ഒൺ വെബ് ഉപഗ്രഹ വ്യൂഹം (OneWeb Satellite Constellation )- ഇന്റർനെറ്റിന്റെ രംഗത് കുതിച്ചു ചാട്ടം ഉണ്ടാക്കിയേക്കാവുന്ന ഒരു ഭാവി സംവിധാനം
മൊബൈൽ വാർത്താവിനിമയത്തിനും ഇന്റർനെറ്റ് സേവനങ്ങൾക്കും വേണ്ടി വലിയ ഉപഗ്രഹ വ്യൂഹങ്ങളുടെ സങ്കൽപം പുതിയ ഒന്നല്ല . ഇന്ത്യയിൽ മൊബൈൽ ശ്രിൻഖലകൾ വ്യാപക മാവുന്നതിനു മുൻപ് തന്നെ അത്തരം ഉദ്യമങ്ങൾ നടന്നിരുന്നു . ഇറിഡിയം എന്ന് പേരുള്ള മൊബൈൽ സേവനങ്ങൾക്കായി നിർമിച്ച ഒരു ഉപഗ്രഹ വ്യൂഹം ഇന്നുംനിലനിൽക്കുന്നു . കൂടിയ പണച്ചെലവും സാങ്കേതിക കാരണങ്ങളും കൊണ്ടാണ് ഉപഗ്രഹ മൊബൈൽ സംവിധാനനഗൽ ഭൂതല മൊബൈൽ സംവിധാനങ്ങളെപോലെ സാർവത്രികം ആകാതിരുന്നത് . എന്നിരുന്നാലും ഉപഗ്രഹ മൊബൈൽ/ ഇന്റെർമേറ്റ് സംവിധാനങ്ങൾക്ക് ഭൂതലത്തിന്റെ എല്ലാ കോണുകളിലും സേവനം എത്തികാനാകും . ഭൂതല സംവിധാനങ്ങളുടെ സർവീസ് പരിധി പലപ്പോഴും ജനവാസ മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് പതിവ് . അതിനാൽ തന്നെ പല വിഷമഘട്ടങ്ങളിലും ഭൂതല മൊബൈൽ/ ഇന്റെർനെറ്റ് സംവിധാനങ്ങൾ പ്രയോജനപ്പെടാറുമില്ല . അതിനാൽ തന്നെ ഉപഗ്രഹ വ്യൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള മൊബൈൽ/ ഇന്റെർനെറ്റ് സംവിധാനങ്ങൾ ക്ക് ഇപ്പോഴും വലിയ പ്രസക്തി ഉണ്ട് .ഇപ്പോൾ നിലവിലുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇൻമാർസാറ്റ് ഉപഗ്രഹങ്ങൾ മുഖേനെയുള്ള ആഗോള ഇന്റർനെറ്റ് സേവനങ്ങൾ വളരെയധികം ചെലവേറിയതും താരതമ്യേന വലിയ ഉപകരണങ്ങൾ ആവശ്യമായതുമാണ് .
.
താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹ വ്യൂഹത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ആഗോള ഇന്റർനെറ്റ് സേവനസംവിധാനമാണ് ഇപ്പോൾ പ്ലാനിങ് ഘട്ടത്തിലുള്ള ഒൺ വെബ് ഉപഗ്രഹ വ്യൂഹം . 2020 ഇത് ഭാഗീകമായി പ്രവർത്തനത്തിൽ വരുമെന്ന്പ്രതീക്ഷിക്കുന്ന ഈ ഉപഗ്രഹ വ്യൂഹം , വിജയിച്ചാൽ ഇന്റർനെറ്റ് സേവനങ്ങളിൽ കാര്യമായ ഗുണപരമായ മാറ്റങ്ങൾ വരുത്തും .
.
യു എസ് ആസ്ഥാനമായുളള ഒരു കമ്പനിയാണ് ഒൺ വെബ് . പ്രസ്തുത ഉപഗ്രഹ വ്യൂഹം നിര്മിക്കാനുളള സാങ്കേതിക ലൈസൻസുകൾ അവർ യു എസ് സർക്കാരിൽ നിന്നും ഇന്റർനാഷണൽ ടെലെകമ്മ്യൂണികേഷൻ യൂണിയനിൽ ( ITU) നിന്നും നേടി കഴിഞ്ഞു .
.
സാങ്കേതികമായി താഴ്ന്ന ഭ്രമണ പഥത്തിൽ സഞ്ചരിക്കുന്ന നൂറുകണക്കിന് ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് ഒൺ വെബ് ഉപഗ്രഹ വ്യൂഹം . ഇപ്പോൾ 600 ൽ അധികം ഉപഗ്രഹങ്ങളുടെ ഒരു വ്യൂഹമാണ് പദ്ധതിയിടുന്നത് . പദ്ധതി സാമ്പത്തികമായി വിജയിച്ചാൽ ഈ വ്യൂഹം ആയിരക്കണക്കിന് ചെറുപഗ്രഹങ്ങളുടെ ഒരു സംവിധാനമായി മാറ്റാനാണ് സംരംഭകരുടെ ഉദ്ദേശം .
.
ഇരുനൂറു കിലോഗ്രാമിനടുത്തു ഭാരമു ള്ള ചെറിയ ഉപഗ്രഹങ്ങളാണ് ഒൺ വെബ് വിഭാവനം ചെയുന ത് . ഭൂമിയിലെ മൊബൈൽ സ്വിച്ച്ചിങ് സെന്ററുകൾ ചെയുന്ന ജോലിയാകും ഉപഗ്രഹങ്ങളുടേത് . ഭൂമിക്കു മുകളിൽ 1200 കിലോമീറ്റർ ഉയരത്തിലുള്ള പല ഇന്കളിനേഷനുകളുള്ള ഭ്രമണപഥങ്ങളിലാകും ഈ ഉപഗ്രഹങ്ങളുടെ വിന്യാസം .ഒരു സമയം ഭൗമോപരിതലത്തിൽ ഒരു ബിന്ദുവിൽനിന്നും അഞ്ചിലധികം ഒൺ വെബ് ഉപഗ്രഹങ്ങൾ ദൃശ്യമാകുമെന്നാണ് കരുത്തപ്പെടു ന്നത് ..12 മുതൽ 18 ഗിഗാ ഹേർട്സ് ആവൃത്തിയുള്ള Ku ബാൻഡ് മൈക്രോവേവ് ബാന്ഡിലാവും ഈ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുക . കൂടുതൽ വ്യാപ്തിയുള്ള സ്പെക്ട്രം ഉപയോഗിക്കുക വഴി കൂടുതൽ വേഗതയിലുള്ള വിവര കൈമാറ്റം സാധ്യമാകും .Ku ബാൻഡ് മൈക്രോവേവ് ആവൃതിയിലുള്ള വിദ്യുത് കാന്തിക തരംഗങ്ങൾ ജലതന്മാത്രകളാൽ കൂടുതൽ ആഗിരണം ചെയ്യപ്പെടുന്നതിനാൽ കനത്ത മഴയിലും ,മഞ്ഞിലും ടാറ്റ ട്രാസ്‌ഫെർ നിരക്കുകൾ കുത്തനെ താഴാൻ സാധ്യത യുണ്ട് .
.
ഒൺ വെബ് ഉപഗ്രഹ ശൃഖലയുടെ ആദ്യ ഉപഗ്രഹങ്ങൾ ഈ വര്ഷം അവസാനത്തോടെ വിക്ഷേപിക്കപ്പെടും എന്നാണ് പ്രതീക്ഷ . ഈ ഉദ്യമം വിജയിച്ചാൽ ഭൂഗോളത്തിന്റെ ഉപരിതലത്തിലെ ഏതു പ്രദേശത്തുനിന്നും വേഗതയേറിയ ഇന്റർനെറ്റ് സേവനങ്ങൾ വലിയ ചെലവുകൂടാതെ ലഭ്യമാകും .
--
ചിത്രം : ഒൺ വെബ് ശൃഖലയുടെ മാതൃക : ചിത്രം കടപ്പാട് http://www.satnews.com/story.php?number=130548477
--
REF
1. http://www.oneweb.world/
2. https://en.wikipedia.org/wiki/OneWeb_satellite_constellation
3. http://spacenews.com/oneweb-weighing-2000-more-satellites/
4. https://www.spaceintelreport.com/ses-asks-itu-replace-one-…/
5. https://www.wsj.com/…/satellite-startup-oneweb-raises-1-2-b…
6. http://www.satnews.com/story.php?number=130548477
--
This is an original work based on references. No part of it is copied from elsewhere-rishidas s