എന്താണ് ആത്മാവ്? മനുഷ്യൻ ജീവനോടെയിരിക്കുമ്പോൾ അവൻ അവന്റേതായ വികാരങ്ങളറിയുന്നു. അവൻ ചലിക്കുന്നു, ചിന്തിക്കുന്നു, അവന്റെ ആന്തരികാവയവങ്ങൾ പ്രവർത്തിക്കുന്നു. വിശപ്പ്, ദാഹം,ലൈംഗികത മുതലായ വികാരങ്ങൾ ജീവിച്ചിരിക്കുന്നവന് മാത്രമുള്ള കഴിവുകളാണ്. തലച്ചോർ അതിന്റെ നിർദ്ദേശങ്ങൾ ഇലക്ട്രിക് ആവേഗങ്ങളുടെ രൂപത്തിൽ ശരീരത്തിന്റെ നാനാഭാഗത്തേക്കും എത്തിക്കുന്നു. അതിനനുസരിച്ചാണ് ഒരു മനുഷ്യൻ ജീവിക്കുന്നതും നിലകൊള്ളുന്നതും. എന്നാൽ അവൻ മരിച്ചു കഴിഞ്ഞാലോ?! അവന്റെ ഹൃദയംപ്രവർത്തിക്കുന്നില്ല , അവൻ ചലിക്കുന്നില്ല,വൃക്കകളും കരളുമെല്ലാം പ്രവർത്തനരഹിതമായി നിച്ഛലമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഭൗതികശാസ്ത്രമനുസരിച്ച് ചലിക്കുവാൻ നമ്മൾക്ക് ഊർജം ആവശ്യമാണ്. ജീവനോടെ ഇരിക്കുമ്പോൾ നമ്മുടെ ആന്തരികാവയവങ്ങളെങ്കിലും ചലിക്കുന്നു അതിനും ഊർജം ആവശ്യമല്ലേ. പക്ഷെ മരിച്ചു കഴിയുമ്പോൾ അവന്റെ ഊർജം എങ്ങോട്ടു പോകുന്നു?. ഊർജo ഒരിക്കലും നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല. മനുഷ്യനായാലും മൃഗമായാലും ജീവനോടെ ഇരിക്കുമ്പോൾ ഉള്ള ഊർജം മരണാനന്തരം എങ്ങോട്ടു പോകുന്നു? ജീവനുള്ള ഏതൊരു വസ്തുവും മരിച്ചു കഴിഞ്ഞാൽ അത് മൃതദേഹമാണ്. ആ മൃതദേഹത്തിന് ഊർജമുണ്ടെന്നു കരുതുന്നില്ല. അഥവാ ഊർജമുണ്ടെങ്കിൽ മൃതദേഹം സംസ്കരിക്കുന്നതിലൂടെ അത് മറ്റൊരു രൂപത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയല്ലേ! മണ്ണിൽ കുഴിച്ചു മൂടുന്ന മൃതദേഹമാണെങ്കിൽ അതിലെ ഊർജം അത് വിഘടിപ്പിക്കുന്ന വിഘടകരായ സൂഷ്മജീവികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. ദഹിപ്പിക്കുന്ന മൃതദേഹമാണെങ്കിൽ ആ ഊർജം താപോർജ്ജമായി മാറുന്നു. പിന്നെ എന്താണ് ആത്മാവ്? എന്താണ് പ്രേതം? ജീവനുള്ള ഒരാൾ മരിച്ചു കഴിഞ്ഞാൽ മരണാന്തരം രൂപമാറ്റം ചെയ്യപ്പെടുന്ന ഊർജ്ജത്തിന്റ സാന്നിധ്യം മറ്റു ജീവനുള്ളവ അറിയുന്നതും അനുഭവിക്കുന്നതിനെയുമാണ് ആത്മാവ് എന്ന് പറയാൻ സാധിക്കുന്നത് ഇത് ചിലരുടെ അഭിപ്രായം മാത്രമാണ്. ഇനി മറ്റൊരുകാര്യം ദുർമരണങ്ങൾ നടന്ന സ്ഥലങ്ങളിലാണ് സാധാരണ ആത്മാവിന്റെ സാന്നിധ്യമുണ്ടാകുന്നു എന്നു പറയാറുള്ളത്(Haunted Places) . എന്തുകൊണ്ട് സ്വാഭാവിക മരണത്തിന്റെ കാര്യത്തിൽ ഇങ്ങനെയല്ല? ഒരാൾ രോഗപീഠ മൂലമോ വാർധക്യ സഹജമായോ മരണപ്പെടുമ്പോൾ മരണാന്തരം ആ ഊർജം പുറത്തു പോകുന്നതിന്റെയും രൂപമാറ്റം ചെയ്യപ്പെടുന്നതിന്റെയും വേഗതയുടെ തോത് വളരെ കുറവാണു (When a person dies slow or natural death the energy is released more slowly and less concentrated) മറിച്ച് ഒരു ദുർമരണമാണെങ്കിലോ? ആത്മഹത്യാ, കൊലപാതകം,അപകടമരണം, ഇവയൊക്കെയാണ് സാധാരണ ദുർമരണങ്ങൾ അഥവാ പെട്ടന്നുള്ള മരണം എന്നൊക്കെ പറയുന്നത്. ഇവയിൽ മരണാന്തര ഊർജം പെട്ടന്ന് അന്തരീക്ഷത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചില പ്രതേക ഭാഗത്തേക്ക് കേന്ദ്രീകരിക്കുകയും ചെയ്യപ്പെടുന്നു. ഈ മരണാന്തര ഊർജത്തിന്റെ സാന്നിധ്യമാകാം നമ്മൾ അറിയുന്നത് അതിനെയാവാം നെഗറ്റീവ് ശക്തികൾ എന്നു സാധാരണ പറയുന്നത്. ഇത്തരം ഊർജത്തിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളെ തേടിയാണ് ഞങ്ങളെ പോലുള്ള അന്വേഷകർ പോകാറുള്ളത്. ആത്മാവ് എന്ന സങ്കൽപ്പത്തിന് ഒരു അടിത്തറയിടുവാനാണ് ഇത്തരം ഗവേഷണങ്ങൾ ചെയ്യേണ്ടി വരുന്നത്. പല അന്വേഷണങ്ങളുടെയും നിഗമനങ്ങൾ ആദ്യം സമർപ്പിക്കുന്നത് ശാസ്ത്രത്തിനു മുന്പാകെയാണ്(അത്തരം നിഗമനങ്ങളെ കുറിച്ച് പിന്നീട് വിവരിക്കുന്നതാണ്). ഈ ചെറു വിവരണത്തിൽ ഉൾകൊള്ളിച്ചവയെല്ലാം എന്റെ ചില അഭിപ്രായങ്ങൾ മാത്രമാണ്. എന്നിരുന്നാലും എന്റെ അഭിപ്രായങ്ങളേക്കാൾ നിങ്ങളുടെ പ്രതികരണങ്ങൾക്കും നിഗമനങ്ങൾക്കുമാണ് ഞാൻ മൂല്യം കൊടുക്കുന്നത് . ദയവായി അവയൊക്കെ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.!!!
By: Investigator about Paranormal Secrets.