ട്രാന്സില്വാനിയയുടെ ഹൃദയഭാഗത്തുള്ള ഒരു വനത്തേക്കുറിച്ചുള്ള വിവരങ്ങളാണിത്. ഹൊയ്യ ബസിയു എന്നാണു വനത്തിന്റെ പേര്. കഴിഞ്ഞ അരനൂറ്റാണ്ടായി പ്രേതാന്വേഷികളും ശാസ്ത്രജ്ഞാരും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഈ വനത്തേക്കുറിച്ച്. മിലിറ്ററി ടെക്നീഷ്യനായ എമില് ബാര്ണിയ 1968 ഓഗസ്റ്റ് 18 നു പകര്ത്തിയ ചിത്രത്തോടെയാണു ലോകം
പുറത്തുകടന്നാല് ഇവര്ക്കു വിട്ടുമാറാത്ത തലവേദനയും ഉണ്ടാകും. കാട്ടില് കയറി തിരികെ ഇറങ്ങിയാല് അത്രയും സമയം എന്താണു സംഭവിച്ചത് എന്നുള്ളതും ഇവര് മറന്നുപോകുന്നു. ഇതിനു ബലം പകരുന്ന കഥകളും ഉണ്ട്. അഞ്ചുവയസുകാരിയായ പെണ്കുട്ടി കാട്ടിലകപ്പെട്ട ശേഷം പുറത്തു കടന്നത് അഞ്ചു വര്ഷങ്ങള്ക്കു ശേഷം. പക്ഷേ ആ അഞ്ചുവര്ഷം എന്താണു സംഭവിച്ചത് എന്നു കുട്ടിക്കു ഓര്മ്മ ഉണ്ടായിരുന്നില്ല. മാത്രമല്ല കണ്ടെത്തിയപ്പോള് കുട്ടി അഞ്ചുവര്ഷങ്ങള്ക്കു മുമ്പു ധരിച്ച അതേ വസ്ത്രത്തിന് യാഥോരു കേടുപാടുമുണ്ടായിരുന്നില്ല. എന്നാല് ഈ കഥകളൊക്കെ ടൂറിസ്റ്റുകളെ ആകര്ഷിക്കാന് വേണ്ടിയാണെന്ന മറുകഥയുമുണ്ട്. കാടിനുള്ളില് അസാധാരണ ആകൃതിയില് വളരുന്ന മരങ്ങളാണ് ഏറെയും. ചിലതിന്റ ഭാഗങ്ങള് കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. പല മരങ്ങളിലും മനുഷ്യരുടെ തലകള് കണ്ടു എന്നും കഥകളും ഉണ്ട്.
വനത്തിന്റെ നടുവില് വൃത്താകൃതിയില് കാണപ്പെടുന്ന പുല്പ്രദേശമാണ് എല്ല നിഗൂഢതകളുടേയും കേന്ദ്രം എന്നു പറയുന്നു. ഈ പ്രദേശത്ത് ഒന്നും വളര്ന്നു വലുതാകില്ല. പ്രദേശം നിറയെ പുല്ലാണ്. ഇതു നിശ്ചിത ഉയരത്തില് കൂടുതല് വളരുകയുമില്ല. ട്രാവല് ചാനലിന്റെ ഗോസ്റ്റ് അഡ്വഞ്ചേഴ്സ് എന്ന് പ്രോഗ്രാമിന്റെ ഭാഗമായി ഈ പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്. ഇതുവരെ കഥയെന്നു കരുതിയ പല കാര്യങ്ങളിലും നേരിയ സത്യമുണ്ട് എന്നു മനസിലായത് ഈ പ്രോഗ്രാമോടുകൂടിയാണ് എന്നു പറയുന്നു. കടപ്പാട്: mangalam