A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കൃഷ്ണപുരം കൊട്ടാരം...

കൃഷ്ണപുരം കൊട്ടാരം...
..മാര്‍ത്താണ്ഡവര്‍മ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരത്തിൽ മാര്‍ത്താണ്ഡവര്‍മ്മ
താമസിച്ചിട്ടില്ല അത് എന്തുകൊണ്ട് ???
പണ്ട് സ്‌ത്രീകള് കൊട്ടാരത്തില് പ്രവേശനം ഇല്ല അത് എന്തുകൊണ്ട് ???
ഇപ്പോൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന വസ്തുക്കൾ (പല്ലക്കും വാളും ഒഴികെ)ഒക്കെ മറ്റിടങ്ങളിൽ നിന്നും കൊണ്ടുവന്നതാണ്. കായംകുളത്തിന്റെ അമൂല്യവസ്തുക്കൾ കവർച്ച ചെയ്യപ്പെട്ടു അത് ഇപോൾ എവിടെ ??????
.***കൃഷ്ണപുരം കൊട്ടാരം***ചരിത്രം ഞാൻ പറയാം ...
..... .... .....
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു.
പുരാതനകാലത്ത്‌ ഓടനാട് എന്നായിരുന്നു ഇന്നത്തെ കായംകുളം ഉൾപ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്‌. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച്‌ കൃത്യമായ അറിവില്ല. കായംകുളവും സമീപ പ്രദേശങ്ങളായ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും ചേർന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്‌. പതിനഞ്ചാം നൂറ്റാണ്ടോടെ, ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക്‌ മാറ്റി. നീണ്ട ഒരു കടൽത്തീരമുണ്ടായിരുന്ന ഈ രാജ്യവുമായി ഡച്ചുകാർക്കും പോർച്ചുഗീസുകാർക്കും നല്ല വ്യാപാരബന്ധങ്ങളുണ്ടായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ കായംകുളംരാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേർക്കുകയും ചെയ്തു. കായംകുളം രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തി, 1729-നും 1758-നും ഇടയിലുള്ള കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ ഇന്നു കാണുന്ന കൊട്ടാരത്തിന്റെ ആദ്യരൂപം പണികഴിപ്പിച്ചു. രാമയ്യൻ ദളവയ്ക്കായിരുന്നു നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. പിന്നീട്‌ അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ഈ കൊട്ടാരം പുതുക്കിപ്പണിതെങ്കിലും തനിമയിൽ മാറ്റമൊന്നും വരുത്തിയില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ ഒരു ഇടത്താവളമായി കൃഷ്ണപുരം കൊട്ടാരം ഉപയോഗിച്ചുപോന്നു.തനി കേരളീയ വാസ്തുശിൽപ്പരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടായാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറിയപതിപ്പ് എന്നു തന്നെ പറയാവുന്ന രീതിയിലാണ്‌ ഇതിന്റെ നിർമ്മാണം. പുറത്തെ ചുറ്റുമതിൽ കടന്ന് ഉള്ളിലേക്കെത്തിയാൽ മനോഹരമായ ഒരു ഉദ്യാനം കാണാം. ഈ ഉദ്യാനം നല്ലരീതിയിൽത്തന്നെ പരിപാലിച്ചിട്ടുണ്ട്‌. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിന്റെ പ്രധാന വാതിലിലൂടെ ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടിലേക്ക് പ്രവേശിക്കാം. കൊട്ടാരത്തിന്റെ പിൻഭാഗത്തായി കൊട്ടാരത്തോടു ചേർന്നു തന്നെ വിശാലമായ ഒരു കുളവും നിർമ്മിച്ചിരിക്കുന്നു.
പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂർവ്വ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങൾ നൽകാൻ പുരാവസ്തു വകുപ്പിൻറെ ഉദ്യോഗസ്ഥരുമുണ്ട്. മുകൾത്തട്ടിലെ വിശാലമായ ഹാളുകളിൽ അതി ബൃഹത്തായ ഒരു നാണയശേഖരവും, പുരാതന ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. താഴത്തെ മുറികളിൽ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളിൽനിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ മഞ്ചൽ, പല്ലക്ക് തുടങ്ങിയ വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതു കൂടാതെ കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയിൽ, കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർച്ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചിരിക്കുന്നു. പൂർണ്ണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.ഗജേന്ദ്രമോക്ഷം മഹാഭാരതത്തിലെ അഷ്ടമസ്കന്ധം കഥയാണ്‌. 154 ചതുരശ്ര അടി വിസ്‌തീര്ണം. പച്ചിലച്ചാറ്‌, പഴച്ചാറ്‌, മഞ്ഞള്പ്പൊടി, ചുണ്ണാമ്പ്‌, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിന്റെ നീര്‌ എന്നിവയാണ്‌ വരയ്ക്കാന് ഉപയോഗിച്ചിരിക്കുന്നത്‌. 1750 നും �53 നും ഇടയില് വരച്ചതാണെന്നു കരുതുന്നു. ഋതുമ തടാകത്തില് ഗജേന്ദ്രനു വിഷ്ണുമോക്ഷം നല്കുന്നതാണ്‌ സന്ദര്ഭം.
...... ...... ......
പൂര്വ ചരിത്രം
കൃഷ്ണപുരത്ത്‌ ആദ്യം കൊട്ടാരം നിര്മിച്ചത്‌ കായംകുളം രാജാവായിരുന്ന വീര രവിവര്മനായിരുന്നു. ആര്ക്കും തോല്പ്പിക്കാന് കഴിയാത്ത യുദ്ധ തന്ത്രങ്ങള് കായംകുളം രാജാവിന്റെ പ്രത്യേകതയായിരുന്നു. ഇരുതല മൂര്ച്ചയുള്ള വാള് രാജാവിന്റെ കണ്ടുപിടിത്തം. അതു പിന്നീട്‌ പ്രശസ്‌തമായ കായംകുളം വാളായി മാറി. കൊട്ടാരത്തില് ഇപ്പോഴും ഈ വാള് പ്രദര്ശിപ്പിച്ചിട്ടുണ്ട്‌. കൃഷ്ണപുരം കൊട്ടാരമായിരുന്നു ആസ്ഥാനമെങ്കിലും ഇവിടെ സ്‌ത്രീകളെ പാര്പ്പിക്കാന് രാജാവ്‌ ഇഷ്ടപ്പെട്ടിരുന്നില്ല. അല്ലെങ്കില് അങ്ങനെ ഒരു കീഴ്‌വഴക്കം ഇല്ലായിരുന്നു.
ഓടനാട്‌ രാജവംശം നേരും നെറിയും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നതില് വീഴ്ച വരുത്തിയിട്ടില്ലെന്നാണ്‌ പഴമക്കാര്ക്ക്‌ തലമുറ നല്കിയ അറിവ്‌. കുറച്ചകലെയുണ്ടായിരുന്ന എരുവ കൊട്ടാരത്തിലാണ്‌ കൊട്ടാരവനിതകള് പാര്ത്തിരുന്നത്‌. റാണിക്കു മുഖം കാണിക്കണമെന്ന്‌ അറിയിക്കുമ്പോള് രാജാവ്‌ എരുവയിലേക്ക്‌ എഴുന്നള്ളുകയായിരുന്നു പതിവ്‌. രാജഭരണം കൃഷ്ണപുരത്തും പള്ളിയുറക്കം എരുവയിലും.
കൊട്ടാരത്തിൽ സ്ത്രീ പ്രവേശനം ഇല്ലാത്തത് രാജകാര്യങ്ങൾ പുറത്ത് പോകാതിരികാൻ ആണ് എന്ന് തോന്നുന്നു.....
കായംകുളം രാജാവിനെ തോല്പ്പിക്കാന് പടയോട്ടം നടത്തിയ മാര്ത്താണ്ഡവര്മ, തന്റെ മന്ത്രി ആയിരുന്ന രാമയ്യന് ദളവയുടെ സഹായത്തോടെ ചതിയുദ്ധം നടത്തി വധിക്കുകയായിരുന്നു എന്ന്‌ ചരിത്രകാരന്മാര്. കായംകുളം രാജാവിന്റെ കൊട്ടാരവും മാര്ത്താണ്ഡവര്മ തകര്ത്തു തരിപ്പണമാക്കി. എരുവ കൊട്ടാരത്തിലെ സ്‌ത്രീകള് ജീവരക്ഷാര്ഥം പലായനം ചെയ്‌തു. കൊട്ടാരത്തിന്റെ പൊടിപോലും അവശേഷിപ്പിക്കാതെ നശിപ്പിച്ച തിരുവിതാംകൂര് രാജാവ്‌ ഇവിടെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഹ്രസ്വരൂപം നിര്മിക്കാന് കല്പിച്ചു.
ശീലം മാറിയില്ല
അടങ്ങാത്ത പക തീര്ക്കുംപോലെ കൃഷ്ണപുരം കൊട്ടാരം തരിപ്പണമാക്കിയെങ്കിലും പുതുതായി നിര്മിച്ച കൊട്ടാരം വാസ്‌തുവിദ്യയില് മുന്നിട്ടു നിന്നു. കായംകുളത്തിന്റെ മുഖം മാറ്റിയെങ്കിലും രാജാവിന്റെ ശീലം മാറ്റാന് മാര്ത്താണ്ഡവര്മ തയാറായില്ല. കൊട്ടാരത്തില് സ്‌ത്രീകള്ക്ക്‌ പ്രവേശനനിഷേധനം തുടര്ന്നു. തിരുവിതാംകൂര് രാജകുടുംബത്തിലെ സ്‌ത്രീകളാരും കൃഷ്ണപുരം കൊട്ടാരത്തില് എത്തിയില്ല.
കാലം മാറി
രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കൊട്ടാരം റവന്യുവകുപ്പ്‌ ഏറ്റെടുത്തു. 1960 ല് പുരാവസ്‌തു വകുപ്പിനു കൈമാറി. റവന്യു വകുപ്പ്‌ ഏറ്റെടുത്തതോടെ സ്‌ത്രീകള് കൊട്ടാരത്തില് പ്രവേശിക്കാനാരംഭിച്ചു. കല്ലു പിളര്ക്കുന്ന കല്പന ഭയന്ന്‌ പിന്നീടാരും വരാതിരുന്നിട്ടില്ല.
==========(്...മറ്റൊരു കഥയുണ്ട്..പുതുപ്പള്ളി രാഘവൻ സാർ പറഞ്ഞു കേട്ടതാണ്..ധാരാളം യുദ്ധം നടത്തിയിട്ടും കായംകുളം രാജാവിനെ തോൽപ്പിക്കാൻ മാർത്താണ്ഡവർമ്മക്കായില്ല..രാജ്യത്തിന്റെ ഐശ്വര്യം കൊട്ടാരവക ക്ഷേത്രത്തിലെ ശ്രീചക്രം ആണെന്നറിഞ്ഞ വർമ്മ..അത്കടത്തികൊണ്ടുവരാൻ വിശ്വസ്തനായ രാമയ്യൻദളവയെ ചുമതലപ്പെടുത്തി..അങ്ങനെ ദളവ..ഒരു ഭ്രാന്തന്റെ വേഷത്തിൽ അവിടെ എത്തുകയും..ആശ്രിതനായി കൂടുകയും ചെയ്തു..പൂജാവശിഷ്ടങ്ങൾ പുറത്തുകളയുക ഭ്രാന്തനായിരുന്നു..ആദ്യമൊക്കെ ഭടന്മാർ പരിശോധിക്കുമെങ്കിലും..പിന്നീട് അത് ഒഴിവാക്കി...അങ്ങനെ ഒരിക്കൽ പൂജാവശിഷ്ടങ്ങൾ കളയാൻ പോയ ഭ്രാന്തൻ തിരികെ വന്നില്ല..കൂടെ ശ്രീചക്രവും..അതിനുശേഷം നടന്ന യുദ്ധത്തിൽ കായംകുളം രാജാവ് പരാജയപ്പെട്ടു(യുദ്ധസ്ഥലം:കായംകുളത്തിനു കിഴക്കു പടനിലം എന്ന സ്ഥലം)..കായംകുളം കൊട്ടാരം..മാർത്താണ്ഡവർമ ഇടിച്ചു നിരത്തി കുളം കുത്തി..കൊട്ടാരസ്ത്രീകളെ കടത്തിക്കൊണ്ടുപോയി(തുറ കയറ്റി..(മുക്കുവർക്കു പിടിച്ചു കൊടുക്കുക)..രാജാവ് പാലായനം ചെയ്തു...കുറേകാലം കാലം കഴിഞ്ഞു പഴയ സ്ഥലത്തു പുതിയകൊട്ടാരം.. വർമ പണിതു(16 കെട്ടു)(പഴയതു 8 കെട്ടായിരുന്നു)..രസകരമായ വസ്തുത എന്തെന്നാൽ മാർത്താണ്ഡവർമ്മ ഇവിടെ താമസിച്ചിട്ടില്ല എന്നതാണ്...കാലംകുറേക്കഴിഞ്ഞു..രാജകുടുംബങ്ങളുടെ ശാപം ഭയന്ന്..കൃഷ്ണപുരംകൊട്ടാരം കായംകുളംരാജാവിനോ പിന്തലമുറക്കാർക്കോ വേണ്ടി വർമ്മ വിട്ടുകൊടുത്തു...എന്നാൽ അഭിമാനികളായ രാജകുടുംബക്കാർ(അങ്ങനെ ആരെങ്കിലും ജീവനോടെ ഉണ്ടെങ്കിൽ) അവിടെ താമസിക്കാനായ് എത്തിയിട്ടേയില്ല...എരുവ കൊട്ടാരം നിന്ന സ്ഥലത്തു വർഷങ്ങൾ കുറെയേറെ കഴിഞ്ഞപ്പോൾ ഒരു കള്ളുഷോപ് തലപൊക്കി..ഇപ്പോൾ കാലങ്ങൾ അയവിറക്കി അവിടെ തലയുയർത്തി നിൽക്കുന്ന അരയാലിനു അടുത്ത്..കുറച്ചു ദൂരെമാറി പഴയ ഷാപ്പിന്റെ മാത്രം അവശിഷ്ടം കാണാം...കാലങ്ങൾ കുറെയേറെ കഴിഞ്ഞു അതുവഴി പോകുമ്പോഴൊക്കെ..പണ്ടൊരു കൊട്ടാരം അവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനേ പറ്റുന്നില്ല..(പഴമക്കാർ പറഞ്ഞുകേട്ട കഥയാണ്..ചരിത്രവുമായി ഇതിനു എത്ര മാത്രം ബന്ധമുണ്ടെന്ന് അറിയില്ല..ചരിത്രമായി വേണമെങ്കിൽ ഇതിനെ കരുതാം..അല്ലെങ്കിൽ വെറും കെട്ടുകഥകളായി തള്ളിക്കളയുകയും ആവാം) ..56 ഏക്കറിൽ ഉണ്ടായിരുന്ന കൊട്ടാരം ഇപ്പോൾ 2.55 ഏക്കറിൽ മാത്രമായി ചുരുങ്ങി തല ഉയർത്തി അങ്ങനെ നിൽക്കുന്നു..))
ഇപ്പോള്...
പുരാവസ്‌തു വകുപ്പ്‌ ഏറ്റെടുത്ത ശേഷം മോടി പിടിപ്പിച്ച കൊട്ടാരം പൊതുജനങ്ങള്ക്കായി തുറന്നു കൊടുക്കുന്നു. രാവിലെ മുതല് വൈകിട്ടു വരെ കൊട്ടാരത്തില് സ്‌ത്രീ-പുരുഷ ഭേദമെന്യെ ആര്ക്കും പ്രവേശിക്കാം. സ്‌ത്രീകളെ പടിപ്പുരയ്ക്കു പുറത്തു നിര്ത്തിയ രാജഭരണത്തിന്റെ തിരുശേഷിപ്പുകള് കണ്ടു മടങ്ങാം.""""""""". ......... ............ """""""".
.
Image may contain: house, outdoor and nature
No automatic alt text available.
No automatic alt text available.Image may contain: outdoor