ആകാശത്തേക്ക് വെടി വച്ചാൽ ആള് ചാവുമോ ?
. ആഘോഷങ്ങളുടെയും, ആചാരങ്ങളുടെയും ഭാഗമായി ആകാശത്തേക്ക് വെടി വയ്ക്കാറുണ്ട്. ആ വെടിയുണ്ട തിരികെ വന്നു ആളുകളുടെ ശരീരത്തിൽ വീണു മരണം സംഭവിക്കാറുണ്ടോ ?
തീർച്ചയായും. അങ്ങനെ പല സംഭവങ്ങളും എല്ലാ വർഷവും പല രാജ്യങ്ങളിലും സംഭവിക്കാറുണ്ട്.
മടങ്ങിവരുന്ന വെടിയുണ്ട മനുഷ്യരുടെ ദേഹത്തു പതിക്കുവാനുള്ള സാധ്യതയും, വെടിയുണ്ടയുടെ വേഗതക്കുറവും കാരണമാണ് അധികം മരണം സംഭവിക്കാത്തത്.
തോക്കിൽനിന്നും പുറത്തുവരുന്ന വെടിയുണ്ടയ്ക്ക് തോക്കിന്റെ തരം അനുസരിച്ച് സെക്കന്റിൽ അര കിലോമീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ വേഗത ഉണ്ടാവും. എന്നാൽ മുകളിലേക്ക് പോകുന്ന വെടിയുണ്ടയുടെ വേഗത സാവകാശം കുറഞ്ഞു പൂജ്യം വരെ ആവും. പിന്നെ അത് തിരിച്ച് താഴോട്ട് വീഴും. പക്ഷേ താഴെ എത്തുമ്പോഴേയ്ക്കും അതിനു മുകളിലേക്ക് പോയ വേഗത ഉണ്ടാവില്ല. കാരണം വായുവിന്റെ പ്രതിരോധം ആണ്. ആ പ്രത്യേക വേഗതയെ ആ വസ്തുവിന്റെ " ടെർമിനൽ വെലോസിറ്റി " എന്ന് പറയുന്നു. അതിനാൽ സെക്കന്റിൽ 500 മീറ്റർ വേഗത്തിൽ മുകളിലേക്ക് പോയ വെടിയുണ്ട തിരിച്ചു താഴെ എത്തുമ്പോൾ സെക്കന്റിൽ ഏതാണ്ട് 100 മീറ്ററിൽ താഴെ ( ടെർമിനൽ വെലോസിറ്റി ) വേഗതയെ ഉണ്ടാവൂ. പക്ഷെ ആ വേഗതയിലും ഒരു വെടിയുണ്ടയ്ക്ക് നമ്മുടെ ശരീരത്തിൽ തുളച്ചു കയറുവാൻ സാധിക്കും. പ്രത്യേകിച്ച് വെടിയുണ്ടയുടെ കൂർത്ത ആഗ്രമാണ് നമ്മുടെ നേർക്ക് വരുന്നതെങ്കിൽ. അല്ലെങ്കിൽ കാര്യമായ പരിക്കൊന്നും ഉണ്ടാവില്ല.
അറബ് രാജ്യങ്ങളിൽ ആചാരങ്ങളുടെയും, സന്തോഷത്തിന്റെയും ഭാഗമായി ആകാശത്തേക്ക് തുരുതുരെ വെടി വെക്കാറുണ്ട്. എന്നാൽ മരുഭൂമിയിൽ ആയതിനാൽ ആളുകളുടെ ദേഹത്തു പതിക്കുവാനുള്ള സാധ്യത കുറവാണ്. നേരെ മുകളിലേക്ക് വെടി വച്ചാൽ പോലും കാറ്റു കാരണം വെടിയുണ്ട ചിലപ്പോൾ കിലോമീറ്റർ ദൂരെ വീഴാം. അങ്ങനെ വെടിയുണ്ട വീഴുന്നത് ആളുകളുടെ തലയിൽ ആവാം. എന്നാലും അപകട സാധ്യത കുറവാണ്. എന്നാൽ ചരിച്ചു വെടി വയ്ക്കുമ്പോൾ വെടിയുണ്ട ചെവിയുടെ ഭാഗത്തോ, മുഖത്തോ ഒക്കെ പതിച്ചു ആണ് കൂടുതൽ അപകടം ഉണ്ടായിട്ടുള്ളത്.