നിശബ്ദതയുടെ ആ ഗോപുരം- THE TOWER OF SILENCE.......
ഭൂമിയിൽ മനുഷ്യന് അപരിചിതമായതെന്തോ അവയെ ഞാൻ സ്നേഹിച്ചു. അതിനു വേണ്ടി നടത്തിയ വേരറ്റ യാത്രകളിൽ ഒന്നു ഞാൻ കുറിക്കുന്നു. മുംബൈ!! വിവിധ സംസ്കാരങ്ങളുടെ നാട്! ചരിത്രമുറങ്ങുന്ന നാട്! അംബരചുംബികളായ മനുഷ്യനിർമിതികളുടെയും ചുവന്നതെരുവിൽ മാടി വിളിക്കുന്ന മാംസകച്ചവടക്കാരുടെയും നാട്, . തിരുവന്തപുരത്തു നിന്നും മുംബൈലേക്കുള്ള ട്രെയിൻ കയറി. മുംബൈലേക്കുള്ള എന്റെ ആദ്യ യാത്ര. ട്രെയിൻ നീങ്ങി തുടങ്ങുമ്പോഴും എങ്ങോട്ടോ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന എന്റെ ചിന്തകളിലൂടെ ഞാൻ മുംബൈയിൽ എത്തി കഴിഞ്ഞിരുന്നു. ഒരു രാത്രിയും ഒരു പകലും പിന്നിട്ടു. എന്റെ ട്രെയിൻ മുംബൈ ഛത്രപതി ശിവജി ടെർമിനലിൽ നിന്നു. ഞാൻ ആദ്യമായി മുംബൈയുടെ മണ്ണിൽ കാലുകുത്തി. ഒറ്റയ്ക്കാണ് യാത്ര! , കൂട്ടിനു എന്നും സന്തതസഹചാരിയെ പോലെ കൂടെയുള്ള ട്രാവൽ ബാഗും, അതിനുള്ളിൽ ഞാനെന്ന അന്വേഷകന്റെ കുറച്ചു ഉപകരണങ്ങളും.ഒരു സ്ഥലവും പരിചയമില്ല , ഈ മഹാനഗരത്തിൽ എനിക്കറിയാവുന്ന ആരും തന്നെയില്ല!! . ശിവജി ടെർമിനൽ കടന്നു ഞാൻ മുന്നോട്ടു നടന്നു. ഒരു രാത്രിയും പകലും പിന്നിട്ടതിന്റെ ക്ഷീണം മുഖത്തു നിഴലിച്ചിരുന്നു. ഒരു ടാക്സിക്കാർ അപ്രതീക്ഷിതമായി മുൻപിൽ കൊണ്ട് നിർത്തി. വായിൽ പാൻ നിറച്ച ടാക്സിക്കാരൻ അയാൾ എങ്ങോട്ടു പോകേണ്ടതെന്നു ആവശ്യപ്പെട്ടു.ഏതെങ്കിലും അപാർട്മെന്റ് ലേക്ക് വിടാൻ ആവശ്യപ്പെട്ടു. മുംബൈയിലെ അമ്പരചുംബികളായ കെട്ടിടങ്ങൾക്കോ ജുഹുറു ബീച്ചിലെ തണുത്ത കാറ്റിനോ എന്നിലെ ആസ്വാദകനെ ഉണർത്താൻ കഴിഞ്ഞില്ല, കാരണം ഞാൻ ഈ നഗരത്തിൽ വന്നത് കഴുകൻ കൊത്തിവലിക്കുന്ന ശവശരീരങ്ങളെ തേടിയാണ്!!. കാർ ഒരു അപ്പാർട്മെന്റിൽ നിന്നു, ആ രാത്രി അവിടെ തങ്ങി. പിറ്റേന്ന് രാവിലേ തന്നെ അവിടുന്നിറങ്ങി ' ആ സ്ഥലം സന്ദര്ശിക്കണം .ഒരു ടാക്സി പിടിച്ചു എങ്ങോട്ടാണ് പോകേണ്ടത് എന്നു ടാക്സിക്കാരൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു " ടവർ ഓഫ് സൈലൻസ്" . അയാളുടെ കാർ നീങ്ങി. വലിയ ഫ്ളാറ്റുകളെയും കെട്ടിടങ്ങളേയും പിന്നിലാക്കി കാർ നീങ്ങി. ഇപ്പൊ ഫ്ളാറ്റുകൾക്ക് പകരം മുൾച്ചെടികൾ നിറഞ്ഞ കുന്നുകളാണ്. നിഗൂഡതകൾ നിറഞ്ഞ പ്രദേശത്തേക്കാണ് കാർ പോകുന്നതെന്ന് മനസിലാക്കി. ദൂരെ നിന്നെ അതെന്റെ കണ്ണുകളിൽ പതിഞ്ഞു. ഒറ്റയാനെപ്പോലെ മാറി എന്നാൽ തലയെടുപ്പോടെ നിൽക്കുന്ന ഒരു വലിയ കുന്ന്.!! അതിന്റെ മുകളിൽ ഒരു കരിങ്കൽ ഗോപുരം!! കാർ അതിനടുത്തു ഒരു നാൽക്കവലയിൽ നിർത്തി.ഞാൻ അവിടിറങ്ങി ഞാൻ ആ കവലയെ ഒന്നു ചുറ്റിട്ടു നോക്കി! " ഇതാണ് പാഴ്സികളുടെ മണ്ണ്'!! സാധാരണയിൽ നിന്നും വേർപെട്ട സംസ്കാരങ്ങൾ ഉറങ്ങുന്ന മണ്ണ്. അവിടെ ഇരുമ്പു ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു പാര്സിക്കാരനോട് ആ ഗോപുരത്തിൽ പ്രവേശിക്കാനാകുമോ എന്നു ചോദിച്ചു. അവിടേക്ക് ആരെയും പ്രവേശിക്കില്ലത്രേ! അവരുടെ പുരോഹിതനും അയാളുടെ പരികര്മികൾക്കും മാത്രമേ അവിടെ പ്രവേശനമുള്ളൂ. ആ ഗോപുരം സ്ഥിതി ചെയ്യുന്ന കുന്നിനു സമീപത്തായി വേറെയും കുന്നുകളുണ്ട്. അതിൽ ഏതെങ്കിലും ഒന്നിന്റെ മുകളിൽ കയറിയാൽ ആ ഗോപുരം വീക്ഷിക്കാനാകും. കവലയിൽ നിന്നു കുറച്ചു മാറി പാഴ്സികളുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നു. അതിനു പിന്നിലെ ഇടനാഴി പോലുള്ള വഴിയിലൂടെ ഒരു കുന്നു ലക്ഷ്യമാക്കി നടന്നു. കള്ളിമുൾ ചെടികളും കല്ലുകളും ഉള്ള വഴിയിലൂടെ ക
ഭൂമിയിൽ മനുഷ്യന് അപരിചിതമായതെന്തോ അവയെ ഞാൻ സ്നേഹിച്ചു. അതിനു വേണ്ടി നടത്തിയ വേരറ്റ യാത്രകളിൽ ഒന്നു ഞാൻ കുറിക്കുന്നു. മുംബൈ!! വിവിധ സംസ്കാരങ്ങളുടെ നാട്! ചരിത്രമുറങ്ങുന്ന നാട്! അംബരചുംബികളായ മനുഷ്യനിർമിതികളുടെയും ചുവന്നതെരുവിൽ മാടി വിളിക്കുന്ന മാംസകച്ചവടക്കാരുടെയും നാട്, . തിരുവന്തപുരത്തു നിന്നും മുംബൈലേക്കുള്ള ട്രെയിൻ കയറി. മുംബൈലേക്കുള്ള എന്റെ ആദ്യ യാത്ര. ട്രെയിൻ നീങ്ങി തുടങ്ങുമ്പോഴും എങ്ങോട്ടോ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന എന്റെ ചിന്തകളിലൂടെ ഞാൻ മുംബൈയിൽ എത്തി കഴിഞ്ഞിരുന്നു. ഒരു രാത്രിയും ഒരു പകലും പിന്നിട്ടു. എന്റെ ട്രെയിൻ മുംബൈ ഛത്രപതി ശിവജി ടെർമിനലിൽ നിന്നു. ഞാൻ ആദ്യമായി മുംബൈയുടെ മണ്ണിൽ കാലുകുത്തി. ഒറ്റയ്ക്കാണ് യാത്ര! , കൂട്ടിനു എന്നും സന്തതസഹചാരിയെ പോലെ കൂടെയുള്ള ട്രാവൽ ബാഗും, അതിനുള്ളിൽ ഞാനെന്ന അന്വേഷകന്റെ കുറച്ചു ഉപകരണങ്ങളും.ഒരു സ്ഥലവും പരിചയമില്ല , ഈ മഹാനഗരത്തിൽ എനിക്കറിയാവുന്ന ആരും തന്നെയില്ല!! . ശിവജി ടെർമിനൽ കടന്നു ഞാൻ മുന്നോട്ടു നടന്നു. ഒരു രാത്രിയും പകലും പിന്നിട്ടതിന്റെ ക്ഷീണം മുഖത്തു നിഴലിച്ചിരുന്നു. ഒരു ടാക്സിക്കാർ അപ്രതീക്ഷിതമായി മുൻപിൽ കൊണ്ട് നിർത്തി. വായിൽ പാൻ നിറച്ച ടാക്സിക്കാരൻ അയാൾ എങ്ങോട്ടു പോകേണ്ടതെന്നു ആവശ്യപ്പെട്ടു.ഏതെങ്കിലും അപാർട്മെന്റ് ലേക്ക് വിടാൻ ആവശ്യപ്പെട്ടു. മുംബൈയിലെ അമ്പരചുംബികളായ കെട്ടിടങ്ങൾക്കോ ജുഹുറു ബീച്ചിലെ തണുത്ത കാറ്റിനോ എന്നിലെ ആസ്വാദകനെ ഉണർത്താൻ കഴിഞ്ഞില്ല, കാരണം ഞാൻ ഈ നഗരത്തിൽ വന്നത് കഴുകൻ കൊത്തിവലിക്കുന്ന ശവശരീരങ്ങളെ തേടിയാണ്!!. കാർ ഒരു അപ്പാർട്മെന്റിൽ നിന്നു, ആ രാത്രി അവിടെ തങ്ങി. പിറ്റേന്ന് രാവിലേ തന്നെ അവിടുന്നിറങ്ങി ' ആ സ്ഥലം സന്ദര്ശിക്കണം .ഒരു ടാക്സി പിടിച്ചു എങ്ങോട്ടാണ് പോകേണ്ടത് എന്നു ടാക്സിക്കാരൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു " ടവർ ഓഫ് സൈലൻസ്" . അയാളുടെ കാർ നീങ്ങി. വലിയ ഫ്ളാറ്റുകളെയും കെട്ടിടങ്ങളേയും പിന്നിലാക്കി കാർ നീങ്ങി. ഇപ്പൊ ഫ്ളാറ്റുകൾക്ക് പകരം മുൾച്ചെടികൾ നിറഞ്ഞ കുന്നുകളാണ്. നിഗൂഡതകൾ നിറഞ്ഞ പ്രദേശത്തേക്കാണ് കാർ പോകുന്നതെന്ന് മനസിലാക്കി. ദൂരെ നിന്നെ അതെന്റെ കണ്ണുകളിൽ പതിഞ്ഞു. ഒറ്റയാനെപ്പോലെ മാറി എന്നാൽ തലയെടുപ്പോടെ നിൽക്കുന്ന ഒരു വലിയ കുന്ന്.!! അതിന്റെ മുകളിൽ ഒരു കരിങ്കൽ ഗോപുരം!! കാർ അതിനടുത്തു ഒരു നാൽക്കവലയിൽ നിർത്തി.ഞാൻ അവിടിറങ്ങി ഞാൻ ആ കവലയെ ഒന്നു ചുറ്റിട്ടു നോക്കി! " ഇതാണ് പാഴ്സികളുടെ മണ്ണ്'!! സാധാരണയിൽ നിന്നും വേർപെട്ട സംസ്കാരങ്ങൾ ഉറങ്ങുന്ന മണ്ണ്. അവിടെ ഇരുമ്പു ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു പാര്സിക്കാരനോട് ആ ഗോപുരത്തിൽ പ്രവേശിക്കാനാകുമോ എന്നു ചോദിച്ചു. അവിടേക്ക് ആരെയും പ്രവേശിക്കില്ലത്രേ! അവരുടെ പുരോഹിതനും അയാളുടെ പരികര്മികൾക്കും മാത്രമേ അവിടെ പ്രവേശനമുള്ളൂ. ആ ഗോപുരം സ്ഥിതി ചെയ്യുന്ന കുന്നിനു സമീപത്തായി വേറെയും കുന്നുകളുണ്ട്. അതിൽ ഏതെങ്കിലും ഒന്നിന്റെ മുകളിൽ കയറിയാൽ ആ ഗോപുരം വീക്ഷിക്കാനാകും. കവലയിൽ നിന്നു കുറച്ചു മാറി പാഴ്സികളുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നു. അതിനു പിന്നിലെ ഇടനാഴി പോലുള്ള വഴിയിലൂടെ ഒരു കുന്നു ലക്ഷ്യമാക്കി നടന്നു. കള്ളിമുൾ ചെടികളും കല്ലുകളും ഉള്ള വഴിയിലൂടെ കുത്തനെയുള്ള കയറ്റം. കിഴക്കു നിന്നു വീശുന്ന കാറ്റിനു ശവത്തിന്റെ ഗന്ധം!! ഏതോ നിഗൂഢതകൾ മയങ്ങുന്ന ലോകത്തേക്കാണ് ഞാൻ നടന്നു നീങ്ങുന്നതെന്ന് തോന്നി! ഈ വിജനമായ കുന്നുകൾക്ക് മൂടി വയ്ക്കപ്പെട്ട കഥകൾ പറയാനുണ്ടെന്ന് തോന്നി. മരച്ചില്ലകൾക്ക് ഇടയിലൂടെയും കൂറ്റൻ പുല്ലുകൾക്കിടയിലൂടെയും ആ ഗോപുരം എന്നെ നോക്കുന്നുണ്ടായിരുന്നു. കഴുകൻമാരുടെ മൂളൽ കാതുകളെ തുളച്ചു കയറിയപ്പോഴാണ് കുന്നിൻ മുകളിൽ എത്തിയെന്ന തോന്നൽ ഉണ്ടായത്. അവിടുന്ന് ഞാൻ കിഴക്കോട്ടു നോക്കി. ദേ അതാണ് ആ നിശബ്ദതയുടെ ഗോപുരം!!! കരിങ്കല്ല് പാകിയ ആ ഗോപുരത്തിന് ഒത്ത നടുവിൽ വൃത്താകാരമായ ഗർത്തം!! ചിതറി കിടക്കുന്ന മനുഷ്യമാംസം കൊത്തി വലിക്കുന്ന കഴുകന്മാർ. മരണത്തിന്റെ ഗന്ധം മാത്രമുള്ള താഴ്വര!! ഗോപുരത്തിലെ വലിയ ഗർത്തത്തിൽ മാംസം ഉണങ്ങിപിടിച്ച അസ്ഥികൂടങ്ങൾ. ദേഹം ഉപേക്ഷിച്ചു ദേഹി പോകുമ്പോൾ ആ ദേഹം കഴുകന് ഭക്ഷിക്കാൻ നൽകുന്ന പാഴ്സി സംസ്കാരം. ആ ഗോപുരത്തിൽ അന്ത്യകർമങ്ങൾ ചെയ്യുന്ന പാര്സിപുരോഹിതന് മാത്രമേ പ്രവേശനം ഉള്ളു. മരണപ്പെട്ട ആളെയും കൊണ്ട് പാഴ്സികൾ വരുമ്പോൾ ആ ശരീരത്തു അന്ത്യകർമങ്ങൾ ചെയ്യുന്നത് ആ പുരോഹിതനാണ്. കർമങ്ങൾ കഴിഞ്ഞാലുടൻ ആ മൃതദേഹം അദ്ദേഹത്തിന്റെ അനുനായികൾ ഏറ്റുവാങ്ങുന്നതോടെ പരേതന്റെ ബന്ധുക്കൾ ഗോപുരകവാടത്തിനു വെളിയിൽ ഇറങ്ങി നിൽക്കുന്നു. അനുനായികൾ ആ മൃതദേഹം ഗോപുരത്തിന് മുകളിൽ എത്തിക്കുന്നു അവിടെ ദീർഘ ചതുരാകൃതിയിൽ ഉള്ള വലയത്തിനു മുകളിൽ വയ്ക്കുന്നു. മലമടക്കുകളിലും മരച്ചില്ലകളിലും പച്ചമാംസം കൊതിച്ചിരിക്കുന്ന കഴുകന്മാർ പറന്നെത്തുന്നു. മണിക്കൂറുകൾ കൊണ്ട് പരേതൻ എല്ലും തലയോട്ടിയും മാത്രമാകുന്നു. !!
NB: ഇന്ത്യയിലെ ഉരുക്കു വ്യവസായത്തിന്റെ അത്താണിയായ ടാറ്റ അടക്കം പാഴ്‌സി മതവിശ്വാസികളാണ്. അവരും ഒരുനാൾ കഴുകന്മാരുടെ കൊക്കിലെ ഒരുപിടി മാംസക്കഷ്ണങ്ങൾ ആകാനുള്ളവരാണ്. നമ്മൾ ഓരോത്തരും നിരവധി സംസ്കാരങ്ങളിൽ വിശ്വസിക്കുന്നത് പോലെ അവരും അവരുടെ സംസ്‍കാരത്തെ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. ആ നിശബ്ദഗോപുരത്തിന്റെ മായാത്ത ചിത്രം മനസിന്റെ കണ്ണുകളാൽ ഒപ്പിയെടുത്തു ഞാൻ അവിടുന്നിറങ്ങി. അടുത്ത യാത്രയിലേക്ക് എന്തിനോ വേണ്ടി