A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പരിണാമത്തിന്റെ തെളിവ് തേടി മറ്റെങ്ങും പോകേണ്ടതില്ല .നമ്മുടെ ശരീരത്തിൽ തന്നെ ആവശ്യത്തിലധികം തെളിവുകൾ ഉണ്ട് .

പരിണാമത്തെക്കുറിച്ച് ചർച്ച ചെയ്യപെട്ട പോസ്റ്റുകൾ ഇവിടെ കണ്ടതോണ്ട് മാത്രം ഇതിവിടെ പോസ്റ്റ് ചെയ്യുന്നു. കട്ട കടപ്പാടോടെ...


പരിണാമത്തിന്റെ തെളിവ് തേടി മറ്റെങ്ങും പോകേണ്ടതില്ല .നമ്മുടെ ശരീരത്തിൽ തന്നെ ആവശ്യത്തിലധികം തെളിവുകൾ ഉണ്ട് .
1. ഒരു കൈ മേശപ്പുറത്ത് മലർത്തി വയ്ക്കുക . (കൈവെള്ള മുകളിൽ വരുന്ന രീതിയിൽ ) . ചെറുവിരൽ തള്ള വിരൽ കൊണ്ട് തൊടുക . കൈപ്പത്തി ചെറുതായി ഉയർത്താൻ ശ്രമിക്കുക .
നിങ്ങളുടെ കൈപ്പത്തിക്ക് തൊട്ടു താഴെ ഒരു വെയ്ൻ ഉയർന്നു നിൽക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയുന്നു എങ്കിൽ ' Palmaris longus ' എന്ന ഒരു മസിൽ നിങ്ങൾക്ക് ഉണ്ട് . 14 ശതമാനം മനുഷ്യർക്ക് ഇത് കാണപ്പെടുന്നില്ല . ഈ മസിൽ ഇല്ലാത്തത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും അവർ അനുഭവിക്കുന്നുമില്ല .
പിന്നെ ,എന്താണ് ആ മസിലിന്റെ ആവശ്യം ?? സത്യത്തിൽ നമുക്ക് അതിന്റെ ആവശ്യമില്ല . നമ്മുടെ പൂർവ്വിക ജീവികളിൽ മരം കയറുക എന്ന ആവശ്യം മുൻനിർത്തി പ്രകൃതി നിർദ്ധാരണത്തിലൂടെ രൂപപ്പെട്ടതാണ് ആ മസിൽ .ഇന്ന് മനുഷ്യൻ അടക്കമുള്ള (ചിമ്പൻസി ,ഗൊറില്ല ) ചില വർഗങ്ങൾക്ക് ഈ മസിൽ കാണപ്പെടുന്നില്ല . കുറേ നാൾ കൂടി കഴിയുമ്പോൾ അന്നത്തെ ജനറേഷനിൽ പൂർണ്ണമായും ഒഴിവാക്കപ്പെട്ടേക്കാം ഈ മസിൽ .
ഇന്ന് ഈ മസിൽ ഉള്ളവരിൽ കോസ്മെറ്റിക് സർജറിക്ക് ഈ മസിൽ എടുത്ത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ പിടിപ്പിക്കുന്നുണ്ട് .
2 . നമ്മുടെ ചെവിയുടെ മുകളിലായി വരുന്ന 3 മസിലുകളാണ് അടുത്ത വിഭാഗം . മറ്റു ജീവികളിൽ ശബ്ദത്തിന്റെ ദിശയും സോഴ്സും മനസിലാക്കാൻ സഹായിക്കുന്നത് ചെവിയുടെ മൂവ്മെന്റ് സ് ആണ് .(ഉദാ: പൂച്ച ) Auricularis anterior , Auricularis superior , Auricularis posterior എന്നിവയാണ് ആ മസിലുകൾ . നമ്മുടെ ചെവിക്ക് അധികം മൂവ്മെന്റ് ഇല്ല . എങ്കിലും ചിലർക്ക് എങ്കിലും ചെവി ചെറുതായിട്ട് അനക്കാൻ കഴിയുന്നത് ഈ മസിലുകൾ കൊണ്ടാണ് . എന്തു കൊണ്ടാണ് മനുഷ്യന് ഈ മസിലുകൾ ഉണ്ടായിട്ടും ചെവി അനക്കാൻ കഴിയാത്തത് ??
പരിണാമം തന്നെ കാരണം . മുൻഗാമികളായ ജീവികൾക്ക് ഉണ്ടായിരുന്ന പല അവയവങ്ങളും ഇന്ന് ഉപയോഗമില്ലെങ്കിലും നമ്മുടെ ശരീരത്തിലുണ്ട് . yes , ഒരു ഉപയോഗവുമില്ലാത്ത നിരവധി അവയവങ്ങൾ നമ്മുടെ ശരീരത്തിലുണ്ട് . ചെവി അനക്കാതെ തന്നെ ശബ്ദത്തിന്റെ ദിശയും സോഴ്സും മനസിലാക്കാവുന്ന പരിണാമം മസ്തിഷ്കം നേടിയപ്പോൾ , ഈ 3 മസിലുകൾ അലങ്കാരമായി അവശേഷി ച്ചു .
3. അടുത്തത് 'രോമാഞ്ചമാണ് ' .. ( goose bumps)
തണുപ്പ് , ഭയം , രോമാഞ്ചം ഫീലിംഗ് ഒക്കെ വരുമ്പോ കയ്യിലെ രോമം എണീറ്റ് നിൽക്കുന്ന പ്രതിഭാസം . ഇത് എന്തുകൊണ്ടാണ് ?? ചർമ്മത്തിനടിയിലെ ചെറിയ ചില മസിലുകളാണ് ഇതിനു കാരണം . മറ്റു ജീവികളിൽ ഇത് പ്രധാനമായും ഉപയോഗിക്കുന്നത് തണുപ്പിനെ പ്രതിരോധിക്കാനാണ് . ഉയർന്ന രോമം കൂടുതൽ എയർ തടഞ്ഞു നിർത്തി ചൂടേകും .മനുഷ്യന്റെ ആദിമ പൂർവ്വികർക്ക് ശരീരം മുഴുവൻ രോമം ഉണ്ടായിരുന്നു .ഗുഹാ വാസികളായ അവർക്ക് ഈ മസിലുകൾ അനുഗ്രഹമായിരുന്നു .ഇന്നു നമുക്ക് ആവശ്യമില്ലങ്കിലും നമ്മളത് പേറുന്നു .
4 .നമ്മുടെ സ്പൈനൽ കോർഡിന്റെ അഗ്രഭാഗത്ത് ഇടുപ്പിനു പുറകിൽ അടുക്കായി കാണപ്പെടുന്ന ചില എല്ലുകൾ .ചിലർക്ക് 3 എണ്ണം ,ചിലർക്ക് 5 എണ്ണം . സാമാന്യമായി ഇവയെ Tailbone എന്നു വിളിക്കുന്നു . അതേ . വാൽ തന്നെ . നമ്മുടെ പൂർവ്വികർക്ക് വാൽ ഉണ്ടായിരുന്നു . പരിണാമത്തിന്റെ ചില ഘട്ടത്തിൽ വച്ച് നമുക്കത് നഷ്ടമായി എങ്കിലും ആ ഭാഗം അവിടെ തുടരുന്നു . നമ്മൾ ഭ്രൂണാവസ്ഥയിൽ ആയിരിക്കുമ്പോൾ ഈ വാൽ ഉണ്ടാകും .ചില ആഴ്ചകൾക്ക് ശേഷം വാലിലെ കോശങ്ങൾ നശിച്ചു പോകുന്നു . നാച്ചുറൽ സെലക്ഷൻ വഴി അത്തരം ഒരു പ്രോഗ്രാം ആണ് മനുഷ്യനും ചില Apes നും ഉള്ളത് . ചില അപൂർവ്വം കേസുകളിൽ ഭ്രൂണത്തിന്റെ വാൽ പോകാതെ ഇരിക്കുകയും കുട്ടി വാലോടു കൂടി ജനിക്കുകയും ചെയ്തിട്ടുണ്ട് .
അത്തരം ജനിതക വൈകല്യത്തെ ആളുകൾ ഹനുമാന്റെ അവതാരമെന്നെല്ലാം തെറ്റിദ്ധരിച്ചിട്ടുമുണ്ട് .
ഇത്തരം പരിണാമത്തിന്റെ അവശേഷിപ്പുകൾ ആയ അവയവങ്ങളെ പൊതു വിൽ വിളിക്കുന്ന പേര് vestigial അവയവങ്ങൾ എന്നാണ് .
മറ്റ് ഉദാ: വിസ്ഡം പല്ലുകൾ , അപ്പൻഡിക്സ്, ശരീര രോമം , കണ്ണിന്റെ മൂക്കിനോട് ചേരുന്ന ഭാഗത്തെ ആ ഫോൾഡിംഗ് . ( Semilunar fold )
(പരിണാമം നടന്നിട്ടില്ലെന്നു പറയുന്ന സൃഷ്ടിവാദികൾ ശരീരത്തിൽ വെസ്റ്റീജിയൽ ഓർഗൻസിന്റെ ധർമ്മം എന്താണെന്ന് വ്യക്തമാക്കണം )