മൂലഭദ്രി
"കെസ്സാ ലുവൃപ്പുഅഅര്‍ഉഉം മനല്‍ആഷം."
ഒന്നും പിടി കിട്ടിയില്ല? കുഴപ്പമില്ല! നമുക്ക് നോക്കാം.
മൂലഭദ്രി എന്ന ഗൂഢഭാഷയില്‍ എഴുതിയ ഒരു വാചകമാണ് മുകളില്‍ കൊടുത്തത്. പുരാതന തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും മറ്റും ചാരന്മാരില്‍ നിന്നും മറച്ചു വെക്കേണ്ട കാര്യങ്ങള്‍ ഈ ഭാഷയിലായിരുന്നത്രെ പറയുകയും എഴുതുകയും ചെയ്തിരുന്നത്. മൂലദേവീ ഭാഷയെന്നും ചിലര്‍ ഇതിനെ വിവരിക്കും.
കാര്യം വളരെ നിസ്സാരമാണ്. അക്ഷരങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം മാറ്റി ഉപയോഗിച്ചാല്‍ ഈ ഭാഷയായി. പക്ഷെ പ്രയോഗത്തില്‍ കൊണ്ടു വരാന്‍ നിരന്തര പരിശീലനം കൂടിയേ തീരൂ.
“എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം.“ എന്നാണ് മുകളില്‍ എഴുതിയത്.
എങ്ങനെ ഈ ഭാഷ എഴുതാം എന്ന് നോക്കാം.
സ്വരങ്ങള്‍ക്ക് പകരം “ക“ കാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.
അആഇഈഉഊഋഎഏഐഒഓഔഅംഅഃ
കകാകികീകുകൂകൃകെകേകൈകൊകോകൗകംകഃ
ഉദാ: അകം = കഅം
മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം:
ഖ - ഗ ഘ - ങ ച - ട
ഛ -ഠ ജ - ഝ ഞ - ബ
ഡ - ഢ ത - പ ദ - ധ
ഥ - ഫ ബ - ഭ മ - ന
യ - ശ ര - ഷ ല - സ
വ - ഹ ക്ഷ - ള ഴ - റ
ങ്ക - ഞ്ച ണ്ട - ന്ത
മ്പ - ന്ന ന്റ - റ്റ
ൻ - ൽ ർ - ൾ
ക്ക - അഅ
സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 - 23 - 45 - 67 - 89 - 0
നിയമങ്ങൾ ഓർത്തുവെക്കാൻ പ്രയാസം തന്നെ. പക്ഷെ ഈ ശ്ലോകം ഓര്‍ത്ത് വെച്ചാല്‍ മതി.
അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ
ഈ ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക:
മലയാള കവിത = നസശാക്ഷ അഹിപ
2012 = 1921
അക്ഷരങ്ങളുടെ പരസ്പര മാറ്റ ക്രമങ്ങളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി സ്വന്തം ഗൂഢ ഭാഷ വികസിപ്പിച്ച് നോക്കുക.