത്ര വിസ്ഫോടന ഫലമായി ഉണ്ടായ മറ്റു ഷോക്ക് വേവുകളുമായി കൂട്ടിയിടിക്കുന്നു( A Powerful Collision Between Them) അതിന്റെ ഫലമായി റേഡിയോ ആക്റ്റീവ് സ്വഭാവം കാണിക്കുന്ന കോസ്മിക് തരംഗങ്ങൾ ഉണ്ടാകുന്നു. പ്രകാശത്തോളം വേഗതയുള്ള ഇത്തരം ഗാലക്ടിക് കോസ്മിക് തരംഗങ്ങൾ ഒരു സെക്കൻഡിൽ 90,000 മൈൽ വേഗത്തിൽ വരെ സഞ്ചരിക്കുന്നു.
IRON-60 ഗാലക്ടിക് കോസ്മിക് തരംഗങ്ങൾ നമ്മുടെ ഗാലക്സി വിട്ടു പുറത്തു പോകാൻ കഴിയുന്നില്ല. കാരണം ഇലക്ട്രിക് ചാർജുള്ള തരംഗങ്ങളാണ് ഇവ അതിനാൽ നമ്മുടെ ഗാലക്സിയുടെ കേന്ദ്ര ഭാഗത്തുനിന്നും ചെലുത്തപ്പെടുന്ന കാന്തികോര്ജം കാരണം ഇവയ്ക്ക് നേർരേഖയിൽ സഞ്ചരിക്കാൻ കഴിയുന്നില്ല. അതിനാൽ അണ്ഡാകൃതിയിൽ(Spiral Path) മാത്രമേ ഇവയ്ക്ക് സഞ്ചരിക്കാൻ കഴിയുകയുള്ളു. 60Fe എന്ന റേഡിയോ ആക്റ്റീവ് മൂലകത്തിന്റെ അർദ്ധായുസ്(Half Life Period) 2.6 മില്യൺ വര്ഷങ്ങളാണ്. 60Fe കോസ്മിക് തരംഗങ്ങൾ ഭൂമിയിലെത്താറുണ്ട് മില്യൺ കണക്കിന് പ്രകാശ വര്ഷമകലെ നിന്നാണ് ഇവയുടെ ഉറവിടവും. പതിനേഴു വർഷ കാലയളവിൽ ഏകദേശം 300,000 ഗാലക്ടിക് കോസ്മിക് തരംഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 15 ഉം 60Fe കോസ്മിക് തരംഗങ്ങളാണ്. പ്രകാശം ഒരു വര്ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം എന്ന് പറയുന്നത്. നൂറുകണക്കിന് മില്യൺ നക്ഷത്രങ്ങൾ ഒരു പ്രകാശ വർഷ കാലയളവിൽ നമ്മുടെ ഗാലക്സിയിൽ ജനനമെടുക്കുന്നു എന്ന് പറയപ്പെടുന്നു. അത്‌ കൊണ്ട് ഏകദേശം 100,000 പ്രകാശവർഷം വിസ്തീർണം നമ്മുടെ ഗാലക്സിക്ക് കൂടി വരുന്നു. നമ്മുടെ പ്രപഞ്ചം വിസ്മയത്തിന്റെ മായാലോകമാണ്. നമ്മുടെ ഗാലക്സിയെക്കുറിച്ച് ചില വസ്തുതകളുമായി വീണ്ടും കാണാം.
BY: Unnikrishnan