ഭൂമിയിലെ ഏറ്റവും വലിയ മനുഷ്യ സംഗമമാണ് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഹൈന്ദവ തീർത്ഥാടന സംഗമമായ കുംഭമേള....! 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു...!!!
12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2001 ലാണ് അവസാനമായി നടന്നത്.
കുംഭമേളയും നാഗസന്യാസിമാരുടെ ആചാരങ്ങളും പറഞ്ഞാൽ തീരാത്ത അത്ഭുതങ്ങളാണ്. പലതും വിശ്വസിക്കാൻ പ്രയാസമുള്ളതും പേടിപ്പെടുത്തുന്നതും..!
അമർ ഭാരതി എന്ന സന്യാസി തന്റെ വലത്തേ കയ്യ് കഴിഞ്ഞ 44 വർഷമായി വായുവിൽ ഉയർത്തി വച്ചിരിക്കുകയാണ്..! ലോകത്തിന്റെ സമാധാനത്തിനും നന്മയ്ക്കും അദ്ദേഹമത് ഭഗവാന് സമർപ്പിച്ചിരിക്കുന്നു. ഇപ്പോഴത് ചുരുങ്ങി എല്ലും നഖവുമുള്ള കുറച്ച് തോലുമാത്രമാണ്... 7 മുതൽ 25 വർഷമായി ഇതേ പാത പിന്തുടരുന്ന ശിഷ്യന്മാർ അദ്ദേഹത്തിനുണ്ട്..!
എത്രയോ വേദന സഹിച്ചു കൊണ്ടാണ് ശരീരത്തിലെ ഒരു പ്രധാന അവയവത്തെ അതിന്റെ ധർമ്മത്തിൽനിന്നും പൂർണ്ണമായി ഒഴിവാക്കി നിർത്തുന്നത്..!!
(പത്ത് മിനിട്ട് കൈയുയർത്തി ആർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. കുംഭമേള വീഡിയോ യൂറ്റ്യൂബിൽ കാണുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക..)