A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പെന്റഗ്രാംന്‍റെ പ്രത്യേകത?

ഈ ചിഹ്നം കാണുമ്പോള്‍ ഹോളിവുഡ് സിനിമകള്‍ കാണുന്നവര്‍ നെറ്റി ചുളിക്കും, കാരണം സാത്താന്‍റെ ചിഹ്നമായാണ് പലയിടത്തും ഇതിനെ വിശേഷിപ്പിക്കാറ്. അല്പം കൂടി അറിവുള്ളവര്‍ക്ക് ഇത് സകല തിന്മകളില്‍ നിന്നുമുള്ള സംരക്ഷണത്തിന്‍റെ ചിഹ്നമാണ്. സത്യത്തില്‍ എന്താണ്, ഒരേ സമയം തിന്മയുടേയും, അതില്‍ നിന്നുള്ള സംരക്ഷണത്തിന്‍റെയും ചിഹ്നമായ Pentagramന്‍റെ പ്രത്യേകത?

ലോകത്തിലെ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ചിഹ്നങ്ങളില്‍ ഒന്നാണ് Pentagram അഥവാ Star Pentagon. അഞ്ച് പോയിണ്ടുകളില്‍ മുട്ടുന്ന അഞ്ച് വരകള്‍ കൊണ്ട് തീര്‍ത്ത Pentagramന്‍റെ പേര്, 'അഞ്ച്' 'വരകള്‍' എന്നീ അര്‍ഥങ്ങള്‍ ഉള്ള Pente, Gramme എന്നീ ഗ്രീക്ക് വാക്കുകള്‍ ചേര്‍ന്ന് ഉണ്ടായതാണ്. പുരാതന കാലത്ത് Pentagramന് ക്രിസ്തീയ വിശ്വാസത്തില്‍ വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. ക്രിസ്തീയ വിശ്വാസത്തില്‍, Pentagram ഒരു മനുഷ്യന്‍റെ അഞ്ച് ഇന്ദ്രിയങ്ങളെയും, യേശുവിന്‍റെ അഞ്ച് തിരുമുറിവുകളെയും സൂചിപ്പിക്കുന്നു. പതിനാലാം നൂറ്റാണ്ടിലെ ഒരു പ്രമുഖ ഇംഗ്ലീഷ് കവിത പ്രകാരം, Pentagramന്‍റെ ഉദ്ഭവം സോളമന്‍ രാജാവില്‍ നിന്നാണ്. അതിന് വ്യക്തതയില്ലാത്ത മിത്തുകളുടെ പിന്‍ബലം മാത്രമേ ഒള്ളൂ താനും. പുരാതന ചൈനയില്‍ പക്ഷെ Pentagram, Wu Xing എന്നാണ് അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളെ കൃത്യമായി, Pentagram രൂപത്തില്‍ അറേഞ്ച് ചെയ്തിരിക്കുന്ന ഗ്രാഫ് ആണ് Wu Xing. Wood (木 mù), Fire (火 huǒ), Earth (土 tǔ), Metal (金 jīn), and Water (水 shuǐ) എന്നിവയാണ് അവര്‍ക്ക് പഞ്ചഭൂതങ്ങള്‍.
ജര്‍മ്മന്‍ തിയോളജിസ്റ്റും, occult സ്പെഷലിസ്റ്റുമായ Heinrich Cornelius Agrippa തന്‍റെ പുസ്തകത്തില്‍ പറയുന്നത് പ്രകാരം, ഒരു മൂല മാത്രം മുകളിലേക്ക് തിരിച്ച് സ്ഥാപിച്ചിട്ടുള്ള Pentagram നന്മയുടെ ചിഹ്നമാണ്. മുകളിലത്തെ മൂല ആത്മാവിനെയാണ് സൂചിപ്പിക്കുന്നത്, ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് point ചെയ്ത് വയ്ക്കുന്നത് വഴി അവിടം അറിവിന്‍റെ ഇരിപ്പിടമായി മാറും, ദുഷ്ടശക്തികള്‍ക്ക് അവിടെ സ്ഥാനവും കാണില്ല. എന്നാല്‍ രണ്ട് മൂലകള്‍ മുകളിലേക്ക് തിരിച്ചു വച്ചാല്‍ കാര്യങ്ങള്‍ നേരെ ഓപ്പോസിറ്റ് ആണ്, അത് തിന്മയുടെ ചിഹ്നമായി. അതും തിന്മയെ കൂടുതലായി വലിച്ചെടുക്കുന്ന ഒരു യന്ത്രം പോലെ പ്രവര്‍ത്തിക്കും. തിന്മയ്ക്ക് ആത്മാവിന് മേലുള്ള വിജയമാണ് ഈ ചിഹ്നം സൂചിപ്പിക്കുന്നത്. ഭോഗേച്ഛയുടെ പ്രതീകമായ ആട്, തന്‍റെ കൊമ്പുകള്‍ കൊണ്ട് സ്വര്‍ഗ്ഗത്തെ ആക്രമിക്കുന്നതാണ് ഈ ചിഹ്നത്തിന്‍റെ direct meaning. ഇതേ ചിഹ്നം തന്നെ black magic വഴി ദുഷ്ടശക്തികളെ ക്ഷണിച്ച് വരുത്തി അതിനെ വരുതിയിലാക്കാനും ഉപയോഗിക്കുന്നുണ്ട്. മുകളില്‍ രണ്ട് കൊമ്പുകളും, താഴെ താടിയും, രണ്ട് സൈഡിലായി ചെവികളുമുള്ള ഈ ആടിന്‍റെ മുഖം, സാത്താന്‍റെ മുഖമാണെന്നാണ്‌ വിശ്വാസം.
സാത്താന്‍ സേവ ഒരു മതമായി തുടങ്ങിയപ്പോള്‍, അതായത് ആധുനിക Satanismത്തിന്‍റെ പിതാവായ Anton LaVey, തന്‍റെ Church of Satan സ്ഥാപിച്ചപ്പോള്‍ അവരുടെ രജിസ്റ്റേര്‍ഡ് ട്രേഡ്മാര്‍ക്ക് ആയി തിരഞ്ഞെടുത്ത ചിഹ്നം ഇതാണ്. തന്‍റെ കൊമ്പുകള്‍ കൊണ്ട് മുകളിലിരിക്കുന്ന ദൈവത്തെയും, സകല നന്മകളുടെയും ഇരിപ്പിടമായ സ്വര്‍ഗ്ഗത്തെയും ആക്രമിക്കുന്ന സാത്താന്‍റെ മുഖം. ഇത് നിര്‍ഭന്ധമായും ധരിച്ച് മാത്രമേ അവരുടെ ചടങ്ങുകള്‍ നടത്താന്‍ പടൊള്ളൂ എന്ന് LaVey, തന്‍റെ Satanic ബൈബിളില്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തല തിരിച്ചു വച്ച കുരിശിനോടൊപ്പം, സാത്താന്‍റെ സ്വരൂപമായിക്കണ്ട്, ഈ രൂപത്തെയാണ് അവര്‍ പ്രധാനമായി ആരാധിക്കുന്നതും.
ഇനി ആദ്യത്തെ നന്മയുടെ ചിഹ്നത്തിലേക്ക്. ദുഷ്ടശക്തികളില്‍ നിന്നുള്ള സംരക്ഷണത്തിനായി മുറിയിലെ മതിലുകളിലും, കട്ടിലിന്‍റെ അടിയിലുമായി Pentagram വരച്ചിടുന്ന ശീലം പണ്ടുണ്ടായിരുന്നു. അതിനെ ഭേദിച്ച് ഒരു ദുഷ്ടശക്തിക്കും മുറിയിലേക്ക് കടക്കാന്‍ കഴിയില്ല എന്നാണ് വിശ്വാസം. ചിലര്‍ ഉപ്പ് കൊണ്ടും Pentagram വരയ്ക്കാറുണ്ട്. ഉപ്പ് നെഗറ്റീവ് എനര്‍ജിയെ ഓടിക്കും എന്നാണ് പരക്കെയുള്ള വിശ്വാസം, അപ്പോള്‍പ്പിന്നെ അത് വച്ചുള്ള Pentagramന് ഇരട്ടി ശക്തിയായിരിക്കുമല്ലോ.
ദുഷ്ടശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കുന്ന ചടങ്ങുകളില്‍, Pentagram നല്ല കട്ടിയില്‍ വരച്ച് വയ്ക്കും. എന്നിട്ട് ഓരോ മൂലയിലും ഓരോ മെഴുകുതിരികള്‍ വച്ച് സര്‍ക്കിളിന്‍റെ ഒരു ഭാഗം മാത്രം തുറന്ന് വയ്ക്കും. ശത്രു അതിനകത്ത് കടന്നു കഴിഞ്ഞാല്‍, തുറന്ന ഭാഗം വേഗം അടയ്ക്കും. പിന്നെ അതിന് Pentagram ഭേദിച്ച് ഒരിക്കലും പുറത്ത് കടക്കാനാകില്ല. അങ്ങിനെ ശക്തി ക്ഷയിക്കുമ്പോള്‍ മറ്റു കര്‍മ്മങ്ങളിലൂടെ അതിനെ നിഗ്രഹിക്കും. ഈ സമയമത്രയും Pentagram മായാതെയും, മുറിയാതെയും ശ്രദ്ധിക്കണം. കൂടാതെ നന്നായിത്തന്നെ വരച്ചില്ലെങ്കില്‍ യാതൊരു ഫലവും അത് കാണിക്കില്ല. ഡീമന്‍ പോലുള്ളവയില്‍ നിന്ന് രക്ഷ നേടാന്‍ ഒരു പ്രത്യേക രീതിയില്‍ വേണം Pentagram വരച്ച് സെറ്റ് ചെയ്യാന്‍. അതും അളവുകളെല്ലാം കിറ്കൃത്യവും ആയിരിക്കണം. ഒന്നുകില്‍ ഡീമനെ അതിനകത്ത് കയറ്റി പൂട്ടുക, അല്ലെങ്കില്‍ അതിനകത്ത് ഇരുന്ന് പ്രാര്‍ഥിക്കുക. അല്ലാതെ വേറെ രക്ഷയില്ല. ഇന്നും ഇത്തരം വിശ്വാസങ്ങള്‍ കൊണ്ട് നടക്കുന്നവരുണ്ട്, കര്‍മ്മങ്ങള്‍ ചെയ്യുന്നവരും.
തൊണ്ണൂറുകളുടെ അവസാനത്തില്‍ സാത്താനിസത്തിന്‍റെ വളര്‍ച്ച കാരണം അമേരിക്കയിലും, യൂറോപ്പിന്‍റെ പല ഭാഗങ്ങളിലും Pentagram ധരിക്കുന്നത് കര്‍ശനമായി വിലക്കിയിരുന്നു. പ്രധാനമായും സ്കൂളുകളിലും, കോളേജുകളിലുമായിരുന്നു ഈ പരിപാടി. ഒടുക്കം പൌരന്മാരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിയമത്തിന്‍റെ പിന്‍ബലത്തില്‍ ഈ നിയന്ത്രണം എടുത്ത് മാറ്റപ്പെട്ടു. Pentagram (രണ്ട് തരവും) official ലോഗോ ആയി തിരഞ്ഞെടുത്ത ധാരാളം സംഘടനകളും, ബ്രാന്‍ഡുകളും ഇന്ന് ലോകത്തുണ്ട്. എന്തിന് പറയുന്നു, മൊറോക്കോ, എത്യോപ്പിയ എന്നീ രാജ്യങ്ങളുടെ പതാകകള്‍ എടുത്താല്‍ അതിലും കാണാം Pentagram നടുക്ക് തന്നെ കിടക്കുന്നത്.
ഇനി ഒരു Pentagram കാണുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും, അത് നന്മയുടെ ചിഹ്നമാണോ, അതോ തിന്മയുടെ ചിഹ്നമാണോ എന്ന്. Pentagramന് ഒരു മൂല കൂടി കൊടുത്താല്‍ കിട്ടുന്ന Hexagramന് ലോകത്തിലെ മൂന്ന് പ്രധാന മതങ്ങളില്‍ വളരെ വലിയ സ്ഥാനമാണ് ഉള്ളത്.