A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഭൂത പ്രേതങ്ങളുടെ ആക്രമണം ഭയന്ന്, ഭാരത സർക്കാർ, ജനങ്ങൾക്ക്‌ പ്രവേശനം നിഷേദിച്ചിരിക്കുന്ന ഒരിടം ഉണ്ട് നമ്മുടെ ഭാരതത്തിൽ.

" To develop scientific temper is one of the fundamental duties of Indian citizens. - The Constitution of India."





അന്ധവിശ്വാസം നമ്മുടെ ഭരണഖടന വെച്ച് പൊറുപ്പിക്കില്ല. ഏതെങ്കിലും ക്രിമിനൽ സിവിൽ കേസുകളിൽ, അമാനുഷികതയുടെയോ, അദൃശ്യ ശക്തികളുടെയോ, പ്രേത ഭൂത പിശാച്ചുക്കളുടെയോ കാര്യം പറഞ്ഞു ന്യായം നിരത്തി നോക്കു, നമ്മുടെ കോടതി അപ്പൊ ആ കേസ് തള്ളും (അങ്ങനെ അല്ലെങ്കിൽ ദയവായി തിരുത്തുക). നമ്മുടെ സർക്കാർ മഷീനറികളും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്.
എന്നാൽ ഭൂത പ്രേതങ്ങളുടെ ആക്രമണം ഭയന്ന്, ഭാരത സർക്കാർ, ജനങ്ങൾക്ക്‌ പ്രവേശനം നിഷേദിച്ചിരിക്കുന്ന ഒരിടം ഉണ്ട് നമ്മുടെ ഭാരതത്തിൽ. രാജസ്ഥാനിലെ ആൾവാർ ജില്ലയിലെ ഭാൻഗർഹ് കോട്ട. ബംഗാൾ കടുവകൾ വിരാചിക്കുന്ന നിബിഡ വനതിനോട് തൊട്ടു ചേർന്ന് നിൽക്കുന്ന 400 വർഷം പഴക്കമുള്ള അതി പുരാതന കോട്ട.
കഥ അൽപ്പം പഴയതാണ്. ഭാൻഗർഹ് രാജ്യത്തിലെ സുന്ദരിയായ രാജകുമാരി ആയിരുന്നു രത്നാവതി, രാജ്യത്തിൻറെ അതിർത്തിയിലെ കാട്ടിൽ വസിച്ചിരുന്ന ദുർമന്ത്രവാദി സിന്ഘിയക്ക്‌ അവളിൽ കാമം തോന്നി. അയാളുടെ ശ്രമങ്ങൾ അവളിൽ വിലപ്പോയില്ല. ഒരിക്കൽ അവളെ ദുർമന്ത്രവാദതിലൂടെ വശീകരിക്കാൻ ശ്രമിച്ച സിന്ഘിയയെ രാജകുമാരി വധിച്ചു. മരിക്കുന്നതിനു മുൻപ് അയാൾ അവളെയും ഭാൻഗർഹ് രാജ്യത്തെയും ശപിച്ചു; രാജ്യവും രാജകുമാരിയും നശിച്ചു നാമവശേഷം ആകുമെന്നും, അവിടെ ജീവനോടെ കഴിയാൻ ആരെയും തന്റെ ആത്മാവ് അനുവദിക്കില്ലെന്നും ആയിരുന്നു അത്.
എന്തോ അൽപ്പകാലം കഴിഞ്ഞപ്പോൾ മുഗളന്മാർ കോട്ട ആക്രമിക്കുകയും രാജകുമാരി ഉൾപ്പടെ എല്ലാവരും കൊല്ലപെടുകയും ചെയ്തു. ഒരിക്കൽ ജനങ്ങൾ ജീവിച്ചിരുന്ന അവിടം ഇന്നൊരു ഡെസേർറ്റെഡ് സ്ഥലം ആണ്. കോട്ടക്കുള്ളിൽ ആ മന്ത്രവാദിയുടെയും രാജകുമാരിയുടെയും ആത്മാവ് വസിക്കുന്നു എന്ന് കരുതിപ്പോരുന്നു. മന്ത്രവാദി രാജകുമാരിയുടെ ആത്മാവിനെ തടങ്കലിൽ ആക്കിയെന്നും കരുതിപ്പോരുന്നു. ആരും അവിടെ വരുന്നത് ആ ദുഷ്ടാത്മാവിനു ഇഷ്ട്ടമില്ല. അത് പേടിച്ചു ആരും സൂര്യൻ അസ്തമിച്ചാൽ അങ്ങോട്ട്‌ പോകാറില്ല. ചില അനിഷ്ട്ട സംഭവങ്ങളും മരണങ്ങളും അവിടെ രാത്രി പ്രവേശിക്കാൻ ശ്രമിച്ചവർക്കുണ്ടായി എന്നൊരു അനൌദ്യോഗിക വാർത്ത‍ ഉണ്ടായിരുന്നു.
എന്തായാലും കോട്ടയുടെ പ്രവേശന കവാടത്തിൽ തന്നെ ഇന്ത്യാ സർക്കാരിന്റെ ബോർഡ്‌ വെച്ചിട്ടുണ്ട്, " സൂര്യാസ്തമനതിനു ശേഷം ഭാൻഗർഹ് കോട്ടയിൽ പ്രവേശിക്കാൻ പാടില്ല."