A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പാമ്പുകളെ കുറിച്ച് കുറച്ചു കാര്യങ്ങൾ...


പാമ്പുകളെ കുറിച്ച് കുറച്ചു കാര്യങ്ങൾ...



ഒഫിഡിയ (Ophidia) ആണ് പാമ്പുവംശം. ഇതില്‍ 15 ഓളം കുടുംബങ്ങളി (family) ലായി ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം പാമ്പുകളുണ്ടെന്നാണ് കണക്ക്.അതിൽ കേവലം 600 വിഭാഗം പാമ്പുകളേ വിഷമുള്ളതായൊള്ളൂ .

പാമ്പുകളുടെ കേൾവി
_________________

പാമ്പുകള്‍ക്ക് ചെവികളില്ല എന്നൊരു വിശ്വാസമുണ്ട്. പാമ്പു കേള്‍ക്കുന്നത് കണ്ണുകള്‍ കൊണ്ടാണത്രെ. കണ്ണുകൊണ്ട് കേള്‍ക്കുന്നവന്‍ എന്നര്‍ ത്ഥത്തില്‍ ചക്ഷുശ്രവണന്‍’ എന്ന് പര്യായമുണ്ട്. എന്നാല്‍ ഇവയ്ക്ക് ബാഹ്യകര്‍ണ്ണവും കര്‍ണ്ണസ്തരവുമില്ല. പകരം നമ്മുടെ ചെവിക്കുള്ളിലെ ‘സ്റേപ്പിസ്’ അസ്ഥിക്ക് സമാനമായ ‘കോളമെല്ലെ ഓറിസ്’ (columella auris) എന്ന അസ്ഥിയുണ്ട്. കീഴ്ത്താടിയെല്ലുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. തറയിലുണ്ടാവുന്ന നേര്‍ത്ത കമ്പനങ്ങള്‍ പോലും ഇതുവഴി പാമ്പുകള്‍ക്ക് കേള്‍ക്കാനാകും. സംഗീതമോ വെടി ശബ്ദമോ കേള്‍ക്കാന്‍ കഴിയില്ല. മകുടി ഊതുന്ന പാമ്പാട്ടികളുടെ താളത്തിനൊത്ത് പാമ്പുകള്‍ ആടുന്നത് ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നതിനാലാണ്. മാത്രമല്ല ഊതുന്നതിനിടയില്‍ പാമ്പാട്ടികള്‍ കാലുകള്‍ കൊണ്ട് നിലത്ത് പിടിക്കുന്ന താളവും പാമ്പിന് അറിയാനാകും.

പാമ്പിന്റെ കാഴ്ച
_____________

പാമ്പുകള്‍ക്ക് നിറങ്ങള്‍ കാണാനുള്ള കഴിവില്ല. ചേര, രാജവെമ്പാല തുടങ്ങിയ പാമ്പുകള്‍ക്ക് നല്ല കാഴ്ചശക്തിയുണ്ട്. കുഴിമണ്ഡലികള്‍ക്ക് (Pit vipers) അടുത്തുള്ള വസ്തുക്കളെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. എന്നാല്‍ കുഴി മണ്ഡലികള്‍ക്കും പെരുമ്പാമ്പുകള്‍ക്കും കണ്ണിനും മൂക്കിനുമിടയില്‍ ഒരു ചെറിയ കുഴിയുണ്ട്. വളരെ നേര്‍ത്ത താപവ്യതിയാനങ്ങള്‍വരെ തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനമാണിത്. എലികള്‍, പക്ഷികള്‍, അതുപോലെയുള്ള മറ്റ് ഉഷ്ണരക്തമുള്ള ജീവികളുടെ സാന്നിധ്യം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ ഇത്തരം പാമ്പുകള്‍ക്ക് കാഴ്ചശക്തി കുറവെങ്കിലും ഇരയെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.വായുവിലുള്ള നേര്‍ത്ത ഗന്ധങ്ങള്‍ പോലും നാക്കുനീട്ടി പിടിച്ചെടുത്താണ് പാമ്പുകള്‍ അറിയുന്നത്. ഇടയ്ക്കിടെ നാവു നീട്ടുന്നത് അതിനാലാണ്. ഇങ്ങനെ പിടിച്ചെടുക്കുന്ന ഗന്ധകണങ്ങള്‍ വായുടെ മേല്‍ഭിത്തിയിലുള്ള ജേക്കബ്സണ്‍സ് ഓര്‍ഗന്‍സ് എന്ന അവയവത്തിലേക്ക് അയക്കുന്നു. ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള നാഡീതന്തുക്കള്‍ കേന്ദ്രീകരിച്ചിരിക്കുന്നതാണീ അവയവം. ഇരയെ കണ്ടെത്തുന്നതിനും ഇണയെ തിരിച്ചറിയുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു.

പാമ്പും വിഷവും
____________

ഇരയെ ദഹിപ്പിക്കുവാനുള്ള ദഹനരസം കൂടിയാണ് വിഷം. രൂപാന്തരം പ്രാപിച്ച ഉമിനീര്‍ഗ്രന്ഥികളാണ് വിഷസഞ്ചികള്‍. വിഷപ്പാമ്പുകള്‍ക്ക് മേല്‍ത്താടിയില്‍ രണ്ടു വലിയ വളഞ്ഞ പല്ലുകളുണ്ടാവും ഇവയാണ് വിഷപ്പല്ലുകള്‍. ഈ വിഷപ്പല്ലുകള്‍ വിഷസഞ്ചിയുമായി ബന്ധ പ്പെട്ടിരിക്കുന്നു. അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകള്‍ക്കാണ് വലിയ വിഷപ്പല്ലുകള്‍ ഉള്ളത്. അതില്‍ത്തന്നെ ഏറ്റവും വലിയ വിഷപ്പല്ലിന്റെ ഉടമ ആഫ്രിക്കയിലെ ഗബൂണ്‍ അണലിയാണ്. അണലികളില്‍ ഒരു ചാല്‍ വഴിയോ മൂര്‍ഖന്‍ പാമ്പുകലില്‍ ഒരു നാളം വഴിയോ വിഷം വിഷപ്പല്ലുകളുടെ അഗ്രഭാഗത്ത് എത്തുന്നു.

പാമ്പിന്‍ വിഷത്തെ പ്രധാനമായും രണ്ടായി തിരിക്കാം നാഡീവ്യൂഹത്തെ ബാധിക്കുന്നത് (Neurotoxic) രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്നത് (Hemotoxic). മൂര്‍ഖന്‍, കടല്‍പ്പാമ്പുകള്‍ എന്നിവയുടെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുമ്പോള്‍ അണലി വിഷം രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ ശംഖുവരയനെപ്പോലെയുള്ള ചില പാമ്പുകളുടെ വിഷത്തില്‍ ഈരണ്ടു ഘടകങ്ങളും കാണപ്പെടുന്നു. ടോക്സിനു കളുടെയും പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും വീര്യം കൂടിയ കൂട്ടാണ് പാമ്പിന്‍ വിഷം.

വിഷത്തിനു മരുന്ന് വിഷം
_____________________

കടിക്കുന്ന പാമ്പിന്റെ വിഷം തന്നെയാണ് വിഷത്തിനുള്ള മരുന്ന്. ഇതാണ്
‘ആന്റിവെനം’(anti venom). ആദ്യം ചെറിയ അളവില്‍ അത് കുതിരയില്‍ കുത്തിവയ്ക്കും. ദിവസം കൂടുംതോറും വിഷത്തിന്റെ അളവ് ക്രമമായി വര്‍ദ്ധിപ്പിക്കും. ഇങ്ങനെ കുത്തിവെയ്ക്കുന്നതിനാല്‍ കാലക്രമേണ കുതിരയുടെ ശരീരത്തില്‍ പാമ്പു വിഷത്തെ പ്രതിരോധിക്കുവാനുള്ള ആന്റിബോഡികളുണ്ടാവും. അവസാനം ഒരു ബൂസ്റര്‍ ഡോസ് വിഷം കുത്തിവെച്ചാലും കുതിരയ്ക്ക് തീരെ അപകടമുണ്ടാകാത്ത അവസ്ഥയിലെത്തുമ്പോള്‍ കുതിരയുടെ രക്തം ശേഖരിച്ച് അതില്‍ നിന്നും പ്രതിവിഷം അടങ്ങിയ സിറം വേര്‍തിരിച്ചെടുത്ത് സൂക്ഷിക്കുന്നു. ഇതാണ് പ്രതിവിഷം . 1904 ല്‍ ആണ് ആദ്യമായി ആന്റിവെനം നിര്‍മ്മിക്കപ്പെട്ടത്. 1940 വരെ അണലിയുടെയും മൂര്‍ഖന്റെയും വിഷബാധകള്‍ക്കു മാത്രമേ പ്രതിവിഷം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മിക്ക വിഷപ്പാമ്പുകളുടെയും വിഷത്തെ പ്രതിരോധിക്കുവാന്‍ ഫലപ്രദമായ ‘പോളിവാലന്റ്’ (Polyvalent) ലഭ്യമാണ്. പൂണെയിലെ നാഷണല്‍ സിറം ഇന്‍സ്റിറ്റ്യൂട്ട്, ചെന്നൈയിലെ കിങ്സ് ഇന്‍സ്റിറ്റ്യൂട്ട്, മുംബൈയിലെ ഹോപ്കിന്‍സ് ഇന്‍സ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ ആന്റിവെനം നിര്‍മ്മിക്കുന്നത്.

മുട്ടയിടുന്ന പാമ്പും പ്രസവിക്കുന്ന പാമ്പും
________________________________
മുട്ടയിടുന്ന പാമ്പുകളും പ്രസവിക്കുന്ന പാമ്പു കളുമുണ്ട്. അണലി, പച്ചോലപ്പാമ്പ് തുടങ്ങിയവ പ്രസവിക്കുമ്പോള്‍ മൂര്‍ഖന്‍, ശംഖുവരയന്‍, പെരുമ്പാമ്പ് തുടങ്ങിയവ മുട്ടയിടുകയാണ് ചെയ്യുന്നത്. പെരുമ്പാമ്പ്, മൂര്‍ഖന്‍, നീര്‍ക്കോലി, രാജവെമ്പാല തുടങ്ങിയ ചില പാമ്പുകള്‍ക്ക് മുട്ടകളോടൊപ്പം കഴിയുന്ന സ്വഭാവമുണ്ട്. മുട്ടകളില്‍ നിന്നും ഈര്‍പ്പവും ചൂടും നഷ്ടപ്പെ ടാതിരിക്കുവാനും ശത്രുക്കളില്‍ നിന്നും സംരക്ഷണം നല്‍കുവാനുമാണിത്. മുട്ട വിരിഞ്ഞാല്‍ അമ്മപ്പാമ്പ് സ്ഥലം വിടും. പാമ്പുകള്‍ ധാരാളം മുട്ടയിടുന്നവയാണ്. മുട്ടകള്‍ വിരിയുമ്പോള്‍ 60-70 ദിവസങ്ങളെടുക്കും.

പടംപൊഴിക്കല്‍
_____________

ശരീരം വളരുന്നതിനനുസരിച്ച് തോല്‍ക്കുപ്പായം വളരാത്തതുകൊണ്ടാണ് പാമ്പുകള്‍ തോല്‍ പൊഴിക്കുന്നത്. പാമ്പുകളുടെ ശരീരം നിരവധി ശല്‍ക്കങ്ങള്‍ (ചെതുമ്പലുകള്‍) കൊണ്ടു മൂടിയവയാണ്. ഈ ശല്‍ക്കങ്ങള്‍ ഒന്നിച്ചാണ് കൊഴിഞ്ഞു പോവുക. ഇതിന് ‘ഉറപൊഴിക്കല്‍’ . ഉറ പൊഴിക്കാറായ പാമ്പിന്റെ നിറം മങ്ങിയിരിക്കും. കണ്ണുകളില്‍ പാട മൂടും. കാഴ്ച കുറയും. ഈ സമയത്ത് അവ ആഹാരമുപേക്ഷിക്കും. പടംപൊഴിച്ച പാമ്പിന് ഭംഗിയും ഊര്‍ജ്ജസ്വലതയും കൂടും. ഓരോ ജാതി പാമ്പുകളുടെയും ശല്‍ക്കങ്ങളുടെ ആകൃതിയും എണ്ണവും ക്രമീകരണവുമൊക്കെ മറ്റൊന്നില്‍ നിന്നും വ്യത്യസ്തമാണ്. ഇതു നോക്കി ഓരോ ജാതി പാമ്പുകളേയും തിരിച്ചറിയാം.
കടപ്പാട്...