അലക്സാണ്ടർ ചക്രവർത്തിയും ഹിന്ദു ദേവനായ സ്കന്ദരും (മുരുകൻ) തമ്മിൽ എന്താണ് ബന്ധം?
ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭനായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാചയപ്പെട്ടിട്ടില്ല. ബി സി 326ൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം കീഴടക്കിയ നഗരങ്ങൾ ഇന്ത്യൻ രാജാക്കൻമാരായ അംബിയേയും പോറസ്സിനേയും തിരികേ ഏൽപ്പിച്ച് മടങ്ങിയ കഥയെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ത്യക്കാർക്കിടയിൽ അലക്സാണ്ടർ സിക്കന്ദർ/ഇസ്കന്ദർ എന്നാണറിയപ്പെടുന്നത്. ഹിന്ദു ദേവതയായ സ്കന്ദനുമായുളള സാമ്യം ഈ പേരിൽ തൊട്ട് തുടങ്ങുന്നു.
അലക്സാണ്ടർ രാജകുമാരനായിരുന്നു. കഷ്ട്ടിച്ച അഞ്ചടി മാത്രം ഉയരമുണ്ടായിരുന്ന, കാഴ്ച്ചയിൽ കൗമാരക്കാരനെ പോലെ തോന്നിച്ചിരുന്ന അലക്സാണ്ടർ 32മത്തെ വയസ്സിലാണ് മരിക്കുന്നത്. കുമാരൻ എന്നും പയ്യനെന്നും പേരുകളുളള സ്കന്ദൻ (മുരുകൻ) ഒരു ബാലബ്രഹ്മചാരിയുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
വേലായുധനായ സ്കന്ദനേപ്പോലെ അലക്സാണ്ടറടക്കമുളള ഗ്രീക്ക് യോദ്ധാക്കളുടെ പ്രധാന ആയുധം വേലായിരുന്നു.
ദേവസേനാധിപതിയായ സ്കന്ദൻ അസുരരാജാവായ താരകാസുരനെ കീഴടക്കിയെങ്കിൽ മാസിഡോണിയൻ സേനാധിപതി സിക്കന്ദർ 'അഹുര മസ്ത'യെ ആരാധിക്കുന്ന പേർഷ്യൻ രാജാവായ ദാരിയുസിനെയാണ് കീഴടക്കിയത്.
ദേവസേനയാണ് സ്കന്ദന്റെ ഭാര്യ. അലക്സാണ്ടർ വിവാഹം ചെയ്തത് റോക്സാനയേയും.
യുദ്ധ ദേവനെന്നപോലെ അറിവന്റേയും ദേവനാണ് സ്കന്ദൻ. യുദ്ധ നിപുണനായ അലക്സാണ്ടർ അരിസ്റ്റൊട്ടലിന്റെ പ്രിയ ശിഷ്യനായിരുന്നു.