പൊന്നാനിയിലെ പുരാതന മുസ്ലിം പള്ളികളിൽ ഒന്നാണു മാറഞ്ചേരി കോടഞ്ചേരി പള്ളി കേരളീയ വാസ്തുശിൽപ ചാരുതയുടെ മൂർത്തീ ഭാവമായ ഈ പള്ളിയുടെ നിർമ്മിതി കാഴ്ച്ചക്കാരിൽ കൗതുകമുണർത്തുന്നു വെളിയങ്കോട്ടെ കോയ ഹസ്സൻ മരയ്ക്കാർ പള്ളി കഴിഞ്ഞാൽ പൊന്നാനിയിൽ സ്ഥാപിതമായ രണ്ടാമത്തെ പള്ളിയാണിത് പള്ളിയുടെ നിർമ്മാണത്തെ കുറിച്ച് ഒരയ്തീഹ്യമുണ്ട് പെരുംബടപ്പ് രാജാവ് കുറ്റവാളികളെ ശിക്ഷികാനായി വളർത്തിയിരുന്ന ഭീകരനായ ഒരു കരിംങ്കുരങ്ങ് കൂട്ടിൽ നിന്ന് ചാടി പ്പോയി പിടിച്ച് കൊടുക്കുന്നവർക്ക് രാജാവ് പാരിതോഷികം പ്രഖ്യാപിച്ചു പെരിച്ചകത്തുകാരനായ മുട്ടിക്കലയിൽ ഹൈദ്രോസ് എന്ന ആൾ കരിങ്കുരങ്ങിനെ പിടി കൂടി സന്തുഷ്ടനായ രാജാവ് എന്ത് സമ്മാനമാണു വേണ്ടതെന്ന് ചോദിച്ചു ഹൈദ്രോസ്സ് അപ്പോൾ നമസ്കാരം നിർവ്വഹിക്കാനായി വെളിയങ്കോടാണു പോകുന്നതെന്നും ദൂരം വലിയ ബുദ്ധി മുട്ടുട്ടുണ്ടാകുന്നെന്നും അത് കൊണ്ടെന്റെ നാട്ടിൽ പള്ളി പണിയാൻ സ്ഥലം അനുവധിക്കണമെന്നും രാജാവിനെ ബോധിപ്പിച്ചു രാജാവ് പള്ളി പണിയാൻ സ്ഥലവും അനുവാധവും നൽകി അങ്ങിനെ പുരാതന ബ്രാഹ്മണ കുടുംബമായ ആഴവഞ്ചേരി തംബ്രാക്കളുടെ മനയുടെ പടിഞ്ഞാറു ഭാഗത്ത് ഓലക്കീറു കൊണ്ടൊരു പള്ളിയുയർന്നു കഥ ശെരിയാണെങ്കിൽ എണ്ണൂറ്റി ചില്ലാനം കൊല്ലത്തെ പഴക്കമുണ്ട് ഈ പള്ളിക്ക് ഖബറെടുക്കാൻ കുഴിയെടുക്കുംബോൾ 800 വർഷം മുൻപത്തെ തിയ്യതി കൊത്തി വച്ച മീസാൻ കല്ല് കിട്ടിയതും പഴക്കത്തിലേക്കുള്ള ചൂണ്ടു പലകയാണു പല കാലങ്ങളിലായി പുതുക്കി പണിതാണു പള്ളി ഇന്നു കാണുന്ന രൂപത്തിൽ ആയത് പുതുക്കി പണിതതിന്റെ ചരിത്രങ്ങളും തിയ്യതികളും പള്ളികളിൽ പലയിടത്തായി മരത്തിൽ കൊത്തി വച്ചിട്ടുണ്ട് പൂർണ്ണമായും ചെങ്കല്ല് കൊണ്ട് പടികൾ നിർമ്മിച്ചിരിക്കുന്ന പള്ളി കുളവും നയന മനോഹരമായ കാഴ്ച്ചയാണു പൂഴി നിറഞ്ഞ സ്ഥലത്ത് ചെങ്കല്ല് കൊണ്ടീ നിർമ്മിതികൾ ഉണ്ടാകാൻ മുൻ തലമുറകൾ എത്ര അധ്വാനിച്ചു കാണും പാടശേഖരവുമായി ബന്ധിപ്പിക്കാൻ കോടഞ്ചേരി പള്ളിയിൽ നിന്ന് തുടങ്ങി മാറാടി കോളിൽ അവസാനിക്കുന്ന ഒരു ജലപാത ഉണ്ടായിരുന്നെന്ന് തോനുന്നു മാസ്റ്റർ പടിയിൽ നിന്ന് ഉള്ളിലേക്ക് പോകുന്ന താഴ്ച്ചയുള്ള റോഡ് ഇതിന്റെ അവശിഷ്ടമാണു ഒരു പക്ഷെ ഇതിലൂടെ ആയിരിക്കും പള്ളി നിർമ്മാണത്തിനുള്ള സാമഗ്രികൾ എത്തിച്ചിട്ടുണ്ടാകുക
സ്വാന്തത്ര സമരവുമായും ചെറുതല്ലാത്ത ബന്ധമുണ്ട് ഈ പള്ളിക്ക് ബൃട്ടീഷുകാർക്ക് നികുതി കൊടുക്കില്ലെന്ന പ്രഖ്യാപനത്തിന്റെ പേരിൽ ചാവക്കാട് തുക്കിടി സായിപ്പ് വെളിയങ്കോടു ഉമർ ഖാളിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടപ്പോൾ അദ്യേഹം ഒളിവിൽ കഴിഞ്ഞതീ പള്ളിയിൽ ആയിരുന്നു
ഇന്നും തലമുറകളുടെ ഉദയാസ്ഥമനങ്ങൾ നിശബ് ദം നിരീക്ഷിച്ച് തലയുയർത്തി നിൽകുകയാണീ പള്ളി