A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

റഷ്യൻ ഉപഗ്രഹ ഗതി നിർണയ സംവിധാനം (ഗ്ലോനാസ് )—GLONASS(Global Navigation Satellite Systems )




യൂ എസ് ഇന്റെ ജി പി എസ്‌ നെ കൂടാതെ പ്രവർത്തന സജ്ജമായതും ആഗോളപരിധിയുള്ളതുമായ ഒരേയൊരു ഉപഗ്രഹ ഗതിനിർണയ സംവിധാനമാണ് റഷ്യയുടെ ഗ്ലോനാസ് . പഴയ USSR ആണ് ആദ്യമായി സൈനിക ആവശ്യങ്ങൾക്ക് ആഗോള പരിധിയുള്ള ഒരു ഉപഗ്രഹ ഗതിനിർണയ സംവിധാന ത്തിന് തുടക്കം കുറിച്ചത് .
.
ആദ്യ സോവ്യറ്റ് ഉപഗ്രഹ ഗതിനിർണയ സംവിധാനമായിരുന്നു സൈക്ളോൺ (TSIKLON) .അറുപതുകളിലും എഴുപതുകളിലുമാണ് അവർ ഈ സംവിധാനം ഉപയോഗിച്ചത് .അവരുടെ ദീർഘ ദൂര മിസൈലുകളുടെയും ഭൂഖണ്ഡാന്തര ബോംബർ വിമാനങ്ങളുടെയും ഗതി നിര്ണയത്തിനായിരുന്നു അവർ ഈ സംവിധാനം ഉപയോഗിച്ചത് സൈക്ളോൺ ഉപഗ്രഹ ഗതിനിർണയ സംവിധാനവും നൂറു മീറ്റർ സ്ഥാന നിർണയ കൃത്യതയാണ് നൽകിയിരുന്നത് .
.
സൈക്ലോണിന് ശേഷം ട്സികാട (Tsikada)എന്ന കൂടുതൽ കൃത്യതയുള്ള ഒരു സംവിധാനവും അവർ പരീക്ഷിച്ചു . നാലുപഗ്രഹങ്ങൾ അടങ്ങുന്നതായിരുന്നു ഒരു ട്സികാട ഗതിനിർണയ സംവിധാനം .എഴുപതുകൾ മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ ഇത് റഷ്യൻ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായിരുന്നു .സിവിലിയൻ ഉപയോഗങ്ങൾക്കും ട്സികാട ഉപഗ്രഹ സംവിധാനം ഉപയോഗിച്ചിരുന്നു . ഒരുപക്ഷെ ട്സികാട ഉപഗ്രഹ സ്ഥാന -ഗതി സംവിധാനം ആയിരുന്നിരിക്കാം ആദ്യമായി സിവിലിയൻ ഉപയോഗങ്ങൾക്കുപയോഗിച്ച ഉപഗ്രഹ സ്ഥാന –ഗതി നിർണയ സംവിധാനം.
എൺപതുകളുടെ അവസാനം മുതലാണ് യൂ എസ് ഇന്റെ ജി പി എസ്‌ നു കിടനിൽക്കുന്ന ഗ്ലോനാസ് പ്രവർത്തന സജ്ജമായിത്തുടങ്ങിയത് .തുടക്കം മുതൽ തന്നെ ഇത് റഷ്യൻ സ്പേസ്/ഏറോസ്പേസ്( Russian Aerospace Forces) സംവിധാനത്തിന്റെ നേരിട്ടുള്ള പൂർണ നിയന്ത്രണത്തിലാണ് . .സൈനിക ആവശ്യങ്ങൾക് കൃത്യതയാർന്ന വിവരങ്ങളും .സൈനികേതര ആവശ്യങ്ങൾക്ക് അത്രത്തോളം കൃത്യമല്ലാത്ത വിവരങ്ങളുമാണ് ഈ സംവിധാനം നൽകുന്നത് . സൈദ്ധാന്തിക മായി 5 മീറ്റർ വരെ കൃത്യമായ സ്ഥാന നിർണയം ഗ്ലോനാസ് വഴി സാധ്യമാണ് .
ഏതാണ്ട് പത്തൊൻപതിനായിരം കിലോമീറ്റർ ഉയരെ ഭൂമിയെ വലം വയ്ക്കുന്ന ഇരുപത്തിനാല് ഗതി നിർണയ ഉപഗ്രഹങ്ങളാണ് ഗ്ലോനാസ് സംവിധാനത്തിനുള്ളത് . ജി പി എസ്‌ ഉപഗ്രഹങ്ങൾക്ക് ഏതാണ്ട് ആയിരം കിലോമീറ്റർ താഴെയാണ് ഗ്ലോനാസ് ഉപഗ്രഹങ്ങളുടെ ഭ്രമണപഥം . റഷ്യ ഉൾപ്പെടുന്ന ഉത്തര ധ്രുവ ത്തിനു സമീപമുള്ള മേഖലകളിൽ കൂടുതൽ കൃത്യമായ ഗതിനിര്ണയം ഉറപ്പുവരുത്തുന്നതിലേക്കാണ് ഗ്ലോനാസ് ഉപഗ്രഹങ്ങളുടെ വിന്യാസം ക്രമീകരിച്ചിരിക്കുന്നത് . മിക്ക റഷ്യൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഉത്തര ധ്രുവ മേഖലയിലൂടെ പറന്നു ലക്ഷ്യ സ്ഥാനത്തെത്താൻ പാകത്തിനാണ് വിന്യസിച്ചിരിക്കുന്നത് . ഭൂമിയുടെ ഉപരിതലത്തിലെ ഏതു സ്ഥലത്തുനിന്നു ഒരേ സമയം ഏറ്റവും കുറഞ്ഞത് മൂന്ന് ഉപഗ്രഹങ്ങൾ ദൃശ്യമായിരിക്കും .ഈ മൂന്നുപഗ്രഹങ്ങളിലെയും സിഗ്നലുകൾ അപഗ്രഥിച്ചു ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു ഗ്ലോനാസ് റിസീവറിന് കൃത്യമായ സ്ഥാനനിര്ണയം നടത്താം .മൈക്രോവേവ് ഫ്രീക്വെൻസി ബാൻഡ് ആയ എൽ ബാൻഡ് ( L Band) ആണ് ഗ്ലോനാസ് ഇന്റെ പ്രവർത്തനത്തിനുപയോഗിക്കുന്നത് . ഭൗമോപരിതലത്തിൽ കണ്ട്രോൾ സ്റ്റേഷനുകൾ സജീകരിച്ചിരിക്കും അവയാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് .
സോവിയറ്റു യൂണിയൻ തകരുമ്പോൾ ഈ സംവിധാനം പൂർണമായും നിര്മിക്കപ്പെട്ടിരുന്നില്ല . സോവിയറ്റു യൂണിയൻ തകർന്നപ്പോൾ ഗ്ലോനസ്സും തകർച്ച നേരിട്ടു. തൊണ്ണൂറുകളുടെ അവസാനം ഈ സംവിധാബനത്തിന്റെ കവറേജ് വളരെ നിയന്ത്രിതമായിരുന്നു. .റഷ്യയിൽ വ്ലാദിമിർ പുടിൻ അധികാരമേറ്റ ശേഷം ഈ സംവിധാനത്തെ യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമിച്ചു.രണ്ടായിരത്തി എഴോടുകൂടി ഗ്ലോനാസ് വീണ്ടും പൂർണമായും പ്രവർത്തന സജ്ജമായി .
2008 ഇലെ ജോർജിയൻ യുദ്ധത്തിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിറിയയിലെ റഷ്യൻ ഇടപെടലിലും റഷ്യൻ സൈന്യത്തിന് വിലമതിക്കാനാവാത്ത ഒരു മുതൽക്കൂട്ടാണ് ഗ്ലോനാസ് പുറമെനിന്ന് സമാനമാണെങ്കിലും സാങ്കേതികമായി ഭിന്നമായ വിനിമയ ,ഗണിത സംവിധാനങ്ങളാണ് ജി പി എസ് ഇലും ഗ്ലോനസ്സിലും ഉപയോഗിക്കുന്നത് .
--
REF
1.https://www.semiconductorstore.com/…/GPS-vs-GLONASS-Wh…/810/
2.http://worldofdefencebybunty.blogspot.com/…/satellite-navig…
--
Image : Glonass -K ,Satellite Image Courtesy:https://en.wikipedia.org/wiki/GLONASS
--
This post is based on references given -rishidas. s