ശശി മാമന്റെ മരണം
ഞാൻ ഇവിടെ എഴുതുന്നത് എന്റെ അനുഭവ കഥ അല്ല ... എന്റെ അമ്മയുടെ ഫാമിലിയിൽ വളരെ വര്ഷങ്ങള്ക്കു മുൻപ് നടന്ന ഒരു ദുരന്ത കഥ ആണ് ... ഇത് എനിക്ക് എന്റെ അമ്മയിൽ നിന്നും അമ്മാവന്മാരിൽ അവരുടെ ചില സുഹൃത്തുക്കളിൽ നിന്നും മാത്രം അറിയുന്ന കാര്യം ആണ് ..
എന്റെ അമ്മയുടെ വീട് തിരുവല്ലക്കടുത്തുള്ള നിരണം എന്ന ഗ്രാമത്തിൽ ആണ് .. അമ്മക്ക് 7 സഹോദരങ്ങൾ ആണ് ഉള്ളത്, ഇതിൽ 5 പേർ മൂത്ത സഹോദരന്മാരും 2 പേർ ഇളയ സഹോദരിമാരുമാണ് .. അതിൽ മൂത്ത സഹോദരന്മാരിൽ 2 പേർ ഇന്ന് ജീവിച്ചിരിപ്പില്ല ... ഒരാളുടെ മരണം നടന്നിട്ടു അധികം നാൾ ആയിട്ടില്ല , കാൻസർ ആയിരുന്നു .. ( ചന്ദ്രൻ മാമൻ ) അദ്ദേഹം ഒരു ഉയർന്ന റാങ്കിൽ ഉള്ള മിലിട്ടറി ഓഫീസർ ആയിരുന്നു "സുബൈദർ" എന്നോ മറ്റോ കേട്ടിട്ടുണ്ട് .. മറ്റൊരു അമ്മാവൻ " ശശി " പുള്ളിക്കാരന്റെ മരണത്തെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത് .. അദ്ദേഹം മരിക്കുമ്പോൾ 17 വയസ്സായോ മറ്റോ ആയിരുന്നു , വർഷം ഓർമ്മ ഇല്ല ...
അമ്മയുടെ വീട്ടിൽ വളരെ പണ്ട് മുതൽക്കേ വചരാധന ഉണ്ടായിരുന്നു .. യക്ഷിയേയും ഭദ്രകാളിയെയും മറ്റും .. പിന്നെ എന്തൊക്കെയോ കുട്ടിച്ചാത്തനെ കുറിച്ച് വരെ കേട്ടിട്ടുണ്ട് ... കാരണം , അമ്മയുടെ ഒരു അമ്മായി ഉണ്ടായിരുന്നു ( അമ്മയുടെ അച്ഛന്റെ പെങ്ങൾ ) , കല്യാണി എന്നാണ് പേര് ... പുള്ളിക്കാരിക്കു എന്തൊക്കെയോ ചില മന്ത്ര സിദ്ധികൾ വശമായിരുന്നു ... കുട്ടിച്ചാത്തൻ സേവ നടത്തിയിരുന്നു പുള്ളിക്കാരി ... ഇത് നാട്ടുകാർക്കൊക്കെ അറിയാവുന്ന കാര്യമാണ് .. പലർക്കും പുള്ളിക്കാരിയുടെ സഹായം കിട്ടിയിട്ടുണ്ട് ... കൂടോത്രം പോലുള്ള സംഭവങ്ങൾ ചാത്തനെ വിട്ടു കണ്ടുപിടിക്കുകയും മറ്റും ചെയ്തിട്ടുണ്ട് ... അമ്മയുടെ കുടുംബത്തിൽ 1 , 2 വേറെ കരണവന്മാർക്കും ചില ജ്യോതിലസ്യ വശങ്ങൾ കരസ്ഥമായിരുന്നു ... .. ഇവരുടെ ഒക്കെ ഉപാസന മൂർത്തി എന്നൊക്കെ പറയുന്ന ശക്തിയെ കുടിയിരിത്തിയിരുന്നത് അമ്മയുടെ തറവാട്ടിലെ അമ്പലത്തിൽ ആയിരുന്നു ... ഈ പറമ്പിൽ തന്നെ ഒരു യക്ഷി പാലയും ഉണ്ട് ( ആ കഥ പിന്നെ പറയാം ) .. ( ഇപ്പോഴും ആ പാല അവിടെ തന്നെ ഉണ്ട് ) .. ഇനി തിരിച്ചു വരം ... ശശി അമ്മാവൻ നല്ല ഉയരവും നല്ല കറുപ്പ് നിറവും ഉള്ള ഒരാളായിരുന്നു ( ഞാൻ ഫോട്ടോ കണ്ടിട്ടില്ല ) ... പുള്ളിക്കാരന് മറ്റു അമ്മാവന്മാരെക്കാളും എന്തിനും നല്ല ധൈര്യം ഉള്ള ഒരാൾ ... വരക്കാനും , പാട്ടുപാടാനും , സൈക്കിൾ യജ്ഞനം നടത്താനും ( ഇന്നത്തെ വീലിങ് ) , തെങ്ങു കയറ്റം ഇതൊക്കെ സ്വയം ഉള്ള കഴിവുകൾ ആയിരുന്നു പുള്ളീടെ .. അങ്ങിനെ ഇരിക്കെ ഒരിക്കൽ ഇവരുടെ ഒരു അമ്മായിയുടെ രണ്ടാമത്തെ മകളുടെ കല്യാണം വന്നു ... മൂത്ത മകളെ കെട്ടിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് .. രണ്ടാമത്തെ ആളെ അയക്കുന്നത് തിരുവനതപുരം ജില്ലയിൽ തന്നെ ഉള്ള കീഴാറൂർ എന്ന സ്ഥലത്തേക്കാണ് ... അന്നൊക്കെ കാർ പിടിച്ചു പോകൽ ഒക്കെ തീരെ കുറവാണു .. മിക്കവരും നടന്നു തന്നെ പോകാൻ തന്നെ ആണ് തീരുമാനിക്കുക ... അതിനു തന്നെ 2 ദിവസം മുൻപേ വീട്ടിൽ നിന്ന് ആളുകൾ പോകും .... അങ്ങിനെ അമ്മയുടെ വീട്ടിൽ നിന്ന് ശശി മാമൻ മാത്രം ആണ് പോയത് ... മൂത്ത 2 അമ്മാവന്മാരും അന്ന് ജോലി സ്ഥലത്താണ് ... മൂന്നാമൻ ശശി മാമൻ ആയിരുന്നു ... ഇളയ മാമന്മാർ അന്ന് ചെറിയ പിള്ളേർ ആയിരുന്നു . അമ്മക്ക് അന്ന് 8 വയസ് .. ഒരു കുഞ്ഞമ്മ 4 വയസ് രണ്ടാമത്തെ കുഞ്ഞമ്മ 1 വയസ് ... ശശി മാമന് അദ്ദേഹത്തിന്റെ സെയിം പേരിൽ തന്നെ ഉള്ള ഒരു ഉറ്റ സുഹൃത് ഉണ്ട് ... അയല്പക്കത്താണ് വീട് .. ഇവർ രണ്ടു പേരും കൂടി ആയിരുന്നു തലേ ദിവസം കല്യാണത്തിന് പോയത് ... നേരെ ഇവർ പോയത് നെടുമങ്ങാട്ടേക്കു ആയിരുന്നു ... അവിടെ നിന്നും എല്ലാരും ആയി കല്യാണത്തിന് ശേഷം വരന്റെ വീട്ടിലേക്കു പോകാൻ ആയിരുന്നു പ്ലാൻ .. അതായത് കീഴാറൂർക്ക് .. അങ്ങിനെ പ്ലാൻ ചെയ്തപോലെ കല്യാണം ഒക്കെ കഴിഞ്ഞു ഇവർ എല്ലാം കീഴാറൂരിൽ വരന്റെ വീട്ടിൽ ചെന്ന ശേഷം തിരിച്ചു രാത്രി ആണ് അവിടെനിന്നും നെടുമങ്ങാട്ടേക്കു പോയത് ... ശശിമാമന്റെ കയ്യിൽ അന്ന് ഈ അമ്മായിയുടെ മൂത്ത മകളുടെ കുട്ടിയുണ്ടായിരുന്നു ... പുള്ളിക്കാരന് ചെറിയ പിള്ളേർക്ക് കഥ ഒക്കെ പറഞ്ഞെ കത്തി വാക്കാണ് ഒക്കെ ഇഷ്ടമായിരുന്നു ... അതുകൊണ്ട് തന്നെ രാത്രിയിൽ കുട്ടിയോട് കഥയും പറഞ്ഞു എല്ലാവരുടേം മുന്നേ തന്നെ നടന്നു പോയി ... അങ്ങിനെ വെളുപ്പിനെ ഏതോ സമയത്തു ഇവരെല്ലാം നടന്നു തിരിച്ചു നെടുമങ്ങാട് എത്തി ... അപ്പോഴാണ് അവിടുത്തെ കാരണവർ ചോദിക്കുന്നത് ശശി എവിടെ ... പെട്ടെന്നാണ് എല്ലാവരും കുഞ്ഞിന്റെയും ശശി അമ്മാവിടെം കാര്യം തന്നെ ഓർക്കുന്നത് ... " ഇവിടെ എത്തിയില്ല എന്നായിരുന്നു ചോദ്യം " സുഹൃത്തായ ശശിക്കും അകെ കൺഫ്യൂഷൻ ആയി .. പുള്ളി പറഞ്ഞു " അവൻ കുഞ്ഞിനേം കയ്യിൽ പിടിച്ചു മുന്നേ നടന്നു " ഇതിനിടയിൽ എവിടെയോ വച്ച ഇവർക്ക് കൂട്ടം തെറ്റി .. അപ്പോഴാണ് അവിടുത്തെ കാരണവർ പറയുന്നത് " മിക്കവാറും ശശിയെ "കണ്കെട്ടി" കൊണ്ട് പോയതായിരിക്കും എന്ന് ... ഉടനെ തന്നെ സുഹൃത്തായ ശശിയും വേറെ ബന്ധുക്കളും തിരിച്ചു വന്ന വഴിയേ വിട്ടു ... അങ്ങിനെ അവർ തിരഞ്ഞു നടന്നു അവിടെ ഒരു കാടു ഉണ്ട് ചിലർ കാടിനുള്ളിലേക്ക് പോകാൻ റെഡി ആയി കുറച്ചു മുന്പോട്ടുപോയപ്പോൾ കട്ടിൽ നിന്നും ശശി കുട്ടിയേയും കൊണ്ട് വരുന്നു .. അങ്ങിനെ അവരെല്ലാം കൂടി രണ്ടുപേരെയും കൊണ്ട് നെടുമങ്ങാട്ടേക്കു എത്തി .. അവിടെ നിന്നും തിരിച്ചു വീട്ടിലേക്കും (നിരണത്തേക്കു) .. തിരിച്ചു വീട്ടിൽ എത്തിയ ശശി മാമന് ഒരു മൂകത ആയിരുന്നു ടോട്ടൽ ആയി .. എന്താണ് പറ്റിയത് എന്ന് ചോദിച്ചിട്ടും ഉത്തരം ഉണ്ടായിരുന്നില്ല .. സുഹൃത്തായ ശശിയോട് കാര്യം ആരാഞ്ഞപ്പോ അവിടേം വരെ പോയതിന്റെ ഷീണം ആണ് എന്നാണ് അച്ഛനോടും അമ്മയോടും പറഞ്ഞത് .. അങ്ങിനെ 3 ദിവസത്തിനു ശേഷം , ചന്ദ്ര മാമൻ ജോലി സ്ഥലത്തു നിന്നും വീട്ടിലേക്കു വന്നു ... ഈ മാമന്മാർക്കെല്ലാം പഴഞ്ചോറിന്റെ കൂടെ കാന്താരി മുളകും , തേങ്ങാ ചമ്മന്തിയും കൂട്ടി കഴിക്കുന്ന ഒരു ശീലം ഉണ്ട് ..
അത് പ്രത്യേകിച്ച് ശശിമാമന്റെ ഫേവറിറ്റ് ആയിരുന്നു ... അങ്ങിനെ ചന്ദ്ര മാമൻ വന്ന ദിവസം പഴഞ്ചോറ് പുള്ളിക്കാരന് 'അമ്മ കൊടുത്തു ( എന്റെ വല്യമ്മച്ചി / അമ്മയുടെ 'അമ്മ ) അത് ശശി മാമന് ഇഷ്ടപ്പെട്ടില്ല കാരണം ഉള്ള പഴഞ്ചോറ് മുഴുവൻ ചന്ദ്ര മാമന് കിട്ടി .. പുള്ളി അത് വലിയ പ്രോബ്ലം ആയി എടുത്തു .. ചന്ദ്ര മാമനുമായി പ്രശ്നം ഉണ്ടായി ... അന്ന് രാവിലെ പുള്ളി വീട്ടിൽ നിന്ന് ഇറങ്ങി ... കുറച്ചു നേരം ഒക്കെ അവിടെ ഉള്ള പാടത്തിന്റെ അടുത്ത് എവിടെയോ കറങ്ങി നടന്നു ... പിന്നെ അവിടെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ചെന്ന് ഒതളങ്ങ എന്നൊരു കായ ഉണ്ട് അത് ചോദിച്ചു ... അത് ഒരു തരാം വിഷക്കായ ആണ് അത് കൊണ്ട് വീട്ടുകാർ ആദ്യം എന്തിനാണത് എന്നാണ് ചോദിച്ചത് ... ഈ ഒതളങ്ങ സാധാരണയായി അന്നൊക്കെ പൂജക്ക് ഉപയോഗിക്കുമായിരുന്നു ... പുള്ളി അന്നേരം കല്യാണി അമ്മായിയുടെ കാര്യം പറഞ്ഞു പുള്ളിക്കാരിക്ക് പൂജ നടത്താൻ ആണെന്ന് .. നാട്ടുകാർക്ക് ഈ വിവരം അറിയാവുന്നതു കൊണ്ട് ഒതളങ്ങ കൊടുത്തു വിട്ടു ... അന്ന് വൈകിട്ട് മറ്റൊരു സുഹൃത്തിന്റെ വീട്ടിലെ തെങ്ങിന്റെ മുകളിൽ ശശി മാമൻ കയറി അവിടെ ഇരുന്നു ഒരു കരിക്കു വെട്ടി കുടിച്ചു ... വീട്ടുകാരി അത് കണ്ടു " എടാ ശശിയെ നീ താഴെ വന്നു കരിക്കു കുടിക്കെടാ " എന്ന് പറഞ്ഞു ... ശശി മാമൻ അവിടെ ഇരുന്നു തന്നെ കുടിച്ചോളാം എന്ന് റിപ്ലൈ കൊടുത്തു ... ശരിക്കു പുള്ളിക്കാരൻ അവിടെ ഇരുന്നു ഒതളങ്ങ പൊടിച്ചത് കരിക്കിൻ കൂട്ടി കുടിക്കുകയായിരുന്നു ...
അന്ന് വൈകുന്നേരം ഒരു 6 മണിക്ക് ശേഷം എന്റെ അമ്മയും വല്യമ്മച്ചിയും പശുവിനു പുല്ലു വെട്ടി തിരിച്ചു വരുമ്പോൾ കൂട്ടുകാരൻ ശശി ഓടി വന്നു പറഞ്ഞു അവിടെ നമ്മുടെ ശശി ഛർദിക്കുന്നു എന്ന് ... എല്ലാവരും ഓടി വീട്ടിൽ ഏന്തി .. സാധാരണ ഉള്ള ഛർദി ആണെന്നാണ് ആദ്യം വിചാരിച്ചതു ... ഇവരെല്ല സാധാരണ പോകുന്ന ഒരു വൈദ്യൻ ഉണ്ട് ഒരു 5 വീടുകൾക്കപ്പുറത് .. അവിടെ പോയി കാര്യം പറഞ്ഞപ്പോ വൈദ്യൻ ഛർദിക്കുള്ള മരുന്ന് കൊടുത്തു വിട്ടു ...
മരുന്ന് കഴിച്ചിട്ടും മാറുന്നില്ല.. ഛർദി തന്നെ തുടർന്ന് ... ഒപ്പം നന്നായി വിയർക്കുന്നുമുണ്ട് , വെള്ളം കൊടുക്കുന്നത് കൊടുക്കുന്നത് ഛർദിയായി തിരിച്ചു വരുന്നു ... അങ്ങിനെ ഒരു 8 മാണി ആയപ്പോ കുറച്ചു വെള്ളം കൂടി വേണം എന്ന് ശശി മാമൻ അച്ഛന്റെ മടിയിൽ കിടക്കുമ്പോ പറഞ്ഞു ... 'അമ്മ ( വല്യമ്മച്ചി) വെള്ളമെടുത്തു അത് കുടിച്ചു പെടുന്നു അച്ഛാ എന്ന് മാത്രം വിളിച്ചു വാ തുറന്നു ... പിന്നെ അനങ്ങി ഇല്ല ...
അയൽ വാസികൾ എല്ലാം എല്ലാവരുടേം കരച്ചിൽ കേട്ട് ഓടിക്കൂടി ... ശശി മാമൻ മരിച്ച വിവരം നാടെല്ലാം അറിഞ്ഞു ... പിറ്റേ ദിവസം എല്ലാം അടക്കത്തിന് ശേഷം , കൂട്ടുകാരൻ ആയ ശശിക്ക് എന്തോ ഛർദി പോലെയും ഭയങ്കര തലവേദനയും ഉണ്ടായി ... പുള്ളിക്കാരൻ അവിടെയുള്ള പറമ്പെല്ലാം ഓടിനടക്കാൻ തുടങ്ങി .. എന്തോ ബാധ കയറിയ അവസ്ഥ ... പുള്ളി അമ്മയുടെ ഒക്കെ വീട്ടിൽ വന്നു അവിടെ അകെ ബഹളം വെച്ചു അവിടെ ഉണ്ടായിരുന്ന തെങ്ങിൽ തല ഇടിച്ചു നെറ്റി പൊട്ടിച്ചു എന്നിക്കു പുള്ളി എന്താ തുള്ളൽക്കാരെ പോലെ അല്ലെങ്കിൽ വെളിച്ചപ്പാട് തുള്ളുന്നപോലെ തുള്ളാൻ തുടങ്ങി ... എന്നിട്ടു .. അന്ന് കല്യാണം കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഉണ്ടായ കാര്യങ്ങൾ പറയാൻ തുടങ്ങി ... പുള്ളി സ്വയം ഒരു എന്തോ ഒരു ചാത്തൻ ആണെന്നും ... അവർ അന്ന് ശശിയെ കണ്കെട്ടി അവരുടെ പൂർണ നിയത്രണത്തിൽ ആക്കിയെന്നും എന്നിട്ടു കാടിന്റെ നടുക്കെക്കു എത്തിച്ചെന്നു പറഞ്ഞു.. അവിടെ നിറയെ കുഴികൾ ഉള്ള എന്തോ ഒരു പ്രത്യേക സ്ഥലം .. അവിടെ വെച്ചു കൊല്ലാൻ ആയിരുന്നു പ്ലാൻ ... വേറെ എന്തൊക്കെയോ പ്രേത ഭൂതങ്ങൾ കൂടെ ഉണ്ടായിരുന്നെന്നോ മറ്റോ പറഞ്ഞു ... പക്ഷെ കൂടെ ഒരു കുഞ്ഞു ഉണ്ടായിരുന്നത് ഇവരെ എല്ലാം ഇവരുടെ പ്ലാനിൽ നിന്ന് മാറ്റി .. കുഞ്ഞുങ്ങളെ ഇവർ കൊള്ളുകയില്ല എന്നോ മറ്റോ ഉണ്ട് ... തത്കാലത്തേക്ക് വിട്ടേക്കാം പിന്നീട് കൊല്ലം എന്നായി അതിനാൽ ഏതോ ഒരു പിശാച് ബാധയായി ശശിമാമന്റെ ശരീരത്തി കയറിക്കൂടി ..വ്യക്തമായ ഒരു കാരണം ഉണ്ടാക്കി മൂന്നാം പൊക്കം കൊല്ലുക എന്നതായിരുന്നു ദൗത്യം .. അത് സംഭവിച്ചു എന്നാണ് തുള്ളി നിന്ന കൂട്ടുകാരൻ ശശി പറഞ്ഞത് ... ഇത്രേം പറഞ്ഞ ശേഷം പുള്ളിക്കാരന്റെ ബോധം പോയി ..
ഇത് നാട്ടുകാർ മുഴുവൻ അറിഞ്ഞു പിന്നീടാണ് ഒതളങ്ങ വന്നു മേടിച്ച കാര്യവും കരിക്ക് വെട്ടി കുടിച്ച കാര്യം ഒക്കെ ആ വീട്ടുകാർ പറയുന്നത് ..
വേറെ ഒരു കാരണവും അദ്ദേഹത്തിന്റെ മരണത്തിനുമായി ബന്ധം ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് ... ശശി മാമന്റെ ഫ്രണ്ടിനെ ഒരിക്കൽ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ... പുള്ളിക്കാരനുമായി ഈ സംഭവങ്ങൾ അന്ന് പങ്കു വച്ചിട്ടുണ്ട് .. പിന്നെ വേറെ ചില നാട്ടുകാർ ... എല്ലാവരും സെയിം കാര്യങ്ങൾ തന്നെ ആണ് പറയുന്നത് ... അന്നും ഇന്നും അവിടെ ഉണ്ടായിരുന്ന വചരാധന മൂർത്തികളെയും മറ്റു ആത്മാക്കളേം എല്ലാം ഒരു വലിയ പൂജ നടത്തി തിരുവനന്തപുരത്തെ ഏതോ ക്ഷേത്രത്തിലേക്ക് കുടിയിരുത്തി ( ക്ഷേത്രത്തിന്റെ പേര് മറന്നു പോയി സോറി ) ...