A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പിരമിഡിന്റ പെരുമ


പിരമിഡിന്റ പെരുമ 

പഴയ ഏഴു്ത്ഭുതങ്ങളിലൊന്നായ പിരമിഡ്, ഈജിപ്തിലെ പുരാതന രാജാക്കന്മാരുടെ സാമതി സ്തംഭങ്ങൾ എന്ന നിലയിലാണ് പൊതുവെ അറിയപ്പെടുന്നത്. അംബരചുംബികളായ പിരമിഡുകൾ നിർമിക്കാൻ പുരാതന ഈജിപ്തുകാർക് എങ്ങനെ സാധിച്ചു എന്നതും എന്തായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം എന്നതും ഇന്നും നിഘൂഢമായി നിലനില്കുന്നു. നാല്പതുനൂറ്റാണ്ടുകൾ പഴക്കമുള്ള രാജകിയ പിരമിഡുകൾ പുരാതനമനുഷ്യന്റെ സാങ്കേതികവിജ്ഞാനം വെളിപ്പെടുത്തുന്ന സ്മാരകങ്ങൾകൂടിയാണ്. പുരാതന ഈജിപ്തുകാരുടെ മുഴുവൻ വിജ്ഞാനവും പിരമിടിനുളിൽ കുടികൊള്ളുന്നു എന്ന് അറബ് പണ്ഡിതന്മാർ പറയുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് യൂറോപ്പ്യൻ പണ്ഡിതന്മാർ പിരമിഡ് എന്ന സ്തംഭത്തെ സംബന്തിച്ചു പഠിക്കാൻ താല്പര്യമെടുത്തുതുടങ്ങിയത് മരന്തരജീവിതത്തിൽ വിശ്വസിച്ചിരുന്ന ഈജിപ്തുകാരുടെ മതവിശ്വത്തിന്റെ പ്രകാശനമായിട്ടാണ് പണ്ഡിതന്മാർ ഇതിനെ കണ്ടത്. പ്രാപിടയാൻ പക്ഷിയുടെ തലയുള്ള റാ ദേവന്റെ പ്രീതികമായിരുന്നു പുരാതന ഈജിപ്തുകാർക് സുര്യൻ. അതിനാൽ പിരമിഡുകൾ സൂര്യാസ്‌മാരകങ്ങളാവാമെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടു.ആകാശത്തുനിന്നു സുര്യ രശ്മികൾ താഴെ പതിക്കുന്നതിനത്രേ പിരമിഡിന്റെ രൂപങ്ങൾ ഓർമിപ്പിക്കുന്നത്.
ശവശരീരം സുഗന്ധദ്രവ്യമോ തൈലമോ പൂശി നൂറ്റാണ്ടുകളോളം കേടുകൂടാത്ത സൂക്ഷിക്കാൻ ഉള്ള വിദ്യ ഈജിപ്തുകാർ വശമാക്കിയിരുന്നു. അവരുടെ മത വിശ്വത്തിന്റ ഒരു ഭാഗമായിട്ടാണ് ഈ വിശ്വാസമായിട്ടാണ് ഈ വിദ്യ വികസിച്ചുവന്നത്. മമ്മി നിർമാണം എന്ന ഈ പ്രക്രിയ ദിര്ഘവും ചെലവേറിയതുമാണ്. പെട്ടന്ന് ജീർണകുന്ന ആന്തരികാവയവങ്ങൾ നീകം ചെയ്ത്. ശരിരം ഉപ്പ്‌ ലായനിയിൽ മുക്കിഎടുത്തു ഉണ്ടാക്കുന്നു.പിന്നിട് കാർബോണറ്റ് ഓഫ്‌ സോഡാ ജഡത്തിൽ തളിച്ച പൊതിഞ്ഞു കെട്ടുന്നു. ഇതിനു ശേഷം തൈലത്തിൽ മുക്കിയെടുത്തു, ചായമടിച്ച ശവപെട്ടിയിൽ നിക്ഷേപിക്കുന്നു. ഇപ്രകാരം കര്മങ്ങൾക് വിധേയമാകുന്ന ജഡം (മമ്മി)സുരക്ഷിത ജീവിതമാസ്വദിക്കുന്നു ഈജിപ്തുകാർ വിശ്വസിച്ചിരുന്നതിനാൽ ജഡത്തെ ജഡത്തോടപ്പം ഇഹജീവിതത്തിൽ എന്തോകെ ആവിശ്യമോണോ അതെല്ലാം അടക്കം ചെയ്തിരുന്നു. പിരമിഡ് എന്ന ആശയം അതിന്റെ മൂർദ്ധ്യാനത്തിൽ എത്തിയത് ബി.സി. 2680നും 2180നും ഇടയിൽ ആണ്. പ്രഥമവും ബ്ര്ഹതുമായ പിരമിഡ് പണിതത് സോസർ ചക്രവർത്തിയുടെ കാലഘട്ടത്തിൽ ആയിരുന്നു. എന്നാൽ ഏറ്റവും വലിയാ പിരമിഡ് പണികഴിപ്പിച്ചത് ഖുഫു രാജാവായിരുന്നു. കെയ്റോവിൽനിന്ന് അല്പം നാഴികകൾ അകലെ സ്ഥിതി ചെയുന്ന ഈ സമാധി സ്മാരകത്തിന്റെ അടിഭാഗത്തിന്റ വിസ്തീർണം 756ചതുരശ്ര അടിയാണ്. 2, 300, 000 ഇഷ്ടികകൾ ഉപയോഗിച്ചു നിര്മിച്ച പിരമിഡന്റെ മൊത്തം ഭാരം 6,500,000Ton ആണ്. ഈ പിരമിഡ് 13ഏക്കർ വ്യാപിച്ചു കിടക്കുന്നു.
1954ൽ ഇവിടെ വലിയൊരു കുള്ളം മൂടപെട്ട നിലയിൽ കാണാനിടയായി. ഈ കുളത്തില്നിന്നു 140അടി നീളവും 16അടി വീതിയുള ഒരു ദേവതാരൂബോട്ട് യാതൊരു കെടും കൂടാതെ നിലയിൽ കാണാനിടയായി.രാജാവ് അമരത്തിലേക് പ്രയാണം ചെയ്യാനുബയോഗിച്ച ബോട്ടണിതെന്നു ഗവേഷകർ കരുതുന്നു. രണ്ടാമത്തെ രണ്ടാമത്തെ ഏറ്റവും വലിയ പിരമിഡ് ആയ ചെഫ്രാൻ സ്ഥിതി ചെയുന്നു. ചിയോപ്സ് പിരമിഡിനേക്കാളും ഉയർന്ന തലത്തിൽ ആണ്. ഈ പിരമിഡിനടുത് ഒരു സ്മശാനംക്ഷേത്രവും സ്ത്രീനരസിംഹ പ്രീതിമയും സ്ഥാപിച്ചിട്ടുണ്ടാകും.. ഇതിനുശേഷം പിരമിഡ് നിർമാണം നിലച്ചുവെന്നു കരുതാൻ.ഫറവോമാരുടെ ആധ്യപത്യത്തെ വെല്ലുവിളിക്കാൻ ആരും ധൈര്യപെട്ടില്ല ആ സുവര്ണ കാലഘട്ടത്തിലായിരുന്നു പിരമിഡുകൾ നിർമിച്ചിരുന്നത്. അതിനാൽ തങ്ങളും സാധാരണ ജനങ്ങളും തമ്മിൽ ഉള്ള അകൽച്ച പ്രീതികമായി കാത്തുസൂക്ഷിക്കാനാണ് ഫറവോമാർ പിരമിഡുകൾ നിർമിച്ചത് അവർ സ്വയം ദൈവരാജാക്കന്മാരായി ചമയുകയായിരുന്നു അഞ്ചു നൂറ്റാണ്ട് കാലത്തു ഈ സുവർണ കാലഘട്ടത്തിനു ശേഷം അനിശ്ചിത്വതവും അസ്വസ്ഥതയും നിലനിന്നു. പ്രഭുക്കൻമാർ ഫറവോമാരുടെ പരമാധിപത്യത്തെ വെല്ലുവിളിച്ചു. ഇത്രയും ഭീകരമായ ഒരു ഘടന ഈജിപ്തുകാർ കെട്ടി ഉയർത്തിയത് എങ്ങനെയാണ് എന്ന ചോദ്യം നമ്മെ വിസ്മയിപ്പിക്കുന്നു. പ്രതേയ്കിച്ചും ചക്രം എന്ന ആശയം അറിയപെടാതിരുന്ന കാലത്ത്. വലിയ ചെരിവ് കെട്ടിഉയർത്തി അതിലൂടെ കല്ലുകൾ ഉയർത്തിയിട്ടുണ്ടാവുമെന്നു ഗവേഷകർ കരുതുന്നത്. പിരമിഡിന്റെ പണി പൂർത്തിയായ ചെരിവ് നശിപ്പിച്ചിരിക്കാം ചില പിരമിഡിന്റെ സമിപത്ത്നിന്ന് ചെരിവിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിട്ടുണ്ട് ഗവേഷകർ. എന്നാൽ ഈ അപിപ്രായത്തിനു വിരുദ്ധമായി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് ചിന്തകൻ ഹെറഡോട്ടസ് മറ്റൊരു അഭിപ്രായആണ് പുറപ്പടുവിച്ചത്. മുകളിൽ നിന്നും സാധനങ്ങൾ ഉയർത്താൻ പര്യാപ്തമായ യന്ത്രം ഈജിപ്തുകാരുടെ അതിനതിയിൽ ഉള്ളതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെ അവശിട്ടം ഒന്നും ഗവേഷകർക്ക് കണ്ടെത്താൻ ആയില്ല, ചിയോപ്സ് പിരമിഡ് നിർമിക്കാൻ ഒരു ലക്ഷത്തോളം പേർ ഇരുപതു കൊല്ലം മുമ്മുന്നു മാസം മാറി മാറി പണിയെടുത്തു എന്ന കണക്കും അദ്ദേഹം നമ്മുക്ക് തരുന്നുണ്ട് . പിരമിഡിന്റെ ഗാംഭീര്യം മനോഹാരിതയും നമ്മളിൽ വിസ്മയമുണർത്തുനോതോടപ്പം അതു പണിത തൊഴിലാളികളുടെ കരവിരുതും സാങ്കേതികവൈദക്ത്യവും അഭിനന്തനമര്ഹിക്കുന്നു. പഴയ രാജാക്കന്മാരുടെ പ്രതബപ്രേകടനത്തിന്റെമക്‌ഡോതരണം ആണ് പിരമിഡുകളെങ്കിലും അവ നിർമിച്ചതിന്റെ ലെക്ഷ്യം ഇന്നും പിടികിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു