ഒരുനാള്‍ ഭൂമിയില്‍ നിന്നും മനുഷ്യന്‍ അപ്രത്യക്ഷമായാല്‍ .....
ഒന്ന് ചിന്തിച്ചു നോക്കൂ ... ഒരു ഭാവന എന്നൊക്കെ പറയാമെങ്കിലും അങ്ങനെ ഒരു കാലം ഉണ്ടാകും എന്ന് ചിലര്‍ കരുതുന്നു ... അതിനു പല കാരണങ്ങള്‍ ഉണ്ടായേക്കാം .. നമ്മുക്ക് അത് ഒഴിവാക്കി മനുഷ്യന്‍ മാത്രം ഇല്ലാതായ നമ്മുടെ ഭൂമിയെ കുറിച്ച് ചിന്തിക്കാം ...
...........
വൈദ്യുതനിലയങ്ങളില്‍ ഇന്ധനം നല്‍കാന്‍ ആളില്ലാത്തതുകൊണ്ട്
മനുഷ്യന്‍ ഇല്ലാതായ മൂന്നോ നാലോ മണിക്കൂറുകള്‍ക്കുള്ളില്‍ ലോകം ഇരുട്ടിലാകും. എല്ലാ പവര്‍ പ്ലാന്റുകളും നിശ്ചലമാകും. 24 മണിക്കൂറിനു ശേഷം ന്യൂക്ലിയര്‍ പവര്‍ പ്ലാനില്‍നിര്‍മ്മിച്ച ഊര്‍ജ്ജം ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഓട്ടോമാറ്റിക് സിസ്റ്റം സ്വയം മനസിലാക്കും. അത് തനിയെ നിശ്ചലമാകും. വിന്‍ഡ്മില്‍ അതിനകത്തെ ലൂബ്രിക്കന്റ് തീരുന്നത് വരെ കറങ്ങിക്കൊണ്ടിരിക്കും. അവനും നിശ്ചലമാകും. സോളാര്‍ പാനലുകളിലെ അഴുക്കും പൊടിയും മണ്ണും വൃത്തിയാക്കാന്‍ ആളില്ലാതെ നശിക്കും.
മനുഷ്യന്‍ ഇല്ലാതായി രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് ശേഷം അണ്ടര്‍ഗ്രൗണ്ട് മെട്രോ ലൈനുകളില്‍ വാട്ടര്‍ പമ്പ് പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതിനാല്‍ അവിടെ വെള്ളം കയറും. അണ്ടര്‍ഗ്രൗണ്ട് മെട്രോ സ്റെഷനുകളില്‍ എല്ലാം വെള്ളത്താല്‍ നിറയും.
വളര്‍ത്തുമൃഗങ്ങള്‍ ഭക്ഷണം കിട്ടാതെ മരിച്ചു വീഴാന്‍ തുടങ്ങും. ചെറിയ മൃഗങ്ങളെ വലിയ മൃഗങ്ങള്‍ ഭക്ഷിക്കാന്‍ തുടങ്ങും. ചെറിയ മൃഗങ്ങളില്‍ ചിലത് ഭൂമിയില്‍ നിന്നും കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായേക്കാം.
ഒരു മാസത്തിനു ശേഷം ന്യൂക്ലിയര്‍ പ്ലാന്റുകളെ ശീതീകരിക്കാന്‍ സഹായിക്കുന്ന ജലം നീരാവിയാകാന്‍ തുടങ്ങും. അതിനാല്‍ ലോകത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അഞ്ഞൂറോളം പവര്‍ പ്ലാന്റുകള്‍ ഓരോന്നായി പൊട്ടിത്തെറിക്കാന്‍ തുടങ്ങും. അതില്‍ നിന്നും ഉണ്ടാകുന്ന റേഡിയോ ആക്റ്റിവിറ്റി ഭൂമിയിലാകെ പടരും. വലിയതോതില്‍ മൃഗങ്ങളും വൃക്ഷങ്ങളും നശിക്കും. പക്ഷെ ഭൂമിയിലെ പച്ചപ്പ് കുറച്ചു മാസങ്ങളില്‍ തിരിച്ചു വരും.
ഒരു വര്‍ഷത്തിനു ശേഷം ആകാശത്ത് നിന്നും ചില വസ്തുക്കള്‍ വീഴാന്‍ തുടങ്ങും. അത് മറ്റൊന്നുമല്ല .. നമ്മള്‍ അയച്ച കൃത്രിമ ഉപഗ്രങ്ങള്‍ ആണ്.
25 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ പട്ടണങ്ങള്‍ എല്ലാം പകുതിയോളം വനമായി മാറും. പുല്ലുതിന്നാന്‍ മൃഗങ്ങള്‍ എത്തും, അവയെ വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങള്‍ പിന്നാലെയും.
മനുഷ്യന്‍ ഇല്ലതായതുകൊണ്ട് അന്തരീക്ഷമലിനീകരണം ഇല്ലാതാകും. തെളിഞ്ഞ ആകാശവും ഭൂമിയും ദൃശ്യമാകും. ദുബായ്, ലാസ് വെഗാസ് പോലെയുള്ള മരുഭൂമിയില്‍ നിര്‍മിച്ച പട്ടണങ്ങള്‍ വീണ്ടും മരുഭൂമിയായി മാറും.
മുന്നൂറു വര്‍ഷങ്ങക്ക്ശേഷം ഉരുക്ക് കൊണ്ട് നിര്‍മ്മിച്ച ഈഫല്‍ ടവര്‍ പലതരം പാലങ്ങള്‍ എല്ലാം തകരും. കാരണം അതിനു പെയിന്റ് ചെയ്തു അറ്റകുറ്റപ്പണികള്‍ നടത്താന്‍ ആരുമില്ലായിരുന്നു. ഉയരമുള്ള കെട്ടിടങ്ങള്‍ ദ്രവിച്ച് വീഴാന്‍ തുടങ്ങും. നദികളെ തടഞ്ഞു നിര്‍ത്തി നമ്മള്‍ നിര്‍മിച്ച ഡാമുകള്‍ തകര്‍ന്നു നദികള്‍ അവയുടെ സ്വാഭാവികമായ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങും.
ലോകം മൊത്തത്തില്‍ വനത്തിന്റെ പ്രതീതിയാകും. 500 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ ഡല്‍ഹിയും ബോംബെയും അങ്ങനെ എല്ലാം പൂര്‍ണ്ണമായും ഇല്ലാതാകും.
പതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ഇവിടെ ജീവിച്ചതിന് തെളിവ് അവശേഷിപ്പിച്ചുകൊണ്ട് കല്ലുകളാല്‍ നിര്‍മിച്ച കാര്യങ്ങള്‍ അതായത് ഈജിപ്തിലെ പിരമിഡ്, ചൈനയിലെ വന്മതില്‍, മൗണ്ട് രോഷ്മോ നാഷണല്‍ മെമ്മോറിയല്‍ പോലെയുള്ളവ മാത്രം ബാക്കിയാകും.
അഞ്ചുകോടി വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ അവശേഷിച്ച പ്ലാസ്റിക് ബോട്ടിലുകള്‍ പറയും മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്ന്. അടുത്ത പത്തുകോടി വര്‍ഷങ്ങളില്‍ അതും ഇല്ലാതാകും. ലോകം മനുഷ്യന്‍ ഇല്ലാതിരുന്ന ആ ഒരു കാലത്തിലേക്ക് മടങ്ങി പോകും.
ഇരുപതുകൊടി വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ കാണാന്‍ കഴിയുന്ന കുറെ ജീവികളില്‍ ബുദ്ധികൂടുതല്‍ ഉള്ള ഒരു ജീവി ലോകത്തില്‍ അധിപനാകാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് ഒരിക്കലും മനസിലാകില്ല നാം ഇവിടെ ജീവിച്ചിരുന്നു എന്ന്.....
നാം ഇല്ലെങ്കിലും ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കും.. പക്ഷെ ഭൂമി ഇല്ലെങ്കില്‍ നാം ഇല്ല..