ദശാവതാരകഥകളും - പരിണാമത്തിന്റെ ശാസ്ത്രീയ വശങ്ങളും.
അധർമ്മം അധികരിച്ച് സത്യവും, നീതിയും നാമമാത്രമായിതീരുന്ന ദശാസന്ധിയിൽ ധർമ്മ സംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണുഭഗവാന്റെ അവതാര രഹസ്യങ്ങളാണ് ദശാവതാരകഥകൾ. അവതാരകഥകൾ നമ്മുടെ അതിവിപുലമായ സനാതനധർമ്മ സംസ്കാരത്തിന്റെ നട്ടെല്ലാണ്. അതിവിപുലമായ ഭാരതീയ തത്വചിന്തയും പുരാണേതിഹാസങ്ങളെല്ലാം ഈ കഥകളുടെ കൂടെപ്പിറപ്പുകളോ അനുബന്ധങ്ങളോ ആണ്.
ചിന്തയുടെ തെളിമയും കഥയുടെ വശ്യതയും സമ്മേളിക്കുകയാണ് ദശാവതാര കഥകളിൽ. നിത്യജീവിതത്തിന് തത്വചിന്തയുടെ അഴക് ചേർക്കാൻ അവതാരകഥകൾ രചിച്ച വേദവ്യാസനും ഇതര മുനിമാരും ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ ദശാവതാരകഥകൾ നമുക്ക് വഴികാട്ടികളാണ്. ഈയൊരു പ്രത്യേകതക്കുമപ്പുറം പലതും അവതാരകഥകളിലുണ്ട്.
പരിണാമത്തിന്റെ ശാസ്ത്രീയവശം.
പരിണാമത്തിന്റെ ശാസ്ത്രീയവശമാണ് #ഡാർവിൻ തന്റെ "തിയറി ഓഫ് എവല്യൂഷൻ" എന്ന കൃതിയിലൂടെ അവതരിപ്പിച്ചത്. അന്നേവരെ ഉണ്ടായിരുന്ന പടിഞ്ഞാറൻ ചിന്തകളെ തകിടംമറിക്കുന്നതായിരുന്നു അത്. ജീവൻ ജലത്തിലുണ്ടാകുന്നു. പരിണാമങ്ങളിലൂടെ ജലജീവികൾ കരയിലേക്കുകയറി ജലജീവികൾ പലതായി രൂപാന്തരപ്പെട്ടു. അതിൽ പ്രധാനികളായിരുന്നു ഉരഗങ്ങൾ. ഉരഗങ്ങളിൽ നിന്ന് പൂർണ്ണമായും കരയിൽ ജീവിക്കുന്ന മൃഗങ്ങളുണ്ടായി. മൃഗത്തിൽനിന്നും (കുരങ്ങൻ) പരിണാമം സംഭവിച്ച് മനുഷ്യനുണ്ടായി, എന്നിങ്ങനെയാണല്ലോ ഡാർവിന്റെ പരിണാമസിദ്ധാന്തം.
ഈ പുത്തൻ കണ്ടുപിടിത്തത്തെ ദശാവതാരങ്ങളുമായ് ഒന്ന് താരതമ്യം ചെയ്തു നോക്കൂ.
മത്സ്യാവതാരം - ജീവൻ ജലത്തിലുണ്ടാകുന്നു.
കൂർമ്മം അഥവാ ആമ - ജലത്തിൽ നിന്ന് കരയിലേക്ക് കയറുന്ന പരിണാമഘട്ടം.
വരാഹം അഥവാ പന്നി - പൂർണ്ണമായും കരയിൽ ജീവിക്കുന്ന മൃഗം.
നരസിംഹം - മൃഗത്തിൽനിന്ന് മനുഷ്യനിലേക്കുള്ള പരിണാമഘട്ടം (ഗോറില്ല അഥവാ ആൾകുരങ്ങു്).
വാമനൻ - ആദ്യത്തെ മനുഷ്യാവതാരം..
ഭക്തിയ്ക്കും ഭാവനയ്ക്കുമപ്പുറം എത്തുന്ന മഹാ-സത്യങ്ങളെ ദശാവതാരകഥകൾ ഉൾക്കൊള്ളുന്നുണ്ട്.
പിന്നീടുള്ളത് മനുഷ്യന്റെ പരിണാമങ്ങളാണ്. തർക്കത്തിനു വഴിയില്ലാത്ത നരവംശ ശാസ്ത്രസത്യങ്ങൾ.
വാമനൻ - നഗ്നനും(അല്പമാത്രവസ്ത്രധാര
പരശുരാമൻ - ശിലായുഗത്തിൽ നിന്നും ലോഹായുഗത്തിലെക്കുള്ള കാൽവയ്പ്പ്. ആയുധമേന്തി തന്റെ ജീവിത ഹിതത്തിനെതിരായ സാഹചര്യങ്ങളെ തച്ചുടച്ചു അനുകൂലമാക്കിമുന്നേറിയ (ക്ഷത്രിയവംശ നാശം) കോപാകുലനായ മനുഷ്യന്റെ കാലം വന്നു.
ശ്രീരാമൻ - അമ്പും വില്ലും ഉപയോഗിക്കുന്ന കൂടുതൽ പരിഷ്കൃതനായ നാടോടിയുടെ കാലവും ശ്രീരാമകഥയും (രാമന്റെ + അയനം (യാത്ര) = രാമായണം) അഭേദ്യമായ് ബന്ധപ്പെട്ടുകിടക്കുന്നു.
ബലരാമൻ - കൃഷിയുടെ അടുത്തഘട്ടത്തെ പ്രതിനിദാനം ചെയ്യുന്ന കലപ്പയേന്തി പകലന്തിയോളം പണിയെടുക്കുന്ന നിഷ്കളങ്കനായ കർഷകന്റെ പ്രതിരൂപമായ ബലരാമൻ.
ശ്രീകൃഷ്ണൻ - "പരോപകരാർത്ഥമിദം ശരീരം" എന്നു ചിന്തിച്ചു ജീവിച്ച ത്യാഗമൂർത്തികളായ സമ്പൂർണ്ണമനുഷ്യരെ ഓർമ്മിപ്പിക്കുന്ന ശ്രീകൃഷ്ണനും, ശത്രുക്കളെ ശക്തിമാത്രമല്ല ബുദ്ധിയും (diplomacy) ഉപയോഗിച്ച് കീഴ്പ്പെടുത്താമെന്നു കാട്ടിത്തന്ന, ലോകത്തിനു അതിവിനാശകരമായ അസ്ത്രങ്ങൾ നാരായണാസ്ത്രവും, പാശുപാതാസ്ത്രവും, സുദർശന ചക്രവും (ഇന്നത്തെ വിനാശകാരിയായ മിസൈലുകൾ) പരിചയപ്പെടുത്തിയ പരിഷ്കൃതനായ മനുഷ്യൻ.
കൽക്കി- ആധുനിക മനുഷ്യന്റെ സംഹാരവസനയുടെ പ്രതീകമായ കൽക്കിയുമെല്ലാം പരിണാമത്തിന്റെ വിവിധ മുഖങ്ങളായ് കണക്കാക്കാം.
ശാസ്ത്രവും ദർശനവും കാവ്യാത്മകതയും സമ്മേളിക്കുന്ന നമ്മുടെ പുരാണകഥകൾ ആത്മജ്ഞാനത്തിന്റെ വാതായനങ്ങളാണ്. ഈ കഥകൾ കാവ്യാത്മകത-യോടൊപ്പം ശാസ്ത്ര കൗതുകവും വളർത്തുന്നവ്വയാണെന്ന് സമ്മതിച്ചേ മതിയാവൂ.
സുഹൃത്തുക്കളേ ഇതുപോലെ നമ്മുടെ സംസ്കാരത്തിന്റെ വിളനിലങ്ങളായ പുരാണേതിഹാസങ്ങളിലുടനീളം ഒട്ടനവധി ആധുനിക ശാസ്ത്രസത്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായ് നമുക്ക് കണ്ടെത്താൻ കഴിയും. അതുകൊണ്ട് അഭിമാനിയ്ക്കൂ നമ്മളെല്ലാം ഭാരതീയനാണെന്നുള്ളതിലും, ലോകത്തിലെ ഏറ്റവും മഹത്തായ ഒരു സംകാരമാണ് നമുക്കുള്ളത് എന്നതിലും.
കടപ്പാട്:സുനിൽ നായർ..