പ്രാണശക്തിചികിത്സ അഥവാ 'പ്രാണിക് ഹീലിങ്ങ്'
മാറാ രോഗങ്ങളാല്‍ നട്ടം തിരിയുന്നവര്‍ക്ക്, വെറും പത്ത് മിനിറ്റ്കൊണ്ട് മരുന്നുപോലുമില്ലാതെ ആശ്വാസമേകുന്ന ചികിത്സാ രീതിയാണത്രേ പ്രാണിക് ഹീലിങ്ങ്..!! ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുന്ന രോഗങ്ങള്‍ക്കും ശാരീരിക, മാനസിക വൈഷമ്യങ്ങള്‍ക്കും പ്രാണിക് ഹീലിംഗ് എന്ന ചികിത്സയിലൂടെ വളരെ പെട്ടെന്ന് ഫലം നല്കാന് കഴിയുമെന്നാണ് പ്രാണിക് ഹീലേഴ്സ് വിശ്വസിക്കുന്നത്. ശരീരത്തിന് ഊര്‍ജം കൊടുത്ത് രോഗങ്ങള്‍ മാറ്റുകയാണ് പ്രാണിക് ഹീലിങ്ങില്‍ ചെയ്യുന്നത്. ചികില്‍സകര്‍ രോഗിയുടെ ശരീരത്തിലെ മോശമായ ഊര്‍ജം മാറ്റിക്കളഞ്ഞ്, ശുദ്ധമായതു രോഗിയിലേക്കു കടത്തുകയാണ് ചെയ്യുന്നത്. മൈലുകളോളം ദൂരെയിരിക്കുന്ന രോഗിയെപ്പോലും ചികില്‍സിക്കാന്‍ ഹീലര്ക്കു കഴിയുമെത്രെ...!
ഇതിൽ എത്രത്തോളം ശാസ്ത്രീയമുണ്ട്, സത്യമുണ്ട്..?
അനുഭവമുള്ള ആരെങ്കിലുമുണ്ടോ..?
ഭാരതത്തിന്റെ പാരമ്പര്യചികിത്സാ സംബന്ധിയായ വ്യായാമമുറകളായ പ്രാണിക് ഹീലിംഗ്, ആസനങ്ങള്‍, യോഗ എന്നിവയില്‍ ആര്‍ക്കും പകര്‍പ്പവകാശം സ്വന്തമാക്കാനാവില്ലെന്നു, ഫിലിപ്പീന്‍സിലെ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഇന്നര്‍ സ്റഡീസിന്റെ അപേക്ഷ തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്..!