A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സർപ്പദോഷം Part 1

സർപ്പദോഷം Part 1

സർപ്പദോഷം എന്നാൽ എന്താണ്/ അങ്ങിനെയൊന്നുണ്ടോ? മനുഷ്യന് ഇത്ര ദോഷം വരുത്തി വെക്കാന്‍ നാഗങ്ങള്‍ക്കാവുമോ? അതോ കേരളത്തിലെ വിഡ്ഢികൾക്ക് ഉണ്ടാകുന്ന മനോരോഗമാണോ ഈ സർപ്പദോഷം / എന്നാൽ അതിൽ ചില സത്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് .ചിലര്‍ മാറാ രോഗങ്ങളും സാമ്പത്തികപൊരുത്തക്കേടും സര്‍പ്പദോഷമായി കരുതുന്നു. ഇങ്ങിനെ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ചില മന്ത്ര വാദികളുടെ വാക്കിൽ വീണു പൂജകൾ ചെയ്യുന്നു . മന്ത്രം ചെയ്താലോ കുറെ പൂജകള്‍ ചെയ്താലോ മാറുന്ന ദുരിതമല്ല മല്ല സർപ്പദോഷം . കാരണം അതൊരു ശാസ്ത്രമാണ്.

കേരളത്തില്‍ നിരവതി സര്‍പ്പ ദോഷങ്ങള്‍ തീര്‍ക്കാന്‍ ചെന്നപ്പോള്‍ കണ്ടെത്തിയ ത്. ഒന്നുകില്‍ ആ വീട് പണിയാന്‍ ഉപയോഗിച്ചത് ഇടിവെട്ടു കൊണ്ട മരം കൊണ്ടായിരിക്കും. അല്ലെങ്കില്‍ കിണറിനടുത്തുള്ള പാല മരം ആയിരിക്കും വില്ലന്‍. പിന്നെ പാചകത്തിനായി നിത്യമുപയോഗിക്കുന്ന പാത്രങ്ങള്‍ ആയിരിക്കും പ്രശ്നക്കാരന്‍ . സര്‍പ്പദോഷം തീര്‍ക്കാന്‍ എന്നെ വിളിച്ച വീടുകളില്‍ എനിക്ക് കണ്ടെത്താന്‍ സാധിച്ച അത്ഭുതങ്ങളാണ് ഈ പുസ്തകം.

സർപ്പകാവുകൾ/ സർപ്പദോഷം/ കാവിന്റെ കാണാപ്പുറങ്ങൾ // മനുഷ്യനെ കൊല്ലുന്ന ഒടിയൻ / പാലമരത്തിലെ യെക്ഷി ?/ സോർണ്ണ നിറമുള്ള നാഗത്താൻ / കാവിലെ മഞ്ഞളഭിഷേകം ?'' നൂറും പാലും കൊടുക്കല്‍. ഉരുളി കമിഴത്തല്‍. നിങ്ങള്‍ എന്തിനു വേണ്ടി ഇത്തരം ക്രീയകള്‍ ചെയ്യുന്നു. ഇതിൽ എന്താണ് വാസ്തവം!!?

എന്റെ ഒരു ചെറിയ ഒരനുഭവം പറഞ്ഞു തുടങ്ങുന്നു.

ആല്ൽപ്പുഴയിൽ ഒരു ചതുര്‍വേദ സംസ്കാരമായ പുംസവനം എന്ന ചടങ്ങിനു പോയി. അഗ്നിഹോത്രാധികള്‍ കഴിഞ്ഞു പതിവുള്ള വാചക കസര്‍ത്ത് നടത്തുമ്പോള്‍. സര്‍പ്പ കൊപമുള്ളൊരു വീടിനെ കുറിച്ച് ഒരു പൂജാരി എന്നോട് പറയുക ഉണ്ടായി.

ആ വീട്ടിലെ സ്ത്രീ ജെനങ്ങളെ ആണ് സര്പ്പ കോപം പിടി കൂടിയട്ടുള്ളത് ''വെള്ളംപോക്ക്'' എന്ന രോഗം ആ വീട്ടില് നിന്നും മാറുന്നില്ല വളരെ കഷ്ട്ടം പിടിച്ച അവസ്ഥ ആണെന്നും പലതരം പൂജകളും മരുന്നുകളും പരീഷിച്ചു എന്നിട്ടും വിഫലം തന്നെ എന്നും ആ പൂജാരി പറഞ്ഞു.

എന്നോട് എന്തെങ്കിലും പ്രേധിവിധി ഉണ്ടെങ്കിൽ നടത്തണമെന്നും അറിയുച്ചു
കുറച്ചു ദിവസത്തിനു ശേഷം ആ വീട്ടിലും പൂജാരിയുടെ നിര്ബന്ധം കൊണ്ട് അവിടെ പോകേണ്ടി വന്നു.
മനോഹരമായ വലിയ ഒരു നാലുകെട്ടും നിലവറയും ഉള്ള വീട് എനിക്ക് കണ്ട പാടെ ഇഷ്ട്ടമായി ആട്യത്ത്യമൊ മനോഹാരിതയോ ഇല്ലാത്ത എന്റെ മുഖം അവര്ക്ക് പിടിച്ചില്ല എന്ന് എനിക്ക് തോന്നി.
പക്ഷെ പൂജാരി അവരുടെ ബന്ധുവും സുഹൃത്ത്മൊക്കെ ആയിരുന്നു.
വീടിന്റെ ഓരോ മുറിയും അടുക്കളയുമൊക്കെ പരിശോദിക്കണമെന്ന് ഞാൻ അറിയിച്ചു. നാല് മണിക്കൂറ് പരിശോധന നടത്തിയിട്ടും ഒന്നും മനസ്സിലായില്ല.
എന്നെ ഏറെ വിഷമിപ്പിച്ച വീട് എന്ന് പറയാം .കാരണം കണ്ടു പിടിക്കാൻ കഷ്ട്ടപെട്ടു പോയി .
കുടിക്കുന്ന ജലം/ കിണറ്/ കുളം/ എന്നിവയുടെ സമീപം ഉള്ള മരങ്ങള്‍ എന്തൊക്കെ എന്നും നോക്കി അതിലും കുഴപ്പം കണ്ടില്ല.
സ്ത്രീകളെ മാറ്റി നിർത്തി ശരീര പ്രശ്നങ്ങൾ ചര്ച്ച ചെയ്തു നാണം മറന്നു അവരും വാചാലരായി . പക്ഷേ അവരിലും രോഗ കാരണത്തിനുള്ള ഒന്നും കണ്ടില്ല.
പാചക പാത്രങ്ങളിൽ ഒന്ന് പോലും അലുമിനിയം അല്ല പിന്നെ എന്താണ് സംഭവം ??

എന്തെങ്കിലും ഇല്ലാതെ ഒന്നും വരില്ലല്ലോ ?? അത് എന്തായിരിക്കും. ഒരു സ്ത്രീക്ക് മാത്രമല്ല ഈ പ്രശ്നം എല്ലാവര്‍ക്കുമുണ്ട്. അവിടെ വിരുന്നു പാര്‍ക്കാന്‍ വരുനവര്‍ക്കും ഇതിന്റെ ലക്ഷണം ഉണ്ടാകുന്നു. ഇതെന്തു സംഭവമാണെന്ന് മനസിലാകുന്നില്ല. എനിക്ക് രണ്ടു ദിവസം ഇവിടെ വസിക്കണം എന്ന് പൂജാരിയോടും വീട്ടുകാരോടും പറഞ്ഞു. നിങ്ങളിൽ ഒരാളായി എന്നെ കാണുക. അങ്ങിനെ കാണുകയെങ്കിൽ എല്ലാം പെട്ടന്ന് കണ്ടു പിടിക്കാമെന്നും ഞാൻ അറിയിച്ചു.

അതിനും അവര് സമ്മതം മൂളി അവിടത്തെ മുതിര്ന്ന വെക്തി മറ്റ് എന്തെങ്കിലും ആവിശം ഉണ്ടോ എന്ന് ബഹുമാനത്തോടെ ചോദിച്ചു.

ഞാൻ ഒരു വൈദികൻ ആണെന്നും രാവിലെ അഗ്നിഹോത്രം ചെയ്യാറുണ്ടെന്നും അതിന് കുറച്ചു പ്ലാവിന്റെ വിറകു മാത്രം തന്നാല് മതി എന്ന് മാത്രം പറഞ്ഞു.

തരാം എന്നവരും പറഞ്ഞു പെട്ടന്ന് തന്നെ അവിടെ കുറച്ചു നാള് മുൻപ് മുറിച്ച തേൻ വരിക്ക പ്ലാവിന്റെ വിറകുമായി കാരണവരും എത്തി.

തേന്‍വരിക്കയെന്ന ഈ പ്ലാവ് ഇന്നു കുറവാണ് .സ്ത്രികള്‍ക്ക് നിഷിദ്ധമായ ആവണി പലക നിര്‍മ്മിക്കാന്‍ ഇതാണ് ഉപയോഗിക്കുന്നത് . സ്ത്രികളെ ആവണി പലകയില്‍ ഇരുത്താറില്ല . അതില്‍ പുരുഷന് മാത്രമാണ് ആധിപത്യo.

രാത്രി വളരെ വൈകിയ വേളയിൽ അവിടത്തെ വീട്ടുകാരും ഒന്നു രണ്ടു അയല്പക്ക കാരുമായി പലതും ചര്ച്ച നടത്തി.
ആ വീട്ടിൽ മുന്‍പ് നടന്ന പലതും സംസാരിച്ചു.

അർദ്ധ രാത്രിയിൽ എന്നിൽ വന്ന ഒരു സംശയം .ആ വീട്ടു കാരോട് ചോദിച്ചു!!!?

എനിക്ക് തന്ന പ്ലാവിൻ വിറക് എവിടെ നിന്നും ആണ് വെട്ടിയത് എന്ന് ചോദിച്ചു? വീടിന്റെ അല്പ്പം ദൂരത്തായി നിന്നിരുന്നത് എന്നു കാരണവര്‍ മറുപടി പറഞ്ഞു.
.
ബാക്കി മരം എന്ത് ചെയ്തു എന്ന ചോദ്യത്തിന്. അത് ഭീമാകാരമായൊരു തടിയായിരുന്നു. അത് കൊണ്ട് ചിരവ മുതൽ പലക എന്നിവയും ആറ് കട്ടിലും ഉണ്ടാക്കി അതിലാണ് എല്ലാവരും കിടക്കുന്നത് എന്നും അറിയിച്ചു.
ഞാനൊന്നും പിന്നീട് ചോദിച്ചില്ല എനിക്ക് ഉറങ്ങണം നാളെ മുതല് മുപ്പത് ദിവസ്സം കൊണ്ട് ഈ രോഗം മാറ്റിയിരിക്കും എന്ന് ഉറപ്പ് കൊടുത്തു.

വാസ്തു ശാസ്ത്രത്തില് വരിക്കപ്ലാവ് കൊണ്ട് വീട് നിര്മ്മിക്കാൻ വിധിയില്ല
''ആവണിപലക'' പ്ലാവിന്റെ തടികൊണ്ടാണ് ഉണ്ടാക്കുന്നത്‌ ഇതിലും സ്ത്രിജങ്ങളെ ഇരുത്താറില്ല. ഇതു എന്ത് കൊണ്ടെന്ന് കുതന്ത്രികൾക്കും അമ്പലം വിഴുങ്ങുന്ന പൂജാരിമാരും പഠിക്കുന്നില്ല ;

;ഇന്ന് ഷേക്ത്രങ്ങളിൽ വേദങ്ങള്‍ പേരിനു പോലും പഠിപ്പിക്കുന്നില്ല. പക്ഷേ ഏഴു ദിനങ്ങള്‍ ഭാഗവതം പഠിപ്പിക്കുന്നു . ഭാഗവതപ്രചരണം കൊണ്ട് നമ്മളൊന്നും പഠിക്കുന്നില്ല നമ്മളെല്ലാം ഒന്നിച്ചു വേദം പഠിച്ചാൽ ഭാരതം നന്നാകും ; അല്ലെങ്കിൽ ഭാഗവതത്തിന്റെ കൂടെ വേദ മാർഗ്ഗവും നമ്മൾ സീകരിക്കണം. വേദം എന്ന് കേട്ടാൽ ഇന്നത്തെ തന്ത്രികൾക്ക് പുച്ഛമാണ് ..

പ്ലാവിന് വേരിലൂടെസോർണ്ണം സീകരിക്കാൻ കഴിവുണ്ട് അത് കൊണ്ടാണ് പ്ലാവിന് സോര്‍ണ്ണം പോലുള്ള മഞ്ഞ നിറമുണ്ടാകുന്നതും വിറക് സോർണ്ണ വർണ്ണവുമാകുന്നത്.
യാഗങ്ങളിൽ പലതും ഹോമിക്കുമ്പോൾ അതിന്റെ നാമം ചൊല്ലുന്നു
തിലം ;നമഹ (എള്ള് )
ശ്രിഫലം;നമഹ (തേങ്ങ )
സോർണ്ണത്തിനെ നമസ്ക്കരിക്കുന്ന വേളയിൽ അഗ്നിയിലേക്ക് താമര നൂലിൽ കെട്ടിയ വരിക്കപ്ലാവിൻ വിറകാണ് ഹോമിക്കുന്നത്.
എന്നിട്ട് .സോർണ്ണം ;നമഹ എന്ന് പറയുന്നു.
കട്ടിലപടി പ്ലാവ് കൊണ്ട് പണിതാല് സ്ത്രികല്ക്ക് ദോഷം ചെയ്യും.
പ്ലാവില് നിന്നും കൊഴുത്ത ദ്രാവകം ഒലിക്കുന്നത് നിങ്ങൾ കണ്ടിരിക്കും.
അത് കൊണ്ട് പ്ലാവിന്റെ പൊത്തിൽ എന്നും നനവു കാണാൻ സാധിക്കും . നല്ല വേനലിൽ മാത്രമേ ഈ ഒലിപ്പിക്കൽ ഇല്ലാതാവൂ.
കേരളത്തിൽ മഴയുടെ ഒരു പഴം ചൊല്ലുണ്ട് '' തുലാം പത്തു കഴിഞ്ഞാല് പ്ലാവിന്‍ പോത്തിലോളിക്കാം''
മഴക്കാലം വരിക്ക പ്ലാവില്‍ നിന്നും കൊഴുത്ത ദ്രാവകം പൊട്ടി \യോലിക്കും.
ഈ പഴം ചൊല്ലില് പ്ലാവ് വെള്ളം പോക്ക് രോഗം ഉള്ള മരമാണ്. ചിങ്ങം കന്നി എന്നീ മാസങ്ങളില്‍ വരിക്ക പ്ലാവ് വെട്ടരുത് . അഥവാ മുറിച്ചാല്‍ പുര പണിക്കു ഉപയോഗിക്കരുത്.
ഇതൊന്നും നോക്കാതെ ഇതു വീട്ടാവിശത്തിന് എടുക്കരുത് വിറക് ആക്കി കത്തിക്കാം എന്നല്ലാതെ മറ്റൊന്നിനും എടുക്കരുത്.
അപ്പൊ നിഷിദ്ധമായ സമയങ്ങളില്‍ മുറിച്ച പ്ലാവ്ന്റെ കട്ടിലിൽ കിടന്നാലോ ??
അത്തരം പ്ലാവിന്റെ കട്ടിലിൽ കിടന്നാല് വിരളമായി അപൂർവ്വം ചിലരിൽ വെള്ളം പോക്ക് രോഗം വരാം.
ഇതിന്റെ കട്ടിലുണ്ടാക്കി കിടന്നാല്‍ ഒരിക്കലും മാറാത്ത വെള്ളം പോക്ക് രോഗം ഉണ്ടാകുമെന്നു '' അഥര്‍വ്വം പറയുന്നുണ്ട്.
ആവണിപ്പലകയിൽ സ്ത്രികൾ ഇരിക്കരുത് എന്ന് പറയാൻ കാരണം ഇതാണെന്ന് അറിയുക.
സ്ത്രി ജനങ്ങൾക്ക് ഇത്രയും ബഹുമാനം കൊടുത്ത ഈ ഭാരത സംസ്ക്കാരം ഒരു ആവണിപ്പലകയിൽ നിന്നും ഒരു കാരണവുമില്ലാതെ അവളെ മനപ്പൂർവ്വം ഒഴിവാക്കില്ല.
പിറ്റേ ദിവസം രാവിലെ തന്നെ എന്റെ അഗ്നിഹോത്രദികൾ കഴിഞ്ഞ സമയം ഹോമ കുണ്ടത്തിൽ നിന്നും എഴുന്നേൽക്കും മുന്നേ ആ വീട്ടുകാരോട് ഒരു സത്യമറിയിച്ചു ' നിങ്ങൾ കിടക്കുന്ന ഈ കട്ടിലിൽ സർപ്പബാധ ഉണ്ടെന്നും ഇതു വെട്ടി കീറി അഗ്നി ഹോത്രം ചെയ്യണമെന്നും അത് ഉടനെ വേണമെന്നും അല്ലെങ്കിൽ മരണം സംഭവിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞു!!

അധികം തർക്കം നടത്താതെ അവർ അതിനു വഴങ്ങി '
കാരണം തലേ രാത്രിയിലെ ഇശോര കൃപ കൊണ്ട് എനിക്ക് ലഭിച്ച വേദാർത്ഥം അവരും മനസ്സിലാക്കിയിരുന്നു .
അങ്ങിനെ ഒരു ഗുണവും ഇല്ലാത്തതും ദോഷമുള്ളതുമായ അവിടത്തെ ആറ് കട്ടിലും പ്ലാവിൻ തടിയിൽ തീർത്ത ചിരവയും / ഇരിപ്പലകയും / വെട്ടി കീറി അഗ്നി ഹോത്രം ചെയ്തു.
ഒരു പൂജാരി മന്ത്രങ്ങൾ പഠിക്കുന്നതിന്റെ കൂടെ ആയുർവ്വേദവും പഠിക്കുക .ഇതു എന്റെ ഗുരുനാഥന്റെ കാഴ്ച്ച പ്പാടാണ് . മന്ത്രങ്ങൾ എന്നത് ആയുർവേദവുമായി ബന്ധപ്പെട്ടു ഒഴുകുന്നു.

അപൂർവ്വമായി മാത്രമേ പ്ലാവിന്റെ തടി നമുക്ക് ദോഷം ചെയ്യുന്നുള്ളൂ .അതും തേൻവരിക്ക എന്നാ പ്ലാവ് മാത്രം . എല്ലാവർക്കും ഇതു ദോഷം ചെയ്യണമെന്നില്ല .

വെള്ളം പോക്കിന് നല്ല മരുന്ന് നിലം പരണ്ടയും നെയ്യുമാകുന്നു

ആ വീട്ടിൽ വെച്ച്‌ ഹോമാഗ്നിയിൽ തന്നെ ഈ മരുന്നും നിര്മ്മിച്ചു

പിന്നെ നിലം പരണ്ടയും നെയ്യും ചേർത്തു ഉണ്ടാക്കിയ ഔവ്ഷധം പ്രസാദമായി ഇരുപത്തിയൊന്നു നാൾ കഴിക്കാനും പറഞ്ഞു .

ആ വീട്ടുലുള്ള മുഴുവനും സ്ത്രികളുടെയും രോഗം മുപ്പതു ദിവസം കൊണ്ട് മാറി . !!!ഇശോരോ!! രക്ഷിതു.......

പാവം സർപ്പങ്ങൾ!! അല്ലാതെ എന്ത് പറയാനാ വെള്ളം പോക്ക് രോഗവും സർപ്പത്തിന്റെ പിടലിക്ക് കെട്ടിവെക്കുന്നു.

ആയുർവേദവും ശാസ്ത്രവും അറിഞ്ഞവന് മാത്രമണ് സര്‍പ്പദോഷം മാറ്റാൻ കഴിയൂ .ആയുർവേദമാറിയാത്ത പൂജരിക്കോ / തന്ത്രിക്കോ / സ്വാമി മാർക്കോ സർപ്പദോഷം മാറ്റാൻ സാദിക്കില്ല . അങ്ങിനെ അവർ അത് മാറ്റുന്നെങ്കിൽ നിങ്ങൾ അറിയണം അവർ മാറ്റിയത് സർപ്പദൊഷമല്ലെന്നുo അതൊരു തരം പൊട്ടന്‍ കളിയോ ആട്ടക്കലാശമോ എന്നറിയുക. .അല്ലെങ്കിൽ നിങ്ങളുടെ ബുദ്ധിക്ക് നിരക്കാത്ത പല കോപ്പ്രായങ്ങളുമവര്‍ പൂജയെന്ന പേരില്‍ ചെയ്യുന്നു പണം പോകുന്നമെന്നല്ലാതെ ഗുണമുണ്ടാകില്ല.

കടപ്പാട് Anil Vaidik
എഴുതിയത് Anil Vaidik )

ഭൂമിയിൽ നാഗങ്ങളും വിഷം സീകരിക്കുന്ന കടന്നല്‍ പോലുള്ളവയും ഇല്ലെങ്കിൽ ഭൂലോകം വിഷ ലിപ്തമാകും . പിന്നെ ഈ വിഷം ശ്വോസിക്കാൻ ആരാണ് ഭൂമിയിൽ ഉള്ളത് . പാമ്പിന്റെ കഴിവുകൾ ഉള്ള മനുഷ്യ ശിശു വിഷം ശ്വോസിക്കേണ്ടി വരും. കൂടതൽ വിഷം പാമ്പിനെകൊല്ലുന്നു പോലെ .കൂടുതൽ വിഷം ശിശുക്കളെ കൊല്ലും അങ്ങിനെ തൈമസ് ഗ്ലാടുള്ള നവജാത ശിശു തന്നെ വിഷം ശ്വസിച്ചു ഭുമിയിൽ ഇല്ലാതാകും.. രോഗങ്ങൾ പെരുകും . മനുഷ്യനും അവന്റെ മിത്ര മായ എല്ലാ ജീവികളും രോഗത്താൽ മരിക്കുന്നു .

. അതുകൊണ്ട് ഒരു പാമ്പിനെയും കൊല്ലരുത് തേളും പഴുതാരയും നമ്മുടെ മിത്രങ്ങളെന്നു മനസ്സിലാക്കുക അവയൊക്കെ ഇല്ലാതായാൽ 80 വര്ഷം കൊണ്ട് ഭുമി മനുഷ്യശുന്യo എന്ന് കുടി പറഞ്ഞുകൊള്ളട്ടെ ഇനി നമുക്ക് സര്പ്പകാട്‌ വെച്ച് പിടിപ്പിക്കാം.

തുടരും........




സര്‍പ്പദോഷം PART -2  CLICK HERE  >>> സര്‍പ്പദോഷം PART-2